നാടകത്തില്‍ ‘ഭാരത് മാതാ’യെ നിര്‍ബന്ധിച്ച് ഹിജാബ് അണിഞ്ഞ് നമസിന് പ്രേരിപ്പിച്ചോ…? വ്യാജ വര്‍ഗീയ പ്രചരണത്തിന്‍റെ വസ്തുത ഇങ്ങനെ…

ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്കൂളില്‍ ഭാരത് മാതാ വേഷമണിഞ്ഞ കുട്ടിയുടെ തലയില്‍ മുസ്ലിം വേഷമണിഞ്ഞ മറ്റ് കുട്ടികള്‍ ഹിജാബ് ധരിപ്പിച്ചുവെന്ന് അവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ഏതാനും കുട്ടികള്‍ സ്റ്റേജില്‍ നാടകം അവതരിപ്പിക്കുന്നത് പോലുള്ള രംഗങ്ങളാണ് കാണുന്നത്. ഭാരതാംബയുടെ വേഷത്തിലുള്ള കുട്ടിയുടെ തലയില്‍ ഹിജാബ് അണിയിക്കുന്നു എന്നാണ് ദൃശ്യങ്ങള്‍ പങ്കുവച്ചുകൊണ്ട് അവകാശപ്പെടുന്നത്. ഇത് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ:  FB post archived link എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണ് ഇതെന്നും സംഭവത്തിന് വര്‍ഗീയതലങ്ങള്‍ ഇല്ലെന്നും അന്വേഷണത്തില്‍ ഞങ്ങള്‍ […]

Continue Reading

കര്‍ണാടക പി.യു.സി പരിക്ഷയില്‍ ഒന്നാം സ്ഥാനം നേടിയത് ഹിജാബ് ഗേള്‍ എന്ന പേരില്‍ വൈറലായ മുസ്കാന്‍ ഖാനല്ല..

കര്‍ണാടകയില്‍ കഴിഞ്ഞ കൊല്ലം നടന്ന ഹിജാബ് വിവാദത്തിനിടെ ഹിജാബിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളെ ഒറ്റയ്ക്ക് നേരിട്ട ധീരയായ ഹിജാബ് ഗേള്‍ എന്ന പേരില്‍ അറിയപെട്ട മുസ്കാന്‍ ഖാന്‍റെ ചിത്രം ഈയിടെ പ്രഖ്യാപ്പിച്ച കര്‍ണാടക പ്ലസ്‌ ടു പരിക്ഷയില്‍ ഒന്നാം സ്ഥാനം നേടിയ തബസ്സും ഷെയ്ഖിന്‍റെ പേരില്‍ തെറ്റായി പ്രചരിപ്പിക്കുന്നു. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഹിജാബ് ധരിച്ച ഒരു പെണ്കുട്ടിയുടെ ചിത്രം കാണാം. ഈ ചിത്രത്തിനെ കുറിച്ച് പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്: […]

Continue Reading

ഹിജാബ് ധരിച്ച സ്ത്രീ വൃദ്ധനായ ഹിന്ദു സന്യാസിയെ സഹായിക്കുന്ന വീഡിയോ പ്രത്യേകം ചിത്രീകരിച്ചതാണ്…

ഹിജാബിനെ കുറിച്ചുള്ള ചർച്ചകൾ പഴയതുപോലെ സജീവമല്ലെങ്കിലും ഇപ്പോഴും സാമൂഹ്യമാധ്യമങ്ങളിൽ തുടരുന്നുണ്ട് ഇതിനിടെ ഹിജാബ് ധരിച്ച സ്ത്രീ ദരിദ്രനായ ഹിന്ദു സന്യാസിയെ സഹായിക്കുന്ന വീഡിയോ പ്രചരിക്കുന്നുണ്ട്  പ്രചരണം  വീഡിയോ ദൃശ്യങ്ങളില്‍ വിശന്നു വലഞ്ഞ ദരിദ്രനായ സന്യാസി റോഡിലൂടെ നടന്നു വരുന്നത് കാണാം.  ഇതിനിടയിൽ പര്‍ദ്ദ ധരിച്ച ഒരു ഒരു സ്ത്രീ കരിമ്പിൻ ജ്യൂസ് കുടിക്കാനായി എത്തുന്നു. വിശന്നുവലഞ്ഞ സന്യാസിയെ കണ്ടു സഹതാപം തോന്നിയ സ്ത്രീ തന്നെ ജ്യൂസ് സന്യാസിക്ക് നല്കുകയും കൂടാതെ അദ്ദേഹത്തിന് അല്പം പണം ദാനം ചെയ്യുകയും […]

Continue Reading

ഹിജാബ് വിധി പറഞ്ഞ ജഡ്ജിമാരെ ഭീഷണിപ്പെടുത്തിയ പ്രതി എന്ന പേരില്‍ പ്രചരിക്കുന്നത് മധ്യപ്രദേശില്‍ പോലീസ് പിടികൂടിയ പിടികിട്ടാപ്പുള്ളിയുടെ ദൃശ്യങ്ങളാണ്…

ഹിജാബ് വിധിയുടെ  പേരിൽ ഹൈക്കോടതി ജഡ്ജിമാർക്കെതിരെ വധഭീഷണി മുഴക്കിതിന് തമിഴ്നാട്ടിൽ നിന്നുള്ള ഒരാളെ ബാംഗ്ലൂരു പോലീസ് പിടികൂടി കർണാടകയിലേക്ക് കൊണ്ടുവന്നതായി ചില മാധ്യമ റിപ്പോർട്ടുകൾ വന്നിരുന്നു.  ചീഫ് ജസ്റ്റിസ് റിതുരാജ് ആവാസ്തി ഉൾപ്പെടെ മൂന്ന് ജഡ്ജിമാർക്കെതിരെ തമിഴിൽ വധഭീഷണി മുഴക്കിയ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടര്‍ന്ന് പോലീസ് മധുര സ്വദേശി റഹ്മത്തുള്ളയെയാണ് പിടികൂടിയത്. ഇയാളെ പോലീസ് പിടികൂടി കൊണ്ടുപോകുന്നു എന്ന തരത്തിൽ ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട് പ്രചരണം  തലയിൽ കറുത്ത തുണി ധരിപ്പിച്ച് ആളെ മനസ്സിലാവാത്ത […]

Continue Reading

മുംബൈയിൽ 2017 ല്‍ നടന്ന മറാത്തി മോര്‍ച്ചാ റാലിയുടെ വീഡിയോ കർണാടകയിൽ ഹിജാബിനെതിരെയുള്ള മാർച്ച് എന്ന് പ്രചരിപ്പിക്കുന്നു…

ഒരു മേല്‍പാലത്തിൽ ഹിന്ദു പതാകകളുമേന്തി കർണാടകയിൽ ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് വൻ ജനക്കൂട്ടം റാലി നടത്തുന്ന  വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കർണാടകയിലെ ഹിജാബ് വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ വിദ്യാലയങ്ങളില്‍ കാവി സ്കാർഫ് ധരിച്ച് കുറച്ച് ഹിന്ദു വിദ്യാർത്ഥികൾ ഹിജാബിനെ എതിർത്ത സന്ദര്‍ഭവുമായി ബന്ധപ്പെടുത്തിയാണ് ഈ വീഡിയോ ഷെയർ ചെയ്യുന്നത്. കർണാടകയിലെ ഹിന്ദു വിദ്യാർത്ഥികളുടെ റാലിയാണ് ഇതെന്ന് അവകാശപ്പെട്ട് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: ഒരു ഹിജാബിന്‍റെ പേരിൽ കർണ്ണാടകയിലെ ഹിന്ദുക്കളെ ഉണർത്തിയവർക്കെല്ലാം നന്ദി………” archived link […]

Continue Reading

Hijab Row | ബുര്‍ഖ ധരിച്ച സ്ത്രികള്‍ക്കെതിരെ നടന്ന ആക്രമണത്തിന്‍റെ പഴയ വീഡിയോ ഇപ്പോഴത്തേത് എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…

ബുര്‍ഖ ധരിച്ച ഒരു സ്ത്രിയുടെ കൈയ്യില്‍ നിന്ന് ബാഗ് അടിച്ച് മാറ്റി പോകുന്ന സംഭവത്തിന്‍റെ വീഡിയോ പലരും സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഈ വീഡിയോ ഇന്ത്യയില്‍ ഹിജാബ് ധരിച്ച സ്ത്രികള്‍ക്കെതിരെ സംഘപരിവാരിന്‍റെ വര്‍ദ്ധിക്കുന്ന ആക്രമണങ്ങളില്‍ ഒന്നാണ് എന്ന തരത്തിലാണ് സാമുഹ മാധ്യമങ്ങളില്‍ പ്രചരണം. നിലവിലെ ഹിജാബ് വിവാദത്തിന്‍റെ പശ്ചാത്തലത്തിലാണ് ഈ വീഡിയോ ഇങ്ങനെ പ്രചരിപ്പിക്കുന്നത്. പക്ഷെ ഈ വീഡിയോ 3 കൊല്ലം പഴയതാണ് കുടാതെ വീഡിയോയ്ക്ക് നിലവിലെ ഹിജാബ് വിവാദവുമായി യാതൊരു ബന്ധവുമില്ല എന്ന് ഞങ്ങള്‍ വീഡിയോയെ […]

Continue Reading

കർണാടകയിലെ ‘ഹിജാബ് പെൺകുട്ടി’ മുസ്‌കാൻ ഖാന്‍റെ ചിത്രം ബുർജ് ഖലീഫയിൽ പ്രദർശിപ്പിച്ചിട്ടില്ല. വൈറല്‍ വീഡിയോയുടെ സത്യാവസ്ഥ അറിയൂ

പല ചരിത്ര സംഭവങ്ങളുടെ വാര്‍ഷിക വേളകളിലോ അല്ലെങ്കില്‍  ചരിത്രത്തില്‍  ഇടം നേടിയ വ്യക്തികളോടുള്ള ആദര സൂചകമായോ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ ചിത്രങള്‍ പ്രദര്‍ശിപ്പിക്കാറുണ്ട്. ഹിജാബ് പെൺകുട്ടി എന്നു മാധ്യമങ്ങള്‍ വിശേഷിപ്പിച്ച കർണാടകയിലെ മുസ്‌കാൻ ഖാന്‍റെ ചിത്രങ്ങളും വീഡിയോകളും അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ബുര്‍ജ് ഖലീഫയില്‍  മുസ്‌കാൻ ഖാന്‍റെ ചിത്രം കാണിച്ച്  അവളെ പിന്തുണച്ചതായി അവകാശപ്പെട്ടുകൊണ്ട് ചോല പോസ്റ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം വീഡിയോ ദൃശ്യങ്ങളില്‍ മുസ്കാന്‍ ഖാന്‍ […]

Continue Reading

Hijab Row | ഹസ്സന്‍ മിന്ഹാജ് ഹിജാബ് വിവാദത്തിനെ ചൊല്ലി സംഘപരിവാരെ പരിഹസിച്ചുവോ? സത്യാവസ്ഥ അറിയൂ…

അമേരിക്കന്‍ കോമഡിയന്‍ ഹസ്സന്‍ മിന്ഹാജ് ഹിജാബ് വിവാദത്തില്‍ പ്രതികരിച്ച് സംഘപരിവരെ പരിഹസിച്ചു എന്ന തരത്തില്‍ അദ്ദേഹത്തിന്‍റെ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോ പഴയതാണ്. കുടാതെ നിലവില്‍ കര്‍ണാടകയില്‍ നടക്കുന്ന ഹിജാബ് വിവാദവുമായി യാതൊരു ബന്ധവുമില്ല എന്ന് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തി. എന്താണ് വീഡിയോയുടെ യഥാര്‍ത്ഥ സന്ദര്‍ഭം നമുക്ക് അറിയാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ഹസ്സന്‍ മിന്ഹാജ് ഒരു സ്കാര്‍ഫ് ഉപയോഗിച്ച് ഹിജാബ് ധരിച്ച സ്ത്രികള്‍ക്കെതിരെ […]

Continue Reading

2015 മുതല്‍ ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുന്ന ഈ വീഡിയോയ്ക്ക് നിലവില്‍ കര്‍ണ്ണാടയില്‍ നടക്കുന്ന ഹിജാബ് വിവാദവുമായി യാതൊരു ബന്ധവുമില്ല…

കർണാടകയിലെ ഹിജാബ് വിവാദത്തെ കുറിച്ചുള്ള ചർച്ചകൾ സമൂഹമാധ്യമങ്ങളില്‍ തുടരുകയാണ് ഹിജാബിന്‍റെ പേരില്‍ സ്ത്രീകൾ ഉപദ്രവിക്കപ്പെടുകയാണെന്നും വേട്ടയാടപ്പെടുകയാണെന്നും തെളിയിക്കുന്ന ചിത്രങ്ങളും വീഡിയോകളും നിരവധിപേർ പങ്കുവയ്ക്കുന്നുണ്ട് ഹിജാബ് ധരിച്ച ഒരു യുവതിയെ ഏതാനും ചെറുപ്പക്കാർ ഉപദ്രവിക്കാൻ ശ്രമിക്കുന്ന ഒരു വീഡിയോ ഇപ്പോൾ പ്രചരിക്കുന്നുണ്ട് പ്രചരണം  വീഡിയോദൃശ്യങ്ങളിൽ ബുർഖ ധരിച്ച  ഒരു യുവതി ചെറുപ്പക്കാരിൽ നിന്നും രക്ഷനേടാനായി അങ്ങോട്ടുമിങ്ങോട്ടും ഓടുന്നത് കാണാം.  കാണാം. അക്രമികൾ അവളുടെ ശരീരത്തില്‍ വെള്ളമോ മറ്റെന്തൊക്കെയോ എറിയാന്‍ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം എന്തൊക്കെയോ വിളിച്ചു പറയുകയും ചെയ്യുന്നുണ്ട്. […]

Continue Reading

Hijab Row | പാകിസ്ഥാനിലെ പഴയ വീഡിയോ നിലവിലെ ഹിജാബ് വിവാദവുമായി ബന്ധപെടുത്തി സാമുഹ മാധ്യമങ്ങളില്‍ തെറ്റായ പ്രചരണം…

ഹിജാബിന് വേണ്ടി പ്രതിഷേധിക്കുന്ന സ്ത്രികള്‍ ഇന്ത്യയുടെ ദേശിയ പതാകയെ തീ കൊളുത്തുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്. പക്ഷെ ഈ വീഡിയോയെ കുറിച്ച് ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഈ വീഡിയോയ്ക്ക് ഇന്ത്യയുമായി യാതൊരു ബന്ധമില്ല എന്ന് കണ്ടെത്തി. എന്താണ് ഈ വീഡിയോയുടെ സത്യാവസ്ഥ നമുക്ക് അറിയാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് സ്ത്രികളും കുട്ടികളും പാകിസ്ഥാന്‍റെ പതാക പിടിച്ച് ഇന്ത്യക്കെതിരെ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതായി കാണാം. പിന്നിട് ഇവര്‍ ഇന്ത്യന്‍ […]

Continue Reading

സ്ഥാപക ദിനാചരണത്തോട് അനുബന്ധിച്ച് 2020 ല്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിയുടെ ദൃശ്യങ്ങളാണിത്… നിലവിലേതല്ല… 

കർണാടകയിലെ ഹിജാബ് വിവാദത്തെ തുടര്‍ന്ന് പല ഇടത്തും മുസ്ലിം സംഘടനകള്‍ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട് എന്നു വാര്‍ത്തകള്‍ അറിയിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും നിറയെ പ്രചരിക്കുന്നുണ്ട്. പതിനായിരങ്ങള്‍ പങ്കെടുത്ത ഒരു പോപ്പുലർ ഫ്രണ്ട് ജാഥയുടെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്  പ്രചരണം യൂണിറ്റി മാർച്ച് എന്ന് എഴുതിയ ബാനർ പിടിച്ചുകൊണ്ട് യൂണിഫോം ധരിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അച്ചടക്കത്തോടെ മാർച്ച് നടത്തുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. വീഡിയോയ്ക്ക് നൽകിയിരിക്കുന്ന വിവരണം ഇങ്ങനെ: “ഇത് പാക്കിസ്ഥാനിലോ […]

Continue Reading

RAPID FC: ശ്രീലങ്കയിൽ നിന്നുള്ള പഴയ റാഗിംഗ് വീഡിയോ കര്‍ണ്ണാടകയിലെ ഹിജാബ് വിവാദവുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു…

കർണാടക ഹിജാബ് വിവാദങ്ങള്‍ക്കിടയിൽ, ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്.  ഒരു കൂട്ടം യുവാക്കൾ ബുർഖ ധരിച്ച സ്ത്രീകൾക്ക് നേരെ ബക്കറ്റില്‍ മലിന ജലം കോരിയെടുത്ത് എറിയുന്നത് കാണാം. സ്ത്രീകള്‍ ഓ‌ഡി‌ഐ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും കാണാം. ഹിന്ദു യുവാക്കളാണ്  മുസ്ലീം സ്ത്രീകൾക്ക് നേരെ അഴുക്കുവെള്ളം എറിയുന്നത് എന്നു കാവി വീഡിയോയിൽ കാണിക്കുന്നു എന്ന അവകാശവാദവുമായി നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഈ വീഡിയോ ഷെയർ ചെയ്തു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കര്‍ണ്ണാടകയിലെ ചില വിദ്യാലയങ്ങളില്‍ ഹിജാബിനെ അനുകൂലിച്ചും […]

Continue Reading

കർണാടക ഹിജാബ് വിവാദം: തെറ്റിദ്ധരിപ്പിക്കുന്ന വാദങ്ങളുമായി ജെഡിഎസ് അംഗം നജ്മ നസീറിന്‍റെ ചിത്രങ്ങൾ വൈറല്‍…

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിഷ്കര്‍ഷിക്കുന്ന യൂണിഫോം ധരിക്കണമെന്നും മതാചാര പ്രകാരമുള്ള ഹിജാബുകള്‍ കാമ്പസിനുള്ളില്‍ പാടില്ല എന്നും കർണാടകയിലെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ കടുത്ത നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്ന് കര്‍ണ്ണാടകയില്‍ ഇതിന്‍റെ പേരില്‍ സംഘര്‍ഷാവസ്ഥ സംജാതമായിട്ടുണ്ട്. ഹിജാബ് ധരിച്ച വിദ്യാര്‍ഥിനികള്‍ കാമ്പസിനുള്ളില്‍ പ്രവേശിക്കുന്നതിന് പല വിദ്യാഭ്യാസ സ്ഥാപനങ്ങളും വിലക്ക് ഏര്‍പ്പെടുത്തി. വിഷയം ഇപ്പോൾ കർണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്. അതിനിടെ, കർണാടകയിൽ നിന്ന് അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മുസ്ലീം വിദ്യാർത്ഥികൾ ഹിജാബ് ധരിക്കാനുള്ള അവകാശം ആവശ്യപ്പെട്ട് പ്രതിഷേധിക്കുമ്പോൾ ഹിന്ദു വിദ്യാര്‍ഥി […]

Continue Reading