മാധ്യമ പ്രവര്‍ത്തകന്‍ അരുണ്‍കുമാര്‍ തന്നെ പീ‍ഡിപ്പിച്ചു എന്ന് അതിജീവത പറഞ്ഞതായി പ്രചരിക്കുന്ന ഈ ന്യൂസ് കാര്‍‍ഡ് വ്യാജം.. വസ്‌തുത അറിയാം..

വിവരണം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ സിനിമ മേഖലയിലെ പല പ്രമുഖ നടന്മാരും ലൈംഗിക പീഡന ആരോപണ വിധേയരായി വിവാദത്തിലായിരിക്കുകയാണ്. നടന്‍ സിദ്ദിക്കെനിതരെ പീഡന പരാതി നല്‍കിയ പെണ്‍കുട്ടി ഒരു മാധ്യമ പ്രവര്‍ത്തകനും തന്നെ പീഡിപ്പിച്ചു എന്ന് ആരോപിച്ചതായി ദേശാഭിമാനി വാര്‍ത്ത നല്‍കിയെന്നതാണ് പ്രചരണം. റിപ്പോര്‍ട്ടര്‍ ചാനലിലെ മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ കുമാര്‍ തന്നെ പീഡിപ്പിച്ചതായി ഇരയായ പെണ്‍കുട്ടി ആരോപിച്ചു എന്ന് ദേശാഭിമാനി വാര്‍ത്ത നല്‍കിയെന്നാണ് പ്രചരണം. വിജയ് കുമാര്‍ എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്നും പങ്കുവെച്ച പോസ്റ്റ് […]

Continue Reading

സംവിധായകന്‍ രഞ്ജിത്തിനെ കുറിച്ച് രശ്മി നായര്‍ പറഞ്ഞു എന്ന പേരില്‍ പ്രചരിക്കുന്ന ഈ ന്യൂസ് കാര്‍‍ഡ് വ്യാജം.. വസ്‌തുത അറിയാം..

വിവരണം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ വലിയ വിവാദങ്ങള്‍ക്ക് കൂടിയാണ് തുടക്കം കുറിച്ചിരിക്കുന്നത്. മലയാളം സിനിമയിലെ പല മുന്‍നിര നടന്മാര്‍ക്കും സംവിധായകര്‍ക്കുമെല്ലാം എതിരെ ലൈംഗിക പീ‍ഡന പരാതികള്‍ ഉയര്‍ന്നിരിക്കുകയാണ്. ബംഗാളി നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ആ സ്ഥാനം രാജി വെച്ചിരുന്നു. ഇതിന് പിന്നാലെ ന്യൂ‍ഡ് മോ‍ഡലായ രശ്മി നായര്‍ നടത്തിയ പ്രസ്താവന എന്ന പേരില്‍ ഒരു പ്രചരണം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  രഞ്ജിത്ത് സാറിന് പീഡിപ്പിക്കാനുള്ള ശേഷിയില്ലായെന്നത് എനിക്ക് നേരിട്ട് […]

Continue Reading

എകെജി സെന്‍റര്‍ ആക്രമണ കേസില്‍ സിപിഎം പ്രവര്‍ത്തകന്‍ പിടിയിലെന്ന പ്രചരണം വ്യാജം.. വസ്തുത ഇതാണ്..

വിവരണം എകെജി സെന്‍റര്‍ ആക്രമണം നടന്നിട്ട് ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. സിപിഎം ആസ്ഥാനത്ത് ബോംബ് ആക്രമണം നടന്നത് ജൂണ്‍ 30ന് ആയിരുന്നു. എന്നാല്‍ കേസില്‍ സിപിഎം പ്രവര്‍ത്തര്‍ തന്നെ പിടിയിലായി എന്ന പേരില്‍ മീഡിയ വണ്‍ നല്‍കിയ വാര്‍ത്തയുടെ ന്യൂസ് കാര്‍ഡ‍് സഹിതമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എകെജി സെന്‍റര്‍ ആക്രമണം വെഞ്ഞാറമ്മൂട് സ്വദേശിയായ സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍ എന്നതാണ് വാര്‍ത്തയുടെ ഉള്ളടക്കം. അഭിജിത്ത് അമ്പു എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ച പോസ്റ്റിന് ഇതുവരെ 50ല്‍ അധികം റിയാക്ഷനുകളും […]

Continue Reading

എകെജി സെന്‍ററിന് നേരെ ആക്രമണം നടത്തിയ കേസില്‍ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിടികൂടിയെന്ന് മനോരമ ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ട് വ്യാജം.. വസ്‌തുത അറിയാം..

വിവരണം സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്‍ററിന് നേരെ അജ്ഞാതന്‍ ബോംബ് എറിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് വലിയ വാര്‍ത്തകളും തുടര്‍ന്നുള്ള ചര്‍ച്ചകളുമാണ് ഇപ്പോള്‍ നടക്കുന്നത്. സിസിടിവി ദൃശ്യങ്ങളില്‍ സ്കൂട്ടറില്‍ വന്നയാളാണ് ബോംബ് എറിഞ്ഞതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ വീഡിയോ മാധ്യമങ്ങളിലൂടെ പുറത്ത് വിടുകയും ചെയ്തിരന്നു. സംഭവത്തിന് പിന്നിലെ കോണ്‍ഗ്രസാണെന്നാണ് സിപിഎം ആരോപണം. അതിനിടയില്‍ എകെജി സെന്‍ററിന് നേരെ ബോംബെറിഞ്ഞ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിടിയിലെന്ന മനോരമ ന്യൂസ് വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് സഹിതമുള്ള പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി […]

Continue Reading

കൊല്ലപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍റെ ചിത്രത്തില്‍ കമന്‍റിട്ടതിന് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് അറിയാം..

വിവരണം പാലക്കാട് പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഫെയ്‌സ്ബുക്ക് പേജില്‍ കമന്‍റിട്ട സിപിഎം നേതാവിനെതിരെ സിപിഎം അച്ചടക്ക നടപടി സ്വീകരിച്ചിതിനെ കുറിച്ചാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച. മരണപ്പെട്ട വ്യക്തിക്ക് വേണ്ടി പ്രാര്‍ത്ഥന കമന്‍റിട്ടതിന് നിലമ്പൂരില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തെ സസ്പെന്‍ഡ് ചെയ്തു.. എന്ന തലക്കെട്ട് നല്‍കിയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരണം. സ്വാതന്ത്ര്യത്തിന്‍റെ കാവലാള്‍ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നിലവില്‍ 224ല്‍ അധികം റിയാക്ഷനുകളും 149ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട- […]

Continue Reading

മഹാരാഷ്ട്ര സിപിഎം സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന സഖാവ് സർസയ്യ ആദം ബിജെപിയിൽ ചേർന്നു എന്ന വാർത്ത സത്യമോ..?

വിവരണം Pradeep Pradeep ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും “ഇദേഹം കോൺഗ്രസ് കാരന, സഖാക്കളെ” എന്ന അടിക്കുറിപ്പോടെ 2019 ഓഗസ്റ്റ് 7  മുതൽ പ്രചരിക്കുന്ന ഒരു വാർത്തയ്ക്ക് ഇതുവരെ 1300 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത ഇതാണ് “ഇന്നലെ വരെ മഹാരാഷ്ട്ര സിപിഎം സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന സഖാവ്  സർസയ്യ ആദം ഇന്ന് ബിജെപിയിൽ. ഒരു തികഞ്ഞ കമ്മ്യുണിസ്റ്റിന് ബിജെപി ആകാൻ കഴിയില്ലെന്നല്ലേ ഇവിടുത്തെ തള്ള് ” പോസ്റ്റിൽ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് നർസയ്യയുടെ ചിത്രം നൽകിയിട്ടുണ്ട്.  […]

Continue Reading

ശബരിമലയില്‍ ഇനി യുവതികള്‍ കയറിയാല്‍ പ്രതിഷേധിക്കുന്നത് സിപിഎം അണികളോ?

വിവരണം ശബരിമലയില്‍ ഇനി യുവതികളെത്തിയാല്‍ പ്രതിഷേധിക്കുന്നത് സിപിഎം അണികളാണെന്നും നവോത്ഥാനമല്ല ഭക്തരുടെ വികാരമാണ് വലുതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി വിലയിരുത്തിയെന്നും വി ലവ് ഭാരതാംബ എന്ന പേരിലുള്ള ഒരു ഫെയ്‌സ്ബുക്ക് പേജിലൂടെ പ്രചരണം നടക്കുന്നുണ്ട്. ഏതോ ഒരു ഓണ്‍ലൈന്‍ വാര്‍ത്ത പോര്‍ട്ടലില്‍ വന്ന റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് പോസ്റ്റ് ഇട്ടിരിക്കുന്നത്. പോസ്റ്റിന് ഇതുവരെ 2,000ല്‍ അധികം ഷെയറുകളും 1,300ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. Archived Link എന്നാല്‍ ശബരിമല യുവതി പ്രവേശനത്തില്‍ ഇനി പ്രതിഷേധിക്കുമെന്നും സിപിഎം അണികള്‍ ഇതിന് […]

Continue Reading