FACT CHECK: പച്ചക്കറി കച്ചവടക്കാരന്‍ ഉപഭോക്താവിനെ കബളിപ്പിക്കുന്ന വീഡിയോ യഥാര്‍ത്ഥമല്ല, സൃഷ്ടിച്ചതാണ്...
പൊതുജന അവബോധത്തിനായി പുറത്തിറക്കുന്ന എന്ന ഷോർട്ട് ഫിലിമുകൾ യഥാർത്ഥ സംഭവത്തിന്‍റെത് എന്ന പേരിൽ പ്രചരിക്കാറുണ്ട്. ഈയിടെ അത്തരത്തിലുള്ള ചില പ്രചരണങ്ങളുടെ മുകളിൽ ഞങ്ങൾ വസ്തുതാ അന്വേഷണം നടത്തി റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും അത്തരത്തിലൊരു വീഡിയോ വൈറലാവുകയാണ്
പ്രചരണം
പോസ്റ്റിലെ വീഡിയോയിൽ ഒരു ചെറിയ പച്ചക്കറി കച്ചവടക്കാരൻ പച്ചക്കറി വിൽക്കുന്ന ദൃശ്യങ്ങളാണ് കാണുന്നത്. ഒരു സ്ത്രീ പച്ചക്കറികൾ തിരഞ്ഞെടുത്ത് നൽകുമ്പോൾ അത് കിറ്റിലാക്കി അയാൾ അതിവിദഗ്ധമായി അവിടെനിന്നും പച്ചക്കറി തട്ടിന് താഴേയ്ക്ക് മാറ്റുകയും പകരം വേറൊന്ന് താഴെ നിന്നെടുത്ത് നൽകുകയും ചെയ്യുന്നത് കാണാൻ സാധിക്കുന്നുണ്ട്. മറ്റൊരാളോട് ഇതേ രീതി തുടരാൻ ശ്രമിക്കുമ്പോൾ ആ ഉപഭോക്താവ് കച്ചവടക്കാരനെ കയ്യോടെ പിടികൂടുന്നതായി കാണാം. വീഡിയോയ്ക്ക് കമന്‍റ് ചെയ്ത പലരും ഇത് എവിടെ നടന്നതാണെന്ന് അന്വേഷിക്കുന്നുണ്ട്. “തട്ടിപ്പ് കയ്യോടെ പിടിച്ചപ്പോൾ
തട്ടിപ്പ് കയ്യോടെ പിടിച്ചപ്പോൾ “എന്ന അടിക്കുറിപ്പ് വീഡിയോയ്ക്ക് നൽകിയിട്ടുണ്ട്.
ഞങ്ങൾ വീഡിയോയെ കുറിച്ച് അന്വേഷിച്ചപ്പോൾ ഇത് പൊതുജന ബോധത്തിന് വേണ്ടി സൃഷ്ടിക്കപ്പെട്ട ഒരു വീഡിയോ ആണെന്നും യഥാര്‍ത്ഥ സംഭവമല്ലെന്നും വ്യക്തമായി
വസ്തുത ഇതാണ്
കഴിഞ്ഞ ദിവസം ഞങ്ങൾ ഇതേ രീതിയിൽ ഒരു വീഡിയോയുടെ മുകളിൽ അന്വേഷണം നടത്തിയിരുന്നു.
FACT CHECK: ഇത് യഥാര്‍ത്ഥ സംഭവമല്ല, അവബോധത്തിനായി പ്രത്യേകം ചിത്രീകരിച്ചതാണ്…
ആ വീഡിയോ നിർമ്മിച്ച അതേ വ്യക്തി തന്നെയാണ് ഈ വീഡിയോയുടെയും സൃഷ്ടാവ്. ഹംസാ നന്ദിനി എന്നാണ് കലാകാരിയുടെ പേര്. ഓരോ വീഡിയോയുടെ ഒടുവിലും ഇത് യഥാര്‍ത്ഥ സംഭവം അല്ലെന്നും സൃഷ്ടിച്ച വീഡിയോ ആണെന്നും വ്യക്തമായി നൽകിയിട്ടുണ്ട്.
ഹംസ നന്ദിനി 2020 ഒക്ടോബർ 26 നാണ് തന്‍റെ പേജില്‍ വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുള്ളത്.
വീഡിയോയുടെ ഒടുവിൽ ഇത് സൃഷ്ടിക്കപ്പെട്ടതാണെന്ന്‍ ഇംഗ്ലീഷിൽ വ്യക്തമായി നൽകിയിട്ടുണ്ട്. എന്നാൽ പോസ്റ്റിലെ വീഡിയോ ഈ ഭാഗം എഡിറ്റ് ചെയ്ത് മാറ്റിയിരിക്കുകയാണ്.
കഴിഞ്ഞ വീഡിയോയുടെ മുകളിൽ വസ്തുത അന്വേഷണം നടത്തുന്ന സമയത്ത് ഞങ്ങളുടെ ഗുജറാത്തി ടീം ഹംസ നന്ദിനിയുമായി ഇമെയിൽ വഴി ബന്ധപ്പെട്ടിരുന്നു. തന്‍റെ ഫേസ്ബുക്ക് പേജിൽ നൽകിയിട്ടുള്ള എല്ലാ വീഡിയോകളും ഇതുപോലെ പൊതുജന അവബോധത്തിനായി സൃഷ്ടിക്കപ്പെട്ടതാണെന്നും യഥാർത്ഥത്തിൽ നടന്ന സംഭവമല്ലെന്നും അവർ ഞങ്ങളോട് വ്യക്തമാക്കിയിരുന്നു. പോസ്റ്റിലെ വീഡിയോ യഥാർത്ഥത്തിൽ നടന്ന സംഭവത്തിന്‍റെതല്ല.
നിഗമനം
പോസ്റ്റിലെ വീഡിയോ സൃഷ്ടിക്കപ്പെട്ടതാണ്. യഥാർത്ഥത്തിൽ നടന്ന ഒരു സംഭവം സിസിടിവി ക്യാമറയിൽ പതിഞ്ഞതിന്‍റെതല്ല. ഇത്തരത്തിലുള്ള കബളിപ്പിക്കലുകള്‍ക്ക് ഉപഭോക്താവ് ഇരയായേക്കാം എന്ന സന്ദേശം സമൂഹത്തിനു നൽകാൻ വേണ്ടി സൃഷ്ടിച്ച വീഡിയോ ആണിത്.
Title:FACT CHECK: പച്ചക്കറി കച്ചവടക്കാരന്‍ ഉപഭോക്താവിനെ കബളിപ്പിക്കുന്ന വീഡിയോ യഥാര്‍ത്ഥമല്ല, സൃഷ്ടിച്ചതാണ്...
Fact Check By: Vasuki SResult: False
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.