കേരള പോലീസിന്‍റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഈ കുറിപ്പ് വ്യാജം.. വസ്‌തുത ഇതാണ്..

വിവരണം കേരളത്തില്‍ കഞ്ചാവിന്‍റെയും എം‍ഡിഎംഎ പോലെയുള്ള കെമിക്കല്‍ ലഹരിമരുന്നുകളുടെയും ഉപയോഗവും വില്‍പ്പനയും വ്യാപകമായി വര്‍ദ്ധിച്ചു വരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുമ്പോള്‍ പോലീസ് ഇതിനെതിരെ കര്‍ശന പരിശോധനകളും നടപടികളുമാണ് സ്വീകരിക്കുന്നത്. ഈ സാഹചര്യത്തില്‍ ലഹരിമരുന്നിന് എതിരെ ബോധവല്‍ക്കരണവും മുന്നറിയിപ്പുകളും പോലീസ് അവരുടെ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകള്‍ വഴി പങ്കുവെയ്ക്കുന്നതും നാം കണ്ടിട്ടുണ്ട്. ഇപ്പോള്‍ കേരള പോലീസ് പുറത്തിറക്കിയ മുന്നറിയിപ്പ് എന്ന പേരില്‍ ഒരു പ്രസ് റിലീസ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. പോലീസിന്‍റെ പേരില്‍ പ്രചരിക്കുന്ന കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇതാണ്- […]

Continue Reading

FACT CHECK – കേരളത്തെ തകര്‍ക്കാന്‍ ചുഴലിക്കാറ്റ് എത്തുന്നു എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..

വിവരണം കേരളത്തില്‍ കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ഉണ്ടായ മഴയെ തുടര്‍ന്നുള്ള ഉരുള്‍പ്പൊട്ടലിലും വെള്ളപൊക്കത്തിലും നിരവധി പേരാണ് മരണപ്പെട്ടത്. മേഘവിസ്‌ഫോടനമാണ് കിഴക്കന്‍ പ്രദേശത്ത് ഇത്രവലിയ ദുരന്തത്തിന് കാരണമായതെന്ന വാര്‍ത്തകളും ഇതിന് പിന്നാലെ പുറത്ത് വന്നിരുന്നു.  അതെസമയം കേരളത്തിന്‍റെ തീരത്തേക്ക് ഈ തലമുറ ഇന്നവരെ കാണാത്ത തരത്തിലുള്ള തീവ്രമായ ഒരു സൈക്ലോണ്‍ (ചുഴലിക്കാറ്റ്) എത്തുന്നു എന്ന സന്ദേശം വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങി. തമിഴ്‌നാട്, കുടക് പ്രദേശത്തെയും ഇത് ബാധിക്കുമെന്നും അടിയന്തര സാഹചര്യം നേരിടാന്‍ സജ്ജമായിരിക്കണമെന്നുമാണ് സന്ദേശത്തിന്‍റെ ഉള്ളടക്കം. ഇതെ […]

Continue Reading

FACT CHECK: സ്ത്രീ സുരക്ഷയ്ക്കായുള്ള ഈ മുന്നറിയിപ്പ് സംസ്ഥാന പോലീസിന്‍റെതല്ല…

വിവരണം  സംസ്ഥാന പോലീസ് നീതി-നിയമ വ്യവസ്ഥകള്‍ സംരക്ഷിക്കുന്നതില്‍ മാത്രമല്ല, ജനങ്ങളുടെ ജീവന്‍റെ സുരക്ഷയ്ക്ക് ഭീഷണിയായി വരുന്ന എല്ലാ അപകടങ്ങള്‍ക്കുമെതിരെ മുന്‍ കരുതലുകള്‍ സ്വീകരിക്കുന്ന കാര്യത്തിലും മുന്‍പന്തിയിലാണ്. പ്രകൃതി ദുരന്തങ്ങളോ അല്ലെങ്കില്‍ അതുപോലെയുള്ള അടിയന്തിര സാഹചര്യങ്ങളോ ഉണ്ടാകുമ്പോള്‍ സംസ്ഥാന പോലീസ് മാധ്യമങ്ങള്‍ വഴി പല മുന്നറിയിപ്പുകളും പൊതു ജനങ്ങള്‍ക്ക് കൈ മാറാറുണ്ട്.  എന്നാല്‍ പോലീസ് മുന്നറിയിപ്പിന്‍റെ രൂപത്തില്‍ പല വ്യാജ പ്രചാരണങ്ങളും സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രച്ചരിക്കാരുണ്ട്. ഈ മുന്നറിയിപ്പുകള്‍ പാലിക്കുന്നത് കൊണ്ട് ദോഷങ്ങള്‍ ഒന്നുമില്ലെങ്കിലും ഇവ പോലീസ് […]

Continue Reading

ATM ൽപണം ഇല്ലെങ്കിൽ ഇനി മുതൽ ബാങ്ക് പിഴ നൽകേണ്ടി വരുമെന്ന അറിയിപ്പ് അർബിഐ പുറത്തിറക്കിയോ..?

വിവരണം  കേരളം ആർക്കൊപ്പം എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും ജൂൺ 15 മൂതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. എടിഎം ഉപയോഗത്തിൽ അറിഞ്ഞിരിക്കേണ്ട ഒരു അറിവാണ് പോസ്റ്റിലൂടെ ഷെയർ ചെയ്യുന്നത്. നോ കാഷ്  എന്നെഴുതിയ ഒരു എടിഎം മെഷീന്റെ ചിത്രവും ഒപ്പം “ATM ൽപണം ഇല്ലെങ്കിൽ ഇനി മുതൽ ബാങ്ക് നിങ്ങൾക്ക് പിഴ നൽകേണ്ടി വരും.  ATM പണംതീർന്നാൽ 3മണിക്കൂറിനുള്ളിൽ പണം നിറക്കണമെന്നാണ് നിയമം. ബാങ്കിന്‍റെ അലസത മൂലം പലപ്പോഴും ഇത് നടക്കാറില്ല. അതിനായി മെഷീനിൽതന്നെ […]

Continue Reading

ഐക്യരാഷ്ട്ര സഭയും അമേരിക്കയും ഇന്ത്യയെ താക്കീത് ചെയ്തോ..?

വിവരണം  Deeni Prabhashakar-ദീനി പ്രഭാഷകർ  എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂലൈ 13 മുതൽ പ്രചരിച്ചു വരുന്ന ഒരു പോസ്റ്റിന്  ഇതുവരെ 6000 ത്തോളം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. ചില ആനുകാലിക സംഭവങ്ങളുടെ പേരിൽ അമേരിക്ക ഇന്ത്യയെ താകീത് ചെയ്തു എന്ന വാർത്തയാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്. “പശുവിന്റെ പേരിൽ മുസ്ലീങ്ങളെ ഉപദ്രവിക്കരുത്. ഐക്യ രാഷ്ട്രസഭയ്ക്ക് പിന്നാലെ മോഡി സർക്കാരിന് അമേരിക്കയുടെ താക്കീത്. രാജ്യത്തെ ഇങ്ങനെ നാണം കെടുത്തരുത്. ഐക്യരാഷ്ട്രസഭയ്ക്ക് പിന്നാലെ നിലപാട് കടുപ്പിച്ച് അമേരിക്കയും” എന്ന തലക്കെട്ടുകളാണ്  […]

Continue Reading

എടിഎം പിൻ തട്ടിപ്പിനെതിരായുള്ള ഈ മുന്നറിയിപ്പ് റിസർവ് ബാങ്കിന്‍റേതാണോ ..?

വിവരണം  കേരളം ആർക്കൊപ്പം എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂൺ 11 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്. പോസ്റ്റിന് അധികം ഷെയറുകൾ ലഭിച്ചിട്ടില്ലെങ്കിലും ധാരാളം പേര് ഈ വാർത്ത ശ്രദ്ധിക്കുകയും വായിക്കുകയും ചെയ്യാൻ സാധ്യതയുണ്ട്. കാരണം എടിഎം ഉപയോഗത്തെപ്പറ്റി റിസർവ് ബാങ്ക് നൽകുന്ന മാർഗ്ഗ നീർദേശത്തെ പറ്റിയുള്ള വാർത്തയാണ് പോസ്റ്റിൽ നൽകിയിട്ടുള്ളത്. ഇംഗ്ലീഷിൽ നൽകിയിട്ടുള്ള പോസ്റ്റിന്റെ പരിഭാഷ  ഇങ്ങനെയാണ് : എടിഎമ്മിൽ നിന്നും പണം പിൻവലിക്കുന്നതിനുള്ള ഉപയോഗപ്രദമായ ചില നുറുങ്ങുകൾ.: എടിഎം കാർഡ് […]

Continue Reading

പ്രമേഹം പരിശോധിക്കാമെന്ന പേരില്‍ വീട്ടില്‍ എത്തുന്നവര്‍ എച്ച്ഐവി പരത്താന്‍ വരുന്ന സംഘങ്ങളാണെന്ന് കേരള പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടോ?

വിവരണം സൗജന്യമായി പ്രമേഹ നിര്‍ണയം നടത്താമെന്ന പേരില്‍ വീടുകളില്‍ ആരെങ്കിലും എത്തിയാല്‍ ഉടന്‍ പോലീസിനെ വിവരം അറിയിക്കണമെന്ന് കേരള പോലീസ് അറിയിച്ചെന്ന പേരില്‍ ഒരു സന്ദേശം ഫെയ്‌സ്ബുക്കില്‍ വാട്‌സാപ്പിലും കുറെ നാളുകളായി പ്രചരിക്കുന്നുണ്ട്. ഇവര്‍ എച്ച്ഐവി പടര്‍ത്തുന്ന സംഘമാണെന്നാണ് പോസ്റ്റിന്‍റെ ഉള്ളടക്കം. Salim Eravathur Mala എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ ജനുവരി 10 മുതല്‍ ഈ പോസ്റ്റ് പ്രചരിക്കുന്നുണ്ട്. പോസ്റ്റിന് ഇതുവരെ 20 ഷെയറുകള്‍ ലഭിച്ചിട്ടുണ്ട്. ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്ന ഈ പോസ്റ്റ് വാട്‌സാപ്പ് ഗ്രൂപ്പുകളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. […]

Continue Reading