പുതുവർഷം ആരംഭിക്കുമ്പോൾ ഏറ്റവും ആവശ്യമുള്ള ഒരു വസ്തുവാണ് കലണ്ടർ. ദേശാഭിമാനിയുടെ കലണ്ടറുമായി ബന്ധപ്പെട്ട ഒരു പ്രചരണം സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ നടക്കുന്നുണ്ട്.

പ്രചരണം

ദേശാഭിമാനി പത്രത്തിന്‍റെയും 2022 ദേശാഭിമാനി കലണ്ടറിന്‍റെയും ചിത്രങ്ങൾ ഉൾപ്പെടുത്തി എടുത്തിട്ടുള്ള വീഡിയോയിൽ നൽകിയിരിക്കുന്ന വിവരണ പ്രകാരം കലണ്ടർ പൂർണ്ണമായും സൗജന്യമായാണ് ലഭിക്കുക എന്നാണ് മനസ്സിലാകുന്നത്. കഴിഞ്ഞവർഷം മുതൽ ദേശാഭിമാനി പത്രം നൽകുന്ന സേവനമാണിത് എന്നും പത്രം വാങ്ങിയാല്‍ കലണ്ടര്‍ പൂർണ്ണമായും സൗജന്യമാണ് എന്നുമാണ് വീഡിയോയിലെ വിവരണം. ‘ദേശാഭിമനി കലണ്ടർ തികച്ചും സൗജന്യം” എന്നൊരു അടിക്കുറിപ്പും നല്കിയിട്ടുണ്ട്.

archived listFB post

ഞങ്ങൾ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചു. പ്രചരണം പൂർണമായും ശരിയല്ല എന്ന് വ്യക്തമായി.

വസ്തുത ഇങ്ങനെ

ഞങ്ങൾ പ്രചരണത്തിന്‍റെ സത്യാവസ്ഥ അറിയാനായി ദേശാഭിമാനിയുടെ തിരുവനന്തപുരം യൂണിറ്റിലേക്ക് വിളിച്ച് സർക്കുലേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥനുമായി സംസാരിച്ചു. അവർ അറിയിച്ചത് ഇങ്ങനെയാണ്: ദേശാഭിമാനിയുടെ വാർഷിക വരിക്കാർക്ക് മാത്രമാണ് കലണ്ടർ സൗജന്യമായി ലഭിക്കുക. മാസവരിക്കാർക്ക് ഈ ആനുകൂല്യം ലഭിക്കില്ല. മാത്രമല്ല കലണ്ടർ മാത്രമായി ലഭിക്കണമെങ്കിലും വില നൽകണം. വാർഷിക വരിസംഖ്യ ഒന്നിച്ച് നല്‍കിയ വരിക്കാര്‍ മാത്രമാണ് ആനുകൂല്യത്തിന് അർഹര്‍.

നിഗമനം

പോസ്റ്റിലെ പ്രചരണം പൂർണമായും ശരിയല്ല. ദേശാഭിമാനി കലണ്ടർ പത്രത്തോടൊപ്പം സൗജന്യമായി ലഭിക്കുന്നത് വാർഷിക വരിക്കാർക്ക് മാത്രമാണ്. മറ്റുള്ള ആർക്കും ഈ ആനുകൂല്യം ലഭിക്കില്ല. പണം മുടക്കി തന്നെ ദേശാഭിമാനി കലണ്ടർ വാങ്ങേണ്ടിവരും.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ദേശാഭിമാനിയുടെ പുതുവര്‍ഷ കലണ്ടര്‍ എല്ലാവര്‍ക്കും സൌജന്യമായി ലഭിക്കില്ല... വസ്തുത അറിയൂ...

Fact Check By: Vasuki S

Result: Misleading