FACT CHECK: ഈ ‘പൂച്ചമല’ യഥാര്‍ത്ഥമല്ല, സമ്മാനാര്‍ഹമായ ഒരു ആര്‍ട്ട് ഡിസൈനാണ്...
പ്രകൃതി നിറയെ വിസ്മയിപ്പിക്കുന്ന അത്ഭുതങ്ങൾ ഒളിഞ്ഞിരിക്കുന്നു. നയാഗ്രാ വെള്ളച്ചാട്ടം, അഗ്നി പർവതം, സമുദ്രത്തിനു നടുവിൽ കാണപ്പെടുന്ന മനോഹരമായ ദ്വീപുകൾ ഇവയെല്ലാം പ്രകൃതി ഒരുക്കിയ വിസ്മയങ്ങൾ തന്നെയാണ്. പ്രകൃതി വിസ്മയത്തിന് ഒരു ഉദാഹരണം എന്ന രീതിയില്‍ പൂച്ചയുടെ രൂപസാദൃശമുള്ള മലയുടെ ചിത്രം ഇപ്പോൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
പ്രചരണം
പോസ്റ്റില്‍ നല്‍കിയ മലയുടെ ചിത്രം കണ്ടാൽ ഒരു പൂച്ച ഉറങ്ങി കിടക്കുന്ന അതേ രൂപമാണ്.
ഫേസ്ബുക്ക് പോസ്റ്റില്‍ ഒരു ലേഖനത്തിന്റെ ലിങ്കും നല്‍കിയിട്ടുണ്ട്. പ്രകൃതിയുടെ പ്രതിഭാസമായ ‘പൂച്ച മല’ എന്ന ഈ വിസ്മയത്തെ കുറിച്ചാണ് ലേഖനത്തില്‍ പ്രതിപാദിക്കുന്നത്.
ഞങ്ങൾ ഈ ചിത്രത്തെ കുറിച്ച് അന്വേഷിച്ചു വ്യാജപ്രചരണം ആണ് ചിത്രം ഉപയോഗിച്ച് നടത്തുന്നത് എന്ന് കണ്ടെത്തുകയും ചെയ്തു
വസ്തുതാ അന്വേഷണം
ഞങ്ങൾ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ ഈ ചിത്രം ക്യാൻവാസ് എര്‍ത്ത് 2 എന്ന ഡിസൈന്‍ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ചിത്രമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഏതാണ്ട് പന്ത്രണ്ട് കൊല്ലം പഴക്കം ഈ ചിത്രത്തിലുണ്ട്. സ്ലീപിംഗ് കാനിയന്‍ എന്ന് പേരിട്ട ഈ ചിത്രം അക്കാലം മുതല്‍ തന്നെ ശ്രദ്ധ ആകര്‍ഷിക്കാന്‍ തുടങ്ങിയിരുന്നു. അന്നുമുതൽ തന്നെ പലരും യഥാർത്ഥമാണോ കൃതിമമാണോ എന്ന സംശയം പ്രകടിപ്പിച്ച പ്രസിദ്ധമായ ചിത്രമാണ്.
ഡിസൈനുകൾ സൃഷ്ടിക്കുന്ന ഒരു വെബ്സൈറ്റ് ആണ് മത്സരം സംഘടിപ്പിച്ചത്. മത്സരത്തിൽ പങ്കെടുത്ത മറ്റു ചിത്രങ്ങളും ഇതിൽ നൽകിയിട്ടുണ്ട്. പ്രകൃതിയെ ആധാരമാക്കി ഡിസൈനുകൾ നിർമ്മിക്കുന്ന മത്സരമായിരുന്നു.
ഉക്രൈനിലെ മൗണ്ട് കോഷ്-കയ വളരെ ദൂരെ നിന്നു നോക്കിയാൽ പൂച്ചയുടെ രൂപസാദൃശ്യം നമുക്ക് അനുഭവപ്പെടും. വിക്കിപീഡിയ ചിത്രം താഴെ കാണാം.
ക്യാറ്റ് മൗണ്ടൻ എന്നാണ് ഈ മല അറിയപ്പെടുന്നത്. എന്നാൽ പോസ്റ്റിൽ നൽകിയിട്ടുള്ള ചിത്രം ഒരു ആർട്ടിസ്റ്റിന്‍റെ ഭാവനാ സൃഷ്ടിയാണ്.
യഥാർത്ഥ ചിത്രവും പോസ്റ്റിലെ ചിത്രവും താഴെ കൊടുക്കുന്നു:
പോസ്റ്റിനൊപ്പം നൽകിയിരിക്കുന്ന വീഡിയോയിൽ ഭൂമിയിലെ പലവിധ അത്ഭുതങ്ങളെ കുറിച്ച് വിവരണം ഉണ്ട്. അതോടൊപ്പം യഥാര്‍ത്ഥ കോഷ്-കയയുടെ ചിത്രവും കാണാം. എന്നാല്‍ തെറ്റിധാരണ തോന്നുന്ന തരത്തില്‍ മത്സരത്തില്‍ സമ്മാനം ലഭിച്ച കലാസൃഷ്ടിയാണ് ക്യാറ്റ് മൌണ്ടന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നത്.
ഉക്രൈനിലെ കാറ്റ് മൌണ്ടന്‍റെ ചിത്രമായി പോസ്റ്റിൽ നൽകിയിരിക്കുന്നത് ഒരു കലാകാരൻ ഭാവനാസൃഷ്ടിയുടെ ചിത്രമാണ്.
നിഗമനം
പോസ്റ്റിലെ പ്രചരണം പൂർണമായും തെറ്റാണ്. ചിത്രത്തിൽ കാണുന്നത് ഒരു കലാകാരൻ ഭാവനാസൃഷ്ടിയാണ്. യഥാർത്ഥ കഥ ക്യാറ്റ് മൗണ്ടന്‍റെ ചിത്രം ഇന്‍റർനെറ്റില്‍ നിറയെ ലഭ്യമാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
Title:ഈ ‘പൂച്ചമല’ യഥാര്‍ത്ഥമല്ല, സമ്മാനാര്‍ഹമായ ഒരു ആര്‍ട്ട് ഡിസൈനാണ്...
Fact Check By: Vasuki SResult: False