പാലക്കാട് തെരെഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ എ‌എ റഹീം എം‌പി ഡോ. പി സരിനെ അപഹസിച്ചു എന്ന തരത്തില്‍ വ്യാജ പ്രചരണം…

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷത്തോടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ കൂട്ടത്തിൽ വിജയിച്ചതിനുശേഷം എൽഡിഎഫ് എ‌എ  റഹീം എംപി തള്ളിപ്പറയുന്നു എന്ന് അവകാശപ്പെട്ട് മാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  ദൃശ്യങ്ങളില്‍  എ‌എ  റഹീം തനിക്ക് മുന്നിലുള്ള മാധ്യമ പ്രവര്‍ത്തകരോടും ചുറ്റും നില്‍ക്കുന്നവരോടുമായി ഇങ്ങനെ പറയുന്നു: “ഒരു കാര്യം ശരിയാണ്, ഇവിടെ വന്നാല്‍ ജയിച്ചു പോകാന്‍ വല്യ പാടാണ്… തെക്കുനിന്നു വന്നതാണ്…” എന്നും അദ്ദേഹം പറയുന്നു. എല്‍‌ഡി‌എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഡോ. പി.സെരിനെ കുറിച്ചാണ് എ‌എ റഹീം ഇങ്ങനെ പറയുന്നതു […]

Continue Reading

പി.സരിന് വെങ്കലം എന്ന പേരില്‍ ദേശാഭിമാനി ഒരു വാര്‍ത്ത നല്‍കിയിട്ടുണ്ടോ? വസ്‌തുത അറിയാം..

വിവരണം പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ചിരുന്നു. രണ്ടാം സ്ഥാനത്ത് സി.കൃഷ്ണകുമാറും മൂന്നാം സ്ഥാനത്താണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന സരിന് ലഭിച്ച വോട്ട്. എന്നാല്‍ സരിന്‍റെ പരാജയത്തില്‍ ദേശാഭിമാനി നല്‍കിയ വാര്‍ത്ത മറ്റൊരുതരത്തിലാണെന്ന പേരില്‍ ഒരു പ്രചരണം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പാലക്കാട് വന്‍വിജയം.. പി.സരിന് വെങ്കലം.. മൂന്നാമത് ഫിനിഷ് ചെയ്തു.. എന്ന് ദേശാഭിമാനി ഒന്നും പേജില്‍ വാര്‍ത്ത നല്‍കി എന്ന തരത്തിലാണ് പ്രചരണം. ഷഫീര്‍ ഇടക്കാവില്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും […]

Continue Reading

ബിജെപി പിന്തുണയില്‍ പാലക്കാട് കൊപ്പം പഞ്ചായത്ത് ഭരണം ലീഗിന് ലഭിച്ചോ? വസ്‌തുത അറിയാം..

വിവരണം പാലക്കാട് കൊപ്പം പഞ്ചായത്ത് ബിജെപി പിന്തുണയോടെ ലീഗ് ഭരിക്കും.. എന്ന പേരില്‍ ഒരു പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ബിജെപിയും ലീഗും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് തെളിയിക്കുന്നതാണിതെന്ന പേരിലാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം. ഞങ്ങള്‍ സഖാക്കള്‍ എന്ന ഗ്രൂപ്പില്‍ പ്രകാശന്‍ പ്രകാശന്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ നിരവധി ഷെയറുകളും റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട് – Facebook Post  Archived Screenshot  എന്നാല്‍ യഥാര്‍ത്ഥത്തില്‍ പാലക്കാട് കൊപ്പം പഞ്ചായത്ത് ഭരണം നിലനില്‍ ബിജെപിയുടെ പിന്തുണയോടെ ലീഗിന് […]

Continue Reading

എ.കെ.ബാലന്‍റെ പ്രസ്താവന എന്ന പേരില്‍ കൈരളി ന്യൂസ് നല്‍കിയ വാര്‍ത്ത എന്ന തരത്തില്‍ പ്രചരിക്കുന്ന ഈ സ്ക്രീന്‍ഷോട്ട് വ്യാജം.. വസ്‌തുത അറിയാം..

വിവരണം സന്ദീപ് വാര്യര്‍ സിപിഎമ്മില്‍ ചേരാന്‍ രണ്ട് കോടി രൂപ ആവശ്യപ്പെട്ടു. പണത്തോടുള്ള ആര്‍ത്തിയായിരിക്കാം സന്ദീപിനെ കോണ്‍ഗ്രസില്‍ എത്തിച്ചതെന്ന് എ.കെ.ബാലന്‍ പറഞ്ഞു.. എന്ന പേരില്‍ ഒരു വാര്‍ത്ത സ്ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കൈരളി ന്യൂസ് നല്‍കിയ വാര്‍ത്ത എന്ന പേരിലാണ് പ്രചരണം. ക്രിക്കറ്റ് താരലേലം തോല്ക്കുന്ന വിലപേശൽ ആണ് എകെ ബാലന്റെ വാക്കുകൾ ശരിയാണെങ്കിൽ. സിപിഎം ൽ പോകുന്നതായി തന്നെയാണ് വാർത്തകൾ കേട്ടത്.. എന്ന തലക്കെട്ട് നല്‍കി സുബ്രഹ്മണ്യന്‍.ടി.പി എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് […]

Continue Reading

പാലക്കാട് കോണ്‍ഗ്രസ് വ്യാജ വോട്ട് ചേര്‍ത്തു എന്ന വി.ഡി.സതീശന്‍ പറഞ്ഞോ? വസ്‌തുത അറിയാം..

വിവരണം പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ നിയോജക മണ്ഡലത്തില്‍ വ്യാജ വോട്ടര്‍മാരെ ചേര്‍ത്തുന്ന ആരോപണം സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. സിപിഎം ഉള്‍പ്പടെ പരാതിയുമായി രംഗത്ത് വന്നതിനെ തുടര്‍ന്ന് കളക്‌ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിനിടയില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ വ്യാജ വോട്ട് ചേര്‍ത്തു എന്ന് സമ്മതിച്ചു എന്ന പേരില്‍ അദ്ദേഹത്തിന്‍റെ വാര്‍ത്ത സമ്മേളനത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. പാലക്കാട് വ്യാജ വോട്ട് സതീശൻ സമ്മതിക്കുന്നു… സർവ്വത്ര വ്യാജൻ.. എന്ന തലക്കെട്ട് നല്‍കി പ്രൊഗ്രസീവ് മൈന്‍ഡ്സ് എന്ന ഗ്രൂപ്പില്‍ ജോസഫ് കുര്യന്‍ […]

Continue Reading

പാലക്കാട് ഉപതെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയില്‍ ജോ ബൈഡനും എന്ന ഈ പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം പാലക്കാട് ഉപതെരഞ്ഞെടുപ്പ് 20ന് നടക്കാനിരിക്കെ വലിയ രാഷ്ട്രീയ വിവാദങ്ങളും ആരോപണങ്ങളുമാണ് മുന്നണികള്‍ തമ്മില്‍ നടക്കുന്നത്. ഇപ്പോള്‍ ഇതാ പാലക്കാട് വോട്ടര്‍ പട്ടികയില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍റെ പേരും എന്ന തരത്തില്‍ റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ പേരില്‍ ഒരു ന്യൂസ് കാര്‍ഡ് പ്രചരിക്കുകയാണ്. റിപ്പോര്‍ട്ടര്‍ ഇലക്ഷന്‍ ബിഗ് ബ്രേക്കിങ് പാലക്കാട് ഉപതെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയില്‍ ജോ ബൈഡനും.. വീട്ടുനമ്പറും വീട്ടുപേരും ഇല്ലാ.. ഐഡികളും വ്യത്യസ്തം.. എന്നതാണ് പോസ്റ്റിന്‍റെ ഉള്ളടക്കം. രാഹുൽ മാങ്കൂട്ടത്തിന് വോട്ട് ചെയ്യുവാൻ അമേരിക്കയിൽ […]

Continue Reading

വീഡിയോ ദൃശ്യങ്ങളില്‍ കാണുന്നത് പാലക്കാട് എല്‍‌ഡി‌എഫ് സ്ഥാനാര്‍ത്ഥി ഡോ.പി.സരിനല്ല, സത്യമിങ്ങനെ… 

നവംബര്‍ 13 ന് നടക്കാനിരിക്കുന്ന ഉപതെരെഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ പരസ്യമായി അതൃപ്തി അറിയിച്ച് കോണ്‍ഗ്രസ്സ് ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ ആയിരുന്ന പി സരിന്‍ കോണ്‍ഗ്രസ്സ് നേതൃത്വവുമായി തെറ്റുകയും സി‌പി‌എം അനുഭാവം പ്രകടമാക്കുകയും ചെയ്ത ശേഷം സി‌പി‌എം പി സരിനെ പാലക്കാട് എല്‍‌ഡി‌എഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയുണ്ടായി. ഈ പശ്ചാത്തലത്തില്‍ ഡോ. സരിന്‍ എല്‍‌ഡി‌എഫിനെ പ്രചരണത്തിനിടെ തള്ളിപ്പറയുന്നു എന്നവകാശപ്പെട്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രചരണം  ദൃശ്യങ്ങളില്‍ പ്രചാരണ വാഹനത്തില്‍ സ്ഥാനാര്‍ത്ഥി ചുറ്റും കൂടിയ ജനക്കൂട്ടത്തോടായി “കേരളത്തിന്‍റെ സന്തോഷവും സമാധാനവും […]

Continue Reading

CAA/NRC സമരകാലത്ത് ഡോ. സരിന്‍ പരിശോധനാ ബോര്‍ഡില്‍ ഹിന്ദുക്കള്‍ക്ക് ചികില്‍സയില്ലെന്ന് എഴുതി വച്ചിരുന്നു എന്ന പ്രചരണം വ്യാജമാണ്…

നവംബര്‍ 13 ന് നടക്കാനിരിക്കുന്ന ഉപതെരെഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ പരസ്യമായി അതൃപ്തി അറിയിച്ച് കോണ്‍ഗ്രസ്സ് ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ ആയിരുന്ന പി സരിന്‍ കോണ്‍ഗ്രസ്സ് നേതൃത്വവുമായി തെറ്റുകയും സി‌പി‌എം അനുഭാവം പ്രകടമാക്കുകയും ചെയ്ത ശേഷം സി‌പി‌എം പി സരിനെ പാലക്കാട് എല്‍‌ഡി‌എഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയുണ്ടായി. ഈ പശ്ചാത്തലത്തില്‍ സരിനെ കുറിച്ച് നടക്കുന്ന പ്രചരണം താഴെ കൊടുക്കുന്നു പ്രചരണം  സി‌എ‌എ- എന്‍‌ആര്‍‌സിക്കെതിരെ സമരം ശക്തമായിരുന്ന കാലത്ത് ഡോ, സരിന്‍ തന്‍റെ വീടിന് മുന്നിലുള്ള പരിശോധനാ ബോര്‍ഡില്‍ ഹിന്ദുക്കള്‍ക്ക് […]

Continue Reading

നായയെ മണ്ണിടിച്ചിലില്‍ നിന്നും രക്ഷിക്കുന്ന ഈ വീഡിയോ വയനാട്ടിലെയോ? വസ്‌തുത അറിയാം..

വിവരണം നാടിനെ നടുക്കിയ വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ഇപ്പോഴും ജീവന്‍ രക്ഷാദൗത്യം പുരോഗമിക്കുകയാണ്. എന്നാല്‍ മൃതദേഹങ്ങളാണ് അധികവും ലഭിക്കുന്നത്. കന്നുകാലികളെയും നായകളെയും എല്ലാം പ്രദേശത്ത് നിന്നും കണ്ടെത്തെയിട്ടുണ്ട്. ഇപ്പോള്‍ മണ്ണിനടിയില്‍ കുടുങ്ങിയ നിലിയിലൊരു നായയെ വയനാട്ടിലെ ദുരന്തബാധിത മേഖലിയില്‍ നിന്നും രക്ഷപെടുത്തുന്നു എന്ന പേരില്‍ ഒരു റീല്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ട്രീസ തോമസ് എന്ന പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്ക് നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്- Facebook Reel  Archived Screenrecord  എന്നാല്‍ യഥാര്‍ത്ഥത്തില്‍ നായയെയും അതിന്‍റെ […]

Continue Reading

അവനവന്‍ സ്വന്തം ജീവന്‍ സംരക്ഷിക്കണമെന്ന് ഡിജിപി പ്രസ്താവന നടത്തിയിട്ടില്ല.. പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം പാലക്കാടിനെ ഞെട്ടിച്ച രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്. പോപ്പുലര്‍ ഫ്രണ്ട് നേതാവിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തി 24 മണിക്കൂറിനുള്ളില്‍ ആര്‍എസ്എസ് നേതാവിനെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും കൊലപ്പെടുത്തുകയായിരുന്നു. മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചാ വിഷയമായ ഈ സംഭവത്തെ തുടര്‍ന്ന് സര്‍ക്കാരിനും ആഭ്യന്തരവകുപ്പിനും എതിരെ വലിയ ആക്ഷേപങ്ങള്‍ ഉയരുകയും ചെയ്തിരുന്നു. അതിനിടയിലാണ് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് നടത്തിയ പ്രസ്താവന എന്ന പേരില്‍ ഒരു പ്രചരണം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയത്. അവനവന്‍ സ്വന്തം ജീവന്‍ […]

Continue Reading

FACT CHECK – കുറുവ കൊള്ള സംഘം കേരളത്തിലേക്ക് കടന്നിട്ടില്ല; പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം തമിഴ്‌നാട് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന കുറുവാ സംഘം എന്ന പേരില്‍ കുപ്രസിദ്ധമായ കൊള്ള സംഘം കേരളത്തിലേക്ക് കടന്നു എന്നും ഇവര്‍ അപകടകാരികളാണെന്നും പോലീസ് ജനങ്ങള്‍ക്ക് ജഗ്രാത നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നുമുള്ള പേരില്‍ നിരവധി മാധ്യമങ്ങളും സമൂഹമാധ്യമങ്ങളിലെ ചില ഗ്രൂപ്പുകളും പേജുകളും വ്യാപക പ്രചരണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇത്തരത്തില്‍ ധ്വനി ഫെയ്‌സ്ബുക്ക് കൂട്ടായ്മ എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഒരു പോസ്റ്റിലെ വരികള്‍ ഇങ്ങനെയാണ്- കൊടുംക്രൂരൻമാരായ കുറുവാ സംഘം കേരളത്തിൽ ; അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ് 02-08-2021 […]

Continue Reading

കൊറോണസംഹാര പൂജയുടെ വിവരം ചേര്‍ത്തുള്ള ക്ഷേത്രത്തിലെ വഴിപാട് വിവരപ്പട്ടിക എഡിറ്റ് ചെയ്തതാണ്…

വിവരണം സർക്കാർ ഏർപ്പെടുത്തിയ നിർബന്ധിത ലോക്ഡൌണിനെ തുടർന്ന്  എല്ലായിടത്തും ആരാധനാലയങ്ങൾ അടച്ചിട്ടിരുന്നു. എന്നാൽ ലോക്ക്ഡൗൺ അവസാനിക്കുന്ന ഔപചാരികമായി അവസാനിക്കുന്നജൂൺ എട്ട് മുതൽ ആരാധനാലയങ്ങൾ തുറക്കാൻ സർക്കാർ ഉത്തരവ് ലഭിച്ചു. ക്രൈസ്തവ ദേവാലയങ്ങളും മുസ്ലീം പള്ളികളും തല്‍ക്കാലം തുറക്കുന്നില്ല എന്ന് മത പുരോഹിതര്‍ വ്യക്തമാക്കിയതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനിടെ പ്രചരിച്ചു തുടങ്ങിയ ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്.  പോസ്റ്റിൽ ഒരു ക്ഷേത്രത്തിലെ വഴിപാട് വിവര പട്ടികയാണ്  നൽകിയിട്ടുള്ളത്. ഈ വഴിപാട് പട്ടികയിലെ ഏറ്റവും ചുവട്ടിൽ സ്പെഷ്യൽ കൊറോണ സംഹാര […]

Continue Reading

പാലക്കാട് അമ്പലപ്പാറയില്‍ ഗര്‍ഭിണിയായ ആന ചരിഞ്ഞത് മലപ്പുറത്താണെന്ന് സാമുഹ്യ മാധ്യമങ്ങളില്‍ തെറ്റായ പ്രചരണം…

പാലക്കാട്‌ ജില്ലയിലെ അമബലപ്പാറയില്‍ ഗര്‍ഭിണിയായ ഒരു കാട്ടാന സ്ഫോടക വസ്തു നിറച്ച് വെച്ച കൈതച്ചക്ക ഭക്ഷിച്ചതു മൂലം ചരിഞ്ഞത്തിതിന്‍റെ വാര്‍ത്ത ദേശിയ തരത്തിലും സംസ്ഥാനത്തും വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. എന്നാല്‍ ഈ വാര്‍ത്ത‍യുടെ ആദ്യത്തെ റിപ്പോര്‍ട്ടുകളില്‍ ഈ സംഭവം നടന്നത് മലപ്പുറം ജില്ലയിലാണ് എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. ഇതില്‍ എന്‍.ഡി.ടി.വി., ഇന്ത്യ ടിവി, സീ ന്യൂസ്‌, റിപ്പ്ബ്ലിക്, ഹിന്ദുസ്ഥാന്‍ ടൈംസ്‌ തുടങ്ങിയ പ്രമുഖ ദേശിയ മാധ്യമങ്ങള്‍ക്കൊപ്പം പ്രാദേശിക മാധ്യമങ്ങളായ മനോരമയും കൈരളിയുമുണ്ട്.  സംഭവം മലപ്പുറത്താണ് നടന്നത് […]

Continue Reading

തന്നെ പകരക്കാരനായി എംപി ആക്കണമെന്ന് ആവശ്യപ്പെട്ട് എം.ബി.രാജേഷ് തെര‍ഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു എന്ന പ്രചരണം വ്യാജം..

വിവരണം പാലക്കാട് എംപി വി.കെ.ശ്രീകണ്ഠന്‍ ക്വാറന്‍റൈനില്‍ ആയതിനാല്‍ എന്നെ എംപി ആക്കണമെന്ന് ആവശ്യപ്പെട്ട് എം.ബി രാജേഷ്. പഴയ എക്സസിറ്റ് പോള്‍ ഫലം പുറത്തുവിട്ടു. എക്സിറ്റ് പോളിന്‍റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും. എന്ന പേരില്‍ ഒരു പോസ്റ്റ്  കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പോരാളി വാസു എന്ന പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ 1,100ല്‍ അധികം റിയാക്ഷനുകഴും 263ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. FB Post Archived Link എന്നാല്‍ കേവലം എക്‌സിറ്റ് പോള്‍ […]

Continue Reading

അട്ടപ്പാടിയില്‍ സേവപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ചിത്രം ഇപ്പോഴത്തെതാണോ…?

വിവരണം Facebook Archived Link “ദേ പോകുന്നു പ്രത്യേക ചിഹ്നം ധരിച്ച ചുണകുട്ടികൾ അട്ടപ്പാടിയിലേക്ക്? സേവാ ഭാരതി?” എന്ന അടിക്കുറിപ്പോടെ ഓഗസ്റ്റ്‌ 11, 2019 മുതല്‍ Abhishek Chand എന്ന ഫെസ്ബൂക്ക് പ്രൊഫൈലിലൂടെ ഒരു ചിത്രം പ്രച്ചരിപ്പിക്കുകയാണ്. ഈ ചിത്രത്തില്‍ കാക്കി ഷോര്‍ട്ട്സ് ധരിച്ച സംഘപരിവാര്‍ പ്രവര്‍ത്തകരെ ദുരിതാശ്വാസ സാമഗ്രികള്‍ കൊണ്ട് പോക്കുന്നതായി കാണാന്‍ സാധിക്കുന്നു. കേരളത്തില്‍ നിലവില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന വെള്ളപ്പൊക്കം  ബാധിച്ച പ്രദേശങ്ങളില്‍ ഒന്നായ അട്ടപാടിയില്‍ ദുരിതാശ്വാസ സഹായവുമായി പോയിക്കൊണ്ടിരിക്കുന്ന സേവ ഭാരതി പ്രവര്‍ത്തകരാണ് ഇവര്‍ […]

Continue Reading

ഇത് ഫിറോസ് കുന്നംപറമ്പിലിന്‍റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ് തന്നെയാണോ?

വിവരണം സമൂഹമാധ്യങ്ങളിലൂടെ ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ പ്രമുഖനായ ഫിറോസ് കുന്നംപറമ്പലിന്‍റെ പേരില്‍ ഒരു രോഗിയുടെ ചികിത്സാസഹായ അഭ്യര്‍ത്ഥനയും പേ ടിഎം ക്യൂ ആര്‍ കോഡും കഴിഞ്ഞ ദിവസങ്ങളിലായി ഫെയ്‌സ്ബുക്കില്‍  പ്രചരിക്കുന്നുണ്ട്. പേ ടിഎം വഴി പണം ട്രാന്‍സ്ഫര്‍ ചെയ്ത് നല്‍കാനാണ് പോസ്റ്റിലെ അഭ്യര്‍ത്ഥന.  Firos kunnamparambil palakkad എന്ന പേരിലുള്ള അക്കൗണ്ടില്‍ നിന്നും ജൂണ്‍ 24നാണ് പോസ്റ്റ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്. പോസ്റ്റിന് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍- തലച്ചോറിൽ ഗുരുതര ക്യാൻസർ ബാധിതനായ ഇദ്ദേഹത്തെ ദയവായി നിങ്ങളാൽ ആകും വിധം […]

Continue Reading

പാലക്കാട് നിപ്പ സ്ഥിരീകരിച്ചെന്ന പ്രചരണത്തിന് പിന്നിലെ സത്യാവസ്ഥ എന്ത്?

വിവരണം പാലക്കാട് രണ്ട് പേര്‍ക്ക് നിപ്പ സ്ഥിരീകരിച്ചുവെന്നും കോഴിയില്‍ നിന്നുമാണ് ഇവര്‍ക്ക് നിപ്പ വന്നതെന്നും അവകാശപ്പെടുന്ന ഒരു വാട്‌സാപ്പ് സന്ദേശം കഴിഞ്ഞ കുറെ നാളുകളായി ഫെയ്‌സ്ബുക്കിലും പ്രചരിക്കുന്നുണ്ട്. നിരവധി പേരാണ് ഈ സന്ദേശം വാട്‌സസാപ്പില്‍ നിന്നും കോപ്പി ചെയ്ത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്‌ത് പ്രചരിപ്പിക്കുന്നത്. രാമചന്ദ്രന്‍ നായര്‍ എന്ന ഒരു വ്യക്തി കൊച്ചിയില്‍ അടുത്ത ഇടയില്‍ നിപ്പ വീണ്ടും വന്ന ശേഷം ജൂണ്‍ 16നു ഇതെ പോസ്റ്റ് വീണ്ടു പങ്കു വച്ചിട്ടുണ്ട്. പലരും പങ്കുവയ്ക്കുന്ന പോസ്റ്റിന്‍റെ ഉള്ളടക്കം […]

Continue Reading

സ്പിരിറ്റ് കടത്തിയ സംഭവത്തെ എംല്‍എ എ.എന്‍.ഷംസീര്‍ ന്യായീകരിച്ചോ?

വിവരണം സിപിഎം നേതാവിനെ 480 ലിറ്റര്‍ സ്പിരിറ്റുമായി പാലക്കാട് നിന്നും അറസ്റ്റ് ചെയ്ത സംഭവത്തെ തുടര്‍ന്ന് വലിയ ചര്‍ച്ച്കളാണ് സമൂഹ മാധ്യമങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇതിനിടയിലാണ് ഡിവൈഎഫ്ഐ നേതാവും തലശേരി എംഎല്‍എയുമായി എ.എന്‍.ഷംസീറിനെ കുറിച്ചും ചില ചര്‍ച്ചകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. സിപിഎം നേതാവിന്‍റെ അറസ്റ്റിനെ കുറിച്ച് ഷംസീര്‍ ന്യായീകരണം നടത്തിയെന്ന വിധത്തില്‍ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റാണ് വൈറലായിരിക്കുന്നത്. “മദ്യം കിട്ടാതെ വിഷമിക്കുന്നവര്‍ക്ക് എക്സൈസ് വകുപ്പ് അറിയാതെ എത്തിച്ച് കൊടുത്ത ദ്രാവകത്തെ സ്പിരിറ്റ് കടത്ത് എന്ന് പറഞ്ഞ് ആക്ഷേപിക്കരുതെന്ന് “ […]

Continue Reading