
‘കോൺഗ്രസ് നേതാക്കൾ 456 കോടി കമ്മീഷൻ വാങ്ങി’ എന്ന് നീരവ് മോദി ലണ്ടനിലെ കോടതിയിൽ പറഞ്ഞു എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ, ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് സത്യാവസ്ഥ നമുക്ക് നോക്കാം.
പ്രചരണം
മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് ഒരു ചിത്രം കാണാം. ചിത്രത്തിൽ നിരവ് മോദിയുടെ പേരിൽ പ്രചരിപ്പിക്കുന്ന വാചകം പോസ്റ്റിൻ്റെ അടികുറിപ്പിലും പറയുന്നത് ഇങ്ങനെയാണ്: “ “ഞാൻ ഓടിപ്പോയതല്ല, എന്നെ ഓടിച്ചുവിട്ടു. കോൺഗ്രസ് നേതാക്കൾ 456 കോടി കമ്മീഷൻ വാങ്ങി. ഞാൻ ഒറ്റയ്‌ക്ക് എടുത്തില്ല, എല്ലാവർക്കും വിഹിതം കൊടുത്തു. എല്ലാവരും ഒരുമിച്ചു കൊടുത്തു. 13000 കോടിയിൽ എൻ്റെ കയ്യിൽ 32 മാത്രം. % വിഹിതം, ബാക്കി കോൺഗ്രസ് നേതാക്കൾക്കുള്ളതാണ്.
:- നീരവ് മോദി (ലണ്ടൻ കോടതിയിൽ നൽകിയ മൊഴി)
ചൗക്കിദാറിനെ കള്ളനെന്ന് വിളിച്ച ആൾ തന്നെ ( കോൺഗ്രസ്സ് ) കള്ളനായി.
ലണ്ടൻ കോടതിയിൽ ലോ നിർഹി മെഡിയുടെ മൊഴി.”
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ യാഥാർഥ്യം നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
ഈ പ്രചരണം പുതയതല്ല. 2019ൽ നീരവ് മോദിയെ കൈമാറാൻ ഭാരത് സർക്കാർ ലണ്ടൻ കോടതിയിൽ നൽകിയ അപേക്ഷയുടെ ഹിയറിങ്ങിൽ നീരവ് മോദിയെ ഹാജരാക്കിയിരുന്നു. അന്ന് മുതലാണ് ഈ പ്രചരണം സമൂഹ മാധ്യമങ്ങളിൽ നടക്കുന്നത്.
പോസ്റ്റ് കാണാൻ – Facebook | Archived
ഇതേ പ്രചരണം ബിജെപിക്കെതിരെയും 2019 മുതൽ നടക്കുന്നുണ്ട്. താഴെ നൽകിയ പോസ്റ്റിൽ നമുക്ക് കാണാം BJPക്ക് 456 കോടി രൂപ കമ്മീഷൻ നൽകി എന്ന തരത്തിൽ ലണ്ടൻ കോടതിയിൽ നീരവ് മോദി മൊഴി നൽകി എന്ന തരത്തിലുള്ള പ്രചരണം.
പോസ്റ്റ് കാണാൻ – Facebook | Archived
യഥാർത്ഥത്തിൽ നീരവ് മോദി എന്താണ് പറഞ്ഞത്?
മാർച്ച് 21, 2019ന് ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിൽ നീരവ് മോദി ജാമ്യം അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷയുടെ ഹിയറിങ്ങളാണ് നീരവ് മോഡി ഇങ്ങനെയൊരു മൊഴി കൊടുത്തത് എന്ന് അവകാശിക്കുന്നത്. പക്ഷെ ഇങ്ങനെയൊരു മൊഴി നീരവ് മോദി നൽകിയില്ല. ടൈംസ് ഓഫ് ഇന്ത്യ വാർത്ത പ്രകാരം മജിസ്‌ട്രേറ്റ് തന്നെ ഇന്ത്യക്ക് കൈമാറാൻ സമ്മതമുണ്ടോ? എന്ന് നീരവ് മോദിയോട് ചോദിച്ചപ്പോൾ “എനിക്ക് സമ്മതം ഇല്ല.” എന്ന മറുപടി മാത്രം മോദി നൽകി.
വാർത്ത വായിക്കാൻ – TOI | Archived
2019ൽ ആൾട്ട് ന്യൂസ് ടൈംസ് ഓഫ് ഇന്ത്യയുടെ ലണ്ടൻ പ്രതിനിധി നെയോമി ക്യാൻറ്റനിന്നോട് സംസാരിച്ചിരുന്നു. “ഇത് വ്യാജ വാർത്തയാണ്. കോടതിയിൽ ഞാൻ ഉണ്ടായിരുന്നു നീരവ് മോദി അദ്ദേഹത്തിൻ്റെ ജന്മതീയതിയും വിലാസവും മാത്രം സ്ഥിരീകരിച്ചു. കൂടാതെ ഇന്ത്യക്ക് തന്നെ കൈമാറാൻ സമ്മതമുണ്ടോ എന്ന് ചോദിച്ചപ്പോൾ സമ്മതമില്ല എന്ന് പറഞ്ഞു. ഇയാൾക്ക് വേണ്ടി വാദിച്ചത് ഇയാളുടെ ബാരിസ്റ്റർ മാരാണ്.” എന്ന് ക്യാൻറ്റൻ സ്ഥിരീകരിച്ചു.
നീരവ് മോദി കോൺഗ്രെസ്സോ ബിജെപിയെയോ കമ്മീഷൻ നൽകി എന്ന തരത്തിൽ എവിടെയും പറഞ്ഞതായി വാർത്തയില്ല. 2022ൽ ലണ്ടൻ കോടതി നീരവ് മോദിയുടെ അപ്പീൽ നിരസിച്ചു. ഈ കാര്യം CBIയുടെ വെബ്സൈറ്റിൽ പറയുന്നു.
NDTV മെയ് 7, 2024ന് പ്രസിദ്ധികരിച്ച വാർത്ത പ്രകാരം ഈ കൊല്ലം ലണ്ടൻ കോടതി വീണ്ടും നീരവ് മോദിക്ക് ജാമ്യം നിരസിച്ചു. നീരവ് മോദി 2019ന് ശേഷവും കോടതിയിൽ ഇത്തരമൊരു ആരോപണം ഉന്നയിച്ചതായി എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല.
വാർത്ത വായിക്കാൻ – NDTV | Archived
നിഗമനം
കോൺഗ്രസ് പാർട്ടിക്ക് 456 കോടി രൂപ കമ്മീഷൻ നൽകിയെന്ന് നീരവ് മോദി ലണ്ടൻ കോടതിയിൽ നൽകിയ മൊഴി എന്ന പ്രചരണം വ്യാജമാണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു. വർഷങ്ങലായി കോൺഗ്രസ്സും ബിജെപിയുടെയും പേരിൽ പ്രചരിപ്പിക്കുന്ന വ്യാജ വാർത്തയാണിത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:നീരവ് മോദി കോൺഗ്രസിന് 456 കോടി രൂപ കമ്മീഷൻ നൽകി എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വ്യാജപ്രചരണം
Written By: Mukundan KResult: False
