കുഞ്ഞാലിക്കുട്ടി വാങ്ങിയ പുതിയ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ വാഹനത്തിന്‍റെ വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..

വിവരണം മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും എംപിയുമായ കുഞ്ഞാലിക്കുട്ടി കോടികള്‍ വില വരുന്ന ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ കാര്‍ സ്വന്തമാക്കി എന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കുഞ്ഞാലിക്കുട്ടി വാങ്ങിയതാണ്.. പിണറായി ആയിരുന്നെങ്കിൽ ബ്രേക്കിംങ് ന്യൂസും അന്തിചർച്ചയുമായി പൊളിക്കാരുന്നു ലെ മാപ്രകൾ എന്ന തലക്കെട്ട് നല്‍കിയാണ് വീഡിയോ പ്രചരിക്കുന്നത്. സാദിഖലി തങ്ങളാണ് വീഡിയോയില്‍ കാര്‍ ഓടിക്കുന്നത്. ഒപ്പം കുഞ്ഞാലിക്കുട്ടിയും കാറില്‍ കയറുന്നുണ്ട്. മീഡയ വണ്‍ ചാനലിന്‍റെ വാട്ടര്‍മാര്‍ക്കുള്ള വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. നമ്മള്‍ […]

Continue Reading

FACT CHECK : പൂക്കോയ തങ്ങളുടെ പേരില്‍ തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിന്‍റെ പേരില്‍ കെഎംസിസി ദുബായ് ഘടകം പരാതി നല്‍കിയോ? പ്രചരണത്തിന് പിന്നിലെ വസ്‌തുത ഇതാണ്..

വിവരണം പുരാവസ്‌തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ധാരാളം ട്രോളുകളും വാര്‍ത്തകളുമൊക്കെയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഇതിനിടയിലാണ് അന്തരിച്ച മുന്‍ മുസ്‌ലിം ലീഗ് നേതാവ് പൂക്കോയ തങ്ങളുടെ പേരില്‍ ഈ കേസുമായി ബന്ധപ്പെട്ട് ചില പ്രചരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായത്. പുരാവസ്‌തു തട്ടിപ്പ് കേസില്‍ പിടിയിലായ ജോണ്‍സണ്‍ മാവുങ്കല്‍ പൂക്കോയ തങ്ങള്‍ 1960ല്‍ ഉപയോഗിച്ച ബിരിയാണി ചെമ്പ് എന്ന പേരില്‍ അഞ്ച് കോടി രൂപ വാങ്ങി മുസ്‌ലിം ലീഗ് പ്രവാസി സംഘടനയായ കെഎംസിസി ദുബായി ഘടകത്തെ പറ്റിച്ചുവെന്നാണ് പ്രചരണം. രണ്ട് […]

Continue Reading

FACT CHECK – എല്‍ഡിഎഫ് വിജയാഘോഷത്തിന്‍റെ ഭാഗമായി പാണക്കാട് കുടുംബം വിളക്ക് തെളിയിച്ച് ആഘോഷിച്ചോ.. പ്രചരിക്കുന്ന ചിത്രം വ്യാജം.. വസ്‌തുത ഇതാണ്..

എല്‍ഡിഎഫിന് സംസ്ഥാനത്ത് തുടര്‍ഭരണം ലഭിച്ചതിന്‍റെ ഭാഗമായി മെയ് ഏഴിന് വിജയദിനമായി ആചരിച്ചു. ഇതിന്‍റെ ഭാഗമായി എല്‍ഡിഎഫ് പ്രവര്കര്‍ത്തകരും അനുഭാവികളും വോട്ടര്‍മാരും എല്ലാം തന്നെ വീടുകളില്‍ വെളക്ക് തെളിയിച്ചും മധുരം നല്‍കിയുമെല്ലാം ആഹ്ളാദം പ്രകടിപ്പിച്ചു. കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ അവരവരുടെ വീടുകളില്‍ ഒതുങ്ങിയ ആഘോഷങ്ങളാണ് നടന്നത്. ഇതിന്‍റെ ഭാഗമായി പാണക്കാട് തങ്ങള്‍ കുടുംബവും വീട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചിത്രം വെച്ച് വിളക്ക് കത്തിച്ചു എന്ന പേരില്‍ ഒരു ചിത്രം സഹിതം സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. തങ്ങള്‍ കുടുംബാഗങ്ങള്‍ […]

Continue Reading

പാണക്കാട് സയീദ് ശിഹാബ് ഹൈദരലി തങ്ങളുടെ പേരില്‍ വ്യാജ പ്രസ്താവന പ്രചരിക്കുന്നു…

വിവരണം മുസ്ലിം ലീഗിന്‍റെ സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയീദ് ശിഹാബ് ഹൈദരലി തങ്ങളുടെ ഒരു പ്രസ്താവന കഴിഞ്ഞ ദിവസം മുതല്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.  അത് ഇങ്ങനെയാണ്. “കേരളത്തില്‍ പ്രധാനമായും മുസ്ലിം വിഭാഗം കൂടുതല്‍ ഉള്ള മലപ്പുറത്ത് ക്ഷേത്രങ്ങളില്‍ നിന്നും കേള്‍ക്കുന്ന പ്രഭാതഗീതം ഇതര മത വിശ്വാസികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ഇത് നിര്‍ത്തലാക്കുന്നതിനെ കുറിച്ച് ഹിന്ദു സമൂഹം ചിന്തിക്കണം.” പോസ്റ്റില്‍ “ഹിന്ദുക്കൾ ഇനി ജസിയ കൊടുക്കേണ്ടി വരും” എന്ന അടിക്കുറിപ്പും നല്‍കിയിട്ടുണ്ട്. archived link FB […]

Continue Reading

സയ്യിദ് മുനവര്‍ അലി ഷിഹാബ് തങ്ങള്‍ അബ്‌ദുള്ളക്കുട്ടിയുടെ ബിജെപി ഉപാധ്യക്ഷ സ്ഥാനത്തെ പ്രശംസിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചോ?

വിവരണം മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് സയ്യിദ് മുനവര്‍ അലി ഷിഹാബ് തങ്ങളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്  വൈറലാകുന്നു എന്ന പേരില്‍ ഒരു പോസ്റ്റ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അബ്‌ദുള്ള കുട്ടി ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് മുനവര്‍ അലി ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടു എന്നതാണ് പ്രചരിക്കുന്ന പോസ്റ്റിലെ ഉള്ളടക്കം. കൊണ്ടോട്ടി പച്ചപ്പട എന്ന പേരിലുള്ള പേജില്‍ പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെയാണ്- Sayyid Munavvar Ali Shihab Thangal fb പോസ്റ്റ്‌ വൈറലാകുന്നു….. […]

Continue Reading