അരിയൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ലീഗ് യോഗത്തില്‍ നേതാവ് കത്തി വീശിയെന്ന ഈ വാര്‍ത്ത സ്ക്രീന്‍ഷോട്ട് വ്യാജം.. വസ്‌തുത അറിയാം..

വിവരണം ഒൻപത് വർഷമായി ഭരണത്തിലില്ല… പക്ഷേ വർഷാവർഷം നാലഞ്ച് അഴിമതിക്കേസിലെങ്കിലും പെടും… പ്രതിഭയല്ല പ്രതിഭാസമാണ് ലീഗ് എന്ന തലക്കെട്ട് നല്‍കി മനോരമ ന്യൂസ് നല്‍കിയ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് എന്ന പേരില്‍ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അരിയൂര്‍ ബാങ്ക് തട്ടിപ്പ് കൊട്ടോപ്പാടം ലീഗില്‍ തമ്മിലടി.. തര്‍ക്കം ബാങ്കില്‍ നിന്നും കൊള്ളയടിച്ച പണത്തെ ചൊല്ലി.. ലീഗ് യോഗത്തിനിടെ ഒരു നേതാവ് കത്തി വീശി.. എന്നതാണ് മനോരമ ന്യൂസ് നല്‍കിയ വാര്‍ത്ത എന്ന പേരിലാണ് സ്ക്രീന്‍ഷോട്ട് പ്രചരിപ്പിക്കുന്നത്. പ്രൊഗ്രെസ്സീവ് മൈന്‍ഡ്‌സ് […]

Continue Reading

എംഎസ്എഫ് നേതാവ് ലഹരിമരുന്ന് കേസിലാണോ പിടിയിലായത്? വസ്‌തുത അറിയാം..

വിവരണം എംഎസ്എഫ് ജില്ലാ ജോയിന്‍റ് സെക്രട്ടറിയും കഞ്ചാവ് ലഹരി മരുന്ന് മാഫിയ തലവനായ ഉസ്മാന്‍ തങ്ങള്‍ റിമാന്‍‍ഡില്‍.. നിലവില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഉസ്മാന്‍ തങ്ങള്‍.. എന്ന തലക്കെട്ട് നല്‍കി ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എസ്എഫ്ഐ കോതമംഗലം എസി എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി ലൈക്കുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട് – Instagram Post  Archived Screenshot  എന്നാല്‍ യഥാര്‍ത്ഥത്തില്‍ ലഹരിമരുന്ന് കേസിലാണോ എംഎസ്എഫ് നേതാവ് അറസ്റ്റിലായത്? വസ്‌തുത അറിയാം. വസ്‌തുത […]

Continue Reading

ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ രാജിവെക്കുമെന്ന് വി.ഡി.സതീശന്‍ പറഞ്ഞിട്ടുണ്ടോ? വസ്‌തുത അറിയാം..

വിവരണം നിയമസഭ, ലോക്‌സഭ ഉപതെര‍ഞ്ഞെടുപ്പുകളുടെ ഫാലം ഇന്നലെ പുറത്ത് വന്നിരുന്നു. എല്‍ഡിഎഫും യുഎഡിഎഫും അവരവരുടെ മണ്ഡലങ്ങള്‍ നിലനിര്‍ത്തുന്ന തരത്തിലെ ഫലമായിരുന്നു പുറത്ത് വന്നത്. പാലക്കാട് നിയമസഭ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു.ആര്‍.പ്രദീപും വിജയിച്ചു. വയനാട് ലോക്‌സഭ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിയും. അതെസമയം ചേലക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന രമ്യ ഹരിദാസ് പരാജയപ്പെട്ടാല്‍ താന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെയ്ക്കുമെന്ന് വി.ഡി.സതീശന്‍ പറഞ്ഞിരുന്നു എന്നും സതീശന്‍ ഈ വാക്ക് പാലിക്കാന്‍ […]

Continue Reading

നടുറോഡില്‍ ദലിത് പെണ്‍കുട്ടിയെ മര്‍ദ്ദിക്കുന്നത് സിപിഎം നേതാവാണോ.. വസ്തുത അറിയാം..

വിവരണം നടുറോഡില്‍ ഒരു പെണ്‍കുട്ടിയെ ചിലര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ആലപ്പുഴ തൈക്കാട്ടുശ്ശേരി അടുവയിൽ വിദ്യാർത്ഥിയായ 19കാരി ദളിത് യുവതിയെ CPM നേതാവ് ഷൈജു നടുറോഡിൽ കുനിച്ച് നിർത്തി മർദ്ദിച്ച് അവശനാക്കി എവിടെ പോയി സഖാക്കളേ നിങ്ങളുടെ ദളിത് സംരക്ഷകർ   എന്ന തലക്കെട്ട് നല്‍കിയാണ് വീഡിയോ പ്രചരിക്കുന്നത്. സനല്‍കുമാര്‍ എസ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ച പോസ്റ്റ് കാണാം- എന്നാല്‍ യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയപരമായ തര്‍ക്കമാണോ വീഡിയോയിലെ സംഘര്‍ഷത്തിന് കാരണം? എന്താണ് പ്രചരണത്തിന് […]

Continue Reading

മഹാരാജാസില്‍ ജെന്‍ഡര്‍ സൗഹൃദ ശുചിമുറി തുറന്ന നടപടിയെ എസ്‌വൈഎസ് നേതാവ് സ്വാഗതം ചെയ്തോ? വസ്തുത അറിയാം..

വിവരണം ഏതാനം ദിവസങ്ങള്‍ക്ക് മുന്‍പാണ് മഹാരാജാസ് കോളജില്‍ ജെന്‍ഡര്‍ സൗഹൃദ (ന്യൂട്രല്‍) ശുചിമുറികള്‍ തുറന്ന് നല്‍കിയത്. ലിംഗ ഭേദമന്യ ഉപയോഗിക്കാന്‍ കഴിയുന്നതാണ് ജെന്‍ഡര്‍ സൗഹൃദ ശുചിമുറികള്‍. സമസ്ത കേരള സുന്നി സ്റ്റുഡന്‍റസ് ഫെഡറേഷന്‍ (എസ്കെഎസ്എസ്എഫ്) ഈ തീരുമാനത്തെ സ്വാഗതം ചെയ്ത് രംഗത്ത് വന്നിരിക്കുകയാണെന്നാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ പ്രചരണം. മഹരാജാസ് കോളജിലെ ബാത്തറൂമുകളില്‍ ജെന്‍ഡര്‍ ന്യൂട്രാലിറ്റി നടപ്പിലാക്കിയ നടപടിയെ സ്വാഗതം ചെയ്യുന്നു എന്ന് എസ്കെഎസ്എസ്എഫ് നേതാവ് മുസ്തഫ മുണ്ടുപാറ പറഞ്ഞു എന്നതാണ് പ്രചരണം. ഏഷ്യാനെറ്റ് ന്യൂസിന്‍റെ പേരിലുള്ള ന്യൂസ് […]

Continue Reading

കെ.സുരേന്ദ്രന്‍ കേന്ദ്ര മന്ത്രിയായാല്‍ കേരളത്തിന് ഗുണം ചെയ്യുമെന്ന് വി.ഡി.സതീശന്‍ പറഞ്ഞോ? വസ്‌തുത അറിയാം..

വിവരണം കെ.സുരേന്ദ്രന്‍ രാജ്യസഭയിലൂടെ മന്ത്രിയാകുന്നത് സംസ്ഥാനത്തിന് ഗുണം ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു എന്ന പേരില്‍ ഒരു ന്യൂസ് കാര്‍ഡ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. റിപ്പോര്‍ട്ടര്‍ ടിവിയുടെ ന്യൂസ് കാര്‍ഡ് എന്ന പേരിലാണ് പ്രചരണം. എംസി എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Post  Archived Screenshot  എന്നാല്‍ യഥാര്‍ത്ഥത്തില്‍ വി.ഡി.സതീശന്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ ന്യൂസ് കാര്‍ഡ് തന്നെയാണോ പ്രചരിക്കുന്നത്? വസ്‌തുത അറിയാം. വസ്‌തുത […]

Continue Reading

മാര്‍ക്ക് ലിസ്റ്റ് തട്ടിപ്പ് കേസില്‍ പിടിയിലായ എസ്എഫ്ഐ വനിത നേതാവിനെ സ്വീകരിക്കുന്ന വീഡിയോയില്ലാ ഇത്.. വസ്‌തുത അറിയാം..

വിവരണം എസ്എഫ്ഐ വനിത നേതാവ് ജയിലില്‍ നിന്നും പുറത്ത് ഇറങ്ങുന്ന ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒരു വനിത നേതാവ് ജയില്‍ മോചിതയായി പുറത്തേക്ക് വരുമ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ രക്തഹാരം അണിയിച്ച് സ്വീകരിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതല്ല,,,, മാർക്ക്ലിസ്റ്റ് തട്ടിപ്പിൽ ജയിലിൽ കിടന്നതാണ്.. എന്ന തലക്കെട്ട് നല്‍കിയാണ് വീഡിയോ പ്രചരിക്കുന്നത്. രാജ്‌ഗുരു ഫയര്‍നാന്ദ ഗുരു എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഈ വീഡിയോയ്ക്ക് 53ല്‍ അധികം റിയാക്ഷനുകളും 41ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്- […]

Continue Reading

വി.ഡി.സതീശന്‍ ചാണ്ടി ഉമ്മന് എതിരെ ഇത്തരമൊരു പ്രതികരണം നടിത്തിയിട്ടില്ലാ.. വസ്‌തുത ഇതാണ്..

വിവരണം നവകേരള സദസിന്‍റെ സമാപന ദിവസം മുഖ്യമന്ത്രിയും മന്ത്രിമാരും കടന്നു പോകുന്ന വഴിയില്‍ കറുപ്പ് അണിഞ്ഞ് ഒറ്റയാള്‍ സമരം നടത്തി ചാണ്ടി ഉമ്മന്‍ എംഎല്‍എ ശ്രദ്ധ നേടിയിരുന്നു. തിരുവനന്തപുരം ജഗതിയിലെ പുത്തപ്പള്ളി ഹൗസിന്  മുന്നിലായിരന്നു കറുത്ത മുണ്ടും കറുത്ത ഷര്‍ട്ടും ധരിച്ച് വഴിയരികില്‍ കസേരയിലിരുന്നു ചാണ്ടി ഉമ്മന്‍റെ ഒറ്റയാള്‍ പ്രതിഷേധം. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വാഹനവ്യൂഹം കടന്നു പോയ ശേഷമാണ് ചാണ്ടി ഉമ്മന്‍ പ്രതിഷേധം അവസാനിപ്പിച്ചതെന്നും വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഒറ്റയ്ക്കുള്ള ഷോ വേണ്ടയെന്നും ചാണ്ടി ഉമ്മനോട് […]

Continue Reading

പിഎഫ്ഐ നേതാവ് റൗഫിനെ സഹതടവുകാരന്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പേരില്‍ പ്രചരിക്കുന്ന ഈ വാര്‍ത്ത സ്ക്രീന്‍ഷോട്ട് വ്യാജം.. വസ്‌തുത അറിയാം..

വിവരണം നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) മുന്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന സി.എ.റൗഫിനെ സംബന്ധിച്ച ഒരു വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്‍ഐഎ പിടികൂടിയ റൗഫ് മാസങ്ങളായി തീഹാര്‍ ജയിലില്‍ തടവിലാണ്. എന്നാല്‍ ഇയാള്‍ ഇപ്പോള്‍ സഹതടവുകാരനില്‍ നിന്നും പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കപ്പെട്ടു എന്നതാണ് സമൂഹമാധ്യമത്തിലെ പ്രചരണം. നിരോധിത സംഘടനയായ SDPI നേതാവ് റൗഫ് ജയിലിൽ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായതായി പരാതി. ജയിലിലെ സഹതടവുകാരനായ പഞ്ചാബ് സ്വദേശിയും ഖാലിസ്ഥാൻ വാദി നേതാവുമായ രാജ്പാൽ […]

Continue Reading

സദാചാര വിരുദ്ധത ആരോപിച്ച് സന്യാസിയുടെ നേരെ ‘മോറല്‍ പോലീസിങ്’ നടത്തുന്ന ദൃശ്യങ്ങള്‍ ശ്രിലങ്കയിലെതാണ്… ഇന്ത്യയിലെതല്ല…

രണ്ട് സ്ത്രീകളുമൊത്ത് ഹോട്ടൽ മുറിയിൽ പിടിക്കപ്പെട്ട ഒരാളുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്.  വീഡിയോയിൽ, ഒരു അർദ്ധനഗ്നനായ പുരുഷനെയും ഏതാണ്ട് നഗ്നരായ രണ്ട് സ്ത്രീകളെയും ആളുകൾ ക്യാമറയിൽ പകര്‍ത്തുന്നതും ചോദ്യം ചെയ്യുന്നതും കാണാം. ഇതേ ദൃശ്യങ്ങള്‍ക്കൊപ്പം എയാല്‍ ആത്മീയ പ്രഭാഷണം നടത്തുന്നതും ഇന്ത്യയെ പ്രകീര്‍ത്തിച്ച് സംസാരിക്കുന്നതും കാണാം. ആര്‍‌എസ്‌എസ് നേതാവാണ് ഇതെന്നും അസന്മാര്‍ഗിക പ്രവൃത്തിക്ക് ഇയാളെ പിടികൂടിയെന്നും അവകാശപ്പെട്ട് ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെ:  ” *ആർ എസ് എസ് ചെറ്റയെ കൈയോടെ പിടിച്ചിട്ടുണ്ട് പുറത്ത് സ്വാമിയും അകത്തു […]

Continue Reading

ഐസ് തലവന്‍ കേരളത്തെ കുറിച്ച് പറഞ്ഞ പ്രസ്താവന എന്ന തരത്തില്‍ മനോരമ ഓണ്‍ലൈനിന്‍റെ പേരില്‍ പ്രചരിക്കുന്നത് വ്യാജ സ്ക്രീന്‍ഷോട്ട്.. വസ്‌തുത അറിയാം..

വിവരണം ദ് കേരള സ്റ്റോറി എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഒഴിയുന്നില്ലാ. പശ്ചിമ ബംഗാളില്‍ സിനിമ നിരോധിച്ചു കൊണ്ട് മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്നലെ പ്രസ്താവന ഇറക്കി. കേരളത്തില്‍ നിരോധനമില്ലെങ്കിലും വിരളമായ തീയറ്ററുകളില്‍ മാത്രമാണ് സിനിമ നിലവില്‍ പ്രദര്‍ശിപ്പിക്കുന്നത്. അതെ സമയം ഐഎസ് തലവന്‍ കേരളത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണെന്ന പ്രചരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഞങ്ങളുടെ ആശയത്തെ വിമര്‍ശിച്ചുകൊണ്ട് ഇന്ത്യയില്‍ ഒരു സിനിമ ഇറങ്ങാന്‍ പോകുന്നത് ഞങ്ങള്‍ അറിഞ്ഞു. ഇന്ത്യ അതില്‍ നിന്നും പിന്മാറണം. ഞങ്ങളുടെ […]

Continue Reading

കൊല്ലപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍റെ ചിത്രത്തില്‍ കമന്‍റിട്ടതിന് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് അറിയാം..

വിവരണം പാലക്കാട് പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഫെയ്‌സ്ബുക്ക് പേജില്‍ കമന്‍റിട്ട സിപിഎം നേതാവിനെതിരെ സിപിഎം അച്ചടക്ക നടപടി സ്വീകരിച്ചിതിനെ കുറിച്ചാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച. മരണപ്പെട്ട വ്യക്തിക്ക് വേണ്ടി പ്രാര്‍ത്ഥന കമന്‍റിട്ടതിന് നിലമ്പൂരില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തെ സസ്പെന്‍ഡ് ചെയ്തു.. എന്ന തലക്കെട്ട് നല്‍കിയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരണം. സ്വാതന്ത്ര്യത്തിന്‍റെ കാവലാള്‍ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നിലവില്‍ 224ല്‍ അധികം റിയാക്ഷനുകളും 149ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട- […]

Continue Reading

FACT CHECK: പ്രധാനമന്ത്രി മോദിയെ ‘ലോകനേതാവ്’ എന്ന് വിശേഷിപ്പിച്ച് ചെയ്ത ജോ ബൈഡന്‍റെ ട്വീറ്റ് വ്യാജമാണ്…

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിവാദ്യങ്ങള്‍ സ്വീകരിച്ച് അദ്ദേഹത്തിന് നന്ദി പ്രകടിപ്പിച്ച ജോ ബൈഡന്‍ പ്രധാനമന്ത്രി മോദിയെ വേള്‍ഡ് ലീഡര്‍ അതായത് ലോകനേതാവ് എന്ന തരത്തില്‍ സംബോധന ചെയ്തു എന്ന് വാദിച്ച് ഒരു  ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട് വ്യാപകമായി സാമുഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  പക്ഷെ ഫാക്റ്റ് ക്രെസേണ്ടോ ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ട്വീറ്റ് വ്യാജമാണ് എന്ന് കണ്ടെത്തി. എന്താണ് ഈ സ്ക്രീന്‍ഷോട്ടിന്‍റെ യഥാര്‍ത്ഥ്യം നമുക്ക് നോക്കാം.  പ്രചരണം താഴെ നല്‍കിയ ട്വീറ്റിന്‍റെ സ്ക്രീന്‍ഷോട്ട് ഞങ്ങള്‍ക്ക് ഞങ്ങളുടെ വാട്സാപ്പ് നമ്പറില്‍ […]

Continue Reading

FACT CHECK: തന്‍റെ മകന്‍റെ പ്രകടനം മോശമാണ് എന്ന് ചൂണ്ടികാനിച്ച റിയാലിറ്റി ഷോ ജഡ്ജിനെ BJP നേതാവ് ഭീഷണിപ്പെടുത്തുന്നതിന്‍റെ വീഡിയോയല്ല ഇത്…

തന്‍റെ മകന്‍റെ പ്രകടനം മോശമാണ് എന്ന് പറഞ്ഞു പുറത്താക്കിയ ഡാന്‍സ് റിയലിറ്റി ഷോവിന്‍റെ ജഡ്ജിനെ സ്റ്റേജില്‍ വന്നു ഭീക്ഷണിപെടുത്തുന്ന നോയിഡയിലെ ഒരു ബി.ജെ.പി. നേതാവിന്‍റെ വീഡിയോ എന്ന തരത്തില്‍ ഒരു വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തന്‍റെ മകനെ പുറത്താക്കിയാതിനാല്‍ തന്‍റെ ഷോ ഞാന്‍ നിര്‍ത്തിക്കും എന്ന ഭീക്ഷണി മുഴക്കുന്ന നെഹ്‌റു ജാക്കറ്റും വെള്ള ജുബയും ധരിച്ച ഒരു രാഷ്ട്രിയകാരനെ പോലെയുള്ള ഒരാളെ നമുക്ക് വീഡിയോയില്‍ കാണാം. എന്നാല്‍ ഈ വൈറല്‍ വീഡിയോയുടെ സത്യാവസ്ഥ അറിയാന്‍ ഞങ്ങള്‍ […]

Continue Reading

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയുടെ പേരിൽ വീണ്ടും വ്യാജ പ്രസ്താവന പ്രചരിപ്പിക്കുന്നു…

വിവരണം വാർത്താ മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും തിരുവനന്തപുരത്ത് നടന്ന സ്വർണ്ണക്കടത്തിന്‍റെ വാർത്തകളാണ് നിറയുന്നത്. പല രാഷ്ട്രീയ നേതാക്കളുടെയും പ്രസ്താവനകളായും പേരിലും രാഷ്ട്രീയ നേതാക്കൾക്കെതിരെയുള്ള ആരോപണങ്ങളായും നിരവധി വാർത്തകൾ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് വന്നുകൊണ്ടിരിക്കുന്നു.  സ്വർണകടത്തിന്‍റെ പ്രധാന കണ്ണി എന്ന് ആരോപിക്കുന്ന സ്വപ്ന കുറിച്ച് നിരവധി വാർത്തകളാണ് വെളിയിൽ വന്നുകൊണ്ടിരിക്കുന്നത്.  സ്വർണക്കടത്തുമായി ബന്ധപ്പെട്ട് യാഥാർഥ്യവുമായി ബന്ധമില്ലാത്ത പല വാർത്തകളും പുറത്തുവരുന്നുണ്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഒരു പ്രസ്താവന ഇതുമായി ബന്ധപ്പെട്ട് ഇപ്പോൾ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.  എയർപോർട്ടിൽ നിന്ന് പുറത്ത് വരുന്ന […]

Continue Reading

വിജയനെ പ്രശംസിച്ച് മുസ്ലിം ലീഗ് നേതാവ് അബ്ദുൽ വഹാബ് എംപി പരാമർശം നടത്തി എന്നത് തെറ്റായ വാർത്തയാണ്…

വിവരണം ഏതെങ്കിലും പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ നേതൃസ്ഥാനത്ത് ഉള്ളവർ ഇതര രാഷ്ട്രീയ പാർട്ടിയെയോ  അതിൻറെ പ്രവർത്തകരെയോ പ്രശംസിച്ചു സംസാരിക്കുന്നത് പരാമർശം നടത്തുന്നത് എപ്പോഴും വാർത്ത ആകാറുണ്ട്.  പല രാഷ്ട്രീയ നേതാക്കളും ഇത്തരത്തിൽ പരാമര്‍ശം നടത്തിയതിന്‍റെ പേരില്‍ സ്വന്തം പാര്‍ട്ടിയുടെ പ്രവര്‍ത്തകരില്‍ നിന്നും  വിമർശനം ഏറ്റുവാങ്ങിയിട്ടുമുണ്ട്.  സാമൂഹ്യ മാധ്യമങ്ങളിൽ ഇത്തരത്തിൽ പ്രചരിച്ച ചില വാർത്തകൾക്ക് മുകളിൽ ഞങ്ങൾ വസ്തുത അന്വേഷണം നടത്തിയിയിരുന്നു. എന്നാൽ അവയിൽ പല പരാമർശങ്ങളും വെറും വ്യാജപ്രചരണങ്ങൾ മാത്രമാണ് എന്ന് ഞങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. ഇത്തരത്തിൽ […]

Continue Reading

ചിത്രത്തില്‍ കാണുന്നത് സി.എച്ച് ട്രസ്റ്റിലേക്ക് 800 കോടി രൂപ സംഭാവന നല്‍കിയ കെഎംസിസി നേതാവോ?

വിവരണം സി.എച്ച്.മുഹമ്മദ് കോയ ട്രസ്റ്റിലേക്ക് 800 കോടി രൂപ നല്‍കി ദുബായിയിലെ ബംഗ്ലാദേശ് വ്യവസായി 800 കോടി രൂപ നല്‍കി. ദുബായി കെഎംസിസി പ്രവര്‍ത്തകനും ബംഗ്ലാദേശ് മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റി ചെയര്‍മാനുമായ ജനാബ് മുഹമ്മദ് അനസാര്‍ ആലത്തിന്‍റെ മകനുമായ ജനാബ് മുഹമ്മദ് അബ്ദുള്‍ ആലത്തിന് മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ അഭിനന്ദനങ്ങള്‍.. എന്ന പേരില്‍ ഏപ്രില്‍ ഏഴ് മുതല്‍ ഒരു ഫെയ്‌സബുക്ക് പോസ്റ്റ് വ്യാപകമായി പ്രചരിക്കുന്നുണ്ട്. മുഹമ്മദ് അബ്‌ദുള്‍ ആലം എന്ന വ്യക്തി എന്ന പേരില്‍ […]

Continue Reading

സാങ്കല്പിക ബിജെപി നേതാവ് അനിൽ ഉപാധ്യായയുടെ പേരിൽ വീണ്ടും വ്യാജ വീഡിയോ പ്രചരിക്കുന്നു

വിവരണം  ബിജെപി നേതാവ്, എംഎൽഎ എന്നൊക്കെയുള്ള വിശേഷണങ്ങളോടെ സാമൂഹ്യ മാധ്യമങ്ങളിൽ ഏറെക്കാലമായി പ്രചരിക്കുന്ന അനിൽ ഉപാധ്യായ്  എന്ന സാങ്കല്പിക കഥാപാത്രത്തിനെ പറ്റി നിരവധി തവണ ഞങ്ങൾ വസ്തുതാ അന്വേഷണ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലേഖനങ്ങൾ താഴെയുള്ള ലിങ്കുകൾ തുറന്ന്  വായിക്കാം.  സാങ്കല്പിക ബിജെപി എം.എല്‍.എ. അനില്‍ ഉപധ്യായയുടെ പേരില്‍ വിണ്ടും വീഡിയോ വൈറല്‍… ഗാന്ധി വധത്തിനെ പുനരവതരിപ്പിച്ച ഹിന്ദു മഹാസഭ നേതാക്കളുടെ പഴയ വീഡിയോയുടെ തെറ്റായ വിവരണത്തോടെ പ്രചരണം… Rapid FC: വീഡിയോയില്‍ കാണുന്ന വ്യക്തി ബിജെപി എം.എല്‍.എയല്ല… […]

Continue Reading

മുൻ സ്പീക്കർ സുമിത്രാ മഹാജൻ കോൺഗ്രസ്സ് പാർട്ടിയിൽ ചേർന്നോ…?

വിവരണം  Abdul Kareem എന്ന പ്രൊഫൈലിൽ നിന്നും കെ സുധാകരൻ എന്ന ഗ്രൂപ്പിലേക്ക് 2019  ജൂലൈ 27 ന് പോസ്റ്റ് ചെയ്ത ഒരു വാർത്തയാണ് ഇവിടെ നൽകിയിരിക്കുന്നത്. പോസ്റ്റിന് 200  ഷെയറുകളും 1300 പ്രതികരണങ്ങളും ലഭിച്ചിട്ടുണ്ട്. “BJP യെ ഞെട്ടിച്ച് കമൽനാഥ്ജി. മുൻ സ്പീക്കർ സുമിത്ര മഹാജൻ കോൺഗ്രസ്സിലേക്ക്” എന്നതാണ് പോസ്റ്റിലെ വാർത്ത. archived link FB post അതായത് മുതിർന്ന ബിജെപി നേതാവും മുൻ ലോക്സഭാ സ്പീക്കറുമായിരുന്ന സുമിത്രാ മഹാജൻ കോൺഗ്രസ്സിൽ ചേർന്നു  എന്നാണ് പോസ്റ്റിൽ […]

Continue Reading

മോദിയെപ്പറ്റി പുറത്തു വന്ന ഈ സർവ്വേ ഫലത്തിന്‍റെ വാർത്ത സത്യമാണോ?

വിവരണം  Unni Krishnan എന്ന പ്രൊഫൈലിൽ നിന്നും 2019 ജൂൺ 9 മുതൽ പ്രചരിപ്പിച്ച ഒരു പോസ്റ്റാണ് ഇവിടെ നൽകിയിട്ടുള്ളത്.”ലോകത്തെ സത്യസന്ധരിൽ ആദ്യ പതിമൂന്നിൽ  മോദി ഒന്നാമൻ ” എന്ന വാർത്തയാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്. ” ഒരു നയാ പൈസ അഴിമതി നടത്താത്ത മോദി എ ഡബ്യു എസ് നടത്തിയ സർവേയിലാണ് ഒന്നാമതായത് എന്ന കാര്യവും  പോസ്റ്റിൽ നൽകിയിട്ടുണ്ട്. archived link FB post എപ്പോഴാണ് ഈ സർവ്വേ നടത്തിയത്..? എന്താണ് എ ഡബ്യു എസ് സർവ്വേ..? […]

Continue Reading