ബീഹാറില്‍ സൈന്യം മോദി സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്നു…? ദൃശ്യങ്ങളുടെ സത്യമിങ്ങനെ…
ബീഹാറില്‍ ഇന്ത്യന്‍ സൈന്യം മോദി സര്‍ക്കാറിനെതിരെ സമരത്തിനിറങ്ങി എന്നാരോപിച്ച് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം സൈനികവേഷത്തില്‍ ചിലര്‍ ഇന്ത്യന്‍ പതാകയുമേന്തി മുദ്രാവാക്യം വിളിച്ച് മുന്നോട്ടു നീങ്ങുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. ഏതാനും പൊലീസുകാര്‍ ഇവരോട് തര്‍ക്കിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ബീഹാര്‍ ഭരണത്തില്‍ പ്രതിഷേധിച്ച് യഥാര്‍ത്ഥത്തില്‍ സഖ്യകക്ഷിയായ എന്‍ഡിഎക്കെതിരെയാണ് സൈനികര്‍ തെരുവിലിറങ്ങിയതെന്ന് സൂചിപ്പിച്ച് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ബിഹാറിൽ ഇന്ത്യൻ പട്ടാളക്കാർ മോദി സർക്കാറിനെതിരെ വൻ പ്രതിക്ഷോധം നടത്തുകയാണ്, മോദി സർക്ക്കാർ തുലയട്ടെ കണ്ണു തുറക്കൂ സർക്കാറെ എന്ന് പറഞ്ഞ് […]
Continue Reading
