സിപിഐ ആഗോള ഭീകര സംഘടനകളുടെ പട്ടികയില്‍ എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം ദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എക്കണോമിക്സ് ആന്‍ഡ് പീസ് (ഐഇപി) 2022 ആഗോള ഭീകര സംഘടനയില്‍ സിപിഐയും 12 സ്ഥാനത്ത് ഉള്‍പ്പെട്ടു എന്ന പ്രചരണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും മുഖ്യധാരയില്‍ രാഷ്ട്രീയ സജീവ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന പാര്‍ട്ടിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (സിപിഐ). എന്നാല്‍ ആഗോള ഭീകര പട്ടികയില്‍ 20 നിരോധിത സംഘടനകളുടെ കൂടെ സിപിഐയും ഉള്‍പ്പെട്ടു എന്നതാണ് ഐഇപിയുടെ പട്ടികയിലൂടെ പ്രചരിക്കുന്ന വിവരങ്ങള്‍. ഐഇപി പങ്കുവെച്ച പട്ടിക […]

Continue Reading

മെസ്സിയുടെ ചിത്രം അടങ്ങിയ കറന്‍സി നോട്ടുകള്‍ അര്‍ജന്‍റീന പുറത്തിറക്കുമെന്ന പ്രചരണം തെറ്റ്.. വസ്‌‌തുത അറിയാം..

വിവരണം ഖത്തറില്‍ നടന്ന ലോകകപ്പ് കിരീടത്തില്‍ അര്‍ജന്‍റീന മുത്തമിട്ടെന്ന വാര്‍ത്തയാണ് ഇപ്പോഴും പ്രധാന ചര്‍ച്ച വിഷയമായി മുന്നിലുള്ളത്. മെസ്സിയുടെ ലോകകപ്പ് സ്വപ്നം യാഥാര്‍ത്ഥ്യമായത് ആരാധകരെയും ഏറെ ആവശത്തിലാക്കിയിരിക്കുകയാണ്. അര്‍ജന്‍റീന ടീം അംഗങ്ങള്‍ക്ക് ജന്മനാട് അവിശ്വസനീയമായ സ്വീകരണമായിരുന്നു നല്‍കിയത്. ഇപ്പോള്‍ ഇതാ മെസ്സിക്ക് മറ്റൊരു അംഗീകാരം കൂടി അര്‍ജന്‍റീന നല്‍കാന്‍ ഒരുങ്ങുന്ന എന്ന ഒരു പ്രചരണമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നത്. മെസ്സിയുടെ ചിത്രമുള്ള 1000 അര്‍ജെന്‍റീന്‍ പെസോ കറന്‍സി അര്‍ജെന്‍റീന പുറത്തിറക്കാന്‍ പോകുകയാണെന്നാണ് പ്രചരണം. 1000 പെസോ നോട്ടിന്‍റെ […]

Continue Reading

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പടിയിറക്കം കണ്ട് വിതുമ്പുന്ന ഫോട്ടോഗ്രാഫറിന്‍റെ ചിത്രമാണോ ഇത്? വസ്‌തുത അറിയാം..

വിവരണം ഖത്തര്‍ ലോകകപ്പില്‍ ക്വാര്‍‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ നിന്നും വമ്പന്മാരായ പോര്‍ച്ചുഗലും ബ്രസീലും പുറത്തായത് ഞെട്ടലോടെയായിരുന്നു ലോകത്തെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകര്‍ പ്രതികരിച്ചത്. പോര്‍ച്ചുഗല്‍ താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ മത്സരത്തിന്‍റെ രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറക്കിയതും മത്സരം പരാജയപ്പെട്ട ശേഷം വികാര നിര്‍ഭരനായി അദ്ദേഹം വേദിവിട്ട് പോകുന്ന ചിത്രങ്ങളും ഫുട്ബോള്‍ ആരാധകരെ ഏറെ ദു‌‌ഖിത്തരാക്കിയിരന്നു. ഇതിനിടയിലാണ് സ്റ്റേഡിയത്തില്‍ നിന്നും റെസ്റ്റ് റൂമിലേക്ക് പോകുന്ന ക്രിസ്റ്റ്യാനോ റൊണാള്‍‍‍ഡ‍ോയുടെ ചിത്രം പകര്‍ത്തുന്ന ഫോട്ടോഗ്രാഫര്‍ കരയുന്ന ചിത്രമെന്ന പേരില്‍ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ […]

Continue Reading

കാര്‍ റാലിയുടെ ഈ പഴയ വീഡിയോയ്ക്ക് ഗുജറാത്ത് 2022 നിയമസഭാ തെരെഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ല…

ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിന്‍റെ തീയതികൾ പ്രഖ്യാപിച്ചു കഴിഞ്ഞു.  ഡിസംബർ ഒന്നിന് ആരംഭിക്കുന്ന തിരഞ്ഞെടുപ്പ് അഞ്ചാം തീയതി വരെ തുടരും രണ്ടു ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് പൂർത്തിയാവുക. രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചു.  കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ സജീവമായി പങ്കെടുക്കുന്നുണ്ട്. ആം ആദ്മി പാർട്ടിയും തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാണ്.  തിരഞ്ഞെടുപ്പ് പ്രചരണാര്‍ഥം പ്രധാനമന്ത്രി മോദി ഗുജറാത്തില്‍ നടത്തുന്ന പ്രൗഢമായ റാലി എന്നു സൂചിപ്പിച്ച് ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ […]

Continue Reading

പോളിംഗ് ബൂത്തിൽ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ യുപിയിൽ നിന്നുള്ളതല്ല…

ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഇലക്ഷനുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങളും വാർത്തകളും വീഡിയോകളും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഒരു പോളിംഗ് ബൂത്തിൽ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങൾ ആരോ സ്വകാര്യ ക്യാമറയിൽ പകര്‍ത്തിയത് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  ഇത് ഉത്തർപ്രദേശിലേത് എന്നാണ് അവകാശപ്പെടുന്നത്.  പ്രചരണം   വീഡിയോയിൽ പ്രിസൈഡിംഗ് ഓഫീസർ എന്ന് കരുതുന്ന ഒരു ഉദ്യോഗസ്ഥനെ കാണാം.  ഇവിഎം മെഷീൻ മറച്ചു വച്ചിരിക്കുന്നതിനു സമീപത്തായി ഒരു വ്യക്തി നിൽക്കുന്നുണ്ട്.  വോട്ട് രേഖപ്പെടുത്താന്‍ എത്തുന്നവര്‍ക്ക് വേണ്ടി അയാൾ ഇവിഎം […]

Continue Reading

നിലവില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ഉത്തര്‍പ്രദേശില്‍ തമ്മിലടിക്കുന്നുവെന്ന് പ്രചരിപ്പിക്കുന്ന വീഡിയോ 2020 ലേതാണ്

ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് അടുത്തു വരികയാണ്. ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾക്ക് ദേശീയ രാഷ്ട്രീയത്തിൽ നിർണായക സ്ഥാനമാണുള്ളത്. ഇന്ത്യയിലെ 9 പ്രധാനമന്ത്രിമാരെയും ഒരു രാഷ്ട്രപതിയേയും സംഭാവന ചെയ്തത് ഉത്തർപ്രദേശാണ്. ഒരു കാലത്ത്  കോൺഗ്രസിന്‍റെ ശക്തി കേന്ദ്രമായിരുന്നു ഈ സംസ്ഥാനം. കോൺഗ്രസ് പാര്‍ട്ടി നഷ്ടപ്പെട്ട സ്ഥാനം ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ തിരികെ പിടിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനിടയിൽ കോൺഗ്രസുമായി ബന്ധപ്പെട്ട് ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.  പ്രചരണം  യുപിയിൽ കോൺഗ്രസ്സുകാർ തമ്മിൽ തല്ലുന്നു എന്ന് വാദിച്ച ഒരു വീഡിയോ പോസ്റ്റില്‍ നൽകിയിട്ടുള്ളത്. അവ്യക്തമായ […]

Continue Reading