ജാവദേക്കറിന് സിപിഎമ്മില്‍ ചേരാന്‍ താല്‍പര്യമെന്ന് ഇ.പി.ജയരാജന്‍ പറഞ്ഞോ? വസ്‌തുത അറിയാം..
വിവരണം മുതിര്‍ന്ന ബിജെപി നേതാവായ പ്രകാശ് ജാവദേക്കര്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജനുമായി കൂടിക്കാഴ്ച്ച നടത്തിയത് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഇ.പി.ജയരാജന്‍റെ വീട്ടില്‍വെച്ച് പാര്‍ട്ടി നേതൃത്വത്തിന്‍റെ അറിവില്ലാതെയായിരുന്നു കൂടിക്കാഴ്ച്ച. എന്നാല്‍ ഇപ്പോള്‍ ഇതാ ജാവദേക്കറിന്‍റെ സന്ദര്‍ശന ലക്ഷ്യം സിപിഎമ്മില്‍ ചേരാനുള്ള താല്‍പര്യം അറിയിക്കാനാണെന്നാണ് ഇ.പി.ജയരാജന്‍റെ വിശദീകരണം എന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം. ജാവദേക്കറിന് സിപിഎമ്മില്‍ ചേരാന്‍ താല്‍പര്യം.. അതിന്‍റെ കാര്യങ്ങളാണ് സംസാരിച്ചത്.. എന്ന് ഇ.പി.ജയരാജന്‍ പറഞ്ഞു എന്ന പേരില്‍ മിഷന്‍ ട്വന്‍റി – 26 എന്ന ഗ്രൂപ്പില്‍ ആഫ്രിക്കന്‍ അമ്പറിക്ക […]
Continue Reading