കോണ്‍ഗ്രസ്സ് തെരെഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് ഷാരൂഖ് ഖാന്‍..? ദൃശ്യങ്ങളിലുള്ളത് അപരനാണ്… സത്യമിങ്ങനെ…

കോൺഗ്രസ് പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചരണ റാലിയിൽ ബോളിവുഡ് താരം ഷാരൂഖ് ഖാൻ പങ്കെടുത്തു എന്ന് അവകാശപ്പെട്ടുകൊണ്ട് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.  പ്രചരണം  രാഹുൽ ഗാന്ധിയുടെയും മറ്റ് കോൺഗ്രസ് നേതാക്കളുടെ പോസ്റ്ററുകൾ പതിപ്പിച്ച തുറന്ന വാഹനത്തിൽ  ‘ഷാരൂഖ് ഖാൻ’ കോൺഗ്രസ് പ്രവർത്തകരോടൊപ്പം നിൽക്കുന്നത് ദൃശ്യങ്ങളിൽ കാണാം.  തെരഞ്ഞെടുപ്പ് പ്രചരണ റാലിക്ക് പിന്തുണ നൽകാൻ ഷാരൂഖ് ഖാൻ എത്തിയപ്പോഴുള്ള വീഡിയോ ആണിതെന്ന് സൂചിപ്പിച്ച് അടിക്കുറിപ്പ് ഇങ്ങനെ: “ഇന്ത്യയുടെ ജനാധിപത്യത്തിനും മതേതരത്വത്തിനും കരുത്തേകാൻ കോൺഗ്രസിന്റെറെ കരങ്ങൾക്ക് കരുത്തേകാൻ താരരാജാവ് ഷാരൂഖാൻ” FB […]

Continue Reading

ഷാരുഖ് ഖാന്‍ ലതാ മങ്കേഷ്കറിന്‍റെ മൃതദേഹത്തെ അപമാനിച്ചിട്ടില്ല; വൈറല്‍ വീഡിയോയുടെ സത്യാവസ്ഥ അറിയൂ…

ബോളിവുഡ് സുപ്പര്‍ സ്റ്റാര്‍ ഷാരുഖ് ഖാന്‍ ഭാരത്‌ രത്ന ലതാ മങ്കേഷ്കറിന്‍റെ മൃതദേഹത്തിന്‍റെ മുകളില്‍ തുപ്പി അവരെ അപമാനിച്ചു എന്ന് വാദിച്ച് സാമുഹ മാധ്യമങ്ങളില്‍ ഒരു വീഡിയോ പ്രചരിപ്പിക്കുകയാണ്. പക്ഷെ ഈ പ്രചരണം പൂര്‍ണമായും തെറ്റാണ്. വീഡിയോയില്‍ കാണുന്ന സംഭവം എന്താണെന്ന് നമുക്ക് അറിയാം. പ്രചരണം Facebook Archived Link മുകളില്‍ നല്‍കിയ വീഡിയോയില്‍ നമുക്ക് ഷാരുഖ് ഖാനും അദ്ദേഹത്തിന്‍റെ മാനേജറായ പൂജ ദദലാനിയും ലതാ മങ്കേഷ്കറിന് ആദരാഞ്ജലികള്‍ സമര്‍പ്പിക്കുന്നതായി കാണാം. പൂജ കൈ കുപ്പി പ്രാര്‍ഥിക്കുമ്പോള്‍ […]

Continue Reading

യുപിയിലെ ഫിരോസാബാദിലെ എസ്.ആര്‍.കെ. കോളേജില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് പര്‍ദ്ദ നിരോധിച്ചിട്ടുണ്ടോ?

വിവരണം Facebook Archived Link “അനുകരിക്കാവുന്ന മാതൃക —————————– പർദ്ദ കോളേജിന്റെ ഡ്രസ് കോഡല്ല,​.. വിദ്യാർത്ഥിനികളെ വടിയെടുത്ത് ഓടിച്ച് പ്രിൻസിപ്പാൾ,​ ഫിറോസാബാദ്: കോളേജിൽ പർദ്ദ ധരിച്ചെത്തിയ പെൺകുട്ടികളെ വടിയെടുത്ത് ഓടിച്ച് പ്രിൻസിപ്പാൾ. ഉത്തർപ്രദേശിലെ ഫിറോസാബാദിലെ എസ്.ആർ.കെ കോളേജിലാണ് സംഭവം നടക്കുന്നത്. പർദ്ദ ഈ കോളേജിന്റെ ഡ്രസ് കോഡല്ല എന്ന് പറഞ്ഞാണ് പ്രിൻസിപ്പാൾ വിദ്യാർത്ഥിനികളെ ഓടിച്ചത്. പർദ്ദ ധരിച്ചെത്തുന്നവരെ കോളേജിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് എസ്.ആർ.കെ കോളേജ് മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്.” എന്ന അടിക്കുറിപ്പോടെ ഒരു ചിത്രം സെപ്റ്റംബര്‍ 16, 2019 മുതല്‍ […]

Continue Reading