ഡിവൈഎഫ്ഐ പോര്‍ക്ക് ചലഞ്ചിനെതിരെ ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രതികരണം എന്ന പേരില്‍ പ്രചരിക്കുന്ന ഈ ന്യൂസ് കാര്‍ഡ് വ്യാജം.. വസ്‌തുത അറിയാം..

വിവരണം നാടിനെ നടുക്കിയ വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തം നടന്നിട്ട് ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും ചേര്‍ന്ന് വയനാടിന് കൈത്താങ്ങുക എന്ന ലക്ഷ്യത്തോടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി രംഗത്തുണ്ട്. ‍ഇത്തരത്തില്‍ വീ റീബില്‍ഡ് വയനാട് എന്ന പേരില്‍ ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് 25 വീട് നിര്‍മ്മിച്ച് നല്‍കുമെന്ന പ്രഖ്യാപനവുമായി ‍ഡിവൈഎഫ്ഐ രംഗത്ത് വന്നിരുന്നു. ഇതിനായി സ്ക്രാപ്പ് ചലഞ്ച്, പായസ ചലഞ്ച്, ഫുഡ് ചലഞ്ച് എന്ന നിരവധി മാര്‍ഗ്ഗങ്ങളില്‍ ധനസമാഹരരണം നടത്തി വരുകയാണ്. ചില കമ്മിറ്റികള്‍ വ്യത്യസ്ഥമായി പന്നി […]

Continue Reading

വയനാട്ടിലെ ദുരിതാശ്വാസ ക്യാംപ് നടത്തിപ്പിന് 307 കോടി രൂപ ചെലവായി എന്ന പ്രചരണം വ്യാജം.. മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ 10,000 രൂപ വീതം നല്‍കിയതാര്‍ക്ക്? വസ്‌തുത അറിയാം..

വിവരണം വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന് ശേഷമുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ആരഭിച്ചിരിക്കുകയാണ്. ഇതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണവും നടക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇതാ ദുരിതാശ്വാസ ക്യാംപ് നടത്താന്‍ 307 കോടി രൂപ ചെലവായെന്ന് സര്‍ക്കാര്‍ അറിയിച്ചു എന്ന ഒരു പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത്രയും ചെലവ് വരാന്‍ സര്‍ക്കാര്‍ നേരിട്ട് നടത്തിയ എത്ര ദുരിതാശ്വാസ ക്യാംപുകളായിരുന്നു കേരളത്തില്‍ ഉണ്ടായിരുന്നത് എന്ന ചോദ്യത്തോടെയാണ് പോസ്റ്ററിന്‍റെ ഉള്ളടക്കം. മാത്രമല്ലാ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ സംസ്കാര ചടങ്ങുകള്‍ക്ക് ഒരാള്‍ 10,000 രൂപ […]

Continue Reading

വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഡിവൈഎഎഫ്ഐ 10.95 കോടി രൂപ നല്‍കിയോ? വസ്‌തുത അറിയാം..

വിവരണം വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിന് പുറമെ നിരവധി സംഘടനകളും കൂട്ടായ്മകളുമാണ് വയനാടിനെ വീണ്ടെടുക്കാനുള്ള പദ്ധതികളുമായി രംഗത്ത് വന്നിട്ടുള്ളത്. ഇതില്‍ ഡിവൈഎഫ്ഐ ഭവന പദ്ധതിക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹാരത്തിനായി ആക്രി ചലഞ്ചും മറ്റു പദ്ധതികളുമായി വി റീബില്‍ഡ് വയനാട് എന്ന ക്യാംപെയിന്‍ ആരംഭിച്ചിരുന്നു. ഈ ക്യാംപെയ്ന്‍ വഴി ഡിവൈഎഫ്ഐ ചുരുങ്ങിയ ദിവസം കൊണ്ട് 10,95,86,537 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം. “പഴയ കുപ്പി, പാട്ട, പ്ലാസ്റ്റിക്ക് അലുമിനിയം  […]

Continue Reading

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ പണം നല്‍കരുതെന്ന് വി.ഡി.സതീശന്‍ പറഞ്ഞിട്ടില്ലാ.. പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം വയനാട് ഉരുള്‍ പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് സഹായം ചെയ്യാന്‍ ആഗ്രഹിക്കുന്ന വിദേശത്തും നാട്ടിലുള്ളവര്‍ക്കും നേരിട്ട് സഹായം ചെയ്യാവുന്നതാണ്. അതിന് ഒരു നിയമതടസവുമില്ലാ. അര്‍ഹതപ്പെട്ടവരിലേക്ക് നിങ്ങള്‍ കൊടുക്കുന്ന സഹായം മുഴുവന്‍ കിട്ടാന്‍ നല്ല മാര്‍ഗം അതായിരികിക്കും. മുന്‍കാല അനുഭവങ്ങള്‍ നിങ്ങള്‍ മറക്കാതിരിക്കുക. എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു എന്ന പേരില്‍ ഒരു പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒറ്റക്കൊമ്പന്‍ ഒറ്റയാന്‍ എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 205ല്‍ അധികം റിയാക്ഷനുകളും 176ല്‍ അധികം […]

Continue Reading

ഈ ധനസമാഹരണം റോബിന്‍ ബസിന് വേണ്ടിയുള്ളതല്ലാ.. വസ്‌തുത അറിയാം..

വിവരണം ഓള്‍ ഇന്ത്യാ പെര്‍മിറ്റ് കോണ്‍ട്രാക്ട് ക്യാര്യേജ് വിഭാഗത്തില്‍ ദീര്‍ഘ ദൂര സര്‍വീസ് നടത്തുന്ന റോബിന്‍ എന്ന ബസുമായി ബന്ധപ്പെട്ട വലിയ ചര്‍ച്ചകളാണ് കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലും മുഖ്യധാരമാധ്യമങ്ങളിലും എല്ലാം നടന്നുകൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവില്‍ നിയമലംഘനം ചൂണ്ടിക്കാണിച്ച് ബസിന്‍റെ പെര്‍മിറ്റ് റദ്ദ് ആക്കാനുള്ള നടപടികള്‍ നിലവില്‍ മോട്ടോര്‍വാഹന വകുപ്പ് സ്വീകരിച്ചിരിക്കുകയാണ്. നിരവധി തവണ വലിയ സംഖ്യ റോബിന്‍ ബസ് ഉടമയില്‍ നിന്നും മോട്ടോര്‍ വാഹന ഈടാക്കിയിട്ടുണ്ട്. ഇപ്പോള്‍ റോബിന്‍ ബസിനെ പിന്തുണയ്ക്കുന്ന ധാരാളം കൂട്ടായിമകള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രവര്‍ത്തിക്കുന്നുമുണ്ട്. […]

Continue Reading

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗാനഗന്ധർവൻ യേശുദാസ് 10 ലക്ഷം രൂപ നൽകിയത് എപ്പോഴാണ്…?

വിവരണം  സഖാവ് എബിൻ ജോയ് എന്ന ഫേസ്‌ബുക്ക്  എന്ന പേജിൽ നിന്നും “Big salute sir” എന്ന അടിക്കുറിപ്പോടെ 2019 ഓഗസ്റ്റ് 19  മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. പോസ്റ്റിന് 300 റോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്.   പ്രശസ്ത ഗായകൻ യേശുദാസും അദ്ദേഹത്തിന്റെ ഭാര്യ പ്രഭാ യേശുദാസും സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും ഒന്നിച്ചുള്ള ചിത്രവും  “മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗാനഗന്ധർവൻ യോശുദാസ് 10 ലക്ഷം രൂപ നൽകി…അഭിനന്ദനങ്ങൾ…” എന്ന വാചകവും പോസ്റ്റിൽ നൽകിയിട്ടുണ്ട്. […]

Continue Reading