FACT CHECK: ഒരു സ്ത്രീ പോലീസുകാര്‍ക്ക് നേരെ വടി നീട്ടി ആക്രോശിക്കുന്ന ചിത്രം നിലവിലെ കര്‍ഷക സമരത്തില്‍ നിന്നുള്ളതല്ല...
വിവരണം
കേന്ദ്ര സര്‍ക്കാരിന്‍റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ പഞ്ചാബിലും ഡല്‍ഹി ഹരിയാന എന്നിവിടങ്ങളിലും തുടരുന്ന കര്‍ഷകരുടെ പ്രക്ഷോഭത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് വാര്‍ത്താ മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും ഈയിടെ കൂടുതലായി പ്രചരിക്കുന്നത്. സമരത്തിനിടയില്‍ ഒരു സ്ത്രീ പോലീസുകാര്‍ക്ക് നേരെ നീണ്ട വടി നീട്ടി അടിക്കാനോങ്ങുന്ന ഒരു ചിത്രം ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിട്ടുണ്ട്. ജല പീരങ്കി ഉപയോഗിച്ചതിനാല്‍ സ്ത്രീയും അവര്‍ നില്‍ക്കുന്ന സ്ഥലവും നനഞ്ഞു കുതിര്‍ന്നിട്ടുണ്ട് എന്ന് ദൃശ്യങ്ങളില്‍ കാണാം. ഇതിനൊപ്പം മറ്റൊരു ചിത്രവും വൈറല്‍ നല്‍കിയിട്ടുണ്ട്.
ചിത്രത്തിന് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ് ഇതാണ്: അന്നം തന്നവരുടെ
അന്നംമുട്ടുന്ന നിയമമാണ്
മുന്നിലെങ്കിൽ
നീതി മറഞ്ഞ
നിയമത്തിനെതിരെയും
മുട്ടിടിക്കാതെ മുഷ്ടി ചുരുട്ടും ..✊✊🔥
#StandWithFarmers
എന്നാല്‍ ഈ ചിത്രത്തിന് ഇപ്പോള്‍ നടക്കുന്ന കര്‍ഷക സമരവുമായി യാതൊരു ബന്ധവുമില്ല എന്നതാണ് സത്യം. ചിത്രത്തെ കുറിച്ച് നമുക്ക് കൂടുതല്‍ അന്വേഷിച്ചു നോക്കാം
വസ്തുതാ വിശകലനം
ഞങ്ങള്‍ രണ്ടു ചിത്രങ്ങളുടെയും റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കി
ചിത്രം 1
ഇത് ഏറെപ്പേര്‍ ഇപ്പോള്‍ നടക്കുന്ന കര്‍ഷക സമരവുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കുന്നുണ്ട് എന്ന് മനസ്സിലായി.
കൂടാതെ 2018 ലെ കര്‍ഷക സമരവുമായി ബന്ധപ്പെട്ടും ഈ ചിത്രം അക്കാലത്ത് പലരും പോസ്റ്റ് ചെയ്തിരുന്നു.
എന്നാല്‍ ഇത് 2018 ലേതുമല്ല. കാരണം ഇതേ ചിത്രം 2016 മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ഒരു പോസ്റ്റ് ഞങ്ങള്‍ക്ക് ലഭിച്ചതിലെ തിയതി 2016 സെപ്റ്റംബര്‍ 10 ആണ്. ഇത് ഏതോ ദിനപത്രത്തില്‍ വന്ന ചിത്രത്തിന്‍റെ സ്ക്രീന്‍ ഷോട്ട് ആണെന്ന് അനുമാനിക്കുന്നു.
ചിത്രത്തോടൊപ്പം വിവരണങ്ങളോന്നുമില്ല. ചിത്രവുമായി ബന്ധപ്പെട്ട വാര്‍ത്തകളോ മറ്റു വിവരണങ്ങളോ ഒരിടത്തുനിന്നും ലഭ്യമായില്ല.
ഈ ചിത്രത്തിന് ഏതെങ്കിലും കാലത്ത് നടന്ന കര്‍ഷക സമരവുമായി എന്തെങ്കിലും തരത്തില്‍ ബന്ധമുണ്ടോ എന്ന്‍ വ്യക്തമല്ല. ഏതായാലും നിലവിലെ കര്‍ഷക സമരവുമായി യാതൊരു ബന്ധവുമില്ല എന്ന് ഉറപ്പാണ്.
ചിത്രം 2
ഈ ചിത്രം 2020 സെപ്റ്റംബര്‍ 26 മുതല്‍ ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
“2020 സെപ്റ്റംബർ 25 വെള്ളിയാഴ്ച അമൃത്സറിൽ ഇലക്ട്രിക്കൽ എനർജി മോഡിഫിക്കേഷൻ ഇൻവോയ്സ് 2020, ഫാം പേയ്‌മെന്റ് എന്നിവയ്‌ക്കെതിരെ വിവിധ കർഷക സംഘടനകളിലെ അംഗങ്ങൾ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചു.” എന്നതാണ് വാര്‍ത്ത. അതായത് നിലവില്‍ നടക്കുന്ന കാര്‍ഷിക സമരത്തില്‍ നിന്നുള്ള ചിത്രമല്ല ഇത്.
നിഗമനം
പോസ്റ്റില്‍ നല്‍കിയിരിക്കുന്ന സ്ത്രീ പോലീസുകാര്‍ക്ക് നേരെ വടിയോങ്ങുന്ന ചിത്രം നാല് വര്‍ഷം പഴയതാണ്. ഇപ്പോള്‍ നടക്കുന്ന കര്‍ഷക സമരവുമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ല.
Title:ഒരു സ്ത്രീ പോലീസുകാര്‍ക്ക് നേരെ വടി നീട്ടി ആക്രോശിക്കുന്ന ചിത്രം നിലവിലെ കര്‍ഷക സമരത്തില്‍ നിന്നുള്ളതല്ല...
Fact Check By: Vasuki SResult: False