കറന്‍സിനോട്ടുകള്‍  നിരോധിക്കുമെന്നും ഡിജിറ്റല്‍ കറന്‍സി നിലവില്‍ വരുമെന്നുമുള്ള മാധ്യമ റിപ്പോര്‍ട്ടുകലൂടെ സത്യമിങ്ങനെ…

ഇപ്പോഴത്തെ കറന്‍സി നോട്ടുകള്‍ നിരോധിക്കുമെന്നും ഡിജിറ്റല്‍ കറന്‍സികള്‍ നിലവില്‍ വരുമെന്നും അവകാശപ്പെട്ട് മാതൃഭൂമി, മലയാള മനോരമ തുടങ്ങിയ പത്രങ്ങളിൽ ഇക്കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഒരു വാർത്താ റിപ്പോര്‍ട്ട് സ്ക്രീന്‍ഷോട്ടുകളായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 2016 നവംബര്‍ എട്ടിന് നടന്ന നോട്ട് നിരോധനം ഓര്‍മയുള്ളതിനാല്‍ പല വായനക്കാരും വാര്‍ത്ത കണ്ട് ആശയക്കുഴപ്പത്തിലായി.  പ്രചരണം  2025 ഫെബ്രുവരി 1 മുതൽ ഇന്ത്യൻ സർക്കാർ കറൻസി നിരോധിക്കുകയും ഡിജിറ്റൽ കറൻസിയിലേക്ക് മാറുകയും ചെയ്യുമെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് മാതൃഭൂമി, മലയാള മനോരമ പത്രങ്ങളില്‍ […]

Continue Reading

കേരളത്തില്‍ ഗോവധ നിരോധനം നടപ്പിലാക്കുമെന്ന് പ്രയിങ്ക ഗാന്ധി പറഞ്ഞട്ടില്ലാ.. വസ്‌തുത ഇതാണ്..

വിവരണം കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഗോവധ നിരോധനം നടപ്പിലാക്കും എന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു എന്ന പേരിലുള്ള പ്രചരണം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ബീഫ് ഏറ്റവും അധികം ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സംസ്ഥാനമാണ് കേരളം. ഇവിടെ ബീഫ് നിരോധനം നടപ്പിലാക്കുമോ എന്ന ആശങ്കയാണ് സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചകള്‍. പള്ളിപ്പുറം സതീശ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റ് കാണാം- Facebook Post  Archived Screenshot  എന്നാല്‍ പ്രിയങ്ക ഗാന്ധി ഇത്തരത്തിലൊരു പ്രസ്താവന നടത്തിട്ടുണ്ടോ? എന്താണ് വസ്‌തുത എന്ന് […]

Continue Reading

ആർഎസ്എസ് സംഘടന കാനഡയിൽ നിരോധിച്ചോ… വ്യാജ പ്രചരണത്തിന്‍റെ സത്യമറിയൂ…

ഇന്ത്യ-കാനഡ ബന്ധം വഷളായ സാഹചര്യത്തിൽ ആർഎസ്എസ് സംഘടനയെ കാനഡയിൽ നിരോധിച്ചതായി ഒരു വ്യക്തി വിവരിക്കുന്നു എന്നവകാശപ്പെടുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. പ്രചരണം  ആര്‍‌എസ്‌എസ് നിരോധിക്കണമെന്ന ആവശ്യം ഒരാള്‍  മാധ്യമങ്ങളോട് പങ്കുവയ്ക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. അതിൽ അദ്ദേഹം ഇങ്ങനെ പറയുന്നു, “ഡബ്ല്യുഎസ്ഒയുമായി ചേർന്ന്, ഞങ്ങൾ ഇന്ന് ആർഎസ്എസ് സംഘടനയെ ഉടൻ നിരോധിക്കണമെന്നും ക്രിമിനൽ പ്രോസിക്യൂഷന് വിധേയമായി കാനഡയിൽ നിന്ന് അതിന്‍റെ പ്രവര്‍ത്തകരെ പുറത്താക്കണമെന്നും ആവശ്യപ്പെടുന്നു.” ഇന്ത്യയും കാനഡയും തമ്മിൽ സംഘർഷ അന്തരീക്ഷമാണ് നിലനിൽക്കുന്നത്. ഇന്ത്യ തിരയുന്ന […]

Continue Reading

‘ദ് കേരള സ്റ്റോറി’ സിനിമയുടെ പ്രദര്‍ശനം തമിഴ്‌നാട്ടില്‍ നിരോധിച്ചു എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം ദ് കേരള സ്റ്റോറി എന്ന വിവാദ സിനിമയെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്. കേരളത്തില്‍ നിന്നും 32,000 ഹിന്ദു പെണ്‍കുട്ടികള്‍ മതം മാറി മുസ്‌ലിം മതം സ്വീകരിച്ച് സിറിയയിലേക്ക് ഐഎസില്‍ ചേരാന്‍ പോയി എന്ന് അവകാശപ്പെട്ടാണ് സിനിമയുടെ ട്രയിലര്‍ പുറത്തിറക്കിയതും. ഇതോടെ സിനിമ സംഘപരിവാര്‍ നടത്തുന്ന വ്യാജ പ്രചരണത്തിന്‍റെ ഭാഗമായിട്ടുള്ളതാണെന്നും സിനിമയുടെ പ്രദര്‍ശനം തടയണമെന്നും ആവശ്യപ്പെട്ട് വലിയ പ്രതിഷേധങ്ങളാണ് ഉയര്‍ന്നത്. സുപ്രീം കോടതി സിനിമയുടെ പ്രദര്‍ശനം സംബന്ധിച്ച വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ഹൈക്കോടതിക്ക് നിര്‍ദേശവും […]

Continue Reading

പ്ലാസ്റ്റിക് ക്യാരി ബ്യാഗുകളുടെ നിരോധനം ഹൈക്കോടതി റദ്ദ് ചെയ്തോ? വസ്‌തുത അറിയാം..

വിവരണം പ്ലാസ്റ്റിക് ക്യാരിബാഗ് നിരോധനം ഹൈക്കോടതി റദ്ദ് ചയ്തു എന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം മുഖ്യാധാര മാധ്യമങ്ങളും സമൂഹമാധ്യമങ്ങളിലും ഏറെ വൈറലായത്. ഗുണനിലവാരമില്ലാത്ത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും ഉപയോഗം വര്‍ദ്ധിച്ചതോടെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിയ തോതില്‍ കുമിഞ്ഞ് കൂടി പരിസ്ഥിതിക്ക് ദോഷം സംഭവിക്കുന്ന സ്ഥിതിയിലാണ് നാം ഇന്ന് ജീവിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ 2021 മുതലാണ് പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ നിരോധനം ഏര്‍പ്പെടുത്തിയതെങ്കില്‍ കേരളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ 2020 ജനുവരി 1ന് തന്നെ നിരോധനം നിലവില്‍ വരുകയും ചെയ്തിരുന്നു. എന്നാല്‍ […]

Continue Reading

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ വിളക്ക് എണ്ണയും നല്ലെണ്ണയും നിരോധിച്ചു എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ നല്ലെണ്ണയും വിളക്ക് എണ്ണയും നിരോധിച്ചു എന്നും ഇനി മുതല്‍ ക്ഷേത്രങ്ങളില്‍ വെളിച്ചെണ്ണ മാത്രമെ സ്വീകരിക്കുകയുള്ളു എന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളിലായി വ്യാപക പ്രചരണം നടക്കുകയാണ്. ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലുമാണ് പ്രധാനമായും ഈ പ്രചരണം. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ നല്ലെണ്ണ, വിളക്കെണ്ണ തുടങ്ങിയ എണ്ണകൾ നിരോധിച്ചു. വെളിച്ചെണ്ണ മാത്രമേ ക്ഷേത്രങ്ങളിൽ ഇനി സ്വീകരിക്കൂ. ഭൂരിപക്ഷം നല്ലെണ്ണയും വിളക്കെണ്ണയും നിർമ്മിക്കുന്നത് വ്യാജമായാണ്. ഹോട്ടലുകളിലും മറ്റും മത്സ്യം , മാംസം […]

Continue Reading

മീഡിയ വണ്‍ ചാനല്‍ സംപ്രേഷണം തടയാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള റിപ്പോര്‍ട്ട് കാരണമായി എന്ന് തെറ്റായ പ്രചരണം…

മീഡിയ വൺ ചാനലിന്‍റെ സംപ്രേഷണം തടഞ്ഞ വാർത്ത വളരെയേറെ ചർച്ചയ്ക്ക് ഇടയാക്കുന്നുണ്ട്. കേന്ദ്രസർക്കാരാണ് സംപ്രേഷണം തടഞ്ഞതെന്ന് വ്യക്തമാക്കി മീഡിയ വൺ വാർത്താ വിഭാഗം സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിപ്പ് നല്‍കിയിരുന്നു. ചാനല്‍ സംപ്രേഷണം തടയാൻ സംസ്ഥാന സർക്കാരിന്‍റെ റിപ്പോർട്ടും ഘടകമായി എന്നൊരു വാർത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്  പ്രചരണം സംസ്ഥാന സർക്കാരിന്‍റെ അറിവോടെയാണ് മീഡിയവൺ ചാനലിലെ സംരക്ഷണം കേന്ദ്രസർക്കാർ തടഞ്ഞത് എന്ന് ആരോപിച്ച് പോസ്റ്റിൽ നൽകിയിരിക്കുന്ന വാചകങ്ങൾ ഇങ്ങനെയാണ്: “മീഡിയാവൺ ടിവിയെ പ്രതിക്കൂട്ടിലാക്കി പിണറായി സർക്കാരിന്‍റെ റിപ്പോർട്ട് ആഭ്യന്തരമന്ത്രാലയത്തിന്‍റെ നടപടി കേരളത്തിന്‍റെ […]

Continue Reading

FACT CHECK: മാതൃഭുമി പത്രം ബഹിഷ്ക്കരിക്കാന്‍ എന്‍.എസ്.എസ്. നിര്‍ദ്ദേശിച്ചു എന്ന വാര്‍ത്ത രണ്ടു കൊല്ലം പഴയതാണ്…

നായർ സർവീസ് സൊസൈറ്റിയുടെ ആസ്ഥാനത്തു നിന്നും മാതൃഭൂമി പത്രം ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തു എന്നൊരു വാർത്ത സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻനായരുടെ ചിത്രത്തോടൊപ്പം പ്രചരിക്കുന്ന വാക്കുകൾ ഇങ്ങനെയാണ്: മാതൃഭൂമി പത്രം ബഹിഷ്കരിക്കാൻ എൻഎസ്എസ് ഓഗസ്റ്റ് ഒന്നു മുതൽ പത്രം ഇടുന്നത് നിർത്തണം  അതു കലക്കി ഓഗസ്റ്റ് ഒന്നു മുതൽ അതായത് ഇന്ന് മുതൽ മുതൽ മാതൃഭൂമി പത്രം  ബഹിഷ്കരിക്കണമെന്ന് നായർ സർവീസ് സൊസൈറ്റി ആഹ്വാനം ചെയ്തു എന്നാണ് പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത.  archived […]

Continue Reading

FACT CHECK: ‘ബിജെപി അധികാരത്തിൽ വരുന്നവരെ കേരളീയർക്ക് ബീഫ് അടക്കം എന്ത് ഭക്ഷണവും കഴിക്കാ’മെന്നുള്ള കുമ്മനത്തിന്‍റെ പേരിലുള്ള പ്രസ്താവന വ്യാജമാണ്…

പ്രചരണം   ബിജെപിയുടെ നേമം സ്ഥാനാർത്ഥി കുമ്മനം രാജശേഖരന്‍റെ ഒരു പ്രസ്താവന ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. റിപ്പോർട്ടർ ചാനലിന്‍റെ ഓൺലൈൻ പതിപ്പിന്‍റെ സ്ക്രീൻ ഷോട്ടിലാണ് പ്രസ്താവനയുടെ പ്രചരണം.  പോസ്റ്റിലെ അദ്ദേഹത്തിന്‍റെ പ്രസ്താവന ഇതാണ്:  കേരളത്തിലുള്ളവർക്ക് ബീഫ് കഴിക്കാം. ബിജെപി അധികാരത്തിൽ വരുന്നതുവരെ കേരളീയർക്ക് ബീഫടക്കം ഇഷ്ടമുള്ള എന്ത് ഭക്ഷണവും കഴിക്കാം -കുമ്മനം  archived link FB post പോസ്റ്റിന് അടിക്കുറിപ്പായി ഭരണം ലഭിക്കാതെ ആരുടെയും ഭക്ഷണ സ്വാതന്ത്ര്യത്തിൽ ഇടപെടില്ല; ഗോ സംരക്ഷണം ആഗ്രഹിക്കുന്നവർ ബിജെപി ക്ക് വോട്ട്ചെയ്യട്ടെ:കുമ്മനം.നിലപാട്💪🕉️🚩 […]

Continue Reading

FACT CHECK: കേരളത്തില്‍ യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ ഗോവധ നിരോധനം നടപ്പിലാക്കുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു എന്ന് വ്യാജ പ്രചരണം…

വിവരണം  നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സമയമായതിനാല്‍ കേരളത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ടര്‍മാര്‍ക്കായി പുതിയ തെരഞ്ഞെടുപ്പ് പത്രിക തയ്യാറാക്കുന്ന തിരക്കിലാണ്. ഈ സന്ദര്‍ഭത്തില്‍ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നല്‍കിയിട്ടുള്ളത്. കേരളത്തില്‍ യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ ഗോവധ നിരോധനം നടപ്പിലാക്കും – പ്രിയങ്ക ഗാന്ധി എന്ന വാചകങ്ങളാണ് പ്രിയങ്കയുടെ ചിത്രത്തോടൊപ്പം പോസ്റ്റില്‍ ഉള്ളത്.   archived link FB post ബീഫ് പ്രേമികളുടെ നാടാണ് കേരളം. കേന്ദ്ര സര്‍ക്കാരിന്‍റെ ഗോവധ നിരോധന നയങ്ങള്‍ക്കെതിരെ ശക്തമായി പ്രതിഷേധമാണ് […]

Continue Reading

പബ്‌ജി ടെന്‍സെന്‍റിനെ ഒഴിവാക്കുമെന്ന് ട്വീറ്റിലൂടെ അറിയിപ്പ് നല്‍കിയെന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

യുവാക്കളെ ഏറെ സ്വാധീനിച്ചിരുന്ന മൊബൈല്‍ ഗെയിമിലെ ഭീമന്മാരായിരുന്ന പബ്‌ ജി മൊബൈല്‍ ഗെയിം നിരോധനമാണ് കഴിഞ്ഞ ദിവസങ്ങളിലെ സമൂഹമാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാവിഷയം. ഗയിമിങ് ഗ്രൂപ്പുകളിലും മറ്റ് ഗാഡ്‌ജെറ്റ് ഗ്രൂപ്പുകളിലുമെല്ലാം ഇത് തന്നെയാണ് ചര്‍ച്ചാ വിഷയം. കേന്ദ്ര സര്‍ക്കാര്‍ രണ്ടാം ഘട്ടത്തില്‍ നിരോധനം ഏര്‍പ്പെടുത്തിയ 118 ആപ്പുകളുടെ പട്ടികയിലാണ് പബ്‌ ജി മൊബൈലും പബ് ‌ജി ലൈറ്റും ഉള്‍പ്പെട്ടത്. നിരോധനം പ്രഖ്യാപിച്ച രണ്ടാം ദിവസം തന്നെ ഗെയിം പ്ലേസ്റ്റോറില്‍ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പബ്‌‌ജി മൊബൈലിന്‍റെ വെബ്‌സൈറ്റുകളും നിലവില്‍ […]

Continue Reading

പബ്‌ജിക്ക് പകരം ജിയോ ജി? മീഡിയ വണ്‍ നല്‍കിയത് വ്യാജ വാര്‍ത്ത..

വിവരണം പുതിയ മള്‍ട്ടി പ്ലെയര്‍ ഗെയിം പ്രഖ്യാപിച്ച് മുകേഷ് അംബാനി. പബ്ജി നിരോധിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം.. എന്ന തലക്കെട്ട് നല്‍കി പ്രമുഖ മലയാളം വാര്‍ത്ത ചാനലായ മീഡിയ വണ്‍ അവരുടെ ഫെയ്‌സ്ബുക്കില്‍ നല്‍കിയ വാര്‍ത്ത ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. അതാത് മണിക്കൂറിലെ പ്രധാനപ്പെട്ട ദേശീയ വാര്‍ത്തകള്‍ ചുരുക്കത്തില്‍ അവതരിപ്പിക്കുന്ന ഫാസ്റ്റ് ന്യൂസ് പരിപാടിയിലാണ് പബ് ജി നിരോധന പ്രഖ്യാപനത്തിന് പിന്നാലെ മുകേഷ് അംബാനി പുതിയ മള്‍ട്ടി പ്ലെയര്‍ ഗെയിം പ്രഖ്യാപിച്ചു എന്ന് വാര്‍ത്തയില്‍ പറയുന്നത്. 20 […]

Continue Reading

യുപിയിലെ ഫിരോസാബാദിലെ എസ്.ആര്‍.കെ. കോളേജില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് പര്‍ദ്ദ നിരോധിച്ചിട്ടുണ്ടോ?

വിവരണം Facebook Archived Link “അനുകരിക്കാവുന്ന മാതൃക —————————– പർദ്ദ കോളേജിന്റെ ഡ്രസ് കോഡല്ല,​.. വിദ്യാർത്ഥിനികളെ വടിയെടുത്ത് ഓടിച്ച് പ്രിൻസിപ്പാൾ,​ ഫിറോസാബാദ്: കോളേജിൽ പർദ്ദ ധരിച്ചെത്തിയ പെൺകുട്ടികളെ വടിയെടുത്ത് ഓടിച്ച് പ്രിൻസിപ്പാൾ. ഉത്തർപ്രദേശിലെ ഫിറോസാബാദിലെ എസ്.ആർ.കെ കോളേജിലാണ് സംഭവം നടക്കുന്നത്. പർദ്ദ ഈ കോളേജിന്റെ ഡ്രസ് കോഡല്ല എന്ന് പറഞ്ഞാണ് പ്രിൻസിപ്പാൾ വിദ്യാർത്ഥിനികളെ ഓടിച്ചത്. പർദ്ദ ധരിച്ചെത്തുന്നവരെ കോളേജിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് എസ്.ആർ.കെ കോളേജ് മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്.” എന്ന അടിക്കുറിപ്പോടെ ഒരു ചിത്രം സെപ്റ്റംബര്‍ 16, 2019 മുതല്‍ […]

Continue Reading