ഈ കുടുംബമാണ് താനൂര്‍ ബോട്ട് അപകടത്തില്‍ മരണപ്പെട്ടതെന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..
വിവരണം താനൂര്‍ ഓട്ടമ്പ്രം തീരത്ത് വിനോദസഞ്ചാര ബോട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ 22 പേരുടെ ജീവനുകളാണ് നഷ്ടപ്പെട്ടത്. നാടിനെ നടുക്കിയ ഈ സംഭവത്തില്‍ ഒരു കുടുംബത്തിലെ 11 പേരാണ് മരണപ്പെട്ടത്. മരണപ്പെട്ട കുടുംബം അവസാനമായി എടുത്ത ഫോട്ടോ എന്ന തരത്തില്‍ ഒരു കുടുംബത്തിന്‍റെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഇന്നലെ ഇവര്‍ ഈ ഭൂമിയില്‍ ഉണ്ടായിരുന്നവര്‍. ഇന്ന് എല്ലാവരും ഒരു ഖബറില്‍ അന്ത്യവിശ്രമം കൊള്ളുന്നു. ഒരു കുടുംബത്തിലെ 12 പേര്‍ ഒരുമിച്ച്.. എന്ന തലക്കെട്ട് നല്‍കി […]
Continue Reading