മധ്യപ്രദേശിൽ എസ്.ഐ.യെ ചെറുപ്പക്കാർ മർദിക്കുന്ന ദൃശ്യങ്ങൾ തെറ്റായി പ്രചരിപ്പിക്കുന്നു 

ദളിത് വിഭാഗത്തിൽ പെട്ട പോലീസുകാരനെ സവർണ ജാതിക്കാർ മർദിക്കുന്നു എന്ന തരത്തിൽ ഒരു  വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.   പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ഒരു പോലീസ് ഉദ്യോഗസ്ഥനെ ചില ചെറുപ്പക്കാർ മർദിക്കുന്നതായി കാണാം. ഈ വീഡിയോയെ കുറിച്ച് പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് […]

Continue Reading

മധ്യപ്രദേശില്‍ കുളിക്കാനിറങ്ങിയ യുവാക്കളെ മര്‍ദ്ദിച്ച സംഭവം വര്‍ഗീയ കോണുകളോടെ കാശി ക്ഷേത്രത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നു…

പ്രസിദ്ധമായ കാശി വിശ്വനാഥ ക്ഷേത്രത്തില്‍ റര്‍ശനത്തിന് എത്തിയതിന് ദളിത് സമുദായത്തിൽപ്പെട്ട പുരുഷന്മാരെ ഒരു സംഘം ആളുകൾ വടികൊണ്ട് മർദിക്കുകയും ശിവക്ഷേത്രത്തിൽ പ്രവേശിക്കാൻ വിസമ്മതിക്കുകയും ചെയ്യുന്നതായി അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  നഗ്നരായ പുരുഷന്മാരെ ഒരു സംഘം ആളുകള്‍ നദിയുടെ പടവുകള്‍ക്ക് സമീപത്തുവച്ച് വടി ഉപയോഗിച്ച് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. മര്‍ദ്ദനമേല്‍ക്കുന്നവര്‍ ദളിത് സമുദായത്തില്‍ പെട്ടവരാണെന്നും കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയത്തിന് ആര്‍‌എസ്‌എസ് ഒത്താശയയോടെയാണ് ഈ ക്രൂര മര്‍ദ്ദനമെന്നും ആരോപിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “കാശി […]

Continue Reading

ഷാജഹാന്‍പുരില്‍ പണമിടപാടിനെ തുടര്‍ന്നുണ്ടായ മര്‍ദ്ദനത്തിന്‍റെ പഴയ ദൃശ്യങ്ങള്‍, ശമ്പളം ചോദിച്ചതിന് ബി‌ജെ‌പി എം‌എല്‍‌എ ജോലിക്കാരനെ മര്‍ദ്ദിക്കുന്നു എന്ന പേരില്‍ തെറ്റായി പ്രചരിപ്പിക്കുന്നു… 

നിസ്സഹായരായ മനുഷ്യരെ ചിലർ അതിക്രൂരമായി  ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഇടയ്ക്ക് പ്രത്യക്ഷപ്പെടാറുണ്ട്. ആക്രമിക്കുന്നയാളോ ഇരയോ അറിയാതെയാകും പലപ്പോഴും ദൃശ്യങ്ങള്‍ പകര്‍ത്തുന്നത്. എന്നാല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്ന് ഇരകള്‍ക്ക് നീതി ലഭിച്ച വാര്‍ത്തകളും പിന്നീട് വരാറുണ്ട്. ഒരു വ്യക്തി  നിസ്സഹായനായ യുവാവിനെ ക്രൂരമായി മർദിക്കുന്ന വീഡിയോ ഇപ്പോള്‍സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്. പ്രചരണം  ഒരാള്‍ യുവാവിനെ എന്തൊക്കെയോ ചോദ്യം ചെയ്യുന്നതും വടികൊണ്ട് അടിക്കുന്നതും കാണാം. സംഭവം നടക്കുന്ന മുറിയില്‍ മറ്റ് വ്യക്തികളുണ്ട് എങ്കിലും അവര്‍ അടിക്കുന്നയാളെ തടയാനോ […]

Continue Reading

ക്ഷേത്രത്തില്‍ കയറിയതിന് ദളിത് സ്ത്രീയെ അതിക്രൂരമായി മര്‍ദ്ദിക്കുന്നു എന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങളുടെ സത്യമിതാണ്…

നിയമ സംവിധാനങ്ങള്‍ അത്രമേൽ ജാഗരൂകമാക്കി നടപ്പിലാക്കിയിട്ടും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ തുടർന്നുകൊണ്ടേയിരിക്കുന്നു. ഒരു സ്ത്രീയെ റോഡിലിട്ട് അതിക്രൂരമായി മർദ്ദിക്കുന്നതിന്‍റെ വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിട്ടുണ്ട്. മഹാരാഷ്ട്രയിൽ നിന്നുമുള്ളതാണ് വീഡിയോ എന്നവകാശപ്പെടുന്നു.  പ്രചരണം  ഒരു സ്ത്രീയെ നടുറോഡിൽ പരസ്യമായി നിലത്തിട്ട്  മർദ്ദിക്കുകയും ചവിട്ടുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ക്ഷേത്രത്തിൽ കയറാൻ ശ്രമിച്ച ദളിത് സ്ത്രീയെ സവര്‍ണര്‍ ക്രൂരമായി മര്‍ദ്ദിക്കുകയാണ് എന്ന് അടിക്കുറിപ്പ് പറയുന്നു: “മഹാരാഷ്‌ടയിൽ ദളിത് സ്ത്രീ ഹിന്ദു ക്ഷേത്രത്തിൽ കയറിയത് തല്ലി കൊല്ലുന്നു. ഇതാണ് […]

Continue Reading

യുപിയില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് സ്ത്രീയെ മര്‍ദ്ദിക്കുന്ന പഴയ ദൃശ്യങ്ങള്‍ സംഘപരിവാര്‍ അക്രമം എന്ന പേരില്‍ പ്രചരിപ്പിക്കുന്നു…

സ്ത്രീകളെ സംഘം ചേര്‍ന്ന് ക്രൂരമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ വീഡിയോകളായും ചിത്രങ്ങളായും പലരും സാമൂഹ്യ മാധ്യമങ്ങളില്‍ പങ്ക് വച്ചുകൊണ്ടിരിക്കുന്നു. വടക്കേ ഇന്ത്യയില്‍ സംഘപരിവാര്‍ ആളുകള്‍ മറ്റുള്ളവരോട് ചെയ്യുന്ന ക്രൂരതയുടെ നേര്‍ക്കാഴ്ചകള്‍ എന്ന നിലയിലാണ് ഇത്തരം ദൃശ്യങ്ങളുടെ പ്രചരണം. ഒരു സ്ത്രീയെ വാഡി ഉപയോഗിച്ച് റോഡരികില്‍   ഏതാനും പേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്ന ഒരു വീഡിയോ ഈയിടെ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ഏതാനും പുരുഷന്മാർ യുവതിയെ നിലത്തിട്ട് തല്ലുന്നതും ചവിട്ടുന്നതും വീഡിയോയിൽ കാണാം. ഒരാള്‍ വടി കൊണ്ട് അടിക്കുന്നതും കാണാം. ചുറ്റും […]

Continue Reading

രാജസ്ഥാനില്‍ നിന്നുള്ള പഴയ സംഭവത്തിന്‍റെ ചിത്രം ഉത്തര്‍പ്രദേശില്‍ ദളിത് പീഡനത്തിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നു…

മണിപ്പൂര്‍ കലാപത്തിന് ശേഷം സാമൂഹ്യ മാധ്യമങ്ങളില്‍ ഇരകളെ പ്രത്യേകിച്ചു സ്ത്രീകളെ നഗ്നരാക്കി കൂട്ടം ചേര്‍ന്ന് ഉപദ്രവിക്കുന്ന ദൃശ്യങ്ങളുടെ കുത്തിയൊഴുക്ക് ആണ് കാണുന്നത്. ഒരു യുവതിയെയും യുവാവിനെയും നഗ്നരാക്കി പൊതു സ്ഥലത്ത് ജനക്കൂട്ട വിചാരണ നടത്തുന്ന ഒരു ചിത്രം ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു   പ്രചരണം  പ്രചരിക്കുന്ന ചിത്രം വീഡിയോയില്‍ നിന്നുള്ള സ്ക്രീന്‍ഷോട്ട് ആണ്. അതിനാല്‍ അവ്യക്തവുമാണ്. നഗ്നനായ യുവാവിന്‍റെ തോളില്‍ നഗ്നയായ യുവതി ഇരിക്കുന്നതും ചുറ്റും നില്‍ക്കുന്നവര്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുന്നതും കാണാം.  അടിക്കുറിപ്പ് അറിയിക്കുന്നത് ചിത്രം ഉത്തര്‍പ്രദേശില്‍ […]

Continue Reading

വൈറല്‍ വീഡിയോയിലെ ഇര ദളിതനോ അക്രമി BJP-RSS പ്രവര്‍ത്തകരോ അല്ല… സത്യമിതാണ്…

മനുഷ്യരെ മൃഗീയമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഇടയ്ക്ക് പ്രത്യക്ഷപ്പെടാറുണ്ട്. ആക്രമിക്കുന്നയാളോ ഇരയോ അറിയാതെയാകും പലപ്പോഴും ദൃശ്യങ്ങള്‍ പകര്‍ത്തുന്നത്. എന്നാല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്ന് ഇരകള്‍ക്ക് നീതി ലഭിച്ച വാര്‍ത്തകളും പിന്നീട് വരാറുണ്ട്. ഇപ്പോള്‍ ഒരു വ്യക്തി  നിസ്സഹായനായ യുവാവിനെ ക്രൂരമായി മർദിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്.  പ്രചരണം  ഒരാള്‍ യുവാവിനെ എന്തൊക്കെയോ ചോദ്യം ചെയ്യുന്നതും വടികൊണ്ട് അടിക്കുന്നതും കാണാം. സംഭവം നടക്കുന്ന മുറിയില്‍ മറ്റ് വ്യക്തികളുണ്ട് എങ്കിലും അവര്‍ അടിക്കുന്നയാളെ തടയാനോ യുവാവിനെ […]

Continue Reading

FACT CHECK: ദളിത് ബാലന്‍റെ തല പൂജാരി തൂണിലിടിച്ച് പരിക്കേൽപ്പിച്ച സംഭവം 2014 ഒക്ടോബറിലെതാണ്…

പ്രചരണം  ദളിത് പീഡനത്തിന്‍റെ നീറുന്ന കഥകൾ ഇന്ത്യയുടെ പലയിടത്തുനിന്നും പലപ്പോഴായി നമ്മൾ കേള്‍ക്കാറുണ്ട്. പ്രത്യേകിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ ഇത്തരം സംഭവങ്ങൾക്ക് വളരെ പ്രചാരം ലഭിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ദിവസം മുതൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്. ദളിത് ബാലന് ഇന്ന് ക്ഷേത്രത്തിൽ വെച്ച് പൂജാരിയിൽ നിന്നും നേരിടേണ്ടി വന്ന ഒരു ദുരനുഭവം പങ്കു വയ്ക്കുന്നതാണ് പോസ്റ്റ്. തലയിലെ മുറിവ് ഡ്രസ്സ് ചെയ്തിരിക്കുന്ന ചെറിയ ബാലന്‍റെ ചിത്രം കാണാം. ചിത്രത്തിന്‍റെ ഒപ്പം നൽകിയിരിക്കുന്ന വാചകങ്ങൾ ഇങ്ങനെയാണ്. […]

Continue Reading

FACT CHECK: സഹോദരന്മാരും ബന്ധുക്കളും യുവതിയെ മര്‍ദ്ദിക്കുന്നത് അന്യ ജാതിക്കാരനായ യുവാവിനൊപ്പം ഒളിച്ചോടിയതിനാണ്…

വിവരണം ഉത്തരേന്ത്യയില്‍ നിന്നും  ദളിതര്‍ക്കെതിരെയുള്ള ക്രൂരതകളുടെ നിരവധി ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ പതിവായി വരാറുണ്ട്. സത്യമായവ മാത്രമല്ല, യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധമില്ലാത്ത ആരോപണങ്ങളും ഇത്തരത്തില്‍ പ്രച്ചരിക്കാറുണ്ട്.  ഞങ്ങളുടെ വെബ് സൈറ്റില്‍ ഇത്തരം വാര്‍ത്തകളുടെ വസ്തുതാ അന്വേഷണ റിപ്പോര്‍ട്ടുകള്‍ നിരവധിയുണ്ട്. ഹത്രാസ് സംഭവം നടന്നതിനു ശേഷം സ്ത്രീകളെ ഉപദ്രവിക്കുന്ന ചില വാര്‍ത്തകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പെട്ടെന്ന് വൈറലാകുന്നുണ്ട്. അതരത്തിലെ ഒരു വാര്‍ത്തയാണ് ഇവിടെ നല്‍കിയിട്ടുള്ളത്. ഏതാനും പേര്‍ ചേര്‍ന്ന് അതിക്രൂരമായി ഒരു സ്ത്രീയെ തല്ലുകയും വലിച്ചിഴയ്ക്കുകയും ചവിട്ടുകയും […]

Continue Reading