കന്നിയാത്രയില്‍ തന്നെ ഗരുഡ പ്രീമിയം ബസിന്‍റെ ഡോര്‍ തകര്‍ന്നുവെന്ന വ്യാജ പ്രചരണത്തിന്‍റെ വസ്തുത ഇതാണ്…

സംസ്ഥാന സര്‍ക്കാര്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സംഘടിപ്പിച്ച നവകേരള യാത്രയില്‍ മന്ത്രിമാര്‍ക്ക് യാത്ര ചെയ്യാനായി ഉപയോഗിച്ച ബസ്, ഗരുഡ പ്രീമിയം എന്ന പേരില്‍ കെ‌എസ്‌ആര്‍‌ടി‌സി ഈയിടെ കോഴിക്കോട്-ബാംഗ്ലൂര്‍ റൂട്ടില്‍ പ്രതിദിന സര്‍വീസ് ആരംഭിച്ചു. പുലര്‍ച്ചെ നാലിന് കോഴിക്കോട്ടുനിന്ന് പുറപ്പെട്ട് 11.30-ന് ബെംഗളൂരുവിലെത്തും. ഉച്ചയ്ക്ക് 2.30-ന് ബെംഗളൂരുവില്‍നിന്ന് യാത്രയാരംഭിച്ച് രാത്രി 10-ന് കോഴിക്കോട്ടെത്തും. താമരശ്ശേരി, കല്പറ്റ, സുല്‍ത്താന്‍ ബത്തേരി, മൈസൂരു വഴിയാണ് സര്‍വീസ്. ബസിന്‍റെ കന്നി യാത്രയില്‍ ഡോര്‍ തകര്‍ന്നുവെന്ന് ഒരു വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  […]

Continue Reading