FACT CHECK: ചര്‍ച്ചിലെ സോണിയ ഗാന്ധിയുടെ ഈ ചിത്രം അവരുടെ വിവാഹ ഫോട്ടോയല്ല; സത്യാവസ്ഥ അറിയൂ…

രാഷ്ട്രീയം | Politics

രാജീവ്‌ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും ചര്‍ച്ചില്‍ നടന്ന വിവാഹത്തിന്‍റെ ചിത്രം എന്ന തരത്തില്‍ സാമുഹ മാധ്യമങ്ങളില്‍ ഒരു ചിത്രം പ്രചരിപ്പിക്കുന്നുണ്ട്.

പക്ഷെ ഈ ചിത്രം സോണിയ ഗാന്ധിയുടെ വിവാഹത്തിന്‍റെതല്ല എന്ന് അന്വേഷണത്തില്‍ നിന്ന് ഞങ്ങള്‍ കണ്ടെത്തി. എന്താണ് പ്രചരണത്തിന്‍റെ യാഥാര്‍ത്ഥ്യം.

പ്രചരണം

FacebookArchived Link

മുകളില്‍ നല്‍കിയ പോസ്റ്റില്‍ നമുക്ക് ഇംഗ്ലീഷില്‍ ഒരു പോസ്റ്റര്‍ കാണാം. പോസ്റ്ററില്‍ രാജീവ് ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും ചര്‍ച്ചിലെ ഒരു ചിത്രം നല്‍കി “അമ്മയും അച്ഛനും ഡല്‍ഹിയിലെ ഒരു ചര്‍ച്ചില്‍ ക്രിസ്ത്യാനിയായി വിവാഹം രജിസ്റ്റര്‍ ചെയ്യ്തു, മകന്‍ സ്വന്തതിനെ പൂണൂല്‍ ധരിച്ച ഹിന്ദു..” എന്ന തരത്തില്‍ രാഹുല്‍ ഗാന്ധിയെ പരിഹസിക്കുന്നതായി നമുക്ക് കാണാം. ഈ ഫോട്ടോ വെച്ച് ഫെസ്ബൂക്കില്‍ പ്രചരണം നടത്തുന്നത് ഈ ഒരു പോസ്റ്റില്‍ മാത്രമല്ല ഇത്തരത്തില്‍ പല പോസ്റ്റുകള്‍ നമുക്ക് താഴെ കാണാം.

എന്നാല്‍ ഈ പ്രചരണത്തിന്‍റെ സത്യാവസ്ഥ എന്താണെന്ന് നമുക്ക് നോക്കാം.

വസ്തുത അന്വേഷണം

ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ഈ ചിത്രം അകാലി ദലിന്‍റെ നേതാവ് മന്‍ജിന്ദര്‍ സിംഗ് സിര്‍സയാണ് ഈ ഫോട്ടോ 2018ല്‍ ട്വീറ്റ് ചെയ്ത് ഇങ്ങനെയൊരു ആരോപണം ഉന്നയിച്ചത്. അന്ന് അദ്ദേഹത്തിന്‍റെ തെറ്റ് പലരും ചുണ്ടി കാണിച്ചിരുന്നു. പക്ഷെ അദ്ദേഹം ഇത് വരെ ട്വീറ്റ് ഡിലീറ്റ് ചെയ്തിട്ടില്ല.

Archived 

രാജിവ് ഗാന്ധിയും സോണിയ ഗാന്ധിയുടെ വിവാഹത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും ഇന്‍റെര്‍നെറ്റില്‍ ലഭ്യമാണ്. അദ്ദേഹത്തിന്‍റെ വിവാഹം ചര്‍ച്ചിലല്ല നടന്നത്. 

Times Content

മുകളില്‍ നല്‍കിയ ചിത്രത്തില്‍ നമുക്ക് രാജീവ്‌ ഗാന്ധിയുടെ വിവാഹത്തിന്‍റെ ചിത്രങ്ങള്‍ കാണാം. ചിത്രത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെയും, സോണിയ ഗാന്ധിയുടെ അമ്മ പോല മയിണോയിനെയും കാണാം. ഈ കല്യാണം ചര്‍ച്ചിലല്ല നടന്നത്. കല്യാണത്തിന്‍റെ വീഡിയോയും നമുക്ക് കാണാം. രാജീവ്‌ ഗാന്ധിയും സോണിയ ഗാന്ധിയും ഹിന്ദു വിവാഹങ്ങളില്‍ ധരിക്കുന്ന വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത് കുടാതെ ഹിന്ദു വിവാഹങ്ങളിലെ ജയമാല ചടങ്ങും ഇവര്‍ നടത്തിയതായി നമുക്ക് കാണാം. 

ചര്‍ച്ചിലെ ഫോട്ടോ എപ്പോഴത്തെതാണ്, എവിടെ എടുത്തതാണ് എന്ന് ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. പക്ഷെ ഫോട്ടോ സോണിയ ഗാന്ധിയുടെ വിവാഹത്തിന് ശേഷം എടുത്തതാണ് എന്ന് തോന്നുന്നു. ഫോട്ടോ കുറിച്ച് കൂടതല്‍ വിവരങ്ങള്‍ ലഭിച്ചാല്‍ ഈ ലേഖനത്തില്‍ ചെര്‍ക്കുന്നതാണ്.

നിഗമനം

സാമുഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ഫോട്ടോ സോണിയ ഗാന്ധിയും രാജീവ്‌ ഗാന്ധിയും ചര്‍ച്ചില്‍ വിവാഹം ചെയ്യുന്നതിന്‍റെതല്ല എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു.

Avatar

Title:ചര്‍ച്ചിലെ സോണിയ ഗാന്ധിയുടെ ഈ ചിത്രം അവരുടെ വിവാഹ ഫോട്ടോയല്ല; സത്യാവസ്ഥ അറിയൂ…

Fact Check By: Mukundan K 

Result: False