FACT CHECK – മുസ്‌ലിം ലീഗ് വഖഫ് സംരക്ഷ റാലി ദിനത്തില്‍ കോഴിക്കോട് റെക്കോര്‍ഡ് മദ്യവില്‍പ്പന നടന്നോ? യാഥാര്‍ത്ഥ്യമെന്ത്? വായിക്കുക..

വിവരണം വഖഫ് നിയമനം പിഎസ്‌സിക്ക് വിടുന്നതിനെതിരെ വിവിധ മുസ്‌ലിം സമുദായ സംഘടനകള്‍ രംഗത്ത് വന്നിരുന്നു. ഇതില്‍ പ്രബല സംഘടനകളുമായി കൂടിക്കാഴ്ച്ച നടത്തി മുഖ്യമന്ത്രി ഒത്തുതീര്‍പ്പില്‍ എത്തിയതായും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ആശങ്കകള്‍ പരിഹരിച്ച ശേഷമെ നടപടികളുമായി മുന്നോട്ട് പോകുകയുള്ളു എന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ ഇതിന് ശേഷവും പ്രക്ഷോഭങ്ങള്‍ അവസാനിപ്പിക്കില്ലെന്നും സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നുമുള്ള പ്രഖ്യാപനം നടത്തി മുസ്‌ലിം ലീഗ് രംഗത്ത് വരുകയായിരുന്നു. ഇതോടെ സര്‍ക്കാരും മുസ്‌ലിം ലീഗും നേര്‍ക്കുനേര്‍ പോരിലേക്ക് കടന്നിരിക്കുകയാണ്. മുഖ്യമന്ത്രിയും ലീഗ് […]

Continue Reading

FACT CHECK: സെക്രട്ടേറിയറ്റിലെ സമരവേദിയില്‍ നിന്നുള്ള വൈറല്‍ ചിത്രത്തിലെ യുവതി, അനില്‍ അക്കര എംഎല്‍എയുടെ ബന്ധുവാണ് എന്ന പ്രചരണത്തിന്‍റെ യാഥാര്‍ത്ഥ്യമറിയൂ…

വിവരണം  കേരള സര്‍ക്കാര്‍ വകുപ്പുകളില്‍ അനധികൃത നിയമനങ്ങള്‍ നടന്നുവെന്ന് ഇതര രാഷ്ട്രീയ പാര്‍ട്ടികള്‍ ഉന്നയിച്ച ആരോപണങ്ങളെ കുറിച്ച് നാം മാധ്യമങ്ങളിലൂടെ അറിഞ്ഞിരുന്നു. തലസ്ഥാനത്ത് പി എസ് സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും ജോലി ലഭിക്കാത്ത ഉദ്യോഗാര്‍ഥികള്‍ സമരം സംഘടിപ്പിച്ച വാര്‍ത്തയും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും ജോലി ലഭിക്കാത്തതിന്‍റെ വിഷമങ്ങള്‍ സമര വേദിയില്‍ പങ്കുവച്ചശേഷം സുഹൃത്തിനെ ചേര്‍ത്തുപിടിച്ച് കരയുന്ന ലയ എന്ന യുവതിയുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി മാറി.  ഇപ്പോള്‍ ഈ ചിത്രവുമായി […]

Continue Reading

ജോലി ലഭിക്കാത്തതിന്‍റെ പേരില്‍ യുവാവ് ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെടുത്തി പിഎസ്‌സിക്കെതിരെ വ്യാജ പ്രചരണം…

വിവരണം ജോലി കിട്ടാത്തതില്‍ മനംനൊന്ത് തിരുവനന്തപുരം സ്വദേശി അനു കുറിപ്പ് എഴുതി വച്ചശേഷം ആത്മഹത്യ ചെയ്ത സംഭവം കേരളത്തെ ദുഃഖത്തില്‍ ആഴ്ത്തിയിരുന്നു.  ഇതേതുടര്‍ന്ന് പ്രതിപക്ഷവും ഇതര പാര്‍ട്ടികളും ഭരണ പക്ഷത്തിനെതിരെ ശക്തമായ ആരോപണങ്ങള്‍ ഉന്നയിക്കുവാന്‍ ആരംഭിച്ചു. പിഎസ്‌സി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും  ജോലി ലഭിക്കാത്തതിനാലാണ് അനു ആത്മഹത്യ ചെയ്തതെന്ന് പ്രചാരണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരംഭിച്ചു.  ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഒരു വാര്‍ത്തയാണ് ഇവിടെ നല്‍കിയിട്ടുള്ളത്.   archived link FB post “അനു ജനറൽ കാറ്റഗറി ആയതുകൊണ്ടാണ് ജോലി […]

Continue Reading