പ്രളയത്തില്‍ അകപ്പെട്ടവരെ ജെസിബി ഉപയോഗിച്ച് രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങള്‍ തെലങ്കാനയിലെതല്ല, സത്യമിതാണ്…
തെലങ്കാനയിൽ കനത്ത നാശം വരുത്തി തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഇതുവരെ ജീവൻ നഷ്ടപ്പെട്ടത് 29 പേർക്കാണ്. സംസ്ഥാനത്തെ 33 ജില്ലകളിൽ 29 എണ്ണം പ്രളയബാധിതമായി പ്രഖ്യാപിച്ചു. റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും ഇപ്പൊഴും വെള്ളം കെട്ടിനിൽക്കുകയാണ്. കുത്തിയൊലിക്കുന്ന വെള്ളത്തില്‍ നിന്നും അതിസാഹസികമായി ഏതാനുംപേരെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ഇതിനിടെ പ്രചരിക്കുന്നുണ്ട്. പ്രചരണം തെലങ്കാനയിലെ വെള്ളപ്പൊക്കത്തിൽ കാറിനുള്ളില്‍ കുടുങ്ങിപ്പോയ ഒരു കുടുംബത്തിലെ അംഗങ്ങളെ മുഹമ്മദ് സുബഹാൻ എന്നയാള്‍ ജെസിബി മെഷീന്‍ ഉപയോഗിച്ച് രക്ഷിക്കുന്ന ദൃശ്യങ്ങള്‍ എന്ന പേരിലാണ് പ്രചരണം നടക്കുന്നത്. […]
Continue Reading