ബിന്ദു കൃഷ്ണ തന്‍റെ അടുത്ത സുഹൃത്താണെന്ന് സരിത എസ് നായര്‍ പറഞ്ഞോ? വസ്‌തുത അറിയാം..

വിവരണം സോളാര്‍ തട്ടിപ്പ് കേസില്‍ കുപ്രസിദ്ധയായ സരിത എസ്.നായരുടെ വെളിപ്പെടുത്തലുകള്‍ പലപ്പോഴും വലിയ രാഷ്ട്രീയ കോളിളക്കങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. യുഡിഎഫ് ഭരണകാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ് സോളാര്‍ അഴിമതി കേസ്. കോണ്‍ഗ്രസ് മന്ത്രിമാരും നേതാക്കളുമായി സരിത നടത്തിയ ഫോണ്‍ സംഭാഷണങ്ങളുടെയും കൂടിക്കാഴ്ച്ചകളുടെയുമെല്ലാം വിവരങ്ങള്‍ മാധ്യമങ്ങള്‍ പുറത്ത് വിടുകയും വിവാദം ആളിപ്പടരുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനിടയില്‍ സരിത നിരവധി തവണ ഫോണില്‍ വിളിച്ച വനിത നേതാക്കളുടെയും കോള്‍ ലിസ്റ്റ് അന്ന് പുറത്ത് വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതാ ബിന്ദു […]

Continue Reading

FACT CHECK:കെ.എം.മാണിയുടെ രാജി ആവശ്യപെട്ടു സമരം ചെയ്യുന്ന എല്‍.ഡി.എഫ്. പ്രവര്‍ത്തകരുടെ ചിത്രമല്ല ഇത്; സത്യാവസ്ഥ ഇങ്ങനെ…

ബാര്‍ കോഴ അഴിമതിയില്‍ കുടുങ്ങിയ അന്നത്തെ ധനകാര്യമന്ത്രി കെ.എം. മാണിക്കെതിരെ സമരം ചെയുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രവര്‍ത്തകര്‍ എന്ന തരത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ ഒരു ചിത്രം വ്യാപകമായി പ്രചരിക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ ഈ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം 2013ല്‍ തിരുവനന്തപുരം സെക്രട്ടേറിയേറ്റിന്‍റെ മുന്നില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപെട്ടു എല്‍.ഡി.എഫ്. നടത്തിയ വളയല്‍ സമരത്തിന്‍റെതാണ് എന്ന് കണ്ടെത്തി. പ്രചരണം Facebook Archived Link സമര്‍ക്ക്കാര്‍ റോഡില്‍ കിടന്നുറങ്ങുന്നതിന്‍റെ ചിത്രത്തിനോടൊപ്പം പ്രചരിപ്പിക്കുന്ന […]

Continue Reading

FACT CHECK: യുപിയില്‍ ബിജെപി എം.പി അശോക്‌ സക്സേന സൂര്യകോപത്തിന്‍റെ ഭീതിയില്‍ സോളാര്‍ പാനല്‍ തകര്‍ത്തോ…?

സുര്യപ്രകാശത്തില്‍ നിന്ന് വൈദ്യുതി ഉണ്ടാക്കിയാല്‍ സുര്യ ദേവതയുടെ കോപമുണ്ടാകും എന്ന് പേടിച്ച് ബിജെപി എം.പി.യും അണികളും സോളാര്‍ പാനല്‍ തകര്‍ത്തൂ എന്ന് വാദിക്കുന്ന ചില പോസ്റ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഈ പോസ്റ്റുകളില്‍ വാദത്തിനോടൊപ്പം ഒരു കൂട്ടം ജനങ്ങള്‍ സോളാര്‍ പാനല്‍ തകര്‍ക്കുന്നതിന്‍റെ വീഡിയോയുമുണ്ട്. ഇതേ വിവരണതോടെ ഈ വീഡിയോ വാട്ട്സാപ്പിലും ഫെസ്ബൂക്കിലും പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഞങ്ങള്‍ ഈ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ വീഡിയോക്ക് ബിജെപിയോടും ഉത്തര്‍പ്രദേശിനോടും യാതൊരു ബന്ധവുമില്ല എന്ന് മനസിലായി. വീഡിയോയില്‍ കാണുന്ന സംഭവത്തിന്‍റെ […]

Continue Reading

സരിത എസ്.നായര്‍ക്ക് വേണ്ടി സിപിഎം കേസില്‍ കക്ഷി ചേരുമെന്ന പ്രചരണം സത്യമാണോ?

വിവരണം സ്ത്രീകളെ വേശ്യ എന്ന് വിളിച്ചു കൂവുന്ന ഫിറോസ് കുന്നം പറമ്പിലും മൂരികളും കാണുക പഠിക്കുക കമ്മ്യുണിസ്റ്റ് നിലപാടുകളെ.. അഭിവാദ്യങ്ങൾ  കോയമ്പത്തൂരില്‍ വ്യവസായിയെ കബളിപ്പിച്ചു എന്ന കേസില്‍ സോളാര്‍ വിവാദ നായിക സരിത എസ്.നായര്‍ക്ക് കോടതി 3 വര്‍ഷം തടവ് വിധിച്ചത് കഴിഞ്ഞ ദിവസത്തെ പ്രധാന വാര്‍ത്തയായിരുന്നു. ഇതെ തുടര്‍ന്ന് സിപിഎം തമിഴ്‌നാട് ഘടകം സരിതയുടെ നീതിക്കായി കേസില്‍ കക്ഷി ചേരുമെന്ന് കേരള എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ പറഞ്ഞു എന്ന പേരില്‍ ഒരു പോസ്റ്റ്  സമൂഹ മാധ്യമങ്ങളില്‍ […]

Continue Reading