അഹമ്മദാബാദ് ദേശീയ പാതയില്‍ ആരാധകര്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്ന ഷാരൂഖ് ഖാനാണോ വീഡിയോയിലുള്ളത്? വസ്‌തുത അറിയാം..

വിവരണം ‘ഷാരൂഖ് ഖാനെ’ അപ്രതീക്ഷിതമായി അഹമ്മദാബാദ് ദേശീയ പാതയിൽ കാണാനിടയായ ആരാധകർ !!! എന്ന തലക്കെട്ട് നല്‍കിയ ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഷാരൂഖ് ചിത്രമായ ജവാന്‍ മികച്ച പ്രേക്ഷക പ്രിതകരണത്തോടെ തീയറ്ററുകളില്‍ പ്രദര്‍ശനം തുടര്‍ന്ന് വരുന്ന സാഹചര്യത്തിലാണ് വീഡിയോ വൈറലായിരിക്കുന്നത്. ദേശീയ പാതയോരത്ത് കാര്‍ നിര്‍ത്തി ഇറങ്ങിയ ഷാരൂഖ് ഖാനൊപ്പം സെല്‍ഫി എടുക്കാന്‍ ഓടിയെത്തുന്ന ആരാധകര്‍ എന്ന തരത്തിലാണ് പ്രചരണം. അംചി മുംബൈ ഓണ്‍ലൈന്‍ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് […]

Continue Reading

ആദിപുരുഷ് കാണാന്‍ ഹനുമാന്‍ വരാത്തതില്‍ പ്രകോപിതരായി തീയറ്റര്‍ അടിച്ച് തകര്‍ക്കുന്ന സംഘപരിവാര്‍ പ്രവര്‍ത്തകരാണോ ഇവര്‍? വസ്‌തുത അറിയാം..

വിവരണം ഹനുമാന്‍ ഇരിക്കാന്‍ കസേര ഒഴിച്ചിട്ടിട്ടും വരാത്തതിനാല്‍ തീയറ്ററിന്‍റെ ജനാലകള്‍ ജയ് ശ്രീറാം വിളികളോടെ അടിച്ച് പൊളിച്ച് വഴിയൊരുക്കുന്ന ആര്‍ഷഭാരത സംഘപുത്രന്മാര്‍.. എന്ന തലക്കെട്ട് നല്‍കി ഒരു സംഘം തീയറ്ററിനുള്ളില്‍ അക്രമം നടത്തുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. പ്രഭാസ് മുഖ്യവേഷത്തിലെത്തിയ രാമായണ പുരാണം പ്രമേയമാക്കിയ ബിഗ് ബഡ്‌ജറ്റ് സിനിമയായിരുന്നു ആദി പുരുഷ്. സിനിമ തീയറ്ററില്‍ ഒന്നര മാസം മുന്‍പാണ് റിലീസ് ചെയ്തത്. സിനിമ ഇറങ്ങുന്ന വേളയില്‍ തീയറ്ററുകളില്‍ വിശ്വാസ സൂചകമായി ഒരു സീറ്റ് ഹനുമാന് വേണ്ടി […]

Continue Reading

ഈ ചിത്രം നരേന്ദ്ര മോദിയെ കാണാന്‍ കൊച്ചിയിലെത്തിയ ജനക്കൂട്ടത്തിന്‍റേതല്ലാ.. വസ്തുത അറിയാം..

വിവരണം പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം കേരളം സന്ദര്‍ശിച്ചതിനെ കുറിച്ചുള്ള വാര്‍ത്തകളും ചിത്രങ്ങളും എല്ലാം തന്നെ മാധ്യമങ്ങളിലൂടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ബിജെപി വലിയ ജനപങ്കാളിത്തത്തോടെ മോദിക്ക് സ്വീകരണം ഒരുക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി കൊച്ചിയില്‍ കാല്‍നടയായി നടത്തിയ റോഡ്ഷോയും വലിയ വാര്‍ത്ത പ്രാധാന്യം നേടിയിരുന്നു. ഇതിനിടിയിലാണ് മോദിയ കാണാന്‍ കൊച്ചിയിലെത്തിയ ജനസാഗരം എന്ന പേരില്‍ ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. മെട്രോ പില്ലാറിനോട് ചേര്‍ന്നുള്ള റോഡില്‍ വലിയ ജനത്തിരക്കിലൂടെ ഒരു കാര്‍ കടന്നു വരുന്ന ചിത്രം […]

Continue Reading

ഖത്തര്‍ ലോകകപ്പ് വേദിയില്‍ പെപ്‌സി ലേബല്‍ പതിച്ച് ഫുട്ബോള്‍ ആരാധകര്‍ ബിയര്‍ കൊണ്ടുവരുന്നുണ്ടോ? വൈറല്‍ ചിത്രത്തിന് പിന്നിലെ വസ്‌തുത അറിയാം..

വിവരണം 2022 ഫിഫ ലോക കപ്പ് ഖത്തറില്‍ ആരംഭിച്ച ആവേശത്തിലാണ് ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകര്‍. എന്നാല്‍ ലോക കപ്പ് മത്സരത്തിന് ഇക്കുറി ആതിഥേയരായ ഖത്തറിലെ ചില കര്‍ശന നിയമങ്ങള്‍ പ്രകാരം സ്വതന്ത്രമായി പല കാര്യങ്ങളും ചെയ്യുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിലൊന്നാണ് മദ്യ നിയന്ത്രണം. മത്സരം നടക്കുന്ന സ്റ്റേഡിയങ്ങളില്‍ മദ്യം വില്‍പ്പന നടത്തില്ല എന്ന നിലപാടാണ് ഖത്തര്‍ സ്വീകരിച്ചത്. എന്നാല്‍ ഫാന്‍ ഫെസ്റ്റിവലുകളിലും പ്രത്യേക ലൈസന്‍സ് നല്‍കിയ ഇടങ്ങളിലും മദ്യം ലഭ്യമാണ്. ഈ സാഹചര്യത്തില്‍ സ്റ്റേഡിയത്തില്‍ ഫിഫ മത്സരം […]

Continue Reading

കാശ്‌മീരിന് പകരം തങ്ങള്‍ക്ക് വിരാട് കോലിയെ മതിയെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ആരാധകര്‍ ബാനര്‍ ഉയര്‍ത്തിയ ചിത്രം യഥാര്‍ത്ഥമോ?

വിവരണം ഞങ്ങള്‍ക്ക് കാശ്മീര്‍ വേണ്ട, പകരം കോലിയെ തരൂ; ഇതാ പാക്കിസ്ഥാനിലെ കോലിക്കൂട്ടം എന്ന തലക്കെട്ട് നല്‍കി ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയ വാര്‍ത്ത ഫെയ്‌സ്ബുക്കില്‍ വൈറലായിട്ടുണ്ട്. പാക്കിസ്ഥാനിലെ ക്രിക്കറ്റ് പ്രേമികള്‍ കശ്‌മീര്‍ ഞങ്ങള്‍ക്ക് വേണ്ട പകരം വിരാട്ട് കോലിയെ തന്നാല്‍ മതിയെന്ന ബാനര്‍ ഉയര്‍ത്തി നില്‍ക്കുന്നു എന്നതരത്തിലാണ് ഏഷ്യാനെറ്റിന്‍റെ വാര്‍ത്ത തലക്കെട്ട്. അവരുടെ വെബ്‌സൈറ്റില്‍ പബ്ലിഷ് ചെയ്തിരിക്കുന്ന വാര്‍ത്ത ഫെയ്‌സ്ബുക്കില്‍ പേജില്‍ ഷെയര്‍ ചെയ്തപ്പോള്‍ 731 ഷെയറുകളും 7,700ല്‍ അധികം ലൈക്കുകളുമാണ് ഇതിനോടകം ലഭിച്ചിരിക്കുന്നത്. Archive Link […]

Continue Reading