കണ്ണൂരിൽ ‘തേങ്ങ സ്‌ഫോടനത്തിൽ’ വയോധികന്‍റെ മരണം എന്ന തലക്കെട്ടില്‍ ദേശാഭിമാനിയുടെ  വാര്‍ത്ത-പ്രചരിക്കുന്നത് വ്യാജ ചിത്രം… 

ദേശാഭിമാനി ദിനപത്രത്തിന്‍റെ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. ഈ ചിത്രത്തിൽ “കണ്ണൂരിൽ തേങ്ങ പൊട്ടിത്തെറിച്ച് വൃദ്ധൻ മരിച്ചു” എന്ന തരത്തിൽ ഒരു വാർത്ത നമുക്ക് കാണാം.പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ചിത്രം വ്യാജമാണെന്ന് കണ്ടെത്തി. എന്താണ് ചിത്രത്തിന്‍റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം  Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ദേശാഭിമാനി പത്രത്തിന്‍റെ ഒരു ചിത്രം കാണാം. ചിത്രം പല ഘടകങ്ങൾ ബ്ലർ ആക്കിയതിനാൽ വ്യക്തമല്ല. പക്ഷെ പ്രധാനവാർത്തയുടെ തലക്കെട്ട് […]

Continue Reading

ആടിനെ വിറ്റ പണം ദുരിതാശ്വാസനിധിയില്‍ നല്കിയ സുബൈദയുടെ വീട്ടില്‍ കെ റെയില്‍ കുറ്റി സ്ഥാപിച്ചു എന്ന പ്രചരണം തെറ്റാണ്…

കെ റെയിൽ പദ്ധതിയെ  പ്രതിപക്ഷവും മറ്റു രാഷ്ട്രീയ പാർട്ടികളും  ശക്തമായി എതിർക്കുകയാണ്. ഇതിനായി സ്ഥാപിച്ച വിഡ്ഢികൾ  രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ പിഴുതുമാറ്റുകയും സ്ഥാപിക്കാൻ എത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് നേരെ പലയിടത്തും സംഘർഷം ഉണ്ടാവുകയും ചെയ്യുന്നുണ്ട്. ആടിനെ വിറ്റുകിട്ടിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത സുബൈദ എന്ന ഉമ്മയെ മലയാളികൾ അത്രവേഗം മറക്കാനിടയില്ല.  കെ റെയിലുമായി ബന്ധപ്പെടുത്തി സുബൈദ ഉമ്മയുടെ പേര് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രചരണം  സുബൈദ താത്തയുടെ ചിത്രത്തോടൊപ്പം നൽകിയിരിക്കുന്ന വാചകങ്ങൾ ഇങ്ങനെയാണ് […]

Continue Reading

ദേശാഭിമാനി പത്രത്തിന്‍റെ വ്യാജ ഒന്നാം പേജുണ്ടാക്കി വ്യാജ പ്രചരണം നടത്തുന്നു…

കെ-റെയിൽ പദ്ധതിക്കെതിരെ ഇതര രാഷ്ട്രീയ പാർട്ടികൾ വലിയ പ്രതിഷേധം ഉയർത്തുകയാണ്. കുറ്റി സ്ഥാപിക്കാൻ എത്തുന്ന ഉദ്യോഗസ്ഥർക്ക് നേരെയും ഈ പ്രതിഷേധം പലയിടത്തും സ്ഥലമുടമകളില്‍ നിന്നും പ്രതിഫലിക്കുന്നുണ്ട്. ഇതിനിടെ പദ്ധതിയെക്കുറിച്ച് കേന്ദ്രസർക്കാരിനെ പറഞ്ഞു ബോധ്യപ്പെടുത്താനും അനുമതി വാങ്ങാനുമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ ഡൽഹിയിൽ പോയിരുന്നു. ഇതിനുശേഷം സമൂഹമാധ്യമങ്ങളിൽ വ്യാപകമായ ഒരു പ്രചരണം നമുക്ക് നോക്കാം   പ്രചരണം  പിണറായി-മോദി  കൂടിക്കാഴ്ചയെ പറ്റി സിപിഎം മുഖപത്രമായ ദേശാഭിമാനി പ്രസിദ്ധീകരിച്ച വാർത്ത ഉൾപ്പെട്ട ഒന്നാം പേജാണ് പ്രചരിക്കുന്നത്. […]

Continue Reading

ദേശാഭിമാനിയുടെ പുതുവര്‍ഷ കലണ്ടര്‍ എല്ലാവര്‍ക്കും സൌജന്യമായി ലഭിക്കില്ല… വസ്തുത അറിയൂ…

പുതുവർഷം ആരംഭിക്കുമ്പോൾ ഏറ്റവും ആവശ്യമുള്ള ഒരു വസ്തുവാണ് കലണ്ടർ. ദേശാഭിമാനിയുടെ കലണ്ടറുമായി ബന്ധപ്പെട്ട ഒരു പ്രചരണം സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ നടക്കുന്നുണ്ട്.   പ്രചരണം ദേശാഭിമാനി പത്രത്തിന്‍റെയും 2022 ദേശാഭിമാനി കലണ്ടറിന്‍റെയും ചിത്രങ്ങൾ ഉൾപ്പെടുത്തി എടുത്തിട്ടുള്ള വീഡിയോയിൽ നൽകിയിരിക്കുന്ന വിവരണ പ്രകാരം കലണ്ടർ പൂർണ്ണമായും സൗജന്യമായാണ് ലഭിക്കുക എന്നാണ് മനസ്സിലാകുന്നത്. കഴിഞ്ഞവർഷം മുതൽ ദേശാഭിമാനി പത്രം നൽകുന്ന സേവനമാണിത് എന്നും പത്രം വാങ്ങിയാല്‍ കലണ്ടര്‍ പൂർണ്ണമായും സൗജന്യമാണ് എന്നുമാണ്  വീഡിയോയിലെ വിവരണം. ‘ദേശാഭിമനി കലണ്ടർ തികച്ചും സൗജന്യം” എന്നൊരു അടിക്കുറിപ്പും […]

Continue Reading

FACT CHECK: ബിജെപിയുടെ പിന്തുണ നേടി പിണറായി വിജയന്‍ കൂത്തുപറമ്പ് നിയോജക മണ്ഡലത്തിൽ മത്സരിച്ചിരുന്നോ…? സത്യാവസ്ഥ അറിയൂ…

കുത്തുപറംബ് നിയോജക മണ്ഡലത്തില്‍ മത്സരിച്ച പിണറായി വിയജയന്‍ ബി.ജെ.പിയുടെ സഹായം നേടിയിരുന്നു എന്ന തരത്തിലെ പ്രചരണം സാമുഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി നടക്കുന്നുണ്ട്. കുടാതെ സി.പി.എം മുഖപത്രം ദേശാഭിമാനിയും പിണറായി വിജയന് വേണ്ടി വോട്ട് അഭ്യര്‍ത്ഥന ചെയ്യുമ്പോള്‍ അദ്ദേഹം ബി.ജെ.പി. പിന്തുണയോടെയാണ് മത്സരിക്കുന്നത് എന്ന് പ്രത്യേകിച്ച് പറഞ്ഞിരുന്നു എന്നും വാദിക്കുന്നുണ്ട്. പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഈ വാദത്തിനെ കുറിച്ച് അന്വേഷണം നടത്തിയപ്പോള്‍ ഈ വാദം തെറ്റാന്നെന്ന്‍ കണ്ടെത്തി. എന്താണ് സാമുഹ്യ മാധ്യമങ്ങളിലെ പ്രചരണം… എന്താണ് പ്രചരണത്തിന്‍റെ യഥാര്‍ത്ഥ്യം… നമുക്ക് […]

Continue Reading