മോഹന്‍ലാല്‍ എംജി കോളജിലെ എബിവിപി പ്രതിനിധിയായിരുന്നു എന്ന ഈ പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം നടന്‍ മോഹന്‍ലാലിന്‍റെ ഒരു പഴയകാല ക്യാമ്പസ് ഫോട്ടോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. നടന്‍ കോളജ് രാഷ്ട്രീയത്തില്‍ എബിവിപി പ്രതിനിധിയായിരുന്നു എന്നതാണ് പ്രചരണം. മോഹന്‍ലാലിന്‍റെ ചിത്രത്തില്‍ എബിവിപി എംജി കോളജ് യൂണിയന്‍ എന്നതാണ് ചിത്രത്തിലെ തലക്കെട്ട്. ഐസ്ക്രീം ക്ലബ്ബ് എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ചിത്രത്തിന് നിരവിധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് – എന്നാല്‍ യഥാര്‍ത്ഥത്തില്‍ മോഹന്‍ലാല്‍ തിരുവനന്തപുരം എംജി കോളജിലെ എബിവിപി പ്രതിനിധിയായിരുന്നോ? ചിത്രത്തിന് പിന്നിലെ വസ്‌തുത അറിയാം. വസ‌്‌തുത ഇതാണ് ആദ്യം […]

Continue Reading

കഞ്ചാവുമായി പിടികൂടിയ എസ്എഫ്ഐ പ്രവര്‍ത്തകരെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനില്‍ ഭീഷണി മുഴക്കുന്ന വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..

വിവരണം കഞ്ചാവുമായി പിടിച്ച ‘SFI’ക്കാരെ അറസ്റ്റ് ചെയ്തതിന് മലപ്പുറം അരിക്കോട് പോലീസ് സ്റ്റേഷനിൽ ഭീക്ഷണി പെടുത്തുന്ന ‘സി.പി.എം.പ്രവർത്തകർ,,,!!!* ലഹരിക്കെതിരെ പോരാടുകയല്ല ഇവർ യഥാർഥത്തിൽ ചെയ്യുന്നത്, വളർന്നുവരുന്ന തലമുറകളെ വഴിതെറ്റിക്കൽ ആണ് എന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്… ഇങ്ങനെ തന്നെ No.1 കേരളം വളരട്ടെ. “അനുഭവം ഗുരു”. നാളെ നമ്മുടെ മക്കളും ഇതുപോലെ ആകാതെ ഇരിക്കട്ടെ എന്ന് പ്രാർഥിക്കാം… എന്ന തലക്കെട്ട് നല്‍കി സമൂഹമാധ്യമങ്ങളില്‍ ഒരു വീഡിയോ വൈറലായി പ്രചരിക്കുന്നുണ്ട്. മലപ്പുറം അരീക്കോട് പോലീസ് കഞ്ചാവുമായി പിടികൂടിയ എസ്എഫ്ഐ […]

Continue Reading

RAPID FC: ശ്രീലങ്കയിൽ നിന്നുള്ള പഴയ റാഗിംഗ് വീഡിയോ കര്‍ണ്ണാടകയിലെ ഹിജാബ് വിവാദവുമായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുന്നു…

കർണാടക ഹിജാബ് വിവാദങ്ങള്‍ക്കിടയിൽ, ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്.  ഒരു കൂട്ടം യുവാക്കൾ ബുർഖ ധരിച്ച സ്ത്രീകൾക്ക് നേരെ ബക്കറ്റില്‍ മലിന ജലം കോരിയെടുത്ത് എറിയുന്നത് കാണാം. സ്ത്രീകള്‍ ഓ‌ഡി‌ഐ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും കാണാം. ഹിന്ദു യുവാക്കളാണ്  മുസ്ലീം സ്ത്രീകൾക്ക് നേരെ അഴുക്കുവെള്ളം എറിയുന്നത് എന്നു കാവി വീഡിയോയിൽ കാണിക്കുന്നു എന്ന അവകാശവാദവുമായി നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഈ വീഡിയോ ഷെയർ ചെയ്തു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കര്‍ണ്ണാടകയിലെ ചില വിദ്യാലയങ്ങളില്‍ ഹിജാബിനെ അനുകൂലിച്ചും […]

Continue Reading

വൈകിട്ട് ‘ആറ് മുതല്‍ രാവിലെ ആറ് വരെ’ കോളജ് അടച്ചിടുമെന്ന് മനോരമ ന്യൂസ് വാര്‍ത്ത നല്‍കിയോ? പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ടിന് പിന്നിലെ വസ്‌തുത ഇതാണ്..

വിവരണം സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നതോടെ ലോക്‌ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. വാരാന്ത്യ ലോക്‌ഡൗണും രാത്രികാല കര്‍ഫ്യുവും ഇപ്പോള്‍ തന്നെ നടപ്പിലാക്കി കഴിഞ്ഞു. എ,ബി,സി ക്യാറ്റഗറികള്‍ തിരിച്ചാണ് വ്യാപനത്തിന്‍റെ തീവ്രത അനുസരിച്ച് ജില്ലകളെ തരംതിരിച്ച് മറ്റ് നിയന്ത്രണങ്ങളില്‍ ഏര്‍പ്പെടുത്തുന്നത്. ഇതിനിടയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ കുറിച്ചുള്ള മാര്‍ഗരേഖകളും പുറത്ത് വന്നിരുന്നു. സ്കൂളുകള്‍ ദിവസങ്ങള്‍ക്ക്  മുന്‍പ് തന്നെ അടച്ചിരുന്നു. എന്നാല്‍ കോളജുകളില്‍ ക്ലാസുകള്‍ നടക്കുന്നുണ്ട്. ഇതിനിടയിലാണ് മനോരമ ന്യൂസ് കോവിഡ് നിയന്ത്രണത്തെ തുടര്‍ന്ന് കോളജിന്‍റെ പ്രവര്‍ത്തി സമയത്തെ കുറിച്ച് […]

Continue Reading

വിദ്യാര്‍ഥികള്‍ എസ് എഫ് ഐ നേതാക്കളെ വിമര്‍ശിക്കുന്ന ഈ വീഡിയോ 2019 ല്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്നുള്ളതാണ്…

ഇടുക്കിയിൽ ധീരജ് എന്ന എസ്എഫ്ഐ പ്രവർത്തകർ കൊല്ലപ്പെട്ടിട്ട് ഏതാനും ദിവസങ്ങൾ കഴിഞ്ഞിട്ടേയുള്ളൂ.  സാമൂഹ്യ മാധ്യമങ്ങളിൽ  ഇതേ ചൊല്ലിയുള്ള ചർച്ചകൾ തുടരുകയാണ്. എസ്എഫ്ഐ അനുഭാവികൾ എസ്എഫ്ഐ നേതാക്കളുടെ ഗുണ്ടായിസത്തെ കുറിച്ച് ആരോപണം ഉന്നയിക്കുന്ന  ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്  പ്രചരണം മാധ്യമപ്രവർത്തകരോട് എസ്എഫ്ഐ അനുഭാവികളായ വിദ്യാർഥികൾ ഉൾപ്പെടെ എസ്എഫ്ഐനേതാക്കളെ കുറിച്ച് ആരോപണങ്ങൾ തുറന്നുപറയുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. ഏകപക്ഷീയമായ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുകയാണ് എന്നും മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിനു മുകളിൽ ചില എസ്എഫ്ഐ നേതാക്കള്‍ അമിതമായി കടക്കുകയാണെന്നും അവർ ആരോപിക്കുന്നു.  കൊലപാതകത്തിൽ […]

Continue Reading

FACT CHECK: ‘രജനീകാന്ത് മെഡിക്കൽ കോളേജ് ഓഫ് എഞ്ചിനിയറിംഗ് ഫോര്‍ കൊമേഴ്സ് ആൻഡ് ആർട്ട്’ എന്നെഴുതിയ പ്രധാന ഗേറ്റിന്‍റെ സത്യമിതാണ്…

പ്രചരണം  സാമൂഹ്യ മാധ്യമങ്ങളിൽ ഇന്നലെ മുതൽ മുതൽ ഒരു ചിത്രം വൈറലാവുന്നുണ്ട്. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ  കവാടത്തിന്‍റെതാണ് ചിത്രം. വലിയ കവാടത്തിനു മുകളിൽ കോളെജിന്‍റെ പേര് ഇംഗ്ലീഷില്‍ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്.  Rajnikanth Medical College of Engineering for Commerce and Arts “എന്താണ് ആണ് ഈ കോളേജിൽ പഠിപ്പിക്കുന്നത് എന്ന് ആരെങ്കിലും ഒന്ന് പറഞ്ഞു തരുമോ” എന്ന് അര്‍ത്ഥം വരുന്ന ഇംഗ്ലീഷ് വാചകത്തോടൊപ്പം പരിഹാസത്തോടെ ചിത്രം പലരും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.  archived link FB post […]

Continue Reading

കോവിഡ് പശ്ചാത്തലത്തില്‍ എട്ടു സംസ്ഥാനങ്ങളിലെ സ്കൂളുകള്‍ ഫീസ് ഈടാക്കരുതെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചോ?

വിവരണം ബിഗ് ബ്രേക്കിംഗ്.!! സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരു സന്തോഷവാർത്ത… കോവിഡ് മഹാമാരി കാലയളവിൽ ഫീസ് ഈടാക്കാൻ സ്കൂളുകളെ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് എട്ട് സംസ്ഥാനങ്ങളിലെ രക്ഷാകർതൃ അസോസിയേഷനുകൾ സമർപ്പിച്ച ഹര്‍ജി ഫയലില്‍ സ്വീകരിച്ചുകൊണ്ട് സുപ്രീംകോടതി സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു… സ്വകാര്യ സ്കൂളുകൾക്കായി ഒരു ഫീസ് റെഗുലേറ്ററി ബോഡി രൂപീകരിക്കണമെന്നും, ഫീസ് അടയ്ക്കാത്തതിനാൽ ഒരു വിദ്യാർത്ഥിയുടേയും വിദ്യാഭ്യാസം നഷ്ടപ്പെടരുതെന്നും, സ്കൂളുകളിൽ ഓൺലൈൻ ക്ലാസ്സുകൾ നിരോധിക്കണമെന്നുമുള്ള നിവേദനം സംസ്ഥാന സർക്കാരുകളോട് സുപ്രീംകോടതി ആവശ്യപ്പെട്ടു… ഉത്തരാഖണ്ഡ്, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ്, ഗുജറാത്ത്, ഒറീസ്സ, […]

Continue Reading

പോൺ സ്റ്റാറിന്‍റെ പടം ഉപയോഗിച്ച് കോളേജ് അദ്ധ്യാപികയുടെ പേരില്‍ തെറ്റായ പ്രചരണം…

Representative image- Kerala University വിവരണം ഡിസംബര്‍ 9, 2019ന് ലോക സഭയില്‍ പൌരത്വ ഭേദഗതി ബില്‍ പാസായി. ബില്‍ പാസായതോടെ രാജ്യത്ത് പല ഭാഗങ്ങളില്‍ ബില്ലിനെതിരെ പ്രതിഷേധങ്ങള്‍ തുടങ്ങി. പ്രതിഷേധ മാർച്ചുകളുടെ ദൃശ്യങ്ങള്‍ നമ്മള്‍ മാധ്യമങ്ങളില്‍ കണ്ടിട്ടുണ്ടാകും. ഇതിന്‍റെ ഇടയില്‍ ഫെസ്ബൂക്കില്‍ ഒരു ചിത്രംവൈറല്‍ ആവുന്നുണ്ട്. വെറും 3 മണിക്കൂറിനുള്ളിൽ 1000തിനെ ക്കാളധികം ഷേയരുകലാണ് ലഭിച്ചത്. ചിത്രത്തിന്‍റെ ഒപ്പം നല്‍കിയ അടികുറിപ്പ് ഇപ്രകാരമാണ്: “പൗരത്വ ബില്ലിനെതിരെയുള്ള പ്രതിഷേധം…!! യൂണിവേഴ്‌സിറ്റി കോളേജ് സാമൂഹ്യപാഠം ടീച്ചർ മധുമിത ഇസ്ലാം […]

Continue Reading

ഈ അദ്ധ്യാപകൻ കുഞ്ഞിനെ തോൾസഞ്ചിയിൽ ചേർത്തു പിടിച്ച് ക്ളാസ്സെടുക്കുന്നത് എന്തുകൊണ്ടാണ്…?

വിവരണം  Cinema Darbaar എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ഡിസംബർ 4-മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “ഈ അച്ഛനാണ് ഇന്നത്തെ സിനിമ ദര്‍ബാറിന്‍റെ അഭിനന്ദനങ്ങൾ.” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിരിക്കുന്നത് രണ്ടു ചിത്രങ്ങളാണ്. ഒപ്പം ഇൻഗ്ലീഷിൽ നൽകിയിരിക്കുന്ന വാചകങ്ങളുടെ പരിഭാഷ ഇങ്ങനെയാണ്: “അദ്ദേഹത്തിന്‍റെ ഭാര്യ പ്രസവവേളയിൽ മരിച്ചുപോയി. കുഞ്ഞിനെ പരിപാലിക്കുന്നതും കോളേജിൽ ക്ലാസ്സുകൾ എടുക്കുന്നതുമായ ഉത്തരവാദിത്തം അദ്ദേഹം ഏറ്റെടുത്തു. ജീവിതം വച്ചുനീട്ടിയ ക്രൂരതയെ അദ്ദേഹത്തിലെ അധ്യാപകനും പിതാവും സ്വീകരിക്കുന്നില്ല. യഥാർത്ഥ ജീവിതത്തിലെ ഹീറോ” […]

Continue Reading

യുപിയിലെ ഫിരോസാബാദിലെ എസ്.ആര്‍.കെ. കോളേജില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് പര്‍ദ്ദ നിരോധിച്ചിട്ടുണ്ടോ?

വിവരണം Facebook Archived Link “അനുകരിക്കാവുന്ന മാതൃക —————————– പർദ്ദ കോളേജിന്റെ ഡ്രസ് കോഡല്ല,​.. വിദ്യാർത്ഥിനികളെ വടിയെടുത്ത് ഓടിച്ച് പ്രിൻസിപ്പാൾ,​ ഫിറോസാബാദ്: കോളേജിൽ പർദ്ദ ധരിച്ചെത്തിയ പെൺകുട്ടികളെ വടിയെടുത്ത് ഓടിച്ച് പ്രിൻസിപ്പാൾ. ഉത്തർപ്രദേശിലെ ഫിറോസാബാദിലെ എസ്.ആർ.കെ കോളേജിലാണ് സംഭവം നടക്കുന്നത്. പർദ്ദ ഈ കോളേജിന്റെ ഡ്രസ് കോഡല്ല എന്ന് പറഞ്ഞാണ് പ്രിൻസിപ്പാൾ വിദ്യാർത്ഥിനികളെ ഓടിച്ചത്. പർദ്ദ ധരിച്ചെത്തുന്നവരെ കോളേജിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് എസ്.ആർ.കെ കോളേജ് മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്.” എന്ന അടിക്കുറിപ്പോടെ ഒരു ചിത്രം സെപ്റ്റംബര്‍ 16, 2019 മുതല്‍ […]

Continue Reading

തൃശൂർ ഗുരുവായൂരപ്പൻ കോളേജിൽ എബിവിപി വിജയിച്ചു എന്ന വാർത്തയ്ക്ക് പിന്നിലെ വസ്തുത..

വിവരണം  Krishna Goyal‎ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും REVOLUTION THINKERS (വിപ്ലവചിന്തകർ) എന്ന ഗ്രൂപ്പിലേക്ക് 2019 സെപ്റ്റംബര്‍ 5നു പ്രസിദ്ധീകരിച്ച ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “കാലിക്കറ്റ് യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പിൽ ABVP യുടെ തേരോട്ടം..” എന്ന അടിക്കുറിപ്പോടെ നൽകിയിരിക്കുന്ന വാർത്ത ഇതാണ്: തൃശ്ശൂർ ഗുരുവായൂരപ്പൻ കോളേജിൽ ഭരണം എസ്എഫ്ഐയുടെ കൈയ്യിൽ നിന്നും പിടിച്ചെടുത്ത്‌ എബിവിപി. ഭാരതാംബയുടെ ചുണക്കുട്ടീ സതീഷ് മോഹൻ ചെയർമാനായി. മാക്സിമം ഷെയർ..” ഈ വാചകങ്ങളോടൊപ്പം ആവിപിപിയുടെ പതാകയുടെയും ചെയർമാനായി തെരെഞെടുക്കപ്പെട്ട വിദ്യാർത്ഥിയുടേത് എന്ന […]

Continue Reading

പേരാമ്പ്രയില്‍ പാക്ക് സാദൃശ്യമുള്ള കൊടിയുയര്‍ത്തിയ എംഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരെ പൗരത്വം വരെ നഷ്ടമാകാന്‍ സാധ്യതയുള്ള തീവ്രവാദ വിരുദ്ധ നിയമമാണോ ചുമത്തിയിരിക്കുന്നത്?

വിവരണം കളിമാറുന്നു.. പാക്ക് പതാക വീശിയ പേരാമ്പ്രയിലെ രാജ്യദ്രോഹികള്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ പൗരത്വം വരെ നഷ്ടപ്പെടും. ആധാര്‍, റേഷന്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ബാങ്ക് അക്കൗണ്ട്, ഡ്രൈവിങ് ലൈസന്‍സ്, തുടങ്ങി രാജ്യത്തെ പൗരന്മാര്‍ക്ക് മാത്രമുള്ള എല്ലാ അവകാശവും ഇവര്‍ക്ക് നഷ്ടപ്പെടും. രാജ്യദ്രോഹ നിയമങ്ങള്‍ കേന്ദ്രം കടുപ്പിക്കുന്നു. ഇപ്പോള്‍ കാശ്മീരില്‍ പട്ടാളത്തിനെ കല്ലെറിയുന്ന തീവ്രവാദികള്‍ക്ക് എതിരെയെടുക്കുന്ന ഈ നിയമം ആദ്യമായി ആയിരിക്കും രാജ്യത്തിന്‍റെ മറ്റൊരു ഭാഗത്ത് നടപ്പാക്കുന്നത്. എന്ന തലക്കെട്ട് നല്‍കി കഴിഞ്ഞ ദിവസങ്ങളിവായി ഫെയ്‌സ്ബുക്കില്‍ ഒരു […]

Continue Reading

കോട്ടയം മിയ ഖാലിഫ കോളേജിൽ എബിവിപി വിജയിച്ചോ..?

വിവരണം  ശ്രീജിത്ത് പന്തളം എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ഓഗസ്റ്റ് 21 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്. “കോട്ടയം മിയ ഖലീഫ കോളേജ് ABVP തൂത്തുവാരി ??” എന്ന അടിക്കുറിപ്പോടെ 2019 ഓഗസ്റ്റ് 21 നു ഫലം പ്രഖ്യാപിച്ച  മഹാത്മാഗാന്ധി സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള വാർത്തയാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്. ” കോട്ടയം മിയ ഖാലിഫ കോളേജ് എബിവിപി തൂത്തുവാരി. 37 ൽ 76 സീറ്റും കാവിപ്പടയ്ക്ക്. വിജയിച്ച സംഘ ചുണക്കുട്ടികൾ ഗൂഗിൾ […]

Continue Reading

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ എബിവിപിയുടെ യൂണിറ്റ് തുടങ്ങാൻ ആർഎസ്എസ് നേതൃത്വം തീരുമാനിച്ചോ..?

വിവരണം   Newskerala  എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂലൈ 17 മുതൽ പ്രചരിച്ചു വരുന്ന ഒരു വീഡിയോ രൂപത്തിൽ അവതരിപ്പിച്ചിട്ടുള്ള വാർത്തയ്ക്ക് ഇതുവരെ 1000 ത്തോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട് 800 റോളം  പ്രതികരണങ്ങളും ലഭിച്ചിട്ടുണ്ട്. കേരള യൂണിവേഴ്സിറ്റി കോളേജ് കാമ്പസിൽ ഒരു വിദ്യാർത്ഥിയെ അതെ സംഘടനയിലുള്ളവർ തന്നെ കത്തി ഉപയോഗിച്ച് കുത്തിയ വാർത്തയും അതിന്‍റെ പിന്നാലെയുള്ള വിവാദങ്ങളും തന്നെയാണ് വാർത്താ മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും നിറയുന്നത്.  ഇതും അതെ വിഭാഗത്തിൽ പെട്ട വാർത്തയാണ്. തിരുവനന്തപുരം യൂണിവേഴ്സിറ്റി […]

Continue Reading