
വിവരണം
Che Guevara army എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും ഏപ്രിൽ 13 മുതൽ പ്രചരിപ്പിച്ചു തുടങ്ങിയ പോസ്റ്റ് കൊല്ലത്ത് കഴിഞ്ഞ ദിവസം വിവാദമായ ഒരു സംഭവത്തെക്കുറിച്ചാണ്. പോസ്റ്റിനു 2000 ഷെയറുകളായിട്ടുണ്ട്. ” അന്നം മുട്ടിക്കുന്നവനാകരുത് നിങ്ങളുടെ വോട്ട്, ജില്ലാ ആശുപത്രിയിൽ ഡിവൈഎഫ്ഐ നടത്തിവരുന്ന പൊതിച്ചോർ വിതരണം നിർത്തി വെപ്പിക്കാൻ യുഡിഎഫ് നീക്കം. പ്രതികരിക്കുക DYFI” എന്ന വാചകത്തോടൊപ്പം ഒരു പൊതിച്ചോറിന്‍റെ ചിത്രം കൂടി നൽകിയാണ് പോസ്റ്റിന്‍റെ പ്രചരണം.
ഡിവൈഎഫ്ഐ നടത്തിവരുന്ന ‘ഹൃദയാപൂർവ്വം’ ഉച്ചഭക്ഷണ പദ്ധതിയെക്കുറിച്ച് ചെറിയ വിവരണവും കൊല്ലത്ത് പദ്ധതി നിർത്തലാക്കാൻ യുഡിഎഫ് പരാതി നല്കിയതിനെപ്പറ്റി ശക്തമായ പ്രതികരണവും പോസിനൊപ്പം നൽകിയ വിവരണത്തിലുണ്ട്. ഡിവൈഎഫ്ഐ ആരോപിക്കുന്നത് പോലെ അവർ കാലങ്ങളായി നടത്തിവരുന്ന അന്നദാന പദ്ധതി നിർത്തലാക്കാൻ യുഡിഎഫ് മുന്നിട്ടിറങ്ങിയോ.. അതിനു വേണ്ടി അവർ തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയോ… നമുക്ക് വസ്തുതയെന്തെന്ന് ആന്വേഷിക്കാം
വസ്തുതാ പരിശോധന
സാമൂഹിക മാധ്യമങ്ങളിലും പ്രമുഖ മാധ്യമങ്ങളുടെ വെബ്‌സൈറ്റുകളിലും ഇതേ സംബന്ധിച്ച് നിരവധി വാർത്തകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നിരവധി ഫേസ്‌ബുക്ക് പേജുകളിൽ എൻ കെ പ്രേമചന്ദ്രന്‍റെ നടപടിയെ അപലപിച്ച് നിരവധിപ്പേർ പോസ്റ്റുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.അവായിൽ ചിലതിന്‍റെ സ്ക്രീഷോട്ട് താഴെ നൽകുന്നു



ഞങ്ങൾ ഇതേക്കുറിച്ച് ചോദിക്കാൻ എൻ കെ പ്രേമചന്ദ്രനുമായി ബന്ധപ്പടാൻ ശ്രമിച്ചെങ്കിലും തെരെഞ്ഞെടുപ്പ് തിരക്കിലായതിനാൽ അദ്ദേഹത്തെ ലഭിച്ചില്ല. തുടർന്ന് എൻ കെ പ്രേമചന്ദ്രന്‍റെ മകനും പാർട്ടി പ്രവർത്തകനുമായ കാർത്തിക്കിനോട് ഞങ്ങളുടെ പ്രതിനിധി ഇതേക്കുറിച്ച് സംസാരിച്ചു.” ഞങ്ങൾ പരാതി കൊടുത്തത് പൊതിച്ചോർ വിതരണം നിർത്തലാക്കണം എന്ന് ആവശ്യപ്പെട്ടിട്ടല്ല. എൽഡിഎഫ് സ്ഥാനാർത്ഥിയുടെ ചിത്രവും ചിഹ്നവും പതിച്ച ടി ഷർട്ട് ധരിച്ചുകൊണ്ട് ഭക്ഷണ വിതരണം നടത്തുന്നതിനെതിരെയാണ് ഞങ്ങൾ പരാതി നൽകിയത്. തെരെഞ്ഞെടുപ്പ് ചട്ടത്തിനെതിരായി ഫോട്ടോയും ചിന്ഹവും ഉപയോഗിച്ചതിനെയാണ് ഞങ്ങൾ ചോദ്യം ചെയ്തത് . ഭക്ഷണ വിതരണത്തിന് ഞങ്ങൾ ഒരിക്കലും എതിരല്ല. അവർ ഏറെക്കാലമായി തുടർന്ന് പോരുന്ന പദ്ധതിയാണിത്. ഞങ്ങൾ നൽകിയ പരാതിയുടെ കോപ്പി നിങ്ങൾക്കു നൽകാം.ഞങ്ങൾ കാരണം ഭക്ഷണ വിതരണം നിർത്തി വെച്ചു എന്നാരോപിച്ച ഡിവൈഎഫ്ഐ വീണ്ടും സാധാരണ വസ്ത്രം ധരിച്ചു കൊണ്ട് ഇപ്പോൾ ഭക്ഷണ വിതരണം തുടരുന്നുണ്ട്. അവർ അന്നദാനം നിർത്തി വെച്ച ദിവസങ്ങളിൽ ഇവിടെ അടുത്തുള്ള ആശ്രാമം ക്ഷേത്രത്തിൽ നിന്നും ഭക്ഷണ വിതരണം ചെയ്തു തുടങ്ങി. ഇത് കണ്ടപ്പോൾ ഡിവൈഎഫ്ഐ വേഗം പദ്ധതി പുനഃസ്ഥാപിക്കുകയായിരുന്നു.” ഇതാണ് അദ്ദേഹം നൽകിയ വിശദീകരണം.
സിപിഎം സൈബർ പോരാളികൾ എന്ന ഫേസ്‌ബുക്ക് പേജിലൂടെ പ്രചരിപ്പിക്കുന്ന വിഡിയോയിൽ വ്യക്തമായി ആരോപിക്കുന്നത് പാവപ്പെട്ട രോഗികൾക്ക് ഏറെക്കാലമായി ഡിവൈഎഫ്ഐ നൽകിവരുന്ന പൊതിച്ചോർ നിർത്തലാക്കാൻ യുഡിഎഫ് പരാതി നൽകി എന്ന് തന്നെയാണ്.
മനോരമ ന്യൂസ് പ്രസിദ്ധീകരിച്ച വാർത്തയിൽ തെരെഞ്ഞെടുപ്പ് ചട്ട ലംഘനത്തിനെതിരെയാണ് വാർത്ത നൽകിയത് എന്ന് പരാമർശിക്കുന്നുണ്ട്.
archived link | manoramanews |
ഇതേക്കുറിച്ച് വാർത്ത പ്രസിദ്ധീകരിച്ച മറ്റു മാധ്യമങ്ങൾ
archived link | bignewslive |
archived link | malayalamnews247 |
archived link | azhimukham |
archived link | malayalam oneindia |
തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വെബ്‌സൈറ്റിൽ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം സംബന്ധിച്ച ലഘുലേഖ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിൽ ചിത്രം, ചിഹ്നം ഇവയെക്കുറിച്ച് പ്രതിപാദിക്കുന്ന പേജിന്‍റെ സ്‌ക്രീൻ ഷോട്ടാണ് താഴെ നൽകിയിട്ടുള്ളത്. അവ ഇത്തരത്തിൽ ദുരുപയോഗപ്പെടുത്തരുത് എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

യുഡിഎഫ് കൊല്ലം ജില്ലാ കമ്മറ്റി മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസർക്ക് നൽകിയ പരാതിയുടെ കോപ്പി താഴെ നൽകുന്നു.

ആശുപത്രിയിൽ പാവപ്പെട്ട രോഗികൾക്ക് നൽകുന്ന പൊതിച്ചോർ വിതരണം നിർത്തലാക്കണമെന്ന് അതിലെവിടെയും പരാമർശിക്കുന്നില്ല.അതിനാൽ ഫേസ്‌ബുക്ക് പോസ്റ്റുകളിലേത് തെറ്റായ പ്രചാരണമാണെന്ന് ഉറപ്പിക്കാം
നിഗമനം
ഡിവൈഎഫ്ഐ കൊല്ലം ജില്ലാ ആശുപത്രിയിൽ നൽകിവരുന്ന പൊതിച്ചോർ പദ്ധതി നിർത്തലാക്കാൻ യുഡിഎഫ് സ്ഥാനാർത്ഥി എൻ കെ പ്രേമചന്ദ്രന്‍റെ നേതൃത്വത്തിൽ യുഡിഎഫ് തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി എന്ന് പ്രചരിപ്പിക്കുന്ന വാർത്ത അസത്യമാണ്. എൽഡിഎഫ് സ്ഥാനാർത്ഥിയുടെ ചിത്രവും ചിഹ്നവും പതിച്ച ടി ഷർട്ട് ധരിച്ചുകൊണ്ട് നടത്തിയ ഭക്ഷണ വിതരണത്തിനെതിരെയാണ് യുഡിഎഫ് പരാതി നൽകിയത്. ഇതേക്കുറിച്ച് മറ്റുരീതിയിൽ പ്രചരിക്കുന്ന വാർത്തകൾ അസത്യമാണ്. മാന്യ വായനക്കാർ അത് വിശ്വസിക്കാതിരിക്കാനും പ്രചരിപ്പിക്കാതിരിക്കാനും ശ്രദ്ധിക്കുക.
ചിത്രങ്ങൾ കടപ്പാട് ഗൂഗിൾ

Title:കൊല്ലത്ത് പാവങ്ങൾക്കായുള്ള ഡിവൈഎഫ്ഐയുടെ പൊതിച്ചോർ പദ്ധതി നിർത്തലാക്കണമെന്ന് യുഡിഎഫ് പരാതി നൽകിയോ..?
Fact Check By: Deepa MResult: False
