അരിയൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ലീഗ് യോഗത്തില്‍ നേതാവ് കത്തി വീശിയെന്ന ഈ വാര്‍ത്ത സ്ക്രീന്‍ഷോട്ട് വ്യാജം.. വസ്‌തുത അറിയാം..

വിവരണം ഒൻപത് വർഷമായി ഭരണത്തിലില്ല… പക്ഷേ വർഷാവർഷം നാലഞ്ച് അഴിമതിക്കേസിലെങ്കിലും പെടും… പ്രതിഭയല്ല പ്രതിഭാസമാണ് ലീഗ് എന്ന തലക്കെട്ട് നല്‍കി മനോരമ ന്യൂസ് നല്‍കിയ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് എന്ന പേരില്‍ ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അരിയൂര്‍ ബാങ്ക് തട്ടിപ്പ് കൊട്ടോപ്പാടം ലീഗില്‍ തമ്മിലടി.. തര്‍ക്കം ബാങ്കില്‍ നിന്നും കൊള്ളയടിച്ച പണത്തെ ചൊല്ലി.. ലീഗ് യോഗത്തിനിടെ ഒരു നേതാവ് കത്തി വീശി.. എന്നതാണ് മനോരമ ന്യൂസ് നല്‍കിയ വാര്‍ത്ത എന്ന പേരിലാണ് സ്ക്രീന്‍ഷോട്ട് പ്രചരിപ്പിക്കുന്നത്. പ്രൊഗ്രെസ്സീവ് മൈന്‍ഡ്‌സ് […]

Continue Reading

FACT CHECK: അഞ്ച് രാജ്യങ്ങളിലെ രഹസ്യാന്വേഷണ എജന്‍സി ഉദ്യോഗസ്ഥരുടെ യോഗം ഡല്‍ഹിയില്‍ ചേര്‍ന്നതിന്‍റെ ചിത്രം: സത്യമറിയൂ…

രാജ്യങ്ങൾ തമ്മിലുള്ള അന്തർദേശീയ യോഗങ്ങളുടെ വാർത്തകൾ മാധ്യമങ്ങള്‍ ഏറെ പ്രാധാന്യത്തോടെ തന്നെ നല്‍കാറുണ്ട്.  ഇന്ത്യ ഉൾപ്പെടെ ചില രാജ്യങ്ങളിലെ രഹസ്യാന്വേഷണ ഏജന്‍സി പ്രതിനിധികളുടെ ഔപചാരിക യോഗത്തിന്‍റെത് എന്ന പേരില്‍  ഒരു ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  പ്രചരണം പല രാജ്യങ്ങളിലെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ മേശയ്ക്ക് ചുറ്റുമിരുന്നു ചര്‍ച്ച ചെയ്യുന്ന സന്ദര്‍ഭത്തില്‍ നിന്നുള്ളതാണ് ചിത്രം എന്നാണ് പ്രചരണം.ചിത്രത്തോടൊപ്പം ഇംഗ്ലീഷിൽ നൽകിയ അടിക്കുറിപ്പിൽ നിന്ന് വ്യക്തമാകുന്നത് ഇതാണ്:(“Now in Delhi !! India RAW Israel MOSSAD America CIA Russia […]

Continue Reading

FACT CHECK – ആലപ്പുഴ എംഎല്‍എയും എസ്‌ഡിപിഐ നേതാവും തമ്മിലുള്ള രഹസ്യ സംഗമത്തിന്‍റെ ചിത്രമാണോ ഇത്? പ്രചരിക്കുന്ന ചിത്രത്തിന് പിന്നിലുള്ള വസ്‌തുത അറിയാം..

വിവരണം എസ്‌ഡിപഐയും സിപിഎമ്മും തമ്മിലുള്ള അവിശുദ്ധ കൂട്ട് കെട്ട് മറനീക്കി പുറത്ത് വരുന്നു എന്ന പ്രചരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. ഒരു ഫോട്ടോയാണ് ഈ ചര്‍ച്ചകളുടെ തുടക്കം. ആലപ്പുഴ എംഎല്‍എ പി.പി.ചിത്തരഞ്ജനെ എസ്‌ഡിപിഐ നേതാവും പോപ്പുലര്‍ ഫ്രണ്ട് നേതാവും സൗഹൃദ സംഭാഷണത്തിനിടയില്‍ ആലിംഗനം ചെയ്യുന്ന ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. വലിയ വിമര്‍ശനങ്ങളാണ് എംഎല്‍എയ്ക്ക്‌ എതിരെയും സിപിഎമ്മിനെതിരെയും എതിര്‍ കക്ഷികള്‍ ഉന്നയിക്കുന്നത്. പോരാളി വാസു എന്ന ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നല്‍കിയിരിക്കുന്ന തലക്കെട്ട് […]

Continue Reading

FACT CHECK: 44 രാജ്യങ്ങളിലെ ഇന്ത്യന്‍ പ്രതിനിധികളുടെ മീറ്റിംഗ് വിളിച്ച് നിര്‍മല സിതരാമന്‍ എന്ന പ്രചരണത്തിന്‍റെ യാഥാര്‍ത്ഥ്യം…

പ്രചരണം  കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സിതരാമന്‍ പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന ഒരു ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ ഇന്നലെ മുതല്‍ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. ഒപ്പം നല്‍കിയിരിക്കുന്ന വിവരണ പ്രകാരം അവര്‍ 44 രാജ്യങ്ങളിലെ ഇന്ത്യന്‍ സൈനിക പ്രതിനിധികളുടെ മീറ്റിംഗ് വിളിച്ചതാണ് എന്ന് അറിയിക്കുന്നു. ഇത്തരത്തില്‍ പ്രചരിക്കുന്ന ഒരു ചിത്രത്തോടോപ്പമുള്ള  വാചകങ്ങള്‍ ഇതാണ്: 44 രാജ്യങ്ങളിലെ ഇന്ത്യന്‍ പ്രതിനിധികളുടെ മീറ്റിംഗ് വിളിച്ചതാണ്. അത് നയിക്കുന്നത് ആരാണെന്ന് കണ്ടോ.. അതാണ്‌ നവോത്ഥാനം.. അല്ലാതെ നാട്ടിലും വീട്ടിലും വിലയില്ലാത്ത […]

Continue Reading

രാഷ്ട്രീയം മറക്കുന്നുവെന്ന് കെപിസിസി യോഗത്തിൽ ശശി തരൂരിനെയും പി ജെ കുര്യനും വിമർശിച്ചു എന്ന പ്രചരണം തെറ്റാണ്..

വിവരണം ലോകമെമ്പാടും ഭീതി വിതച്ച് നിയന്ത്രണാതീതമായി മുന്നോട്ടുനീങ്ങി കൊണ്ടിരിക്കുന്ന കോവിഡ് മാഹാമാരിയെ പ്രതിരോധിക്കാൻ ഭരണപക്ഷം മുന്നിട്ടിറങ്ങുന്നത് പോലെതന്നെ ഇതര രാഷ്ട്രീയ പാർട്ടികളും രംഗത്തുണ്ട്. അതുകൊണ്ടുതന്നെ ഇവർ തമ്മിലുള്ള രാഷ്ട്രീയ മത്സരങ്ങളെ പറ്റിയുള്ള വാർത്തകളും മാധ്യമങ്ങളിൽ നിറയുന്നുണ്ട്. കോവിഡ് വ്യാപനവും ലോക്ക്ഡൌണും മൂലം അന്യദേശങ്ങളിൽ കുടുങ്ങിപ്പോയ മലയാളികളെ തിരിച്ചെത്തി എത്തിക്കുവാൻ കോൺഗ്രസും മുസ്ലിം ലീഗും എല്ലാം വാഹനങ്ങൾ ഏർപ്പാടാക്കുന്നതായി നാം മാധ്യമ വാർത്തകൾ കാണുന്നുണ്ട്.  ഇതിനിടെ ഇപ്പോൾ പ്രചരിച്ചു തുടങ്ങിയ ഒരു വാർത്തയാണ് ഇവിടെ നൽകിയിരിക്കുന്നത് കേരളത്തിലെ കോവിഡ് […]

Continue Reading

സുമിത്രാ മഹാജനും സോണിയാ ഗാന്ധിയും ഒന്നിച്ചുള്ള പഴയ ചിത്രം ഉപയോഗിച്ച് വ്യാജപ്രചരണം…

വിവരണം  Abdul Kareem‎ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും K SUDHAKARAN എന്ന പബ്ലിക്ക് ഗ്രൂപ്പിലേക്ക് പ്രസിദ്ധീകരിച്ച ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. “മുൻ ലോകസഭാ സ്പീക്കർ സുമിത്ര മഹാജൻ എഐസിസി പ്രസിഡണ്ട് സോണിയാജിയെ സന്ദർശിച്ചു. സംഘി ചാണക മൂരാച്ചികൾ അങ്കലാപ്പിൽ. “എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ എഐസിസി പ്രസിഡണ്ട് സോണിയ ഗാന്ധിയും മുൻലോക്സഭാ സ്പീക്കറും ബിജെപി നേതാവുമായ സുമിത്രാ മഹാജനും സൗഹാർദ്ദ പൂർവം ആശ്ലേഷിച്ചു നിൽക്കുന്ന ഒരു ചിത്രമാണ് നൽകിയിട്ടുള്ളത്. സോണിയാ ഗാന്ധിയെ സുമിത്രാ മഹാജൻ സന്ദർശിച്ചു. […]

Continue Reading

വട്ടിയൂർക്കാവിൽ അടച്ചിട്ട മുറിയിൽ രമേശും, അനുയായികളും BJP നേതാക്കളും വോട്ടുകച്ചവട ചർച്ച നടത്തിയോ…?

വിവരണം  Bose Vellarada എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും 2019  ഒക്ടോബർ 3 മുതൽ പ്രചരിപ്പിക്കുന്ന ഒരു പോസ്റ്റിന് ഇതുവരെ 2500  ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “വട്ടിയൂർക്കാവിൽ അടച്ചിട്ട മുറിയിൽ രമേശും, അനുയായികളും BJP നേതാക്കളും വോട്ടുകച്ചവട ചർച്ചയിൽ ഇന്നു ലീക്കായ ഫോട്ടോ!” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിരിക്കുന്നത് കേരളത്തിലെ മുതിർന്ന ബിജെപി നേതാവും മുൻ മിസോറാം ഗവർണ്ണറുമായ കുമ്മനം രാജശേഖരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഒരു സന്യാസിയോടൊപ്പം ഇരുന്നു സംസാരിക്കുന്ന ചിത്രമാണ്. archived link […]

Continue Reading

അമിത് ഷാ മമത ബാനര്‍ജീക്ക് ജയ് ശ്രീ രാം എഴുതിയ കത്ത് കൈമാറിയോ…?

വിവരണം Facebook Archived Link “’ജയ് ശ്രീറാം വിളി കേട്ടാൽ കലി തുള്ളുന്ന ബംഗാളി തള്ളയ്ക്ക് അമിത്ഷാ ജി കൊടുത്ത ഉപഹാരമാണ് ???” എന്ന അടിക്കുറിപ്പോടെ സെപ്റ്റംബര്‍ 20, 2019 മുതല്‍ ഒരു ചിത്രം ചൌക്കിദാര്‍ എന്ന ഫെസ്ബൂക്ക് പേജില്‍ നിന്ന്‍ പ്രചരിക്കുകയാണ്. ചിത്രത്തില്‍ കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജീയും ഉണ്ട്. അമിത് ഷായും മമത ബാനര്‍ജീയും കയ്യില്‍ ഒരു കത്ത് പിടിച്ച് നില്‍ക്കുന്നതായി നാം കാണുന്നു. കത്തിന്‍റെ […]

Continue Reading

ജിഡിപി സംബന്ധിച്ച് ഡോ: മൻമോഹൻ സിംഗിന്‍റെ ഉപദേശം തേടി നരേന്ദ്രമോദി ചർച്ചയ്ക്കെത്തിയതിന്‍റെ വീഡിയോ ആണോ ഇത്…?

വിവരണം Facebook Archived Link “സിംഗ് തന്നെ കിംഗ്… ഡോ: മൻമോഹൻ സിംഗിന്‍റെ ഉപദേശം തേടി നരേന്ദ്രമോദി ജിഡിപി സംബന്ധിച്ച് ചർച്ച നടത്തി…??” എന്ന അടിക്കുറിപ്പോടെ ജൂലായ്‌ ഒന്ന്‍ 2019 മുതല്‍ വള്ളക്കടവ്സുധീര്‍ എന്ന പ്രൊഫൈലിലൂടെ ഒരു വീഡിയോ പ്രചരിപ്പിക്കുകയാണ്. ഈ വീഡിയോയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗൂം അദ്ദേഹത്തിന്‍റെ ഭാര്യ ഗുര്‍ഷരന്‍ കൌറുമായും കൂടികാഴ്ച നടത്തുന്നതായി കാണാന്‍ സാധിക്കുന്നു. പുഷ്പങ്ങള്‍ കൊടുത്ത് അഭിവാദ്യം ചെയ്തു മീഡിയയുടെ മുന്നില്‍ പോസ് ചെയ്ത ശേഷം […]

Continue Reading