വിവരണം

വാർത്താ മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും തിരുവനന്തപുരത്ത് നടന്ന സ്വർണ്ണക്കടത്തിന്‍റെ വാർത്തകളാണ് നിറയുന്നത്. പല രാഷ്ട്രീയ നേതാക്കളുടെയും പ്രസ്താവനകളായും പേരിലും രാഷ്ട്രീയ നേതാക്കൾക്കെതിരെയുള്ള ആരോപണങ്ങളായും നിരവധി വാർത്തകൾ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് വന്നുകൊണ്ടിരിക്കുന്നു.

സ്വർണകടത്തിന്‍റെ പ്രധാന കണ്ണി എന്ന് ആരോപിക്കുന്ന സ്വപ്ന കുറിച്ച് നിരവധി വാർത്തകളാണ് വെളിയിൽ വന്നുകൊണ്ടിരിക്കുന്നത്.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് യാഥാർഥ്യവുമായി ബന്ധമില്ലാത്ത പല വാർത്തകളും പുറത്തുവരുന്നുണ്ട്

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഒരു പ്രസ്താവന ഇതുമായി ബന്ധപ്പെട്ട് ഇപ്പോൾ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. എയർപോർട്ടിൽ നിന്ന് പുറത്ത് വരുന്ന എല്ലാ പ്രവാസികളെയും റോഡിൽ വച്ച് സെയിൽടാക്സ് കാർ പരിശോധിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു എന്നാണ് വാർത്തയിലൂടെ അറിയിക്കുന്നത്

archived linkFB post

ഒപ്പം ഇങ്ങനെ വിവരണവും നൽകിയിട്ടുണ്ട്.

സ്വർണ്ണക്കടത്തിന്റെ പേരിൽ മുഴുവൻ പ്രവാസികളെയും അപമാനിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.. എയർപോർട്ടിൽ നിന്ന് പുറത്തു വരുന്ന എല്ലാ പ്രവാസികളെയും റോഡിൽ തടഞ്ഞ് നിർത്തി സെയിൽ ടാക്സുകാർ പരിശോധിക്കണമെന്ന് ചെന്നിത്തല.... സ്വർണ്ണക്കടത്തിന്റെ മറവിൽ 3000 കോടി രൂപ സംസ്ഥാന ഖജനാവിന് നഷ്ടമുണ്ടാകുന്നുവെന്ന് ചെന്നിത്തല...

ഉസ്മാനേ യ്യ് കേട്ടോ... നീയടക്കമുള്ള പ്രവാസികളെ ചെന്നിത്തല കള്ളക്കടത്തുകാരനാക്കിയത്.

എടോ മൊയന്ത് പ്രതിപക്ഷ നേതാവേ.. കള്ളക്കടത്ത് തടയാനാണ് കസ്റ്റംസുകാരെ ശമ്പളം കൊടുത്ത് കേന്ദ്ര സർക്കാർ എയർപോർട്ടിൽ നിയമിച്ചിരിക്കുന്നത്. ആ കസ്റ്റംസിന്റെ ചെക്കിങ്ങ് കഴിഞ്ഞാണ് പ്രവാസികൾ പുറത്തിറങ്ങുന്നത്.. ഏതാനും ചിലർ കള്ളക്കടത്ത് നടത്തിയതിന്റെ പേരിൽ കുടുംബം പോറ്റാൻ വേണ്ടി വിദേശത്ത് കഷ്ടപെടുന്ന മുഴുവൻ പ്രവാസികളെയും നിങ്ങൾ അപമാനിച്ചത് മോശമായിപ്പോയി...

( ഫേക്ക് ന്യൂസ് എന്ന് കമന്റ് ബോക്സിൽ കാറുന്ന കോങ്ങികളോടാണ് ചെന്നിത്തല - ഉമ്മൻ ചാണ്ടി - മുല്ലപ്പള്ളി ടീമുകൾ ഒരുമിച്ച് നടത്തിയ ഉച്ചത്തെ പത്ര സമ്മേളനം കണ്ടിട്ട് കാറുക, അതിൽ ചെന്നിത്തലയുടെ മൊഴിമുത്തുകൾ ഉണ്ട് )

എന്നാൽ ഈ വാർത്ത പൂർണ്ണമായും തെറ്റാണ്. ഞങ്ങളുടെ അന്വേഷണത്തിന് വിശദാംശങ്ങൾ ഇങ്ങനെയാണ്.

വസ്തുത വിശകലനം

ഞങ്ങൾ ഈ വാർത്തയെക്കുറിച്ച് അന്വേഷിച്ചപ്പോൾ ഒരിടത്തും രമേശ് ചെന്നിത്തല ഇങ്ങനെ ഒരു പ്രസ്താവന നടത്തിയതായി കാണാൻ കഴിഞ്ഞില്ല. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല, കെപിസിസി സംസ്ഥാന പ്രസിഡന്‍റും മും എം‌പി യുമായ മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ ഇന്ന് അതായത് ജൂലൈ 10 നു സംയുക്ത വാര്‍ത്താ സമ്മേളനം സംഘടിപ്പിച്ചിരുന്നു. തിരുവനന്തപുരത്തെ സ്വര്‍ണ്ണ കടത്തിനെതിരെ സിബിഐ അന്വേഷണം വേണമെന്നും എന്‍‌ഐ‌എ അന്വേഷണത്തെ പൂര്‍ണ്ണമായും സ്വാഗതം ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ അനധികൃത നിയമനങ്ങള്‍ നടക്കുന്നുണ്ടെന്നുമാണ് പ്രധാനമായും വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചത്. പ്രസ്തുത വാര്‍ത്താ സമ്മേളനത്തിലാണ് രമേഷ് ചെന്നിത്തല ഇതരത്തില്‍ ഒരു പരാമര്‍ശം നടത്തിയത് എന്നാണ് പോസ്റ്റിലെ വിവരണത്തില്‍ നല്‍കിയിട്ടുള്ളത്. എന്നാല്‍ വാര്‍ത്താ സമ്മേളനത്തില്‍ ചെന്നിത്തല ഇതരത്തില്‍ യാതൊന്നും പറഞ്ഞിട്ടില്ല. വാര്‍ത്താ സമ്മേളനം താഴെ കൊടുക്കുന്നു:

archived linkramesh chennithala

കൂടുതല്‍ വ്യക്തതയ്ക്കായി രമേശ് ചെന്നിത്തലയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗം സുമോദുമായി ഞങ്ങള്‍ സംസാരിച്ചിരുന്നു. അദ്ദേഹം ഞങ്ങളെ അറിയിച്ച ഇങ്ങനെയാണ്:

പത്ര സമ്മേളനത്തില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞിട്ടേയില്ല, മാത്രമല്ല മറ്റൊരിടത്തും അദ്ദേഹം ഇങ്ങനെയൊരു പരാമര്‍ശം നടത്തിയിട്ടില്ല. ഇത് മനപ്പൂർവം അപകീർത്തിപ്പെടുത്താൻ നടത്തുന്ന വ്യാജ പ്രചരണം മാത്രമാണ്. അന്വേഷണത്തില്‍ നിന്നും പോസ്റ്റില്‍ നൽകിയിരിക്കുന്ന വാർത്ത തെറ്റാണ് എന്ന് വ്യക്തമായിട്ടുണ്ട്.

നിഗമനം

പോസ്റ്റിൽ നൽകിയിരിക്കുന്നത് തെറ്റായ വാർത്തയാണ്. എയർപോർട്ടിൽ നിന്ന് പുറത്ത് വരുന്ന എല്ലാ പ്രവാസികളെയും റോഡിൽ വച്ച് സെയിൽടാക്സ് പരിശോധിക്കണമെന്ന് രമേശ് ചെന്നിത്തല ഒരിടത്തും പറഞ്ഞിട്ടില്ല. ഇക്കാര്യം പത്രസമ്മേളനത്തിന്‍റെ വീഡിയോ പരിശോധിച്ചാല്‍ തന്നെ വ്യക്തമാകുന്നതാണ്.

Avatar

Title:സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയുടെ പേരിൽ വീണ്ടും വ്യാജ പ്രസ്താവന പ്രചരിപ്പിക്കുന്നു...

Fact Check By: Vasuki S

Result: False