എകെജി സെന്‍ററിന് നേരെ ആക്രമണം നടത്തിയ കേസില്‍ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിടികൂടിയെന്ന് മനോരമ ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ട് വ്യാജം.. വസ്‌തുത അറിയാം..
വിവരണം
സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്‍ററിന് നേരെ അജ്ഞാതന്‍ ബോംബ് എറിഞ്ഞ സംഭവവുമായി ബന്ധപ്പെട്ട് വലിയ വാര്‍ത്തകളും തുടര്‍ന്നുള്ള ചര്‍ച്ചകളുമാണ് ഇപ്പോള്‍ നടക്കുന്നത്. സിസിടിവി ദൃശ്യങ്ങളില്‍ സ്കൂട്ടറില്‍ വന്നയാളാണ് ബോംബ് എറിഞ്ഞതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ വീഡിയോ മാധ്യമങ്ങളിലൂടെ പുറത്ത് വിടുകയും ചെയ്തിരന്നു. സംഭവത്തിന് പിന്നിലെ കോണ്‍ഗ്രസാണെന്നാണ് സിപിഎം ആരോപണം. അതിനിടയില്‍ എകെജി സെന്‍ററിന് നേരെ ബോംബെറിഞ്ഞ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിടിയിലെന്ന മനോരമ ന്യൂസ് വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് സഹിതമുള്ള പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങി. പിണറായി വിജയന്‍ ഫോര്‍ കേരള എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 2,100ല്‍ അധികം റിയാക്ഷനുകളും 490ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-
എന്നാല്‍ യഥാര്‍ത്ഥത്തില്‍ എകെജി സെന്‍റര്‍ ബോംബ് ആക്രമണ കേസില്‍ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിടിയിലായിട്ടുണ്ടോ? മനോരമ ന്യൂസ് ഇത്തരത്തിലൊരു വാര്‍ത്ത നല്‍കിയിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
മനോരമ ന്യൂസിന്‍റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ് പരിശോധിച്ചപ്പോള്‍ തന്നെ പ്രചരിക്കുന്ന വാര്‍ത്ത സ്ക്രീന്‍ഷോട്ട് സംബന്ധിച്ച് അവര്‍ തന്നെ വിശദീകരണം നല്‍കിയതായി കണ്ടെത്താന്‍ കഴിഞ്ഞു. എകെജി സെന്‍റര്‍ ആക്രമണത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായെന്ന് മനോരമ ന്യൂസ് വാര്‍ത്ത നല്‍കിയിട്ടില്ലെന്നും സ്ക്രീന്‍ഷോട്ട് വ്യാജമാണെന്നും വ്യാജ പ്രചരണം നടത്തിയവര്‍ക്കെതിരെ നിയമനടപടി ആരംഭിച്ചു എന്നുമാണ് മനോരമ ന്യൂസിന്‍റെ പ്രതികരണ പോസ്റ്റ്.
മനോരമ ന്യൂസ് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം-
ജൂണ്‍ 30ന് രാത്രി 11.30യോടെയാണ് എകെജി സെന്‍ററിന് നേരെ അജ്ഞാതന്‍ ബോംബ് ആക്രമണം നടത്തുന്നത്. എന്നാല്‍ ഇന്ന് (ജൂലൈ 4) വരെ പ്രതിയെ പിടികൂടാന്‍ പോലീസിന് സാധിച്ചിട്ടില്ല എന്നതാണ് വസ്‌തുത.
പ്രതിയെ പിടികൂടാന്‍ കഴിയാത്തതിനെ കുറിച്ച് ഇന്നത്തെ (ജൂലൈ 4) മനോരമ ന്യൂസ് വാര്‍ത്ത -
നിഗമനം
എകെജി സെന്‍റരിന് നേരെ ബോംബ് ആക്രമണം നടത്തിയ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് പിടകൂടിയെന്ന് മനോരമ ന്യൂസ് വാര്‍ത്ത നല്‍കിയിട്ടില്ല. പ്രചരിക്കുന്നത് വ്യാജ സക്രീന്‍ഷോട്ടാണെന്ന് അവര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല കേസുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ പിടികൂടാനും കഴിഞ്ഞിട്ടില്ല. അതിനാല്‍ പ്രചരണം വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Title:എകെജി സെന്‍ററിന് നേരെ ആക്രമണം നടത്തിയ കേസില്‍ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിടികൂടിയെന്ന് മനോരമ ന്യൂസിന്‍റെ പേരില്‍ പ്രചരിക്കുന്ന സ്ക്രീന്‍ഷോട്ട് വ്യാജം.. വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: False