എംസി റോഡില്‍ ഒരു സംഘം സ്ത്രീകള്‍ വാഹനം അക്രമിക്കുന്ന വീഡിയോയാണോ ഇത്? എന്താണ് വസ്‌തുത എന്ന് അറിയാം..

വിവരണം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ ലിംഗ വ്യത്യാസമില്ലാ എന്നതാണ് വാസ്തവം. ഈ അടുത്ത കാലങ്ങളിലായി സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ലഹരിമരുന്ന് കേസുകളില്‍ പിടിയിലാകുന്നവരില്‍ സ്ത്രീകള്‍ ഉള്‍പ്പെടുന്നതും പതിവായി മാറിയിരിക്കുകയാണ്. എന്നാല്‍ ഗുണ്ടാ ആക്രമണ കേസുകളില്‍ പുരുഷന്‍മാരാണ് മുന്‍പന്തിയില്‍. കാപ്പ കേസുകളില്‍ ജയില്‍ വാസം അനുഭവിക്കുന്നതും പുരുഷന്‍മാര്‍ തന്നെയാണ്. എന്നാല്‍ ഇപ്പോള്‍ ഇതാ സ്ത്രീകളുടെ സംഘം ഒരു വാഹനം ആക്രമിക്കുന്നു എന്ന പേരില്‍ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. സ്ത്രീകളാണ് ഇവിടെ വില്ലന്‍മാര്‍.. എംസി റോഡില്‍ നടന്ന ഒരു […]

Continue Reading

FACT CHECK – പിടിയിലായത് ടിക്ക് ടോക്ക് താരം അമ്പിളിയല്ല എന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജ സന്ദേശം.. വസ്‌തുത ഇതാണ്..

വിവരണം ടിക്ക് ടോക്ക് യുവതാരം അമ്പിളി എന്ന പേരില്‍ അറിയപ്പെടുന്ന വിഗ്‌നേഷിനെ കഴിഞ്ഞ ദിവസം പീഢന കേസില്‍ പോലീസ് അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് വലിയ വാര്‍ത്തകളും ചര്‍ച്ചകളുമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. ഇതിനിടയില്‍ പിടിയിലായത് അമ്പിളി എന്ന വിഗ്‌നേഷ് അല്ലെന്നും തനിക്കെതിരെ പ്രചരിക്കുന്നത് വ്യാജ വ്യാര്‍ത്തയാണെന്നും ചൂണ്ടിക്കാണിച്ച് ഇയാള്‍ തൃശൂര്‍ പോലീസ് കമ്മീഷണര്‍ക്ക് മുന്‍പാകെ പരാതി നല്‍കിയെന്നും പോലീസ് അന്വേഷണത്തില്‍ ഇത് മറ്റൊരു യുവാവാണെന്ന് തെളിഞ്ഞെന്നും ആരോപിച്ച് ഒരു പോസ്റ്റ് ഇപ്പോള്‍ വാട്‌സാപ്പില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നവമാധ്യമങ്ങളില്‍ […]

Continue Reading

FACT CHECK – വൃദ്ധന്‍റെ മുഖത്തടിച്ച എസ്ഐയെ സസ്പെന്‍ഡ് ചെയ്തു എന്ന പ്രചരണം വ്യാജം..

വിവരണം ഹെല്‍മെറ്റ് വെക്കാതെ യാത്ര ചെയ്ത വൃദ്ധന്‍റെ മുഖത്തടിച്ച എസ്ഐ ഷമീജിനെ സസ്പെന്‍ഡ് ചെയ്തു.. എന്ന പേരില്‍ ഒരു പോസ്റ്റ് കഴിഞ്ഞ ദിവസം മുതല്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കൊല്ലം ജില്ലയിലെ ചടയമംഗലത്ത് വാഹന പരിശോധനയ്ക്ക് ഇടിയില്‍ ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തില്‍ വന്ന വൃദ്ധനെ പ്രൊബേഷന്‍ എസ്ഐ ഷമീജ് മുഖത്തടിക്കുന്നതും ബലപ്രയോഗത്തിലൂടെ പോലീസ് വാഹനത്തില്‍ കയറ്റാന്‍ ശ്രമിക്കുന്നതിന്‍റെയും വീഡിയോ കഴിഞ്ഞ ദിവസം വാര്‍ത്തകളിലും സമൂഹമാധ്യമങ്ങളിലുമെല്ലാം പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ എസ്ഐയെ സസ്പെന്‍ഡ് ചയ്തു എന്ന പേരിലാണ് പോസ്റ്റുകള്‍ […]

Continue Reading

കോട്ടയം ഡിവൈഎസ്പി ഓഫീസ് ഇങ്ങനെയൊരു മുന്നറിയിപ്പ് പുറത്തിറക്കിയിരുന്നോ ..?

വിവരണം  Lady Media എന്ന ഫേസ്ബുക്ക് പേജില്‍ നിന്നും 2019 ജൂണ്‍ 30 മുതല്‍ പ്രചരിപ്പിച്ചു വരുന്ന ഒരു പോസ്റ്റിന് ഇതുവരെ 600 റോളം ഷെയറുകള്‍ ലഭിച്ചിട്ടുണ്ട്. കേരള പോലീസ് നല്‍കുന്ന ഒരു അറിയിപ്പാണ് പോസ്റ്റില്‍ നല്കിയിരിക്കുന്നത്. “ക്ലാസ്സ് കട്ട് ചെയ്ത് വിദ്യാർത്ഥികൾ തിയേറ്ററിൽ എത്തിയാൽ വിളിക്കുക. വനിതാ സർക്കിൾ ഇൻസ്പെക്റ്റർ ടോൾ  ഫ്രീ നമ്പർ 1091, 0481 2561414 വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മാതാപിതാക്കൾക്കും പരാതി അറിയിക്കാം. 24 മണിക്കൂറും സേവനം ലഭ്യം. വിവരങ്ങൾ നൽകുന്ന ആളിന്റെ […]

Continue Reading