ജാവദേക്കറിന് സിപിഎമ്മില്‍ ചേരാന്‍ താല്‍പര്യമെന്ന് ഇ.പി.ജയരാജന്‍ പറഞ്ഞോ? വസ്‌തുത അറിയാം..

വിവരണം മുതിര്‍ന്ന ബിജെപി നേതാവായ പ്രകാശ് ജാവദേക്കര്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജനുമായി കൂടിക്കാഴ്ച്ച നടത്തിയത് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഇ.പി.ജയരാജന്‍റെ വീട്ടില്‍വെച്ച് പാര്‍ട്ടി നേതൃത്വത്തിന്‍റെ അറിവില്ലാതെയായിരുന്നു കൂടിക്കാഴ്ച്ച. എന്നാല്‍ ഇപ്പോള്‍ ഇതാ ജാവദേക്കറിന്‍റെ സന്ദര്‍ശന ലക്ഷ്യം സിപിഎമ്മില്‍ ചേരാനുള്ള താല്‍പര്യം അറിയിക്കാനാണെന്നാണ് ഇ.പി.ജയരാജന്‍റെ വിശദീകരണം എന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം. ജാവദേക്കറിന് സിപിഎമ്മില്‍ ചേരാന്‍ താല്‍പര്യം.. അതിന്‍റെ കാര്യങ്ങളാണ് സംസാരിച്ചത്.. എന്ന് ഇ.പി.ജയരാജന്‍ പറഞ്ഞു എന്ന പേരില്‍ മിഷന്‍ ട്വന്‍റി – 26 എന്ന ഗ്രൂപ്പില്‍ ആഫ്രിക്കന്‍ അമ്പറിക്ക […]

Continue Reading

സിപിഎമ്മിന്‍റെ ദേശീയ പാര്‍ട്ടി പദവി നഷ്ടമായി എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്.. 

വിവരണം കേരളം ഭരിക്കുന്ന ഇടതുപക്ഷ സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന സിപിഐ എമ്മിന്‍റെ ദേശീയ പാര്‍ട്ടി പദവി നഷ്ടപ്പെട്ടു എന്ന് തരത്തിലുള്ള പ്രചരണം കുറച്ച് നാളുകളായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രധാനമായും 2019ലെ തെരഞ്ഞെടുപ്പിന് ശേഷമാണ് ഇത്തരത്തിലൊരു പ്രചരണം വൈറലാകാന്‍ തുടങ്ങിയത്. ശേഷം 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തുടര്‍ഭരണം നേടിയെങ്കിലും ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്താനുള്ള മാനദണ്ഡങ്ങളില്‍ പറയുന്ന വോട്ട് വിഹിതമോ സീറ്റോ ലഭിക്കാത്തതിനാല്‍ ദേശീയ പാത പദവി നഷ്ടപ്പെട്ടു എന്നാണ് ഒരു ഓണ്‍ലൈന്‍ മാധ്യമം നല്‍കിയ […]

Continue Reading

കഴിഞ്ഞ ദിവസം രാത്രിയില്‍ പെട്രോള്‍ പമ്പുകളില്‍ അനുഭവപ്പെട്ട തിരക്കിന്‍റെ ചിത്രമാണോ ഇത്? എന്താണ് പ്രചരിക്കുന്ന ചിത്രത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം..

വിവരണം രാജ്യത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വീണ്ടും ഇന്ധന വില വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനികളെന്ന വാര്‍ത്ത ഇതിനോടകം പുറത്ത് വന്നിരുന്നു. റഷ്യ-യുക്രെയിന്‍ യുദ്ധവും രൂക്ഷമായതോടെ ക്രൂഡ് ഓയില്‍ ബാരിലിന് 130 ഡോളറായി ഉയര്‍ന്നിരിക്കുകയാണ്. അതിനിടില്‍ ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ ഇന്ധന വില വര്‍ദ്ധക്കുമെന്ന അഭ്യൂഹങ്ങള്‍ പരന്നു. ഇതോടെ പെട്രോള്‍ പമ്പുകളില്‍ വലിയ തിരക്ക് അനുഭവപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടയില്‍ ഇന്നലെ രാത്രിയില്‍ പെട്രോള്‍ പമ്പില്‍ അനുഭവപ്പെട്ട തിരക്ക് എന്ന പേരില്‍ ഒരു ചിത്രം ഇതോടൊപ്പം പ്രചരിക്കാന്‍ തുടങ്ങി. വി […]

Continue Reading

ഷിമോഗ ഗവ. കോളജില്‍ ദേശീയ പതാക വലിച്ചൂരി മാറ്റി കാവിക്കൊടി ഉയര്‍ത്തിയോ? വസ്‌തുത അറിയാം..

വിവരണം കര്‍ണാടകയിലെ ഹിജാബ് വിഷയം കൂടുതല്‍ സങ്കീര്‍ണമാകുകയാണ്. ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പടെ വളരെ ഗൗരവത്തോടെയാണ് കര്‍ണാടക ഷിമോഗ ഗവ. കോളജിലെ വിഷയം ചര്‍ച്ച ചെയ്യുന്നത്. ഉടുപ്പി സര്‍ക്കാര്‍ വനിത പിയു കോളേജിലും കുന്ദാപുരയിലെ മറ്റൊരു കോളജിലും ഹിജാബ് ധരിച്ച് വന്ന വിദ്യാര്‍ത്ഥിനികളെ തടഞ്ഞതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. ഇതോടെ കര്‍ണാടകയിലെ മറ്റ് കോളജുകളിലേക്കും പ്രശ്നം വ്യാപിച്ചിരിക്കുകയാണ്. വര്‍ഗീയ കലാപ സമാന സാഹചര്യത്തിലേക്ക് എത്തുന്ന അവസ്ഥയാണ് കര്‍ണാടകയില്‍ നിലനില്‍ക്കുന്നത്. ഹിന്ദു സംഘടനകള്‍ കോളജിലെ ഹിജാബ് വിഷയത്തില്‍ പ്രതിഷേധവുമായി രംഗത്ത് വന്നതോടെ […]

Continue Reading