എകെജി സെന്‍റര്‍ ആക്രമണ കേസില്‍ സിപിഎം പ്രവര്‍ത്തകന്‍ പിടിയിലെന്ന പ്രചരണം വ്യാജം.. വസ്തുത ഇതാണ്..

വിവരണം എകെജി സെന്‍റര്‍ ആക്രമണം നടന്നിട്ട് ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. സിപിഎം ആസ്ഥാനത്ത് ബോംബ് ആക്രമണം നടന്നത് ജൂണ്‍ 30ന് ആയിരുന്നു. എന്നാല്‍ കേസില്‍ സിപിഎം പ്രവര്‍ത്തര്‍ തന്നെ പിടിയിലായി എന്ന പേരില്‍ മീഡിയ വണ്‍ നല്‍കിയ വാര്‍ത്തയുടെ ന്യൂസ് കാര്‍ഡ‍് സഹിതമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എകെജി സെന്‍റര്‍ ആക്രമണം വെഞ്ഞാറമ്മൂട് സ്വദേശിയായ സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍ എന്നതാണ് വാര്‍ത്തയുടെ ഉള്ളടക്കം. അഭിജിത്ത് അമ്പു എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ച പോസ്റ്റിന് ഇതുവരെ 50ല്‍ അധികം റിയാക്ഷനുകളും […]

Continue Reading

കൊല്ലപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍റെ ചിത്രത്തില്‍ കമന്‍റിട്ടതിന് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് അറിയാം..

വിവരണം പാലക്കാട് പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഫെയ്‌സ്ബുക്ക് പേജില്‍ കമന്‍റിട്ട സിപിഎം നേതാവിനെതിരെ സിപിഎം അച്ചടക്ക നടപടി സ്വീകരിച്ചിതിനെ കുറിച്ചാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച. മരണപ്പെട്ട വ്യക്തിക്ക് വേണ്ടി പ്രാര്‍ത്ഥന കമന്‍റിട്ടതിന് നിലമ്പൂരില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തെ സസ്പെന്‍ഡ് ചെയ്തു.. എന്ന തലക്കെട്ട് നല്‍കിയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരണം. സ്വാതന്ത്ര്യത്തിന്‍റെ കാവലാള്‍ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് നിലവില്‍ 224ല്‍ അധികം റിയാക്ഷനുകളും 149ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട- […]

Continue Reading

മലയാളികള്‍ പറ്റിച്ചതാണെ.. മാമനോട് ഒന്നും തോന്നല്ലേ..!!

വിവരണം മുസ്‌ലിം വിവാഹ ചടങ്ങില്‍ പങ്കെടുത്ത ആര്‍എസ്എസ് കാര്യവാഹകായ ചന്ദ്രബോസിനെ ക്രൂരമായി മര്‍ദ്ദിച്ചിരിക്കുന്നു.. കേരളത്തില്‍ എത്രനാളുകളായി ആര്‍എസ്എസുകാര്‍ക്കെതിരെ ഈ അക്രമം നടക്കുന്നു.. അടുത്ത തവണ കേരളത്തില്‍ ബിജെപി ഭരണത്തില്‍ എത്തുന്നത് വരെ മാത്രം.. (മലയാളം പരിഭാഷ)  #justiceforchandraboss.. ഉത്തരേന്ത്യയിലെ ആര്‍എസ്എസ്-ബിജെപി അനകൂലികള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി #justiceforchandraboss എന്ന ഹാഷ്‌ടാഗ് നല്‍കി ട്വീറ്റ്  ചെയ്ത പ്രധാന ചര്‍ച്ചാ വിഷയമാണിത്. ചന്ദനക്കുറിതൊട്ട് നില്‍ക്കുന്ന ഒരു പ്രായമായ മനുഷ്യന്‍ പരുക്കുകളോടെ നില്‍ക്കുന്ന രണ്ട് ചിത്രങ്ങളും ട്വീറ്റിനൊപ്പം പ്രചരിപ്പിക്കുന്നുണ്ട്. Tweet   […]

Continue Reading

ബ്ലാക്ക് മാന്‍ വേഷധാരിയെ ചാവക്കാട് നിന്നും നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചോ?

വിവരണം ചാവക്കാട് അഥിതി തൊഴിലാളിയെ നാട്ടുകാർ പൊക്കി… ഇനി മട്ടനും ചിക്കനും,, ആഥിതി ജയിലിൽ തീറ്റിപോറ്റും… എന്ന പേരില്‍ കറുത്ത ചായം മുഖത്ത് പൂശി കറുത്ത വസ്‌ത്രവും ധരിച്ച ഒരാളെ പോലീസ് ജീപ്പില്‍ ഇരുത്തിയിരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.  സ്പ്രിങ് ഘടിപ്പിച്ച ചെരുപ്പിന്‍റെ ചിത്രവും നാട്ടുകാര്‍ റോഡില്‍ കൂട്ടം കൂടി നില്‍ക്കുന്ന വീഡിയോയും പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. പ്രബീഷ് പ്രഭാകരന്‍ എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന്  ഇതുവരെ 2,100ല്‍ അധികം ഷെയറുകളും 108ല്‍ അധികം റിയാക്ഷനുകളും ഇതുവരെ ലഭിച്ചിട്ടുണ്ട്. […]

Continue Reading