ക്ഷേത്രത്തില്‍ ആനയെ സംഭാവന ചെയ്തതിനാല്‍ പ്രേം നസീറിന്റെ ഭൌതികശരീരം പള്ളിയില്‍ അടക്കം ചെയ്യാന്‍ അനുവദിച്ചില്ലെന്ന് തെറ്റായ പ്രചരണം…
മലയാള സിനിമയുടെ നിത്യഹരിത നായകന് എന്ന വിശേഷണത്തിന് ഉടമയായ പ്രേം നസീര്‍ ഓര്‍മയായിട്ട് ഏകദേശം മൂന്നര പതിറ്റാണ്ട് പിന്നിടുന്നു. ഈയിടെ അദ്ദേഹത്തിന്റെ മകന് ഷാനവാസ് രോഗബാധിതനായി ചികിത്സയില്‍ ഇരിക്കെ അന്തരിച്ചു. പ്രേം നസീറിന്റെ ഖബര്സ്ഥാന് മുസ്ലിം ആരാധനായത്തിന്റെ ഉള്ളിലല്ലെന്നും പുറത്ത് കാടുപിടിച്ച് കിടക്കുകയാണെന്നും സൂചിപ്പിച്ച് ഒരു ചിത്രം ഈ പശ്ചാത്തലത്തില്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം പ്രേം നസീര്‍ ക്ഷേത്രത്തില്‍ ആനയെ സംഭാവന ചെയ്തിരുന്നു എന്നും ഇക്കാരണത്താല്‍ അദ്ദേഹത്തെ പള്ളി മതില്‍ക്കെട്ടിന്റെ ഉള്ളില്‍ അടക്കം ചെയ്യാന്‍ അനുവദിച്ചില്ലെന്നുമാണ് പ്രചരണം. ഇത് […]
Continue Reading