ഈ ചിത്രം രാജസ്ഥാനില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെതല്ല; സത്യാവസ്ഥ അറിയൂ...
സാമുഹ്യ മാധ്യമങ്ങളില്‍ നമ്മള്‍ പലപ്പോഴും ക്രൂരമായ കുറ്റകൃത്യങ്ങളുടെ ചിത്രങ്ങളും ദൃശ്യങ്ങളും കാണാറുണ്ട്. ഈ ചിത്രങ്ങളും ദ്രിശ്യങ്ങളും സംഭവത്തിന്‍റെ ഗൌരവം അറിയിക്കാനാണ് ചിലര്‍ ഉപയോഗിക്കുന്നത്. അതേസമയം ഇത്തരത്തിലുള്ള ചിത്രങ്ങള്‍ ബന്ധമില്ലാത്ത സംഭവങ്ങളുമായി ചേര്‍ത്ത് അതിന്‍റെ തീവ്രത വര്‍ധിപ്പിക്കാനും സാമുഹ്യ മാധ്യമങ്ങളില്‍ ചിലര്‍ ശ്രമിക്കും. ഇത് തെറ്റിധരിപ്പിക്കാനുമാകാം അല്ലെങ്കില്‍ ഷെയറുകള്‍ നേടാനും ആകാം. ഇത്തരത്തില്‍ ഒരു പോസ്റ്റ് ആണ് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടത്. രാജസ്ഥാനിലെ ഒരു പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ നാലു പേര് ക്രൂരമായി കൂട്ടബലാത്സംഗം ചെയ്തിരുന്നു. മെയ് അഞ്ചാം തിയതിയാണ് സംഭവം നടന്നത്. സംഭവത്തില്‍ രാജസ്ഥാന്‍ പോലീസ് മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടെ ഉണ്ടായിരുന്ന പ്രായ പൂര്‍ത്തിയാകാത്ത ഒരു പയ്യനെ ഡീറ്റെന്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ സംഭവത്തില്‍ പെണ്‍കുട്ടി കൊല്ലപെട്ടു, ഇതാണ് മരിച്ച പെണ്‍കുട്ടിയുടെ ചിത്രം എന്ന വ്യാജപ്രചരണം സാമുഹ്യ മാധ്യമങ്ങളില്‍ നടക്കുന്നു. ഇത്തരത്തിലൊരു പോസ്റ്റിന്‍റെ വസ്തുത അന്വേഷണം നമുക്ക് നോക്കാം.
വിവരണം
മുകളില്‍ നല്‍കിയ ഫെസ്ബൂക്ക് പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “അഞ്ച് ദിവസം മുൻപ് (5-5-202O) രാജസ്ഥാനിൽ ഒരു രാത്രി മുഴുവൻ അതി ക്രൂരമായി പീഡനത്തിനരയായി കൊലചെയ്യപ്പെട്ട 15 വയസുകാരിയുടെ കരളലയിപ്പിക്കുന്ന ചിത്രമാണ് ഇത്....
രാജസ്ഥാൻ ഭരിക്കുന്ന കോൺഗ്രസ് സർക്കാർ മൂടി വക്കാൻ നോക്കിയെങ്കിലും വൈകി ആണെങ്കിലും പുറം ലോകം അറിഞ്ഞു... പ്രതിഷേധത്തിനൊടുവിൽ പ്രതികളെ പിടിച്ചു...സക്കീർ ,നാസിർ ഖാൻ ,സൽമാൻ, പിന്നെ പ്രായപൂർത്തിയാകാത്ത ഒരു പ്രതിയും കൂടെ പിടിയിൽ ആയിട്ടുണ്ട്....കൊല്ലപ്പെട്ടത് ഒരു ഹിന്ദു പെൺകുട്ടി ആയതിനാൽ ഈ സമൂഹം മുഴുവൻ നിശബ്ദമാണ്....ആസിഫക്ക് വേണ്ടി കണ്ണീർ പൊഴിച്ച കേരള മാധ്യമങ്ങളും സാംസ്ക്കാരിക എച്ചിൽ പട്ടികളും, കപട കമ്മൂണിസ്റ്റുകാരും .. ഊത്തൻമാരും നേരം ഇത് വരെയായി ഒരക്ഷരം മിണ്ടിയിട്ടില്ല....പ്രണാമം സോദരി😒😔😔”
വസ്തുത അന്വേഷണം
നേരത്തെ പറഞ്ഞ പോലെ രാജസ്ഥാനില്‍ ഒരു പ്രായപുര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത വാര്‍ത്ത സത്യമാണ്. രാജാസ്ഥനിലെ ടോങ്ക് എന്ന സ്ഥലത്തിലാണ് സംഭവം നടന്നത്. പക്ഷെ പെണ്‍കുട്ടി ഇപ്പോഴും ജീവനോടെയുണ്ട്. പോസ്റ്റില്‍ വാദിക്കുന്ന പോലെ മരിച്ചിട്ടില്ല. പോസ്റ്റില്‍ പറയുന്ന പ്രതികളുടെ പേരും സത്യമാണ്. താഴെ നല്‍കിയ ഹിന്ദുസ്ഥാന്‍ ടൈംസിന്‍റെ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടില്‍ ഇവരുടെ പേര് നിസാര്‍ ഖാന്‍, സല്‍മാന്‍ എനിട്ട് സാകീര്‍ എന്നതാണ് നല്‍കിയിരിക്കുന്നത്. നാലാമത്തെ പ്രതി പ്രായ പൂര്‍ത്തിയാകത്തതിനാല്‍ പേര് നല്കിട്ടില്ല.
കുടാതെ പോസ്റ്റില്‍ നല്‍കിയ ചിത്രം ഈ സംഭവത്തിനോട് ബന്ധപെട്ടതല്ല. ഗൂഗിളില്‍ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ഞങ്ങള്‍ക്ക് ഏപ്രില്‍ 16ന് ടുഡേ സമാചാര്‍ എന്ന വെബ്സൈറ്റ് പ്രസിദ്ധികരിച്ച ഒരു വാര്‍ത്ത ലഭിച്ചു. വാര്‍ത്തയില്‍ പോസ്റ്റില്‍ നല്‍കിയ ചിത്രത്തിനോട് യോജിക്കുന്ന ഒരു ചിത്രം നല്‍കിട്ടുണ്ട്. വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടും ലിങ്കും താഴെ കാണാം.
സംഭവം കഴിഞ്ഞ മാസം ഹര്യാനയിലെ ഹിസാര്‍ നഗരത്തിലാണ് സംഭവിച്ചത്. മദ്യപിച്ച് വീട്ടില്‍ എത്തിയ ഹര്യാന പോലീസിലെ ഒരു ഉദ്യോഗസ്ഥനും ഭാര്യയുമായി തര്‍ക്കമുണ്ടായി. പിന്നിട് പ്രകോപിതനായി ഇയാള്‍ അമ്മികല്ല് കൊണ്ട് തന്‍റെ ഭാര്യയെ ഇടിച്ചു കൊന്നു. ഈ സംഭവത്തിന്‍റെ ചിത്രങ്ങളാണ് സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഈ സംഭവത്തിനെ കുറിച്ച് പ്രമുഖ ഹിന്ദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവരുടെ റിപ്പോര്‍ട്ട് വായിക്കാന്‍ താഴെ നല്‍കിയ ലിങ്കുകള്‍ ഉപയോഗിക്കുക.
ഈ സംഭവത്തിനെ കുറിച്ച് ഏറ്റവും മുമ്പേ smhoaxslayer.com എന്ന വസ്തുത അന്വേഷണ വെബ്സൈറ്റ് ആണ് അന്വേഷണം നടത്തി പ്രചരണം പൊളിച്ചത്.
നിഗമനം
പോസ്റ്റില്‍ പ്രചരിപ്പിക്കുന്ന ചിത്രത്തിന് രാജസ്ഥാനില്‍ നടന്ന കൂട്ടബലാത്സംഗത്തിനോട് യാതൊരു സംബന്ധമില്ല. കുടാതെ പോസ്റ്റില്‍ വാദിക്കുന്ന പോലെ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി മരിച്ചിട്ടില്ല. അതിനാല്‍ ഈ പോസ്റ്റ് തെറ്റിധരിപ്പിക്കുകയാണ്.
Title:ഈ ചിത്രം രാജസ്ഥാനില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെതല്ല; സത്യാവസ്ഥ അറിയൂ...
Fact Check By: Mukundan KResult: Partly False