കണ്ണൂരില്‍ ലോറി കയറി ഇടിഞ്ഞു താഴ്ന്ന ഈ റോഡ് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നിര്‍മ്മിച്ചതല്ലാ.. വസ്‌തുത ഇതാണ്..
വിവരണം കേരളത്തില്‍ കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കവും അതെ തുടര്‍ന്നുള്ള ദുരിതങ്ങളും തുടരുകയാണ്. ഈ സാഹചര്യത്തില്‍ ദേശീയപാതയിലും സംസ്ഥാന പതായിലുമൊക്കെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ട് ഗതാഗതം തടസപ്പെടുന്നതായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതാ പുതുതായി പുനര്‍നിര്‍മ്മിച്ച റോഡില്‍ ചരക്ക് ലോറി ഇടിഞ്ഞു താഴ്ന്ന് കുടുങ്ങിയെന്നതാണ് വലിയ വാര്‍ത്തയായിരിക്കുന്നത്. കണ്ണൂരില്‍ നടന്ന സംഭവം മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ലീഡര്‍ കെ.സുധാകരന്‍ എന്ന പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന മാതൃഭൂമി ന്യൂസ് വാര്‍ത്തയുടെ […]
Continue Reading