ഹിജാബ് ധരിച്ച പെണ്‍കുട്ടിയെ സാമൂഹ്യവിരുദ്ധരില്‍ നിന്നും രക്ഷിക്കുന്ന സ്വാമിയുടെ വൈറല്‍ വീഡിയോക്ക് പിന്നിലെ വസ്‌‌തുത എന്ത്? അറിയാം..

വിവരണം കര്‍ണാടകയില്‍ ഹിജാബ് വിരുദ്ധ നയത്തിനെതിരെ പ്രതിഷേധങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. സ്കൂളുകളില്‍ ഹിജാബ് ധരിച്ച് എത്താന്‍ പാടില്ല എന്ന സര്‍ക്കാര്‍ നിലപാടിനെതിരെ മുസ്‌ലിം സംഘടനകളും എന്നാല്‍ സര്‍ക്കാര്‍ തീരുമാനത്തെ അനുകൂലിച്ച് ഹിന്ദു സംഘടനകളും രംഗത്ത് വന്നതോടെ മതങ്ങള്‍ തമ്മിലുള്ള പോരിലേക്കാണ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്. ഇതിനിടയല്‍ ഹിജാബുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കര്‍ണാടകയില്‍ എന്ന പേരില്‍ പ്രചരിക്കുന്ന പല വീഡിയോകളും ഇതുമായി ബന്ധമില്ലാത്തതാണെന്ന് ഞങ്ങള്‍ തന്നെ ഫാക്‌ട് ചെക്ക് ചെയ്ത് കണ്ടെത്തിയിട്ടുമുണ്ട്. ഇപ്പോള്‍ ഇതാ ഹിജാബ് […]

Continue Reading

പീഡിപ്പിക്കാന്‍ ശ്രമിച്ചവരില്‍ നിന്നും 12 വയസുകാരിയെ രക്ഷിച്ച് സിംഹക്കൂട്ടം 12 മണിക്കൂര്‍ കുട്ടിക്ക് കാവല്‍ നിന്നോ?

വിവരണം 12 വയസുകാരിയെ പീഡകരില്‍ നിന്നും രക്ഷിച്ചത് മനുഷ്യരായിരുന്നില്ല ഒരു കൂട്ടം സിംഹങ്ങളായിരുന്നു എന്ന തലക്കെട്ട് നല്‍കിയൊരു പോസ്റ്റ് കഴിഞ്ഞ കുറെ നാളുകളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒരു കുട്ടിയുടെ ചിത്രം സഹിതമാണ് ഈ പോസ്റ്റ് പ്രചരിക്കുന്നത്. പീഡകരില്‍ നിന്നും കുട്ടിയെ രക്ഷിച്ചു എന്ന മാത്രമല്ല സിംഹങ്ങള്‍ കുട്ടിക്കരികില്‍ 12 മണിക്കൂറോളം കാവല്‍ നിന്നു എന്നും പോസ്റ്റില്‍ പറയുന്നു. സിനിമ മിക്‌സര്‍ എന്ന പേജില്‍ പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന്  ഇതുവരെ 1,100ല്‍ അധികം ഷെയറുകളും 11,000ല്‍ അധികം റിയാക്ഷനുകളും ലഭിച്ചിട്ടുണ്ട്. […]

Continue Reading

ചിത്രത്തില്‍ കാണുന്ന കുട്ടി നായ രക്ഷപെടുത്തിയ കുട്ടിയല്ല!

വിവരണം Facebook Archived Link “ജന്മം കൊടുത്തവർക്ക് വേണ്ടാത്ത ഈ പിഞ്ചു പൈതലിനെ അവർ കുപ്പത്തൊട്ടിയിൽ എറിഞ്ഞു. തൊട്ടിയിൽ  ഭക്ഷണം തിരയുകയായിരുന്നു ഈ നായ കുഞ്ഞിനെ എടുത്ത് തൊട്ടടുത്ത വീടിന്റെ മുന്നിൽ കൊണ്ട് വച്ചു.നായയുടെ അസാധാരണ കുര കേട്ട് പുറത്തിറങ്ങിയ വീട്ടുകാർ കുഞ്ഞിനെ എടുത്തു വളർത്തി. അവൻ ദേ,ഇത്രയും വളർന്നിരിക്കുന്നു.” എന്ന അടിക്കുറിപ്പോടെ 2019 മെയ്‌ 1, മുതല്‍ Medical College Helping Team എന്ന ഫെസ്ബൂക്ക് പെജിലൂടെ ഒരു ചിത്രം പ്രചരിപ്പിക്കുകയാണ്.  ഈ ചിത്രത്തിന് ഇത് […]

Continue Reading