പഴയ വീഡിയോ ഉപയോഗിച്ച് നാഗ്പൂരിൽ മുസ്ലിം ലീഗ് പുതിയ വഖ്ഫ് നിയമത്തിനെ പിന്തുണച്ച് റാലി സംഘടിപ്പിച്ചുവെന്ന് തെറ്റായ പ്രചരണം 

പുതിയ വഖ്ഫ് നിയമം സ്വാഗതം ചെയ്ത് നാഗ്പൂരിൽ മുസ്ലിം ലീഗ് സംഘടിപ്പിച്ച റാലിയുടെ ദൃശ്യങ്ങൾ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ വീഡിയോയെ  കുറിച്ച് ഞങ്ങൾ അന്വേഷിച്ചപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് യാഥാർഥ്യം നമുക്ക് നോക്കാം. പ്രചരണം Facebook Archived Link മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു വീഡിയോ കാണാം. വിഡിയോയിൽ നമുക്ക് മുസ്‌ലിങ്ങളും ഹിന്ദുക്കളും ഭാരത് മാതാ കി ജയ് എന്ന മുദ്രാവാക്യങ്ങൾ വിളിക്കുന്നതായി കാണാം. വീഡിയോയെ […]

Continue Reading

മുസ്ലിം ലീഗ് നേതൃത്വത്തെ വിമർശിച്ചതിന് പിന്നാലെ മുക്കം ഫൈസിയെ മുസ്ലിം യത്തീം ഖാന കമ്മറ്റിയിൽ നിന്നും പുറത്താക്കിയെന്ന പ്രചരണം വ്യാജമാണ്..

പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ ഉമര്‍ ഫൈസി മുക്കം നടത്തിയ രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ അദ്ദേഹത്തെ സമസ്ത ഭാരവാഹിത്വത്തില്‍ നിന്ന്  പുറത്താക്കണമെന്ന ആവശ്യം മുസ്‌ലിം ലീഗ്  ശക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിൽ ഉമ്മര്‍ ഫൈസിയെ മുക്കത്തെ മുസ്ലിം ഓര്‍ഫനേജ് കമ്മിറ്റിയില്‍നിന്ന് പുറത്താക്കിയതായി ഒരു വാർത്ത സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.  പ്രചരണം  പ്രചരിക്കുന്ന പോസ്റ്ററിൽ “മുക്കം മുസ്ലിം യത്തീം ഖാനയുടെ മാനേജ്മെന്റ് കമ്മിറ്റിയില്‍നിന്ന് ഉമര്‍ ഫൈസി മുക്കത്തെ പുറത്താക്കി”യെന്ന വാചകവും ഉമര്‍ ഫൈസിയുടെ ചിത്രവുമാണ് ഉള്ളത്.  FB post archived […]

Continue Reading

ഖുറാന്‍ ഗ്രന്ഥത്തെ വിമർശിച്ചും യഹൂദരെ പ്രശംസിച്ചും കെ.എൻ.എ. ഖാദര്‍ പ്രസംഗിച്ചു എന്ന പഴയ വ്യാജപ്രചരണം വീണ്ടും വൈറലാകുന്നു…

മുസ്ലിം ലീഗിന്‍റെ സമുന്നത നേതാവും മുന്‍ എം‌എല്‍‌എയുമായ   കെ.എന്‍.എ.ഖാദര്‍ ഖുറാന്‍ ഗ്രന്ഥത്തെ വിമര്‍ശിച്ചും ജൂതരെ അനുകൂലിച്ചും നടത്തിയ സംഭാഷണം എന്ന പേരില്‍ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  പ്രചരണം  പ്രചരിക്കുന്ന വീഡിയോയില്‍ കെ‌എന്‍‌എ ഖാദര്‍ നിയമസഭയില്‍ പങ്കെടുക്കുന്ന ചിത്രവും അദ്ദേഹത്തിന്‍റെത് എന്ന പേരിലുള്ള ശബ്ദ സന്ദേശവുമാണ് ഉള്ളത്. സംഭാഷണത്തിന്‍റെ പ്രസക്ത ഭാഗങ്ങള്‍ താഴെ  കൊടുക്കുന്നു.  “സത്യം സത്യം ഞാൻ എവിടെയും പറയും. മുസ്ലിം കുടുംബത്തിൽ ജനിച്ചത് കൊണ്ട് മാത്രമാണ് പേര് അങ്ങനെ ആയത്. ഞാൻ […]

Continue Reading

പ്രീയങ്ക ഗാന്ധിയുടെ റോഡ് ഷോയ്ക്കിടെ മുസ്ലിം ലീഗ് പ്രവര്‍ത്തകരെ തള്ളിമാറ്റി എന്ന വ്യാജ പ്രചരണത്തിന്‍റെ വസ്തുത ഇതാണ്…

ലോക്സഭാ സീറ്റിലേയ്ക്കുള്ള തെരെഞ്ഞെടുപ്പിന്‍റെ ചൂടുപിടിച്ച ഘട്ടത്തിലാണ് വയനാട്. യു‌ഡി‌എഫ് സ്ഥാനാര്‍ത്ഥി പ്രീയങ്ക ഗാന്ധി കഴിഞ്ഞ ദിവസങ്ങളില്‍ വയനാട് പ്രചരണത്തിന് എത്തിയിരുന്നു. യു‌ഡി‌എഫ് ഘടക കക്ഷികള്‍ പങ്കെടുത്ത തെരെഞ്ഞെടുപ്പ് റാലിയില്‍ നിന്നും മുസ്ലിം ലീഗ് പ്രവര്‍ത്തകരെ മാറ്റി എന്നാരോപിച്ച് ഒരു വീഡിയോ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. പ്രചരണം  റോഡ് ഷോയിൽ വച്ച് പച്ച കൊടി വീശിയ മുസ്ലിം ലീഗ് പ്രവർത്തകരെ റോഡ് ഷോയിൽ നിന്നും തള്ളി പുറത്താക്കി എന്ന തരത്തിലാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത്. “പ്രിയങ്കയുടെ റോഡ് ഷോയിൽ ലീഗിൻ്റെ […]

Continue Reading

മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കാസർഗോഡ് ഓഫീസ് ഉദ്ഘാടന വേളയിൽ പാക് ക്രിക്കറ്റ് ജേഴ്സി ധരിച്ചുവെന്ന വ്യാജ പ്രചരണത്തിന്‍റെ സത്യമിങ്ങനെ… 

പച്ചനിറത്തിൽ പെയിന്‍റ് അടിച്ച് മുസ്ലിം ലീഗ് ഓഫീസ് എന്ന ബോർഡ് വെച്ച കെട്ടിടത്തിനു മുന്നിൽ പച്ചനിറത്തിലെ ജേഴ്സി അണിഞ്ഞ ചെറുപ്പക്കാര്‍ ആഹ്ലാദത്തോടെ മുദ്രാവാക്യം വിളിക്കുന്ന ഒരു വീഡിയോ പാക്കിസ്ഥാനെ അനുകൂലിക്കുന്ന ലീഗ് പ്രവര്‍ത്തകര്‍ എന്നവകാശപ്പെട്ട് പ്രചരിപ്പിക്കുന്നുണ്ട്.  പ്രചരണം പച്ച നിറത്തിൽ പെയിന്‍റടിച്ച് പച്ചനിറത്തിലുള്ള ലൈറ്റുകൾ കൊണ്ട് അലങ്കരിച്ച മുസ്ലിം ലീഗ് ഓഫീസിന് മുന്നിലാണ് പച്ച നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞ് പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തുന്നത്. മുസ്ലിം ലീഗിന്‍റെ കാസർഗോഡ് ഓഫീസ് ഉദ്ഘാടന വേളയിൽ പാകിസ്ഥാന്‍റെ ജേഴ്സി അണിഞ്ഞാണ് ലീഗ് […]

Continue Reading

മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ വടകരയില്‍ കെ. മുരളിധരനു വേണ്ടി പ്രചരണം നടത്തുന്ന പഴയ വീഡിയോ നിലവില്‍ തൃശൂരില്‍ നടന്ന പ്രചരണജാഥ എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നു…

തൃശൂരില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ. മുരളിധരന്‍റെ പ്രചരണജാഥയുടെ വീഡിയോ എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.  പക്ഷെ ഈ വീഡിയോ കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിന്‍റെ പ്രചരണത്തിന്‍റെതാണ്. കുടാതെ വീഡിയോ തൃശൂരിലെതല്ല പകരം വടകരയിലെതാണ് എന്ന് ഞങ്ങള്‍ അന്വേഷണത്തില്‍ കണ്ടെത്തി. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ പോസ്റ്റില്‍ “ഈ തൃശ്ശൂർ ഏത് രാജ്യത്താ.. …” എന്ന അടികുറിപ്പോടെ കെ. മുരളിധരന്‍റെ പ്രചരണജാഥയുടെ ഒരു വീഡിയോ പ്രചരിപ്പിക്കുകെയാണ്. വീഡിയോയില്‍ നമുക്ക് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ […]

Continue Reading

FACT CHECK: രമേശ് ചെന്നിത്തലയുടെയും പികെ കുഞ്ഞാലിക്കുട്ടിയുടെയും പേരില്‍ പ്രചരിക്കുന്നത് വ്യാജ പരാമര്‍ശമാണ്…

മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയും പരസ്പരം കുറ്റപ്പെടുത്തുന്ന രീതിയിൽ പരാമർശങ്ങൾ നടത്തി എന്ന മട്ടിൽ ചില പ്രചരണങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്നുണ്ട്  പ്രചരണം  രണ്ടുപേരുടെയും ചിത്രങ്ങളും പരാമര്‍ശങ്ങളുമാണ് പ്രചരിക്കുന്നത്. പരാമര്‍ശങ്ങള്‍ ഇങ്ങനെ:  കോണ്‍ഗ്രസ്സിന്‍റെ കൊലപാതക രാഷ്ട്രീയം തിരഞ്ഞെടുപ്പിൽ തിരിച്ചടിയായി – കുഞ്ഞാലിക്കുട്ടി. മുസ്ലിം ലീഗ് നേതാക്കളുടെ അഴിമതി കേസുകൾക്ക് മുന്നണി വലിയ വില കൊടുക്കേണ്ടി വന്നു- രമേശ്‌ ചെന്നിത്തല. കുഞ്ഞാപ്പ V/S ഉസ്മാൻ ജൂദ്ധം തുടങ്ങി….🗡️🗡️🗡️🗡️🗡️🗡️🗡️🗡️🗡️🗡️🗡️” എന്നൊരു അടിക്കുറിപ്പും പോസ്റ്റിന് നല്‍കിയിട്ടുണ്ട്.  […]

Continue Reading

FACT CHECK – സന്ദീപ് വാര്യരുടെ പേരില്‍ പ്രചരിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ സ്ക്രീന്‍ഷോട്ട് വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം പൗരത്വ ബില്‍ നടപ്പിലക്കാന്‍ സഹായിക്കാമെന്ന് മുസ്‌ലിം ലീഗ് പോലും നമ്മളെ അറിയിച്ചു കഴിഞ്ഞു. ഇനി നമ്മുടെ മുന്നിലുള്ള പ്രതിസന്ധി കമ്മികള്‍ മാത്രമാണ്. മുസ്‌ലിം ലീഗിന് പോലും പ്രശ്നമില്ലെങ്കില്‍ സിപിഎമ്മിന് എന്താണ് പ്രശ്നം. നമ്മുടെ ശത്രു സിപിഎം മാത്രമാണ്.. എന്ന് ബിജെപി വ്യക്താവും ഷോര്‍ണൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സന്ദീപ് വാര്യര്‍ തന്‍റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തു എന്ന തരത്തിലുള്ള സ്ക്രീന്‍ഷോട്ട് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ചീഫ് മിനിസ്റ്റേഴ്‌സ് ഓഫിസ് കേരള ലൈക്ക് ചെയ്തവര്‍ […]

Continue Reading

FACT CHECK – പി.കെ.ഫിറോസ് ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടുണ്ടോ? വസ്‌തുത ഇതാണ്..

വിവരണം സമരങ്ങളിൽ പങ്കെടുത്ത ഒറ്റ ലീഗുക്കാരനും ഇതുവരെ കൊറോണ സ്ഥിരീകരിച്ചിട്ടില്ല… പ്രചരിപ്പിക്കുന്നത് പച്ചക്കള്ളം…. സമരങ്ങളിൽ പങ്കെടുത്ത കോൺഗ്രസ് ബിജെപി പ്രവർത്തകർക്കാണ് കൊറോണ സ്ഥിരീകരിച്ചത്അതു കാരണമാണ് കേരളത്തിൽ കൊറോണ വ്യാപനം ഉണ്ടായത്… അതിന് ലീഗിനെ കുറ്റപ്പെടുത്താം എന്ന ചിന്ത കെ ടി ജലീൽ ഉപേക്ഷിച്ചില്ലെങ്കിൽ വീണ്ടും സമരവുമായി മുന്നോട്ട് ഇറങ്ങും… കേരളത്തിൽ ഇന്നുവരെ ഒരു മുസ്ലിം ലീഗ് പ്രവർത്തകനു കൊറോണ സ്വീകരിച്ചിട്ടില്ല കാരണം ഈ പാർട്ടി പ്രവർത്തിക്കുന്നത് അല്ലാഹുവിന്റെ മാർഗത്തിൽ ആണെന്ന് കമ്മികൾ ഇനിയെങ്കിലും മനസ്സിലാക്കണം….എന്ന തലക്കെട്ട് നല്‍കി […]

Continue Reading

വിജയനെ പ്രശംസിച്ച് മുസ്ലിം ലീഗ് നേതാവ് അബ്ദുൽ വഹാബ് എംപി പരാമർശം നടത്തി എന്നത് തെറ്റായ വാർത്തയാണ്…

വിവരണം ഏതെങ്കിലും പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ നേതൃസ്ഥാനത്ത് ഉള്ളവർ ഇതര രാഷ്ട്രീയ പാർട്ടിയെയോ  അതിൻറെ പ്രവർത്തകരെയോ പ്രശംസിച്ചു സംസാരിക്കുന്നത് പരാമർശം നടത്തുന്നത് എപ്പോഴും വാർത്ത ആകാറുണ്ട്.  പല രാഷ്ട്രീയ നേതാക്കളും ഇത്തരത്തിൽ പരാമര്‍ശം നടത്തിയതിന്‍റെ പേരില്‍ സ്വന്തം പാര്‍ട്ടിയുടെ പ്രവര്‍ത്തകരില്‍ നിന്നും  വിമർശനം ഏറ്റുവാങ്ങിയിട്ടുമുണ്ട്.  സാമൂഹ്യ മാധ്യമങ്ങളിൽ ഇത്തരത്തിൽ പ്രചരിച്ച ചില വാർത്തകൾക്ക് മുകളിൽ ഞങ്ങൾ വസ്തുത അന്വേഷണം നടത്തിയിയിരുന്നു. എന്നാൽ അവയിൽ പല പരാമർശങ്ങളും വെറും വ്യാജപ്രചരണങ്ങൾ മാത്രമാണ് എന്ന് ഞങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. ഇത്തരത്തിൽ […]

Continue Reading

മുന്‍ കേന്ദ്ര മന്ത്രി ഇ. അഹ്മദിന്‍റെ മകന്‍ ഒരു ജൂതസ്ത്രീയെ വിവാഹം കഴിച്ചു എന്ന് സാമുഹ്യ മാധ്യമങ്ങളില്‍ വ്യാജപ്രചരണം…

സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പോസ്റ്റുകളില്‍ രാഷ്ട്രീയമായ വ്യാജ പ്രചരണം സാധാരണമാണ്. ചിലത് ആക്ഷേപഹാസ്യ പരമായി രാഷ്ട്രിയ വിമര്ശാനങ്ങള്‍ ഉന്നയിക്കുമ്പോള്‍ പലരും വ്യാജ പ്രചരണം നടത്തി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാറുണ്ട്. മുഖ്യമായും ഇതില്‍ മരിച്ചു പോയ രാഷ്ട്രിയ നേതാക്കളെ കുറിച്ചും പലരും വ്യാജ പ്രചരണം നടത്തും. ഉദാഹരണത്തിന് വിവാഹം കഴിക്കാതെ ആജീവനാന്തം ബ്രഹ്മചാരിയായിരുന്ന മുന്‍. വിശ്വ ഹിന്ദു പരിഷദ് അധ്യക്ഷന്‍ അശോക്‌ സിംഘളുടെ മകള്‍ ബിജെപിയുടെ നേതാവും കേന്ദ്ര മന്ത്രിയുമായ മുഖ്താര്‍ അബ്ബാസ്‌ നഖ്‌വിയെ വിവാഹം കഴിച്ചു എന്ന […]

Continue Reading

ലീഗ് എം.പി. പി.വി. അബ്ദുല്‍ വഹാബ് കേരള സര്‍ക്കാരിനെ പ്രശംസിക്കുന്ന വ്യാജ പ്രസ്താവന സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു…

കേരളത്തില്‍ നിന്നുള്ള ലക്ഷ കണക്കിന് പ്രവാസികളെ തിരിച്ച് നാട്ടിലേക്ക് എത്തിക്കുന്നതിന്‍റെ നടപടികള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്ന സമയത്ത് പ്രവാസികളുടെ പേരില്‍ രാഷ്ട്രിയവും സജീവമാണ്.  കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും പ്രവാസികളുടെ കാര്യത്തില്‍ തമ്മില്‍ തമ്മില്‍ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രവാസികള്‍ക്ക് വേണ്ടി ചെയുന്ന നടപടികളെ പ്രശംസിച്ചും അഭിനന്ദിച്ചും മുസ്ലിം ലീഗ് എം.പി. പി.വി. അബ്ദുല്‍ വഹാബിന്‍റെ ഒരു പ്രസ്താവന സാമുഹ്യ മാധ്യമങ്ങളില്‍ ഏറെ വൈറല്‍ ആവുകയാണ്. ഫെസ്ബുക്കിലും വാട്ട്സാപ്പിലും ഹേലോ ആപ്പിലും ഈ പ്രചരണം വ്യാപകമാണ്. കേരളത്തില്‍ […]

Continue Reading

എഎം ആരിഫ് എംപി മുസ്ലിം ലീഗിലേക്ക് എന്ന വാർത്ത സത്യമോ…?

വിവരണം  Janmabhumi എന്ന ഫേസ്ബുക്ക്‌പേജിൽ നിന്നും 2019 ഡിസംബർ 23 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. ‘സിപിഎമ്മിന്‍റെ ലോക്‌സഭയിലെ ഒരുതരി കനലും കെടുന്നു; എഎം ആരിഫ് എംപി മുസ്ലിം ലീഗിലേക്ക്’ എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിരിക്കുന്നത് ഇത് സംബന്ധിച്ച വാർത്ത പ്രസിദ്ധീകരിച്ച ലിങ്ക് പോസ്റ്റിൽ നൽകിയിട്ടുണ്ട്.  archived link janmabhumidaily “സിപിഎമ്മിന് കേരളത്തില്‍ നിന്ന് ലോക് സഭയിലേക്കുള്ള ഒരുതരി കനല്‍ എ.എം. ആരിഫ് മുസ്ലിം ലീഗിലേക്ക് പോയേക്കുമെന്ന് ഉറപ്പായി. ആരിഫിനെ കുറ്റപ്പെടുത്തി സിപിഎം സംസ്ഥാന […]

Continue Reading

എംഎൽഎ പ്രതിഭാ ഹരി സിപിഎം വിട്ട് മുസ്‌ലിം ലീഗിൽ ചേർന്നോ..?

വിവരണം “അയ്യപ്പൻ കൊണ്ടോട്ടി ദളിദ് ലീഗ്” എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും “മടുത്തു ഇനിയില്ല ആ നശിച്ച പ്രസ്ഥാനത്തിലേക്ക്.. പ്രതിഭാഹരി എംഎൽഎ പറയുന്നു ജീവിതത്തിൽ ഇന്നേവരെ ഇത്ര വലിയൊരു സൈബർ ആക്രമണത്തിൽ ഞാൻ ഇരയായിട്ടില്ല ശക്തമായ സൈബർ ആക്രമണത്തിൽ എനിക്ക് മൂക്കിനും താടിയെല്ലിനു ക്ഷതം പറ്റി വീട്ടിൽ കുഴഞ്ഞു കിടക്കുമ്പോൾ എന്നെ സാന്ത്വനിപ്പിക്കാൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും ലീഗിൻറെ അണികളും മാത്രമേ ഉണ്ടായിരുന്നുള്ളൂ.. അവർ എന്നെ ബന്ധപ്പെടുകയും എൻറെ വീട്ടിലേക്ക് കെഎംസിസിയുടെ ആംബുലൻസ് അയക്കുകയും അതുമായി […]

Continue Reading

മുസ്‌ലിം ലീഗിനെതിരെ ഇ.ശ്രീധരന്‍ പ്രസ്താവന നടത്തിയോ?

വിവരണം മെട്രോ മാന്‍ ഇ.ശ്രീധരന്‍റെ പേരില്‍ പല ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകളും പേജുകളും അദ്ദേഹത്തിന്‍റെ രാഷ്ട്രീയ നിലപാട് എന്ന തരത്തില്‍ പല പ്രചരണങ്ങളും നടത്തി വരുന്നുണ്ട്.  ഏറ്റവും ഒടുവില്‍ അദ്ദേഹം മുസ്‌ലിം ലീഗിനെതിരെ നടത്തിയ പ്രസ്താവന എന്ന തരത്തില്‍ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് പ്രചരിച്ചിരുന്നു. പദ്മനാഭന്‍ വെള്ളക്കാട് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ ഏപ്രില്‍ 26നാണ് ഇത്തരമൊരു പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ഇതുവരെ 1,000ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. പോസ്റ്റ് ഇപ്രകാരമാണ്- Archived Link എന്നാല്‍ ഇ.ശ്രീധരന്‍ ഏതെങ്കിലും രാഷ്ട്രീയ കക്ഷികളെ […]

Continue Reading