ഇന്ത്യയിലേക്ക് അമേരിക്ക തിരിച്ച് അയക്കുന്ന  അനധികൃത പ്രവാസികളുടെ ചിത്രങ്ങളല്ല ഇത്…    

Misleading Political

സമൂഹ മാധ്യമങ്ങളിൽ അമേരിക്ക ഇന്ത്യയിലേക്ക് അയയ്ക്കുന്ന അനധികൃത പ്രവാസികളുടെ ചിത്രങ്ങൾ എന്ന തരത്തിൽ ഒരു വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. 

പക്ഷെ ഈ ചിത്രങ്ങളെ ഇന്ത്യയിലേക്ക് അമേരിക്ക അയയ്ക്കുന്ന അനധികൃത പ്രവാസികളുടേതല്ല എന്ന്  ഞങ്ങൾ അന്വേഷണത്തിൽ കണ്ടെത്തി. എന്താണ് ഈ ചിത്രങ്ങളുടെ യാഥാർഥ്യം നമുക്ക് നോക്കാം.     

പ്രചരണം

Facebook Archived Link

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് രണ്ട് ചിത്രങ്ങൾ കാണാം.ഈ ചിത്രങ്ങളിൽ നമുക്ക് പട്ടാളക്കാർ ചിലരെ  ഒരു വിമാനത്തിൽ കയറ്റുന്ന ദൃശ്യം കാണാം. ഈ ചിത്രങ്ങൾ ഇന്ത്യയിലേക്ക് അമേരിക്ക തിരിച്ച് അയയ്ക്കുന്ന അനധികൃത കുടിയേറ്റക്കാരുടെതാണ്  എന്ന് തരത്തിൽ പോസ്റ്റിൻ്റെ അടികുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്: “ചങ്ങലക്കിടാൻ ഇവർ കൊടും കുറ്റവാളികളല്ല….

ജീവിതം തേടി വന്നവരെ തിരിച്ചയക്കണം എങ്കിൽ അത് മാന്യമായി ചെയ്യണം.

സ്വന്തം ജനതയെ കൊടും കുറ്റവാളികളെ പോലെ ചങ്ങലക്കിട്ട് അവരുടെയും ഈ രാജ്യത്തിൻ്റെയും ആത്മാഭിമാനത്തെ ചവിട്ടി മെതിച്ച് ആകാശ ടിപ്പറിൽ കൊണ്ടുവന്ന് തട്ടുമ്പോൾ ഒരു വാക്ക് മിണ്ടാതെ അവൻ്റെ വീട്ടിൽ ഒരു ഉളുപ്പുമില്ലാതെ ചായ കുടിക്കാൻ അടുത്താഴ്ച പോകാൻ ഷർട്ട് തേക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രിക്ക് നമോവാകം… .”   

എന്നാല്‍ എന്താണ് ഈ ചിത്രങ്ങളുടെ സത്യാവസ്ഥ നമുക്ക് അന്വേഷിക്കാം.

വസ്തുത അന്വേഷണം

ഈ ചിത്രങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി. അന്വേഷണത്തിൽ ഞങ്ങൾക്ക് ആദ്യത്തെ ചിത്രം വൈറ്റ് ഹൌസിൻ്റെ ഔദ്യോഗിക X ഹാൻഡിലിൽ പോസ്റ്റ് ചെയ്തതായി കണ്ടെത്തി. ഈ പോസ്റ്റ് നമുക്ക് താഴെ കാണാം.

Archived Link

ഈ പോസ്റ്റ് 24 ജനുവരിക്കണ് ചെയ്തത്. ഇന്ത്യയിലേക്ക് തിരിച്ച് അയച്ച 104 പേര് 5 ഫെബ്രുവരിക്കാണ് അമൃത്സർ എയർപോർട്ടിൽ ലാൻഡ് ചെയ്തത്. അങ്ങനെ ഈ ചിത്രത്തിൽ കാണുന്നത് ഇന്ത്യക്കാർ അല്ല എന്ന് വ്യക്തമാകുന്നു. ചിത്രത്തിൽ കാണുന്നത് 23 ജനുവരിക്ക് അമേരിക്ക തിരിച്ച് അയച്ച കുടിയേറ്റക്കാരുടെ ചിത്രമാണ്.

വാർത്ത വായിക്കാൻ – US DoD | Archived

രണ്ടാമത്തെ ചിത്രം ഞങ്ങൾ Tineye  എന്ന വെബ്സൈറ്റിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് ഈ ചിത്രം Alamy എന്ന സ്റ്റോക്ക് വെബ്സൈറ്റിൽ ലഭിച്ചു. 

ചിത്രം കാണാൻ – Alamy | Archived

ചിത്രത്തിൻ്റെ വിവരണ പ്രകാരം ഈ ചിത്രവും ജനുവരി 23നാണ് എടുത്തത്. അമേരിക്കയിലെ തുസ്കോൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അമേരിക്കൻ വ്യോമസേനയുടെ ഗ്ലോബ്മാസ്റ്റർ C-17 വിമാനത്തിൽ അമേരിക്കയിൽ നിന്ന് പുറത്താക്കപ്പെടുന്ന കുടിയേറ്റക്കാരാണ് നമുക്ക് ചിത്രത്തിൽ കാണുന്നത്. ഈ ചിത്രം അമേരിക്കയിലെ എയർ ആൻഡ് സ്പേസ് ഫോഴ്സ്സ്‌ എന്ന വെബ്സൈറ്റും പ്രസിദ്ധികരിച്ചിട്ടുണ്ട്. ജനുവരി 23ന് അരിസോണ സംസ്ഥാനത്തിലെ തുസ്കോൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ച് പോകാൻ C-17 വിമാനത്തിൽ കാത്തിരിക്കുന്ന കുടിയേറ്റക്കാരുടെ ചിത്രമാണ് ഇത് എന്ന് ഇവരും വ്യക്തമാകുന്നു.

വാർത്ത വായിക്കാൻ – Air and Space Force | Archived    

നിഗമനം

സമൂഹ മാധ്യമങ്ങളിൽ ഇന്ത്യയിലേക്ക് തിരിച്ച് അയയ്ച്ച അനധികൃത പ്രവാസികളുടെ ചിത്രങ്ങൾ  എന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് ജനുവരി 23ന് തിരിച്ച് അയച്ച കുടിയേറ്റക്കാരുടെ  ചിത്രങ്ങൾ ആണെന്ന് അന്വേഷണത്തിൽ നിന്ന് വ്യക്തമാകുന്നു. ഇന്ത്യയിലേയ്ക്ക് ഫെബ്രുവരി 4നാണ് കുടിയേറ്റക്കാരുടെ ആദ്യത്തെ ബാച്ച് തിരിച്ച് അയച്ചത്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam  ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:

Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Avatar

Title:ഇന്ത്യയിലേക്ക് അമേരിക്ക തിരിച്ച് അയക്കുന്ന അനധികൃത പ്രവാസികളുടെ ചിത്രങ്ങളല്ല ഇത്…

Written By: Mukundan K  

Result: Misleading