കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ആസ്തികളെ കുറിച്ച് പ്രധാനമന്ത്രി മോദി വെളിപ്പെടുത്തൽ നടത്തി എന്ന തരത്തിൽ വ്യാജപ്രചരണം 

കോൺഗ്രസ് പ്രെസിഡൻ്റ മല്ലികാർജുൻ ഖാർഗെയുടെ ആസ്തികളെ കുറിച്ച് പ്രധാനമന്ത്രി മോദി ലോകസഭയിൽ അവതരിപ്പിച്ച ഞെട്ടിക്കുന്ന വിവരങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരണം നടക്കുന്നുണ്ട്. ഇതിനൊപ്പം രാഹുൽ ഗാന്ധിയുടെ ബിഹാറിൽ നടക്കുന്ന വോട്ട് അധികാർ യാത്രയുമായി ബന്ധപ്പെടുത്തി ഖാർഗെയുടെ ഒരു വീഡിയോയും പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ […]

Continue Reading

പ്രധാനമന്ത്രി മോദിയുടെ മാതാവിനെ അസഭ്യം പറഞ്ഞ വ്യക്തി എന്ന തരത്തിൽ ബിജെപി നേതാവിൻ്റെ ചിത്രങ്ങൾ തെറ്റായി പ്രചരിപ്പിക്കുന്നു 

പ്രധാനമന്ത്രിയുടെ അമ്മയെ അസഭ്യം പറഞ്ഞ വ്യക്തി മുഹമ്മദ് റിസ്‌വി BJP നേതാവാണ് എന്ന തരത്തിൽ ചില ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook  Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ചില ചിത്രങ്ങൾ കാണാം. ചിത്രങ്ങളിൽ ഒരു വ്യക്തിയെ കാണാം കൂടെ ബിജെപി നേതാക്കൾക്കൊപ്പം ഒരു വ്യക്തിയുടെ ചിത്രങ്ങളും  കാണാം. […]

Continue Reading

വോട്ട് ചോരി നടത്തിയെന്ന് കുട്ടികള്‍ സംവദിക്കുന്നതിനിടെ നരേന്ദ്ര മോദിയെ ആക്ഷേപിച്ചു എന്ന് പ്രചരിപ്പിക്കുന്ന വീഡിയോ എഡിറ്റഡാണ്

പ്രധാനമന്ത്രി നരേന്ദ്ര മോദി കുട്ടികളുമായി സംവദിക്കുമ്പോൾ കുട്ടികൾ അദ്ദേഹത്തോട് വോട്ട് ചോരി എന്ന് പറഞ്ഞ് ആക്ഷേപിച്ചു എന്ന് അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം നരേന്ദ്ര മോദി കുട്ടികളുമായി സംവദിക്കുന്ന വീഡിയോയിലെ സംഭാഷണം ഇങ്ങനെ: “മോദി ജി: നിങ്ങൾക്ക് മോദി ജിയെ അറിയാമോ? കുട്ടി: ഞാൻ നിങ്ങളുടെ വീഡിയോ ടിവിയിൽ കണ്ടു…. മോദി ജി: നിങ്ങൾ അത് എവിടെയാണ് കണ്ടത്? കുട്ടി: ടിവിയിൽ..മോദി ജി: ഞാൻ ടിവിയിൽ എന്തുചെയ്യുകയായിരുന്നു? കുട്ടി: വോട്ട് മോഷ്ടിക്കൽ…”  കുട്ടികള്‍ കള്ളം പറയില്ല […]

Continue Reading

ജി-7 ഉച്ചകോടി ഫോട്ടോ സെഷനില്‍ നരേന്ദ്ര മോദിയെ അവഗണിച്ചുവെന്ന പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നത്… സത്യമറിയൂ…

51-ാമത് ജി-7 ഉച്ചകോടി 2025 ജൂണ്‍ 15 മുതല്‍ 17 വരെകാനഡയിലെ കനാനസ്‌കിസിൽ സംഘടിപ്പിച്ചു. ഇതിനുമുമ്പ് 2002-ലാണ് കനാനസ്‌കിസ് ജി-7 ഉച്ചകോടിക്ക് വേദിയായത്. യൂറോപ്യന്‍ യൂണിയനും പരിപാടികളില്‍ പങ്കെടുക്കും. ഇന്ത്യ കൂടാതെ, ഓസ്‌ട്രേലിയ, ബ്രസീല്‍, മെക്‌സിക്കോ, ദക്ഷിണാഫ്രിക്ക, യുക്രൈന്‍ എന്നീ രാജ്യങ്ങള്‍ക്കും ഇത്തവണത്തെ ജി-7 ഉച്ചകോടിയിലേക്ക് അതിഥികളായി ക്ഷണം ലഭിച്ചിട്ടുണ്ട്. കനനാസ്കിസിൽ നടക്കുന്ന ജി 7 ഉച്ചകോടി, പ്രത്യേകിച്ച് ഇസ്രായേലും ഇറാനും റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിലാണ്. ഉക്രേനിയൻ പ്രസിഡന്‍റ്  വോളോഡിമർ സെലെൻസ്‌കിയും ഇന്ത്യന്‍ […]

Continue Reading

പ്രധാനമന്ത്രി നരേന്ദ്ര മോദി സാന്നിദ്ധ്യത്തിൽ രാഖി ബിഡ്‌ല പ്രസംഗിക്കുന്ന ദൃശ്യങ്ങൾ ചെയ്ത് നിർമിച്ചതാണ്    

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിദ്ധ്യത്തിൽ ആം ആദ്മി പാർട്ടി നേതാവ് രാഖി ബിഡ്‌ല  പാർലമെന്‍റില്‍ പ്രസംഗിക്കുന്ന ദൃശ്യങ്ങൾ  എന്ന തരത്തിൽ ഒരു  വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ സംഭവത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.   പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ ആം ആദ്മി പാർട്ടി നേതാവ് രാഖി ബിഡ്‌ല പ്രധാനമന്ത്രി […]

Continue Reading

കശ്മീരിൽ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കുന്നത്തിൻ്റെ വീഡിയോ നരേന്ദ്ര മോദി പ്രധാനമന്ത്രി ആവുന്നതിന് മുൻപുള്ളതല്ല  

നരേന്ദ്ര മോദി പ്രധാനമന്ത്രി ആവുന്നതിന് മുൻപ് ഇന്ത്യൻ സൈന്യ ഉദ്യോഗസ്ഥരുടെ അവസ്ഥ കാണിക്കുന്ന ദൃശ്യങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങൾ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോൾ ഈ വീഡിയോ നരേന്ദ്ര മോദി പ്രധാനമന്ത്രി ആയതിന് ശേഷമുള്ളതാണെന്ന് കണ്ടെത്തി. എന്താണ് സംഭവത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.   പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ നമുക്ക് ചിലർ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കുന്നതായി കാണാം. […]

Continue Reading

നരേന്ദ്ര മോദിയെ കുവൈറ്റില്‍ വരവേറ്റത് ആളില്ലാ വേദിയാണോ…? വ്യാജ പ്രചരണത്തിന്‍റെ യാഥാര്‍ത്ഥ്യമിങ്ങനെ…

കുവൈറ്റ് സ്റ്റേറ്റ് അമീർ ഷെയ്ഖ് മെഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിൻ്റെ ക്ഷണപ്രകാരം, ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2024 ഡിസംബർ 21-22 തീയതികളിൽ കുവൈറ്റിൽ ഔദ്യോഗിക സന്ദർശനം നടത്തുകയുണ്ടായി. കുവൈറ്റില്‍ മോദിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ ഓഡിയന്‍സ് ഉണ്ടായിരുന്നില്ല എന്നവകാശപ്പെട്ട് ഒരു വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.  പ്രചരണം  ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ പരിപാടിയില്‍ ഭൂരിഭാഗവും ഒഴിഞ്ഞ ഇരിപ്പിടങ്ങള്‍ കാണാം. സ്റ്റേഡിയത്തിലെ സ്ക്രീനുകളില്‍ നരേന്ദ്ര മോദിയുടെ ചിത്രങ്ങളും കാണാം. മോദിയുടെ കുവൈറ്റിലെ വേദിയില്‍ ആളുണ്ടായിരുന്നില്ല എന്നവകാശപ്പെട്ട് […]

Continue Reading

AAP എം.പി. സഞ്ജയ് സിംഗ് ഈ പ്രസംഗം നടത്തിയത് പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നിലല്ല 

പ്രധാനമന്ത്രി മോദിയുടെയും ആഭ്യന്ത്ര മന്ത്രി അമിത് ഷായുടെയും മുന്നിൽ പ്രസംഗം നടത്തി എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ വീഡിയോ എഡിറ്റ് ചെയ്ത് നിർമ്മിച്ചതാണെന്ന് കണ്ടെത്തി. എന്താണ് സംഭവം നമുക്ക് നോക്കാം.  പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വീഡിയോയിൽ നമുക്ക് ആം ആദ്മി പാർട്ടി എം.പി. സഞ്ജയ് സിംഗ് പാർലാമെന്‍റില്‍ ഒരു പ്രസംഗം നടത്തുന്നതായി […]

Continue Reading

എം‌വി ഗോവിന്ദന്‍ നരേന്ദ്ര മോദിയെ പുകഴ്ത്തി സംസാരിക്കുന്നു എന്നു പ്രചരിപ്പിക്കുന്ന വീഡിയോയുടെ യാഥാര്‍ത്ഥ്യം ഇതാണ്…

സിപിഎം സംസ്ഥാന സെക്രട്ടറിയും പാർട്ടിയുടെ പൊളിറ്റ്ബ്യൂറോ അംഗവുമായ എംവി ഗോവിന്ദന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി സംസാരിക്കുന്നു എന്ന തരത്തില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  “…ഭരണകൂടത്തിന്‍റെ ഭാഗമാണ്. ഇവിടെ പിണറായി വിജയന്‍റെ ഭരണകൂടമാണ് എന്നു പറയുന്നുണ്ടെങ്കിലും അത് ശുദ്ധ അസംബന്ധമാണ്. അതായത് നരേന്ദ്ര മോദിയുടെ ഭരണകൂടം തന്നെയാണ് കേരളത്തിലും….” ഈ വാചകങ്ങള്‍ ഒരു അഭിമുഖത്തിനിടെ എം‌വി ഗോവിന്ദന്‍ മാസ്റ്റര്‍ പറയുന്നതായാണ് വീഡിയോയില്‍ നിന്നും മനസിലാക്കാന്‍ സാധിക്കുന്നത്. അദ്ദേഹം മോദീയെ പുകഴ്ത്തി സംസാരിക്കുകയാണ് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള […]

Continue Reading

പ്രധാനമന്ത്രി മോദി തനിക്ക് വല്യേട്ടനെ പോലെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നു എന്ന തരത്തിലുള്ള വീഡിയോ എഡിറ്റഡാണ് 

“എനിക്ക് നരേന്ദ്ര മോദി വല്യേട്ടൻ” എന്ന് കേരളം മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നതിന്‍റെ ഒരു വീഡിയോ ക്ലിപ്പ് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ ക്ലിപ്പ് എഡിറ്റ് ചെയ്തതാണെന്ന് ഞങ്ങൾ അന്വേഷിച്ചപ്പോൾ കണ്ടെത്തി. എന്താണ് മുഖ്യമന്ത്രി യഥാർത്ഥത്തിൽ പറഞ്ഞത് നമുക്ക് നോക്കാം. പ്രചരണം പോസ്റ്റ് കാണാൻ – Facebook | Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഒരു ചെറിയ വീഡിയോ ക്ലിപ്പ് കാണാം. ഈ ക്ലിപ്പിൽ മുഖ്യമന്ത്രി വിജയൻ പറയുന്നു, […]

Continue Reading

വൈറല്‍ വീഡിയോയില്‍ പ്രധാനമന്ത്രി മോദിയെ പ്രശംസിക്കുന്നത് CPM നേതാവ് സുഭാഷിണി ഹൈദരല്ല 

മുതിര്‍ന്ന CPI(M) നേതാവ് സുഭാഷിണി ഹൈദര്‍ പ്രധാനമന്ത്രി മോദിയെ പ്രശംസിക്കുന്നു എന്ന തരത്തില്‍ ഒരു സ്ത്രിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഞങ്ങളുടെ അന്വേഷണത്തില്‍ വീഡിയോയില്‍ കാണുന്ന ഈ സ്ത്രി സുഭാഷിണി ഹൈദര്‍ അല്ല എന്ന് കണ്ടെത്തി. എന്താണ് വീഡിയോയുടെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഒരു സ്ത്രിയുടെ അഭിമുഖം കാണാം. ഈ അഭിമുഖത്തില്‍ അദ്ദേഹം രാഹുല്‍ ഗാന്ധി ഇന്ത്യയെ നയിക്കാന്‍ യോഗ്യനല്ല അതെ സമയം […]

Continue Reading

പ്രധാനമന്ത്രി തീയില്ലാത്ത അടുപ്പില്‍ പാചകം ചെയ്യുന്നുവെന്ന്  പ്രചരിപ്പിക്കുന്ന ചിത്രത്തിന്‍റെ യാഥാര്‍ത്ഥ്യം ഇങ്ങനെ…

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ കഴിഞ്ഞ ദിവസം ബീഹാറിലെ പറ്റ്നയിൽ സ്ഥിതി ചെയ്യുന്ന തഖത് ശ്രീ ഹരിമന്ദിര്‍ ജി പട്ന സാഹിബ് ഗുരുദ്വാര സന്ദര്‍ശിച്ച് പൂജാദി കര്‍മ്മങ്ങള്‍ അര്‍പ്പിച്ചു. ഇതിനുശേഷം സന്ദർശനത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും വാർത്തകളും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി.  അദ്ദേഹം ഗുരുദ്വാരയുടെ പാചകപ്പുരയിൽ ഭക്ഷണം തയ്യാറാക്കുന്ന ഒരു ചിത്രം തെറ്റായ വിവരണത്തോടെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു  പ്രചരണം പറ്റ്നയിലെ തഖത് ശ്രീ ഹരിമന്ദിര്‍ ജി പട്ന സാഹിബ് ഗുരുദ്വാര സന്ദർശന വേളയിൽ പൂജകള്‍ […]

Continue Reading

കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ കടയുടെ ബോർഡിൽ പ്രധാനമന്ത്രിയുടെ ചിത്രം പേപ്പർ ഉപയോഗിച്ച് മറച്ചുവച്ചതിന് പിന്നിലെ കാരണം ഇതാണ്..

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കടയുടെ മുന്നിൽ പ്രദർശിപ്പിച്ചിരുന്ന  പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം മറച്ചു വെച്ചായതായി അവകാശപ്പെട്ട് ഒരു ചിത്രം പ്രചരിക്കുന്നുണ്ട്.  പ്രചരണം റെയിൽവേ പ്ലാറ്റ്ഫോമിലെ കടയുടെ മുന്നിലുള്ള ബോർഡിൽ സ്ഥാപിച്ച പ്രധാനമന്ത്രിയുടെ ചിത്രം കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ അനുവദനീയമല്ലെന്നും അതിനാൽ പേപ്പർ ഒട്ടിച്ചു മറച്ചുവെച്ചിരിക്കുന്നുവെന്നും അവകാശപ്പെട്ട് ഒപ്പമുള്ള വിവരണം ഇങ്ങനെ: “പ്ലാറ്റ്ഫോം നമ്പർ 4, കോഴിക്കോട് റെയിൽവേ സ്റ്റേഷൻ. കേരളം! ഇന്ത്യൻ പ്രധാനമന്ത്രിയുടെ ചിത്രം ഇവിടെ അനുവദനീയമല്ല!!.. കടയുടമ പ്രധാനമന്ത്രിയുടെ ചിത്രം പേപ്പർ ഒട്ടിച്ചു കവർ […]

Continue Reading

“നരേന്ദ്ര മോദി എല്ലാ ഇന്ത്യൻ ഉപയോക്താക്കൾക്കും മൂന്നു മാസത്തെ സൗജന്യ റീചാർജ് നൽകുന്നു”-തട്ടിപ്പ് സന്ദേശത്തില്‍ വീഴരുതേ!!!

2024 ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിൽ ഒരു വ്യാജ സന്ദേശം ഒപ്പകമായി പ്രചരിക്കുന്നു ണ്ട് മോദി സർക്കാർ സൗജന്യ റീചാർജ് നൽകുന്നു എന്ന അവകാശപ്പെട്ടാണ് സന്ദേശം പ്രചരിപ്പിക്കുന്നത്  പ്രചരണം  “ബിജെപിയെ വോട്ട് ചെയ്ത് ജയിപ്പിക്കാൻ നിങ്ങൾക്കിതാ ഒരു സുവർണ്ണാവസരം. 😂😂😂 =================={ *ബിജെപി ഫ്രീ റീചാർജ് യോജന*, പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ ഇന്ത്യൻ ഉപയോക്താക്കൾക്കും 3 മാസത്തെ സൗജന്യ റീചാർജ് നൽകുന്നു, അതിലൂടെ കൂടുതൽ കൂടുതൽ ആളുകൾക്ക് 2024 തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് […]

Continue Reading

അഹമദാബാദില്‍ നടന്ന ഫൈനലിന് ശേഷം അവതരണ ചടങ്ങില്‍ പ്രധാനമന്ത്രി മോദി ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ കമ്മിന്‍സിനെ അവഗണിച്ചുവോ? സത്യാവസ്ഥ അറിയൂ…

ഞായറാഴ്ച അഹമ്മദാബാദില്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ ആരാധകരുടെ മുന്നാമത്തെ വേള്‍ഡ് കപ്പ്‌ വിജയത്തിന്‍റെ സ്വപ്നം ഓസ്ട്രേലിയ ഇന്ത്യയെ 6 വിക്കറ്റോട് തോല്‍പ്പിച്ച് തകര്‍ത്തി. ഒരു ലക്ഷത്തിലധികം  ഇന്ത്യന്‍ ആരാധകരുടെ മുന്നിലാണ് ഓസ്ട്രേലിയ ഇന്ത്യയെ തോല്‍പ്പിച്ച് ആറാം തവണ ലോകകപ്പ് ജയിച്ചത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഈ മത്സരം കാണാന്‍ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ എത്തിയിരുന്നു. മത്സരത്തിന് ശേഷം അവതരണ ചടങ്ങില്‍ പ്രധാനമന്ത്രി മോദി ഓസ്ട്രേലിയന്‍ ക്രിക്കറ്റ്‌ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനെ അവഗണിച്ചു എന്ന തരത്തില്‍ ഒരു വീഡിയോ […]

Continue Reading

പ്രധാനമന്ത്രി നരേന്ദ്ര മോദി സോണിയ ഗാന്ധിയെ പാര്‍ലമെന്‍റില്‍ അവഗണിച്ചു എന്ന് തെറ്റായ പ്രചരണം…

പഴയെ പാര്‍ലമെന്‍റ കെട്ടിടത്തില്‍ എല്ലാ എം.പിമാരെ അവസാനമായി സന്ദര്‍ശിക്കുന്നത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍ കോണ്‍ഗ്രസ്‌ പ്രസിഡന്‍റ സോണിയ ഗാന്ധിയെ അവഗണിച്ചു എന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരണം നടക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോള്‍ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് യഥാര്‍ത്ഥ്യം അറിയുക. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്‍റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സോണിയ ഗാന്ധിക്കൊപ്പമുള്ള ചിത്രങ്ങള്‍ തമ്മില്‍ താരതമ്യം […]

Continue Reading

നരേന്ദ്ര മോദി കരകൌശല വിദഗ്ധരുമായി സംവദിക്കുന്ന ചിത്രം തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുന്നു…

കഴിഞ്ഞ ദിവസം ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും വിശ്വകർമ്മ ജയന്തി ആഘോഷങ്ങൾക്ക് സാക്ഷ്യം വഹിച്ചു. വിവിധ സ്ഥലങ്ങളിൽ ഘോഷയാത്രകളും മേളകളും മറ്റും സംഘടിപ്പിച്ചിരുന്നു. സെപ്റ്റംബര്‍ 17  ഞായറാഴ്ച വിശ്വകർമ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെ യശോഭൂമി കൺവെൻഷൻ സെന്‍ററിൽ നിരവധി കരകൗശല വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി മോദി “ഇന്ത്യയുടെ കരകൗശല വൈവിധ്യത്തെ” പ്രശംസിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. ഈ സന്ദർഭത്തിൽ മോദി കരകൗശല രംഗത്തെ തൊഴിലാളികളുമായി സംസാരിക്കുന്ന ഒരു ചിത്രം തെറ്റായ വിവരണത്തോടെ പ്രചരിക്കുന്നത് […]

Continue Reading

സൌദിയില്‍ സ്ഥാപിച്ച നരേന്ദ്ര മോദിയുടെ അര്‍ദ്ധകായ സ്വര്‍ണ്ണ പ്രതിമ – വ്യാജ പ്രചരണത്തിന്‍റെ വസ്തുത ഇതാണ്…

പ്രധാനമന്ത്രി നരേന്ദ്രമോദി ഇടയ്ക്ക് യുഎഇ സന്ദർശിക്കുമ്പോൾ വളരെ സൗഹാർദ്ദപരമായ സ്വീകരണമാണ് അദ്ദേഹത്തിന് ലഭിക്കാറുള്ളത് ഗൾഫ് രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് നിരവധി പുതിയ കരാറുകൾ നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട് സൗദിയിൽ നരേന്ദ്രമോദിയുടെ അര്‍ദ്ധകായ സ്വർണ്ണപ്രതിമ സ്ഥാപിച്ചു എന്ന പേരിൽ ഒരു വീഡിയോ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു.  പ്രചരണം ദൃശ്യങ്ങളിൽ നരേന്ദ്രമോദിയുടെ അര്‍ദ്ധകായ സ്വർണ്ണ പ്രതിമ  പ്രദർശിപ്പിച്ചിരിക്കുന്നത് കാണാം, 156 എന്ന് അതിൽ എഴുതിയിട്ടുള്ളതും വ്യക്തമാണ്. സൗദിയിൽ നരേന്ദ്രമോദിയുടെ അര്‍ദ്ധകായ സ്വർണ്ണ  പ്രതിമ സ്ഥാപിച്ചു എന്ന അവകാശപ്പെട്ട് ഒപ്പമുള്ള വിവരണം ഇങ്ങനെ: എല്ലാരും […]

Continue Reading

നരേന്ദ്ര മോദി രാംനാഥ് കോവിന്ദിനെ പൊതുവേദിയില്‍ അവഗണിച്ചു എന്ന് പ്രചരിപ്പിക്കുന്നത് ക്രോപ്പ്ഡ് വീഡിയോ ഉപയോഗിച്ചാണ്…

സ്ഥാനമൊഴിയുന്ന ഇന്ത്യൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ പൊതുവേദിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അവഗണിച്ചു എന്ന മട്ടില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  .  പ്രചരണം  മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിക്കുന്നതിന്‍റെ ചടങ്ങില്‍ അദ്ദേഹം പ്രധാനമന്ത്രിയെ  കൈകൂപ്പി അഭിവാദ്യം ചെയ്യുന്നതും ആ സമയം  മോദി രാംനാഥ് കോവിന്ദിനെ ശ്രദ്ധിക്കാതെ ക്യാമറയിലേക്ക് നോക്കി നില്‍ക്കുന്നതും  കാണിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. കോവിന്ദിനെ തിരികെ അഭിവാദ്യം ചെയ്യാതെ മോദി അനാദരവ് കാണിച്ചുവെന്നതാണ് ക്ലിപ്പിനൊപ്പം പങ്കുവെച്ച അടിക്കുറിപ്പുകൾ സൂചിപ്പിക്കുന്നത്: “കാര്യം […]

Continue Reading

പ്രധാനമന്ത്രി ചാണകവരളി ഉണ്ടാക്കുന്നതായി കാണിക്കുന്ന ഈ ചിത്രം എഡിറ്റഡാണ്… 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരു ചിത്രം ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ പരിഹാസരൂപേണ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.   പ്രചരണം  പ്രധാനമന്ത്രി ചാണകവരളി നിർമ്മിക്കുന്നുവെന്ന രീതിയിലുള്ള ഒരു ചിത്രമാണ് പ്രചരിക്കുന്നത്. നരേന്ദ്ര മോദി ചാണകവരളികൾ ഉണ്ടാക്കി  ഉണങ്ങാനായി ഭിത്തിയില്‍ പതിപ്പിച്ചു വെക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. ചിത്രത്തോടൊപ്പമുഉള്ള അടിക്കുറിപ്പ് ഇങ്ങനെയാണ്:  ജീ ചാണകം കൊണ്ട് വീട് പണിയുകയാണ്… മിത്രങ്ങളെ.. 😂😂”  archived link FB post എന്നാൽ ഞങ്ങൾ അന്വേഷിച്ചപ്പോൾ ഇതൊരു എഡിറ്റഡ് ചിത്രം ആണെന്ന് കണ്ടെത്തി.   വസ്തുത ഇതാണ് ഞങ്ങൾ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് […]

Continue Reading

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയിട്ടുള്ള ന്യൂ യോര്‍ക്ക്‌ ടൈംസ്‌ ലേഖനത്തിന്‍റെ സ്ക്രീന്‍ഷോട്ട് വ്യാജമാണ്…

പ്രമുഖ അമേരിക്കന്‍ ദിനപത്രം ന്യൂയോര്‍ക്ക്‌ ടൈംസ്‌ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി ഫ്രണ്ട് പേജില്‍ അദ്ദേഹത്തിന്‍റെ വലിയൊരു ചിത്രം പ്രസിദ്ധികരിച്ചു എന്ന തരത്തില്‍ സാമുഹ മാധ്യമങ്ങളില്‍ ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട്. ചിത്രം ന്യൂ യോര്‍ക്ക്‌ ടൈംസിന്‍റെ ഫ്രണ്ട് പേജിന്‍റെതാണ് എന്ന് തരത്തില്‍ നമുക്ക് തോന്നും. പക്ഷെ ഈ ചിത്രത്തിനെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ ചിത്രം വ്യജമാണെന്ന് ഞങ്ങള്‍ കണ്ടെത്തി. എന്താണ് യാഥാര്‍ത്ഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ കാണുന്ന പോസ്റ്റില്‍ നമുക്ക് പ്രധാനമന്ത്രി […]

Continue Reading

FACT CHECK: പ്രധാനമന്ത്രി നരേന്ദ്ര മോദി വത്തിക്കാനില്‍ ടാക്സി കാറില്‍ ചെന്നിറങ്ങുന്ന ഈ ചിത്രം എഡിറ്റഡ് ആണ്…

കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി വത്തിക്കാനില്‍ പോപ്പിനെ  സന്ദർശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വാർത്തകളും ചിത്രങ്ങളും മാധ്യമങ്ങളിൽ നാം കണ്ടിരുന്നുവല്ലോ.  പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഇപ്പോൾ ഒരു ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  പ്രചരണം  പ്രധാനമന്ത്രിയെ പോപ്പ് വത്തിക്കാനില്‍ ടാക്സികാർ അയച്ചാണ് സ്വീകരിച്ചത് എന്നാണ് പ്രചരണം. ഇതിനായി പോസ്റ്റില്‍ ടാക്സി കാറിൽ പ്രധാനമന്ത്രി വന്നിറങ്ങുന്നു എന്ന മട്ടിലുള്ള ചിത്രവും നൽകിയിട്ടുണ്ട് അതോടൊപ്പമുള്ള വിവരണം ഇങ്ങനെയാണ്: 9000 കോടി വിമാനത്തിൽ പറന്നു റോമിലേക്ക് (ഇറ്റലി) പോയി, പക്ഷെ സ്വീകരിക്കാൻ പോപ്പ് ടാക്‌സി […]

Continue Reading

FACT CHECK: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അമേരിക്കയില്‍ നടന്ന പ്രതിഷേധത്തിന്‍റെ പഴയ വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നു…

പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ മാസം ന്യൂ യോര്‍ക്കില്‍ ഐക്യരാഷ്ട്രസഭയില്‍ അഭിസംബോധനം ചെയ്തിരുന്നു. അതേ സമയം ന്യൂയോര്‍ക്കില്‍ അദ്ദേഹത്തിനെതിരെ നടന്ന പ്രതിഷേധത്തിന്‍റെ വീഡിയോ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോ പഴയതാണ്. പ്രധാനമന്ത്രി ഈയിടെ നടത്തിയ അമേരിക്ക സന്ദര്‍ശനവുമായി ഈ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല. എന്താണ് ഈ വീഡിയോയുടെ സത്യാവസ്ഥ നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അമേരിക്കയില്‍ […]

Continue Reading

FACT CHECK: 500/1000 നോട്ടുകള്‍ ഇന്ദിരാ ഗാന്ധി പിന്‍വലിച്ചിരുന്നു എങ്കില്‍ എനിക്കതു ചെയ്യേണ്ടി വരില്ലായിരുന്നു എന്നല്ല പ്രധാനമന്ത്രി മോദി പറഞ്ഞത്…

വിവരണം  2016 ലെ നോട്ടു നിരോധനത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. അത്തരത്തില്‍ ഇപ്പോള്‍  പ്രചരിച്ചു തുടങ്ങിയ ഒരു പോസ്റ്റ് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. “500/1000  നോട്ടുകള്‍ ഇന്ദിരാ ഗാന്ധി പിന്‍വലിച്ചിരുന്നു എങ്കില്‍ എനിക്കതു ചെയ്യേണ്ടി വരില്ലായിരുന്നു: മോദി. 500 ന്‍റെ നോട്ട് തുടക്കം 1987 ല്‍ 1000 ന്‍റെ നോട്ട് തുടക്കം 2000 ല്‍ 1984 ല്‍ “ archived link FB post പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വാര്‍ത്ത:  അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളുടെ […]

Continue Reading