വഖഫ് നിയമത്തിനെതിരെ മുസ്ലിങ്ങള്‍ ബംഗാളില്‍ ഓഫീസ് തകര്‍ക്കുന്നു എന്ന് പ്രചരിപ്പിക്കുന്നത് ബംഗ്ലാദേശിലെ പഴയ  ദൃശ്യങ്ങള്‍

പശ്ചിമ ബംഗാളില്‍ വഖഫ് നിയമത്തിനെതിരെ നടന്നു കൊണ്ടിരിക്കുന്ന സമരങ്ങള്‍ അക്രമാസക്തമായി തുടരുകയാണ് എന്നാണ് വാര്‍ത്തകള്‍ അറിയിക്കുന്നത്. ഒരു കട ആക്രമിക്കുന്ന രണ്ട് പേരെ ഇന്ത്യൻ ആർമി പിടികൂടി  എന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.  പ്രചരണം   മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് മോട്ടോർസൈക്കിളിൽ വന്ന രണ്ട് പേർ ഒരു കട തകർക്കുന്നതായി കാണാം. കുറച്ച് കഴിഞ്ഞപ്പോൾ അവിടെ ആർമി എത്തുന്നു കൂടാതെ ഇവരെ പിടികൂടുന്ന ദൃശ്യങ്ങളും നമുക്ക് കാണാം. ഇന്ത്യൻ ആർമിയുടെ പേരിൽ പ്രചരിപ്പിക്കുന്ന […]

Continue Reading

ബംഗാളില്‍ കത്തിനശിച്ച കെട്ടിട അവശിഷ്ടങ്ങള്‍ക്ക് വഖഫ് നിയമത്തിനെതിരെയുള്ള പ്രതിഷേധവുമായി ബന്ധമില്ല…

വഖഫ് നിയമത്തിനെതിരെ പശ്ചിമ ബംഗാളില്‍ ആരംഭിച്ച പ്രതിഷേധങ്ങള്‍ അക്രമാസക്തമായതിനെ കുറിച്ചുള്ള പല വാര്‍ത്തകളും ആശങ്കപ്പെടുത്തുന്നതാണ്. അക്രമങ്ങള്‍  കേന്ദ്രസേനയെ ഉപയോഗിച്ച് നേരിടാന്‍ കൊല്‍ക്കത്ത ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വഖഫ് നിയമവുമായി ബന്ധപ്പെട്ട് ബംഗാളില്‍ നടന്ന അക്രമത്തെ തുടര്‍ന്നുള്ള കാഴ്ചകള്‍ എന്ന തരത്തില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  കത്തിക്കരിഞ്ഞ വാഹനങ്ങളുടെയും കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങൾ ജെസിബി ഉപയോഗിച്ച് റോഡില്‍ നിന്നും നീക്കം ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഇത് പശ്ചിമ ബംഗാളില്‍ വഖഫ് നിയമത്തിനെതിരെ നടന്നു കൊണ്ടിരിക്കുന്ന അക്രമത്തില്‍ നിന്നുള്ള അവശേഷിപ്പുകളാണ് […]

Continue Reading

ബിജെപി എംപിമാര്‍ക്കൊപ്പം ആഹ്ളാദം പങ്കിടുന്ന ഒവൈസിയുടെ ദൃശ്യങ്ങള്‍ വഖഫ് നിയമമാക്കിയത്തിന് മുമ്പുള്ളതാണ്‌… സത്യമറിയൂ…

വഖ്ഫ് ബില്ലിനെ തുടക്കം മുതല്‍ എതിര്‍ത്ത എഐഎംഐഎം നേതാവ് അസദുദ്ദിന്‍ ഒവൈസി,  മന്ത്രിസഭ ബില്‍ പാസ്സാക്കിയ ശേഷം ബിജെപി നേതാക്കളോടൊപ്പം സന്തോഷം പങ്കിടുന്ന ദൃശ്യങ്ങള്‍ എന്ന പേരില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. ഭരണഘടനയില്‍ മതത്തിന്‍റെ  അടിസ്ഥാനത്തിലുള്ള വിവേചനം തടയാന്‍ ലക്ഷ്യമിടുന്ന ആര്‍ട്ടിക്കിളുകള്‍ 14, 15 ഇവ ലംഘിച്ചാണ് വഖഫ് നിയമം പാസ്സാക്കുന്നത് എന്ന വാദവുമായി ഒവൈസി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. പ്രചരണം ഒരു മേശയ്ക്ക് ചുറ്റും ബിജെപി നേതാക്കളോടൊപ്പം തമാശകള്‍ പറഞ്ഞ് ആഹ്ളാദവാനായി ഇരിക്കുന്ന ഒവൈസിയെ കാണാം. […]

Continue Reading

വഖഫ് ബില്‍ പാസ്സായതില്‍ നിരാശനായ ഒവൈസി..? പ്രചരിക്കുന്നത് പഴയ വീഡിയോ…

ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ പാര്‍ട്ടിയുടെ എംപിയായ അസദുദ്ദിന്‍ ഒവൈസി വഖഫ് ബില്‍ പാസാകുമെന്ന്  ഉറപ്പായപ്പോള്‍ പാര്‍ലമെന്‍റില്‍ നിരാശനായി ഇരിക്കുന്ന ദൃശ്യങ്ങള്‍ എന്ന പേരില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  സഭാ നടപടികള്‍ക്കിടെ ഒവൈസി കണ്ണട ഊരിമാറ്റി കണ്ണുകള്‍ തിരുമ്മുന്നതും കൈത്തലമുയര്‍ത്തി നെറ്റി അമര്‍ത്തി തുടയ്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. വഖഫ് ബില്‍ പാസാക്കുന്നതിനിടയില്‍ ഒവൈസി നിരാശനാകുന്ന ദൃശ്യങ്ങളാണിത് എന്ന് സൂചിപ്പിച്ച് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ: “വഖഫ് ബിൽ പാസാകും എന്ന് ഉറപ്പിച്ച ശേഷം,പാർലമെന്റിൽ പരവശനായി അസദുദ്ദീൻ ഒവൈസി…. […]

Continue Reading

വഖഫ് ബോര്‍ഡിനായി ഒത്തുകൂടിയ മുസ്ലിങ്ങള്‍ എന്ന വീഡിയോയുടെ യാഥാര്‍ഥ്യമിതാണ്…

വഖഫ് ബോര്‍ഡിനെതിരെ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി ബില്‍ മുസ്ലിം സമുദായിക സംഘടനകളില്‍ നിന്നും കടുത്ത എതിര്‍പ്പ് നേരിടുകയാണ്. പലയിടത്തും മുസ്ലിം സംഘടനകള്‍ പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ ഒരു സ്റ്റേഡിയായത്തില്‍ ഒത്തുചേര്‍ന്ന വന്‍ ജനക്കൂട്ടത്തിന്‍റെ വീഡിയോ വായിയിറല്‍ ആകുന്നുണ്ട്. വഖഫ് ബോര്‍ഡിനായി ഒത്തുകൂടിയ മുസ്ലിങ്ങള്‍ എന്നാണ് അവകാശവാദം. പ്രചരണം  മുസ്ലിം വേഷധാരികളായ ജനക്കൂട്ടം സ്റ്റേഡിയത്തില്‍ ഒത്തുകൂടിയത് ആരോ പകര്‍ത്തിയ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. വഖാഫിന് വേണ്ടി മുസ്ലിങ്ങള്‍ ഒത്തുചേര്‍ന്ന ദൃശ്യങ്ങളാണിത് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം […]

Continue Reading