ബ്രിട്ടീഷ് ഗായകർ രാമായണ്‍ സീരിയല്‍ ടൈറ്റില്‍ ഗാനം ആലപിക്കുന്നുവെന്ന് പ്രചരിപ്പിക്കുന്നത് എഡിറ്റഡ്  ദൃശ്യങ്ങൾ

80കളുടെ ഒടുക്കം ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത രാമായണ്‍ സീരിയല്‍ ഇപ്പൊഴും അക്കാലത്തെ കുട്ടികളായിരുന്ന വലിയൊരു വിഭാഗത്തിന് ഗൃഹാതുരത്വം നിറക്കുന്ന ഓര്‍മകളാണ്. ഹിന്ദി അറിയാത്തവരും ഹിന്ദി ഭാഷയെ വെറുത്തവര്‍ പോലും അക്കാലത്ത് സീരിയലിന്‍റെ ടൈറ്റില്‍ ഗാനം ആലപിച്ചു നടന്നു. വിദേശരാജ്യത്ത് രണ്ടു കുട്ടികള്‍ രാമായണ്‍ സീരിയലിന്‍റെ ടൈറ്റില്‍ ഗാനം ആലപിക്കുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ ഈയിടെ പ്രചരിക്കുന്നുണ്ട്.  പ്രചരണം  രണ്ട് അമേരിക്കന്‍ കുട്ടികളാണ് ടാലന്‍റ് ഷോയിൽ രാമായണം സീരിയലിന്‍റെ ടൈറ്റിൽ ഗാനം ആലപിച്ചതായി അവകാശപ്പെടുന്നത്. ഇത് സൂചിപ്പിച്ച് ഒപ്പമുള്ള […]

Continue Reading

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ചെന്നൈ സൂപ്പര്‍മാര്‍ക്കറ്റില്‍ മീനുകള്‍ ഒഴുകുന്നു… പ്രചരിക്കുന്ന വീഡിയോ ജോര്‍ജിയയിലെതാണ്… സത്യമറിയൂ…

കഴിഞ്ഞ ദിവസങ്ങളില്‍ ആഞ്ഞടിച്ച മിഷോങ് ചുഴലിക്കാറ്റിന്‍റെ പ്രഭാവം മൂലം ചെന്നൈ നഗരം അര നൂറ്റാണ്ടിനിടെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിന് സാക്ഷ്യം വഹിച്ചു. മഴമൂലമുള്ള വെള്ളക്കെട്ടിന് പുറമെ ജലസംഭരണികള്‍ തുറന്നു വിട്ടതോടെ റോഡുകളില്‍ അഞ്ചടിയിലേറെ ഉയരത്തില്‍ വെള്ളം കുതിച്ചൊഴുകുകയും താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാവുകയും ചെയ്തു. ഇതിനിടയില്‍ ചെന്നൈ നഗരത്തിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒന്നില്‍ തറയില്‍ മീനുകള്‍ ഒഴുകി നടക്കുന്ന ദൃശ്യങ്ങള്‍ എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  സൂപ്പര്‍മാര്‍ക്കറ്റിന്‍റെ ഇടനാഴികളിലെ തറയില്‍ വെള്ളത്തീല്‍ നിറയെ മീനുകള്‍ ഒഴുകി നടക്കുന്നതും ജീവനക്കാര്‍ […]

Continue Reading