ഇന്ത്യന്‍ നിര്‍മ്മിത ബുള്ളറ്റ് ട്രെയിനല്ല, ജപ്പാനില്‍ സര്‍വീസ് നടത്തുന്ന ബുള്ളറ്റ് ട്രെയിനിന്‍റെ  ചിത്രമാണിത്…

മണിക്കൂറില്‍ 250 കിലോമീറ്ററിലധികം വേഗത്തില്‍ സഞ്ചരിക്കുന്ന ബുള്ളറ്റ് ട്രെയിനിന്‍റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ചെന്നൈയിലെ ഇന്‍റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ ആരംഭിച്ചതായി വാര്‍ത്തകളുണ്ട്.  ഈ പശ്ചാത്തലത്തില്‍ ചെന്നെയില്‍ തയ്യാറാക്കുന്ന ബുള്ളറ്റ് ട്രെയിനിന്‍റെ ചിത്രം എന്ന പേരില്‍ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്.  പ്രചരണം  റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ചുവപ്പ്, വെള്ള നിറത്തിലുള്ള വ്യത്യസ്ഥമായ ബുള്ളറ്റ് ട്രെയിനിന്‍റെ ചിത്രമാണ് പ്രചരിക്കുന്നത്. ചെന്നെയിലെ കോച്ച് ഫാക്ടറിയില്‍ തയ്യാറാകുന്ന ട്രെയിന്‍ എന്നു സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “ഇന്ത്യൻ റയിൽവേയുടെ ചെന്നൈയിലെ ICF ൽ തയ്യാറാവുന്ന , […]

Continue Reading

മാതാപിതാക്കള്‍ ജോലി ചെയ്യുന്ന ദൃശ്യങ്ങള്‍ കണ്ട് ജപ്പാനില്‍ ക്ലാസ്സ്മുറിയില്‍ വിതുമ്പുന്ന കുട്ടികള്‍- വീഡിയോയുടെ സത്യമറിയൂ…

മാതാപിതാക്കള്‍ തങ്ങളെ വളര്‍ത്താന്‍ പണിയെടുക്കുന്നത് കണ്ട് സഹിക്കാനാകാതെ ക്ലാസ്സ് മുറിയില്‍ കരയുന്ന കുട്ടികളുടെ വീഡിയോ അടുത്ത കാലത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നുണ്ട്.  പ്രചരണം  ജപ്പാനില്‍ ക്ലാസ്സ് മുറിയില്‍ സ്ക്രീനിലെ വീഡിയോയില്‍ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ അവരുടെ ജോലിസ്ഥലത്ത്  കഠിനാധ്വാനം ചെയ്യുന്ന ദൃശ്യങ്ങള്‍ കുട്ടികളെ കാണിക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത്. മാതാപിതാക്കള്‍ ഭാരമുള്ള ചാക്കുകള്‍ ചുമക്കുന്നതും മറ്റ് ഭാരിച്ച ജോലികള്‍ ചെയ്യുന്നതും കാണുമ്പോള്‍ സങ്കടം സഹിക്കാനാകാതെ കുട്ടികള്‍ കരയുന്നുവെന്ന് വീഡിയോയുടെ ഒപ്പമുള്ള അടിക്കുറിപ്പില്‍ അവകാശപ്പെടുന്നു. ഇതേ രീതി ഇന്ത്യയും മാതൃകയാക്കണം […]

Continue Reading

ഈ ദൃശ്യങ്ങള്‍ കൈലാസത്തിന്‍റെതല്ല, ജപ്പാനിലെ മൌണ്ട് ഫ്യൂജിയുടേതാണ്

ഇന്ത്യയില്‍ ഹിന്ദുമത വിശ്വാസികളും ടിബറ്റിൽ ബുദ്ധമത വിശ്വാസികളും കൂടാതെ ചൈനക്കാരും ജൈനമത വിശ്വാസികളും പവിത്രമായി കരുതുന്ന പർവ്വതമാണ് കൈലാസം. വിമാനത്തിനുള്ളിൽ നിന്നും പകർത്തിയ കൈലാസത്തിന്‍റെ ദൃശ്യങ്ങൾ എന്ന തരത്തില്‍ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച് തുടങ്ങിയിട്ടുണ്ട്  പ്രചരണം  മേഘപാളികൾക്കിടയിലൂടെ കൈലാസ പർവ്വതം ദൃശ്യമാകുന്ന വീഡിയോയാണ് പ്രചരിക്കുന്നത്.  കള്ളൻ സാധിക്കുന്നത് തിളങ്ങുന്ന വെളുത്തു തിളങ്ങുന്ന മേഘപാളികൾക്കിടയിൽ പര്‍വതം കാണുന്ന  ദൃശ്യങ്ങള്‍ വളരെ മനോഹരമാണ്. ഒപ്പം നല്കിയിരിക്കുന്ന വിവരണം ഇങ്ങനെ: “കൈലാസം 👌👌👌വിമാനത്തിൽ നിന്നൊരു സുന്ദര കാഴ്ച 👏👏👏 […]

Continue Reading