കേജരിവാളിന്‍റെ മോചനം ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിന്‍റെ ദൃശ്യങ്ങള്‍.. പ്രചരിക്കുന്നത് 2017 ലെ വീഡിയോ…

ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മാര്‍ച്ച് 21 ന് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യം നിഷേധിക്കപ്പെട്ട കെജ്രിവാള്‍ ഇ‌ഡി കസ്റ്റഡിയിലാണ്.  സംഭവത്തെ അപലപിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്.  കെജ്രിവാളിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് അറസ്റ്റില്‍ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തില്‍ നിന്നുള്ള അക്രമ സംഭവങ്ങള്‍ എന്ന പേരില്‍ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം  പോലീസും പ്രതിഷേധകരും ഇരുവശത്തും നിന്നുകൊണ്ട് ഒരാളെ അങ്ങോട്ടുമിങ്ങോട്ടുമായി […]

Continue Reading

ബാങ്കുകള്‍ക്കിടയിലുള്ള പണവിനിമയത്തിന് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന സാക്ഷ്യപത്രമാണിത്… പൌരന്‍മാര്‍ക്ക് ബാധകമല്ല…

വരാനിരിക്കുന്ന ലോക്സഭാ തെരെഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഭാഗമായി പൊതുജനങ്ങള്‍ പണം കൊണ്ടുപോകുന്നതിന് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി എന്നവകാശപ്പെട്ട് ചില പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. പ്രചരണം  ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ തലക്കെട്ടുള്ള പേപ്പറില്‍ ബാങ്കിന്‍റെയും തുകയുടെയും വിശദാംശങ്ങള്‍ അടങ്ങിയ സാക്ഷ്യപത്രത്തിന്‍റെ പകര്‍പ്പാണ് നല്‍കിയിട്ടുള്ളത്. ഒപ്പമുള്ള വിവരണം ഇങ്ങനെ: “പൊതു അറിവിലേക്കായി…. 50,000/ രൂപയ്ക്ക് മുകളിലുള്ള സംഖ്യ ബാങ്കിൽ നിന്നും എടുത്ത് പണമായി കയ്യിൽ കരുതി വാഹന യാത്ര നടത്തുന്നവർക്ക് ബാങ്ക് നൽകുന്ന രേഖയാണിത് ( ഇലക്ഷൻ കഴിയുന്നതുവരെ […]

Continue Reading

എസ്ബിഐ വഴി പണം അയക്കണമെങ്കില്‍ അക്കൗണ്ട് ഉടമയുടെ സമ്മതപത്രം ആവശ്യമാണോ? ഈ ‘വിചിത്ര നിയമങ്ങള്‍’ ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ടോ? എന്താണ് വസ്‌തുത എന്ന് അറിയാം..

വിവരണം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അക്കൗണ്ട് ഉള്ളവര്‍ക്ക് ബാങ്ക് മുഖേന പണം അയക്കുന്നതിനുള്ള വിചിത്രമായ മാനദണ്ഡം സംബന്ധിച്ച് ഒരു ട്രോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മറ്റൊരാളിന്‍റെ അക്കൗണ്ടില്‍ പണം നിക്ഷേപിക്കുന്നതിന് താഴെ പറയുന്നതില്‍ ഏതെങ്കിലും ഒരു രേഖ ഹാജരാക്കുക- 1-പണം അടയ്ക്കുന്ന സ്ലിപ്പില്‍ അക്കൗണ്ട് ഉടമയുടെ ഒപ്പ്, 2- അക്കൗണ്ട് ഉടമയുടെ സമ്മതപത്രം, 3- അടയ്ക്കുന്ന ആള്‍ക്ക് എസ്ബിഐ അക്കൗണ്ട് ഉണ്ടായിരിക്കുക. എന്നതാണ് എസ്ബിഐയുടെ ബ്രാഞ്ചില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന മാനദണ്ഡങ്ങളുടെ പട്ടിക. സമ്മതപത്രം വാങ്ങാന്‍ പോകുമ്പോള്‍ പണം നേരിട്ട് […]

Continue Reading

FACT CHECK: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്കുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല…

വിവരണം  തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ഇനി രണ്ടാഴ്ച മാത്രമാണുള്ളത്. രാഷ്ട്രീയ പാര്‍ട്ടികളും തെരഞ്ഞെടുപ്പ് കമ്മീഷനും ഒരുക്കങ്ങള്‍ നടത്തി കൊണ്ടിരിക്കുന്നു. ഇത്തവണ തെരഞ്ഞെടുപ്പ് നടക്കുന്നത് കോവിഡ് മഹാമാരിക്കിടയിലാണ്. അതിനാല്‍ തന്നെ തെരഞ്ഞെടുപ്പിന് ചില നിയന്ത്രണങ്ങള്‍ ഉണ്ടാകും.  തെരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഒരു വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അത് ഇങ്ങനെയാണ്. “ഇപ്രാവശ്യം വീട്ടിലിരുന്ന് വോട്ടു ചെയ്യുവാനുള്ള സൗകര്യം സർക്കാർ ഒരുക്കുന്നു, ഏറെ സഹായകരം” എന്നാ തലക്കെട്ടിലെ വാര്‍ത്തയുടെ ഉള്ളടക്കവും അത് തന്നെയാണ്. അതായത് എല്ലാവര്‍ക്കും വീട്ടിലിരുന്നു തന്നെ […]

Continue Reading

ചൂടുള്ള ദ്രാവകങ്ങൾ അൽപാൽപമായി കഴിക്കുന്നത് കോവിഡ് 19 വൈറസിനെ നശിപ്പിക്കും എന്നത് തെറ്റായ വിവരമാണ്

വിവരണം  കോവിഡ് 19  പടരുന്നത് ഏതു വിധേനയും പ്രതിരോധിക്കാനുള്ള മാർഗങ്ങളെ പറ്റി മെഡിക്കൽ രംഗത്തും പുറത്തും ചർച്ചകൾ നടന്നു കൊണ്ടിരിക്കുന്നു. ഇംഗ്ലീഷ്, ആയുർവേദം, ഹോമിയോപ്പതി എന്ന പ്രമുഖ മൂന്നു ചികിത്സാരീതിയിലും യഥാർത്ഥത്തിൽ കോവിഡ് 19  നെതിരെ മരുന്ന് ഇതുവരെ ഇല്ല എന്നതാണ് വസ്തുത.  ഇതിനിടയിൽ പ്രചരിച്ചു വരുന്ന ആധികാരികതയില്ലാത്ത ചില അറിവുകളും ചികിത്സാ നുറുങ്ങുകളും  സ്ഥിതി കൂടുതൽ അപകടത്തിലാക്കുമെന്നതിന് യാതൊരു സംശയവുമില്ല. ഈ കഴിഞ്ഞ ദിവസം മുതൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു തുടങ്ങിയ ഒരു പോസ്റ്റ് ഇങ്ങനെയാണ് […]

Continue Reading

ഈ സന്ദേശം ആരോഗ്യ മന്ത്രി കെകെ ശൈലജയുടേതല്ല

വിവരണം  കൊറോണ വൈറസ് രോഗബാധ നാട് മുഴുവൻ വീണ്ടും പരക്കാൻ ആരംഭിച്ചിട്ടുണ്ട്. കൂടുതൽ കേസുകൾ ഓരോ സ്ഥലത്തും റിപ്പോർട്ട് ചെയ്തു കൊണ്ടിരിക്കുന്നു. ഇതിനിടെ ആരോഗ്യ മന്ത്രാലയവും സന്നദ്ധ സംഘടനകളും രോഗപ്രതിരോധത്തിനായി നിരവധി മാർഗ നിർദ്ദേശങ്ങൾ വാർത്ത മാധ്യമങ്ങളിലൂടെയും സാമൂഹ്യ  മാധ്യമങ്ങളിലൂടെയും നൽകുന്നുണ്ട്. ഇതോടൊപ്പം വാട്ട്സ് ആപ്പിൽ ഒരു വോയ്‌സ് ക്ലിപ്പ് പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. വൈറസിനെ നിയന്ത്രിക്കാൻ സംസ്ഥാന ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ നൽകുന്ന മാർഗ നിർദ്ദേശങ്ങളാണ് വോയ്‌സ് ക്ലിപ്പിലുള്ളത്. കൊറോണ വൈറസ് പ്രതിരോധത്തിനായുള്ള […]

Continue Reading

കൊറോണ വൈറസിനെതിരെ പ്രചരിക്കുന്ന ഈ മാർഗ നിർദേശങ്ങൾ യൂണിസെഫിന്റെത് അല്ല….

വിവരണം  കൊറോണ വൈറസ് ഭീതി ലോകമെമ്പാടും പടരുകയാണ്. ഇന്ത്യയിൽ  ആദ്യം കേരളത്തിലാണ് കൊറോണ റിപ്പോർട്ട് ചെയ്തത്. വുഹാനിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികളായിരുന്നു രോഗബാധിതർ. കേരളത്തിൽ നിന്നും കൊറോണ ഭീതി വിട്ടൊഴിഞ്ഞശേഷം ഇന്ത്യയിൽ ഇപ്പോൾ 29  പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു  എന്ന് റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കുന്നു. ഏറ്റവും പുതിയ പ്രസിദ്ധീകരിച്ച വിവരമനുസരിച്ച്, ലോകമെമ്പാടും റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 90,000 ത്തിലധികമാണ്.` 3200 പേർ ഇതിനകം രോഗം പിടിപെട്ട് മരിച്ചു. കൊറോണ വൈറസിന്‍റെ (COVID-19) പ്രഭവകേന്ദ്രമായ വുഹാൻ പൂട്ടിയിട്ട് […]

Continue Reading