ഭക്ഷ്യസുരക്ഷ വിഭാഗം 50,000 രൂപ പിഴ ചുമത്തിയതിനെ തുടര്‍ന്നാണോ തട്ടുകട ഉടമയും കുടുംബവും ആത്മഹത്യ ചെയ്തത്.. എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് അറിയാം..

വിവരണം 50,000 രൂപ പിഴയിട്ടതിന്‍റെ പേരില്‍ തട്ടുകട ഉടമയും കുടുംബവും ആത്മഹത്യ ചെയ്തു എന്ന പ്രചരണമാണ് സമൂഹമാധ്യമങ്ങളില്‍ വൈറാലകുന്നത്. ഭക്ഷ്യസുരക്ഷ വകുപ്പാണ് ഇത്രയും ഭീമമായ തുക തട്ടുകടയ്ക്ക് പിഴയിട്ടതെന്നതാണ് അവകാശവാദം. വീട്ടിലെ 4 വയറുകൾ വിശന്നിരിക്കാതിരിക്കാൻ രാപ്പകൽ തട്ടുകടയിൽ  കഷ്ടപ്പെടുന്ന ഈ അച്ഛൻ്റെ മുഖം ആണ് രാവിലെ മുതൽ മനസിൽ…50000 രൂപ ഒക്കെ തട്ട് കടയിൽ നിന്ന് ഉണ്ടാക്കുവാൻ 7 രൂപക്ക് വിൽക്കുന്ന എത്ര പൊറോട്ട വേണം സാറുമാരെ?എത്രയാളുകൾക്ക് എത്രമാസം 10 രൂപയുടെ ചായ കൊടുക്കണം..പിഴയാണ് ഉദ്ദേശമെങ്കിൽ […]

Continue Reading

വീടിന്‍റെ വാതില്‍ ചവട്ടി പൊളിച്ച് കെ-റെയില്‍ കല്ല് സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥര്‍ എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോ സത്യമാണോ? എന്താണ് വസ്‌തുത എന്ന് അറിയാം..

വിവരണം കെ-റെയില്‍ വിരുദ്ധ സമരവും സര്‍വേ കല്ലുകള്‍ പിഴുതെറിയുന്ന സംഭവങ്ങളും സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുകയാണ്. നാട്ടുകാരും പോലീസും തമ്മിലുള്ള വാക്കേറ്റങ്ങളുടെയും സംഘര്‍ഷങ്ങളുടെയും എല്ലാ ദൃശ്യങ്ങള്‍ മുഖ്യധാര മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലുമെല്ലാം പ്രചരിക്കുന്നുണ്ട്. ഇതിനിടയിലാണ് കെ-റെയില്‍ ഉദ്യോഗസ്ഥരും പോലീസും ഒരു വീഡിന്‍റെ വാതില്‍ തകര്‍ത്ത് ഉള്ളില്‍ കയറി സര്‍വേ കല്ല് സ്ഥാപിക്കാന്‍ അതിക്രമം നടത്തുന്നു എന്ന പേരില്‍ ഒരു വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായത്. അറിയിപ്പ്….. 👇👆 വീടിന്റെ വാതിൽ ചവിട്ടിപ്പൊളിക്കുന്ന ശബ്ദം കേട്ട് വീട്ടുകാർ ഭയപ്പെടേണ്ട, അത് കള്ളന്മാരോ പിടിച്ചുപറിക്കാരോ അല്ല […]

Continue Reading

FACT CHECK: “വിശപ്പ് സഹിക്കാനാകാതെ ആദിവാസി പെണ്‍കുട്ടി ആത്മഹത്യ ചെയ്തു” എന്ന വാര്‍ത്ത 2016 ലേതാണ്…

രാജ്യത്ത് ഏറ്റവും പട്ടിണി നിരക്ക് കുറഞ്ഞ സംസ്ഥാനം കേരളമാണെന്ന് ചില വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നിരുന്നു. നീതി അയോഗ് റിപ്പോർട്ട് പ്രകാരമാണ് ഈ നിഗമനം എന്നാണ് വാർത്തകൾ പ്രചരിച്ചത്. എന്നാൽ 2015-16 കാലഘട്ടത്തിലെ റിപ്പോർട്ടാണ് പുറത്തുവന്നത് എന്ന് വാദിച്ച് ചില മാധ്യമങ്ങൾ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ഏതായാലും ഈ വാർത്തയുടെ പ്രചരണത്തിന് ശേഷം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മറ്റൊരു വാർത്ത പ്രചരിക്കുന്നുണ്ട് വിശപ്പ് സഹിക്കാനാവാതെ ആദിവാസി പെൺകുട്ടി ജീവനൊടുക്കി എന്നതാണ് വാര്‍ത്ത. പ്രചരണം   പത്രത്തിൽ വന്ന ഒരു […]

Continue Reading

FACT CHECK – ‘മെസിക്ക് പത്താം നമ്പര്‍ ജേഴ്‌സി നല്‍കാത്തതില്‍ മനം നൊന്ത് യുവാവ് ജീവനൊടുക്കി’? മനോരമ ന്യൂസിന്‍റെ പേരില്‍ വ്യാജ പ്രചരണം.. വസ്‌തുത അറിയാം..

വിവരണം ലയണല്‍ മെസി ബാഴ്‌സലോണയില്‍ നിന്നും പിഎസ്‌ജിയിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട് ബാഴ്‌സ ആരാധകരില്‍ പലരും വലിയ നിരാശരായിരുന്നു. ഇതെ കുറിച്ചുള്ള വലിയ ചര്‍ച്ചകളും സമൂഹമാധ്യമങ്ങളില്‍ നടന്നിരുന്നു. അതിനിടയിലാണ് മെസി പത്താം നമ്പര്‍ ജേഴ്‌സി സ്വീകരിക്കുന്നില്ലെന്ന വാര്‍ത്ത പുറത്ത് വന്നത്. അതെ സമയം ഈ തീരുമാനത്തില്‍ മനം നൊന്ത് മെസിയുടെ ആരാധകനായ യുവാവ് ആത്മഹത്യ ചെയ്തു എന്ന പേരില്‍ മനോരമ ന്യൂസ് വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങി. മനോരമ ന്യൂസ് ഫെയ്‌സ്ബുക്ക് പേജില്‍ സ്ട്രീം ചെയ്ത ലൈവ് […]

Continue Reading

FACT CHECK: മൊബൈല്‍ ഫോണില്‍ ഗെയിം കളിച്ചതിന് രക്ഷിതാക്കള്‍ ശകാരിച്ചതിന്‍റെ പേരില്‍ രണ്ടു കുട്ടികള്‍ ആത്മഹത്യ ചെയ്ത സംഭവം നിലവിലെ ബംഗാള്‍ കലാപവുമായി ബന്ധപ്പെടുത്തി തെറ്റായി പ്രചരിപ്പിക്കുന്നു…

പ്രചരണം  ബംഗാളില്‍ തെരഞ്ഞെടുപ്പിന് ശേഷം നടന്ന കലാപത്തിന്‍റെ വിവിധ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളിലൂടെ പലരും പങ്കുവച്ചിരുന്നു. എന്നാല്‍ അവയില്‍ ചിലതിന് നിലവിലെ കലാപവുമായി യാതൊരു ബന്ധവുമില്ല എന്നാണ് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും മനസ്സിലാക്കാനായത്.  കലാപവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഒരു ചിത്രത്തെ കുറിച്ചാണ് നമ്മള്‍ ഇവിടെ അന്വേഷിക്കാന്‍ പോകുന്നത്. കലാപത്തില്‍ രണ്ട് ബിജെപി പ്രവർത്തകരെ തൃണമൂൽ പ്രവര്‍ത്തകര്‍ കൊന്നു കെട്ടിത്തൂക്കി എന്ന് വാദിച്ച് ഒരു പോസ്റ്റ് ഈയിടെ പ്രചരിച്ചു പോരുന്നുണ്ട്. രണ്ട് യുവാക്കളുടെ കഴുത്തിൽ കയർ കുരുക്കി […]

Continue Reading

ജോലി ലഭിക്കാത്തതിന്‍റെ പേരില്‍ യുവാവ് ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെടുത്തി പിഎസ്‌സിക്കെതിരെ വ്യാജ പ്രചരണം…

വിവരണം ജോലി കിട്ടാത്തതില്‍ മനംനൊന്ത് തിരുവനന്തപുരം സ്വദേശി അനു കുറിപ്പ് എഴുതി വച്ചശേഷം ആത്മഹത്യ ചെയ്ത സംഭവം കേരളത്തെ ദുഃഖത്തില്‍ ആഴ്ത്തിയിരുന്നു.  ഇതേതുടര്‍ന്ന് പ്രതിപക്ഷവും ഇതര പാര്‍ട്ടികളും ഭരണ പക്ഷത്തിനെതിരെ ശക്തമായ ആരോപണങ്ങള്‍ ഉന്നയിക്കുവാന്‍ ആരംഭിച്ചു. പിഎസ്‌സി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും  ജോലി ലഭിക്കാത്തതിനാലാണ് അനു ആത്മഹത്യ ചെയ്തതെന്ന് പ്രചാരണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരംഭിച്ചു.  ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഒരു വാര്‍ത്തയാണ് ഇവിടെ നല്‍കിയിട്ടുള്ളത്.   archived link FB post “അനു ജനറൽ കാറ്റഗറി ആയതുകൊണ്ടാണ് ജോലി […]

Continue Reading

അയോദ്ധ്യ ക്ഷേത്ര നിർമ്മാണം തുടങ്ങിയാൽ ആത്മഹത്യ ചെയ്യുമെന്ന് കപിൽ സിബൽ ഒരിടത്തും പറഞ്ഞിട്ടില്ല…

വിവരണം ഏറെ വിവാദങ്ങൾക്കു സംഘർഷങ്ങൾക്കും ഒടുവിൽ വരുന്ന ഓഗസ്റ്റ് അഞ്ചിന് അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന് തുടക്കമാകുകയാണ്. നാല്‍പ്പത് കിലോ തൂക്കം വരുന്ന വെള്ളിയുടെ ഇഷ്ടിക കല്ലിട്ട് പ്രധാന മന്ത്രി നരേന്ദ്ര മോദിയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുക എന്നാണ് വാർത്തകൾ.  ഇതിനിടെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വാർത്തയാണ് ഇവിടെ നൽകിയിട്ടുള്ളത്. അയോദ്ധ്യ ക്ഷേത്ര നിർമ്മാണം തുടങ്ങിയാൽ ആത്മഹത്യ ചെയ്യുമെന്ന് കപിൽ സിബൽ. ഇതാണ് വാർത്ത. ഒപ്പം കപിൽ സിബലിന്‍റെ ചിത്രവും നൽകിയിട്ടുണ്ട്. കൂട്ടിന് ആരുമില്ലാത്തതുകൊണ്ട് മധുപാലും […]

Continue Reading

ചിത്രത്തിലെ പോലീസ് ഉദ്യോഗസ്ഥന്‍റെ മരണത്തിന് ലഡാക്കിലെ ഭീകരാക്രമണവുമായി യാതൊരു ബന്ധവുമില്ല….

വിവരണം കിഴക്കൻ ലഡാക്കിലെ ഇന്ത്യ-ചൈന അതിർത്തിയിൽ  സൈനിക ഏറ്റുമുട്ടലുകള്‍ നടന്നു വരുന്ന ഗാല്‍വന്‍ താഴ്വരയിൽ ചൈന വീണ്ടും സൈനിക നീക്കങ്ങൾ നടത്തുകയാണ് എന്ന വാർത്തകളാണ് ഏറ്റവും പുതുതായി പുറത്തുവരുന്നത്.  ഗാൽവാനിലെ പെട്രോൾ പോയിൻറ് സമീപം ചൈനീസ് സേന ടെന്‍റുകളും മറ്റും നിർമ്മിച്ചു വരുന്നതായി ഉപഗ്രഹ ചിത്രങ്ങൾ സാക്ഷ്യപ്പെടുത്തുന്നു എന്നു വാര്‍ത്തകള്‍ വരുന്നുണ്ട്.  ഇതിനിടയിൽ ഗാൽവന്‍ താഴ്വരയില്‍ ഇന്ത്യയുടെയും ചൈനയുടെയും  സൈനിക നീക്കത്തിന്‍റെയും നിരവധി വാർത്തകളും ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളിലൂടെയും വാർത്താ മാധ്യമങ്ങളിലൂടെയും പുറത്തുവരുന്നുണ്ട്. സൈനികർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു […]

Continue Reading

രാഹുല്‍ ഗാന്ധി സുശാന്ത് സിംഗ് രാജ്പുത്തിനെ ക്രിക്കറ്റര്‍ എന്ന് വിശേഷിപ്പിച്ചു കാണിക്കുന്ന ട്വീറ്റ് വ്യാജമാണ്…

കായ് പോ ചെ, പി.കെ., എം.എസ്. ധോണി-ദി അണ്‍ടോള്‍ഡ്‌ സ്റ്റോറി തുടങ്ങിയ ഹിറ്റ്‌ സിനിമയില്‍ നിന്ന് തന്‍റെ പേരുണ്ടാക്കിയ പ്രശസ്ത ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പൂത് ഞായറാഴ്ച ഉച്ചക്ക് മുംബൈയിലെ തന്‍റെ ഫ്ലാറ്റില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മാസങ്ങളായി സുശാന്ത് വിഷാദരോഗം കൊണ്ട് ബുദ്ധിമുട്ടുകയായിരുന്നു. ഒടുവില്‍ സുശാന്ത് അതമഹത്യ ചെയ്തു എന്നാണ് മാധ്യമങ്ങളില്‍ വരുന്ന പ്രാഥമിക റിപ്പോര്‍ട്ടുകള്‍. പോലീസ് ആത്മഹത്യയുടെ കാരണങ്ങളെ കുറിച്ച് അന്വേഷണം നടത്തി കൊണ്ടിരിക്കുകയാണ്. ഇത്ര ചെറിയ പ്രായത്തില്‍ ഇങ്ങനെ ജീവന്‍ […]

Continue Reading

ഇത് അമേരിക്കയിൽ കൊറോണ ബാധിതൻ ആത്മഹത്യ ചെയ്യുന്നതിന്‍റെ വീഡിയോ അല്ല…

വിവരണം  അമേരിക്കയിൽ കോവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം ഇതുവരെ 431376 ആണ്. ഇതിനോടകം 14787 പേര് അവിടെ മരിച്ചു കഴിഞ്ഞു. ചൈന, ഇറാൻ, ഇറ്റലി, സ്‌പെയിൻ, ജർമനി, ഫ്രാൻസ്, അമേരിക്ക എന്നീ രാജ്യങ്ങളിലാണ് വൈറസ് ബാധ ഏറ്റവും ഗുരുതരമായി നാശം വിതച്ചത്. ലോകം മുഴുവൻ വൈറസിനെതിരെ അതീവ ജാഗ്രത പുലർത്തിയിട്ടും വൈറസിനെ നിയന്ത്രണത്തിലാക്കാനായിട്ടില്ല. രോഗബാധിതർ ഐസൊലേഷൻ പോലുള്ള പ്രതിരോധ മാർഗങ്ങൾക്ക്  വിധേയരാകുന്നത് മൂലം മാനസികമായ ചില ബുദ്ധിമുട്ടുകൾ അവർക്കുണ്ടാകുന്നതായി റിപ്പോർട്ടുകളുണ്ട്.  ഇതിനിടയിലാണ് അമേരിക്കയിൽ കൊറോണ ബാധിതൻ […]

Continue Reading

ജനം ടിവിയുടെ കൃത്രിമ സ്ക്രീന്ഷോട്ടുമായി വ്യാജ വാർത്ത പ്രചരിപ്പിക്കുന്നു

വിവരണം  Saiber Khan Ct‎ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നും ചുവരെഴുത്തുകൾ – chuvarezhuthukal എന്ന ഗ്രൂപ്പിലേക്ക് പ്രസിദ്ധീകരിച്ച ഒരു പോസ്റ്റാണിത്. “കായംകുളം ചേരാവള്ളിയിൽ മസ്ജിദ് അങ്കണത്തിൽ നടന്ന ഹൈന്ദവ വിവാഹത്തിൽ മനംനൊന്ത് മൂന്ന് R S.S പ്രവർത്തകർ ആത്മഹത്യക്ക് ശ്രമിച്ചു” എന്ന അടിക്കുറിപ്പോടെ പോസ്റ്റിൽ നൽകിയിരിക്കുന്നത് ജനം ടിവി പ്രസിദ്ധീകരിച്ച ഒരു വാർത്തയുടെ സ്ക്രീൻഷോട്ട് ആണ്. സ്ക്രീൻഷോട്ടിൽ നൽകിയിരിക്കുന്നത് ഇതേ വാർത്തയും ഒപ്പം ഒരു വ്യക്തിയുടെ ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നുമുള്ള കമന്‍റുമാണ്.  rejeev raghven  എന്ന […]

Continue Reading