തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ അവശനായ വൃദ്ധനെ പോലീസ് മര്‍ദ്ദിച്ചോ?
വിവരണം
തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വൃദ്ധനെ പോലീസ് ക്രൂരമായി മര്‍ദ്ദിക്കുന്നു എന്ന പേരില്‍ ഒരു വീഡിയോ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. വലിയ രീതിയില്‍ ഇതു ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുമുണ്ട്. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ വീഡിയോ വൈറലായി എന്ന് തന്നെ വേണം പറയാന്‍. എന്‍റെ ഉമ്മച്ചിയുടെ സുല്‍ത്താന്‍ എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്ന വീഡിയോയ്ക്ക് 28,000ല്‍ അധികം ഷെയറുകളും 2,700ല്‍ ഇതിനോടൊകം ലഭിച്ചു കഴിഞ്ഞു. കേരള പോലീസിനെതിരെയുള്ള രോഷ പ്രകടനങ്ങളും കമന്‍റില്‍ കാണാന്‍ സാധിക്കും. പ്രചരിപ്പിച്ചിരിക്കുന്ന വീഡിയോയുടെ തലക്കെട്ട് ഇപ്രകാരമാണ്-
തൃശൂർ റെയിൽവേ സ്റേഷനിൽ വച്ചു നടക്കാൻ പോലും ശേഷി ഇല്ലാതെ നിക്കുന്ന ഒരു വയസ്സനായ വൃദ്ധനെ ഇങ്ങനെ ക്രൂരത കാട്ടിയ ഈ യേമാനു എന്റെ വക വലിയ ഒരു സല്യൂട്....
ഇത് പോലെ വേണം പോലീസ് ആയാൽ അല്ലെതൃശൂർ റെയിൽവേ സ്റേഷനിൽ വച്ചു നടക്കാൻ പോലും ശേഷി ഇല്ലാതെ നിക്കുന്ന ഒരു വയസ്സനായ വൃദ്ധനെ ഇങ്ങനെ ക്രൂരത കാട്ടിയ ഈ യേമാനു എന്റെ വക വലിയ ഒരു സല്യൂട്....
ഇത് പോലെ വേണം പോലീസ് ആയാൽ അല്ലെ
എന്നാല്‍ വീഡിയോയ്ക് പിന്നിലെ സത്യാവസ്ഥ എന്താണെന്നത് പരിശോധിക്കാം-
വസ്തുത വിശകലനം
വീഡിയോ വൈറലായതോടെ കേരള പോലീസിന് വീശദീകരണം നല്‍കേണ്ടി വന്നു. ഒടുവില്‍ സത്യാവസ്ഥ തുറന്നു കാട്ടാന്‍ മറ്റൊരു ആങ്കിളില്‍ നിന്നുള്ള വീഡിയോ കേരള പോലീസ് ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ അപ്‌ലോഡ് ചെയ്തു. വീഡിയോയിലെ വൃദ്ധന്‍ മദ്യപിച്ച് ബഹളമുണ്ടാക്കുകയും പോലീസിനു നേരെ ‘പോടാ’ എന്നും അസഭ്യം പറഞ്ഞും ആക്രോശിക്കുന്നതാണ് പോലീസ് അപ്‌ലോഡ് ചെയ്ത വീഡിയോയിലെ രംഗം. മാത്രമല്ല വിഷയത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെയാണ്-
“ആ വീഡിയോക്കു പിന്നിലെ വാസ്തവം ഇതാണ്
തൃശൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന ഒരു സംഭവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോക്കു (ഇടതുവശത്തെ ചിത്രം) പിന്നിലെ വാസ്തവം തിരിച്ചറിയുക. ആ വീഡിയോയിൽ കാണുന്ന വൃദ്ധൻ മദ്യലഹരിയിൽ പ്ലാറ്റ് ഫോമിൽ മറ്റുയാത്രക്കാർക്ക് ശല്യമുണ്ടാക്കുന്നതരത്തിൽ അസഭ്യം വിളിച്ചു മോശമായി പെരുമാറിയപ്പോൾ അയാളെ അവിടെ നിന്ന് നീക്കം ചെയ്യുന്നതിനായി പോലീസ് ശ്രമിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. അതിനിടയിൽ വൃദ്ധൻ പോലീസ് ഉദ്യോഗസ്ഥന്റെ യൂണിഫോമിൽ കടന്നുപിടിക്കുകയും, മദ്യലഹരിയിൽ മറിഞ്ഞു വീഴുകയുമാണുണ്ടായത്. പോലീസ് ഉദ്യോഗസ്ഥൻ ആ വൃദ്ധനോട് ഒരുതരത്തിലുള്ള ബലപ്രയോഗവും നടത്തിയിട്ടില്ല. മറിച്ചുള്ള പ്രചരണങ്ങൾ അടിസ്ഥാനരഹിതവും ദൗർഭാഗ്യകരവുമാണ്. പ്രചരിപ്പിക്കപ്പെട്ട വീഡിയോയുടെ അനുബന്ധം (വലതുവശത്തെ വീഡിയോ) ശ്രദ്ധിക്കുക.
പോലീസിനെതിരെയുള്ള ഇത്തരം വാർത്തകളുടെ നിജസ്ഥിതി അറിയാതെ അവ പ്രചരിപ്പിക്കാതിരിക്കുക.”
പോലീസുകാര്‍ പിടിച്ചു മാറ്റാന്‍ ശ്രമിക്കുമ്പോള്‍ കുതറിമാറുകയും കൈ തട്ടി മാറ്റുന്നതും ആക്രോശിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കണാം. രംഗങ്ങള്‍ സ്ക്രീന്‍ഷോട്ടുകളിലും വ്യക്തമാണ്-
പോലീസിന്‍റെ വിശദീകരണവും വീഡിയോയിലെ രംഗങ്ങളും കാണുമ്പോള്‍ തന്നെ വൃദ്ധന്‍ സ്വബോധമില്ലാതെ മദ്യപിച്ച് പൊതുസ്ഥലത്ത് ബഹളമുണ്ടാക്കുന്നതായി തിരിച്ചറിയാന്‍ കഴിയും. ആദ്യത്തെ വീഡിയോയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഒറ്റയ്ക്കാണ്. മാത്രമല്ല ഉദ്യോഗസ്ഥന്‍ ഫോണ്‍ വിളിച്ച് മറ്റുള്ള ഉദ്യോഗസ്ഥരെയും സഹായത്തിനായി വരുത്താന്‍ ശ്രമിക്കുന്നതും കാണാം. രണ്ടാമത്തെ വീഡിയോയില്‍ മറ്റൊരു പോലീസുകാരനും ഒപ്പമുണ്ട്. എന്നാല്‍ ഇവര്‍ രണ്ടു പേരോട് അപമര്യാദയായിട്ടാണ് വൃദ്ധന്‍ പെരുമാറുന്നതെന്നും വ്യക്തം.
നിഗമനം
തെറ്റ്ധരിക്കപ്പെടുന്ന തരത്തിലെ തലക്കെട്ട് നല്‍കി കൃത്യമായി വിഷയം എന്തെന്ന് അന്വേഷിച്ച് മനസിലാക്കാതെയാണ് വീഡിയോ പ്രചരിപ്പിച്ചിരിക്കുന്നതെന്ന് വ്യക്തം. ചില ഭാഗങ്ങള്‍ മാത്രം ഉപയോഗിച്ച് പോലീസിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലാണ് പ്രചരണങ്ങള്‍ നടത്തിയതെന്നും മനസിലാക്കാം. ഇത്തരത്തില്‍ തെറ്റദ്ധാരണജനകമായ പോസ്റ്റുകളുടെ സത്യാവസ്ഥ മനസിലാക്കി മാത്രമെ ഇവ ഷെയര്‍ ചെയ്യാന്‍ പാടുള്ളുയെന്നും ജനങ്ങള്‍ മനസിലാക്കണം. അതുകൊണ്ട് തന്നെ വീഡിയിലെ വിഷയം വ്യാജമായ ഒന്നാണെന്ന് തളിഞ്ഞതായി കണ്ടെത്തിയിരിക്കുകയാണ്.
Title:തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ അവശനായ വൃദ്ധനെ പോലീസ് മര്‍ദ്ദിച്ചോ?
Fact Check By: Harishankar PrasadResult: False