
ലഡാക്കിൽ കലാപം നടത്തുന്ന അപ്പർ ലേയിലെ കോൺഗ്രസ് കൗൺസിലർ പി.എസ്.സെപാഗിൻ്റെ ചിത്രം എന്ന തരത്തിൽ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഞങ്ങൾ ഈ പ്രചരണത്തെ കുറിച്ച് അന്വേഷണം നടത്തിയപ്പോൾ ഈ പ്രചരണം തെറ്റാണെന്ന് കണ്ടെത്തി. എന്താണ് ഈ ചിത്രത്തിൻ്റെ യാഥാർഥ്യം നമുക്ക് നോക്കാം.
പ്രചരണം

മുകളിൽ നൽകിയ പോസ്റ്റിൽ നമുക്ക് രണ്ട് ചിത്രങ്ങൾ കാണാം. ആദ്യത്തെ ചിത്രത്തിൽ ഒരു വ്യക്തി മാസ്ക് ധരിച്ച് കൈയിൽ ആയുധം പിടിച്ച് നടക്കുന്നതായി കാണാം. രണ്ടാമത്തെ ചിത്രത്തിൽ രാഹുൽ ഗാന്ധി ഒരു യാത്ര നയിക്കുന്നതായി കാണുന്നു. പോസ്റ്റിൻ്റെ അടിക്കുറിപ്പ് ഇപ്രകാരമാണ്:
“കോൺഗ്രസ്സ് സ്പോൺസർഡ് കലാപം.. കൊങ്ങി നേതാവ് നയിക്കുന്ന ദൃശ്യം..ഇവനെ ഇതിന് മുന്നേ അറസ്റ്റ് ചെയ്തിട്ടുണ്ട്..സ്ത്രീകളുടെ പേരിൽ വ്യാജ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ ഉണ്ടാക്കി യത്തിനായിരുന്നു അത്…ഫണ്ട്സോഗ് സ്റ്റാൻസിൻ സെപാഗ്.. എന്നാണ് ഇവന്റെ പേര് ”
എന്നാൽ എന്താണ് ഈ പ്രചരണത്തിൻ്റെ സത്യാവസ്ഥ നമുക്ക് നോക്കാം.
വസ്തുത അന്വേഷണം
ഞങ്ങൾ ലഡാക്കിൽ നടന്ന കലാപത്തിൻ്റെ ദൃശ്യങ്ങൾ പരിശോധിച്ചു. കറുത്ത സൺഗ്ലാസസ്, ജാക്കറ്റ്, വെള്ള ടി-ഷർട്ട് ധരിച്ച ഈ വ്യക്തിയുടെ പല ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ലഭ്യമാണ്. ഗുലിസ്താൻ ന്യൂസ്, ഗ്ലേഷിയർ ടൈംസ് എന്നി പ്രാദേശിക മാധ്യമങ്ങൾ ലഡാക്കിൽ കാലാപം നടക്കുന്നത്തിന് മുൻപ് നടന്ന പ്രതിഷേധത്തിൻ്റെ ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ട്. ഈ ദൃശ്യങ്ങളിൽ പ്രസ്തുത പോസ്റ്റിൽ പ്രചരിപ്പിക്കുന്ന ചിത്രത്തിൽ കാണുന്ന ആ വ്യക്തിയെ നമുക്ക് കാണാം. ഈ ദൃശ്യങ്ങളിൽ ഈ വ്യക്തി മാസ്ക് ധരിച്ചിട്ടില്ല. അങ്ങനെ നമുക്ക് ഇയാളുടെ മുഖം കാണാം.
മുകളിൽ നൽകിയ വീഡിയോയിൽ 3:08 മിനിറ്റിന് നമുക്ക് ഈ വ്യക്തി കാറിൻ്റെ മുൻപിൽ ഇരുന്ന് പ്രതിഷേധിക്കുന്നതായി കാണാം. നമുക്ക് ഈ ഫ്രെയിമിൽ ഇയാളുടെ വസ്ത്രങ്ങൾ കാണാൻ പറ്റുന്നില്ല. പക്ഷെ ഇന്ത്യ ടുഡേഅവരുടെ യുട്യൂബ് ചാനലിൽ പ്രസിദ്ധികരിച്ച വീഡിയോയിൽ ഇയാളുടെ വസ്ത്രങ്ങൾ നമുക്ക് വ്യക്തമായി കാണാം. ഖാക്കി നിറമുള്ള ജാക്കറ്റും, കറുത്ത സൺഗ്ലാസസ്, വെള്ള ടി-ഷർട്ട് എന്നി ധരിച്ച ഇയാൾ തന്നെയാണ് നമ്മൾ ചിത്രത്തിൽ കാണുന്നത്.

ഞങ്ങൾ കോൺഗ്രസ് അപ്പർ ലേ കൗൺസിലർ പി.എസ്. സെപാഗിൻ്റെ ഫേസ്ബുക് പ്രൊഫൈൽ പരിശോധിച്ചു. അദ്ദേഹത്തിൻ്റെ പ്രൊഫൈലിൽ ലഭ്യമായ ചിത്രങ്ങളുമായി ഞങ്ങൾ പ്രസ്തുത പോസ്റ്റിൽ പ്രചരിപ്പിക്കുന്ന വ്യക്തിയുടെ ദൃശ്യങ്ങളുമായി താരതമ്യം ചെയ്തപ്പോൾ ഇവർ രണ്ട് പേരും വ്യത്യസ്ത വ്യക്തികളാണെന്ന് വ്യക്തമായി.


ഈ രണ്ടും തമ്മിലുള്ള താരതമ്യം നമുക്ക് മുകളിൽ കാണാം. നെറ്റിയും, മുക്കും, മുഖത്തിൻ്റെ ഷേപ്പും വ്യത്യസ്തമാണ് എന്ന് നമുക്ക് വ്യക്തമായി കാണാം. കോൺഗ്രസ് കൗൺസിലർ ഫണ്ട്സോഗ് സ്റ്റാൻസിൻ സെപാഗ് ഈ പ്രചരണം വ്യാജമാണെന്നും. ഈ പ്രചരണം നടത്തിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കും എന്ന് ഒരു വീഡിയോ ഇറക്കി വ്യക്തമാക്കിയിട്ടുണ്ട്.
സോനം വാങ്‌ചുക് ANIക്ക് നൽകിയ അഭിമുഖത്തിൽ ഈ ഫോട്ടോ വെച്ച് ബിജെപി നടത്തുന്ന പ്രചരണം വ്യാജമാണെന്ന് പറഞ്ഞിരുന്നു. അഭിമുഖത്തിൻ്റെ വീഡിയോ നിങ്ങൾക്ക് താഴെ കാണാം.
22 മിനിറ്റിന് ശേഷം സോനം പറയുന്നു, ബിജെപി പ്രവക്താവ് അദ്ദേഹത്തിൻ്റെ പ്രസ് കോൺഫറൻസിൽ ഒരു ഫോട്ടോ കാണിച്ച് ഇയാൾ കോൺഗ്രസിൻ്റെ അപ്പർ ലേ കൗണ്സിലറാണ് എന്നൊക്കെ പറഞ്ഞിരുന്നു. പക്ഷെ ഈ വാദം തെറ്റാണ്.വേറെ ആരുടെയോ ഫോട്ടോ വെച്ച് ഇവർ ധൃതികൂട്ടി രാജ്യത്തിൻ്റെ മുന്നിൽ കോൺഗ്രസ് കൗൺസിലർ എന്ന തരത്തിൽ അവതരിപ്പിച്ചു. യഥാർത്ഥത്തിൽ ഫോട്ടോയിൽ ഇയാളുടെ ഒരു അകന്ന ബന്ധുവായിരുന്നു.
ഈ ഫോട്ടോയിൽ കാണുന്നത് കോൺഗ്രസ് അപ്പർ ലേ കൗൺസിലർ ഫണ്ട്സോഗ് സ്റ്റാൻസിൻ സെപാഗ് അല്ല എന്ന് ദി പ്രിൻ്റിനോട് ലഡാക്ക് എസ്.എസ്.പി. സ്റ്റാൻസിൻ നോർബൂ വ്യക്തമാക്കി.

വാർത്ത വായിക്കാൻ – The Print | Archived
ലേ എസ്.എസ്.പി. സ്റ്റാൻസിൻ നോർബൂ ദി പ്രിൻ്റിനോട് പറയുന്നു,”ഫോട്ടോയിൽ കാണുന്ന വ്യക്തിയുടെ ഐഡൻ്റിറ്റി ഇത് വരെ പൂർണമായി സ്ഥിരീകരിച്ചിട്ടില്ല. ഇയാളുടെ പിതാവ് സുരക്ഷാ സേനയിലായിരുന്നു ഇയാൾ ഒരു സാധാരണപൗരനാണ്. പക്ഷെ ഇയാൾ ഫണ്ട്സോഗ് സ്റ്റാൻസിൻ സെപാഗ് അല്ല.”
നിഗമനം
ലഡാക്കിൽ കലാപം നടത്തുന്ന അപ്പർ ലേയിലെ കോൺഗ്രസ് കൗൺസിലർ പി.എസ്.സെപാഗിൻ്റെ ചിത്രം എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ വ്യാജപ്രചരണമാണ് നടക്കുന്നത്. ചിത്രത്തിൽ കാണുന്നത് കോൺഗ്രസ് അപ്പർ ലേ കൗൺസിലർ പി.എസ്. സെപാഗ് അല്ല.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | Telegram | WhatsApp (9049053770)

Title:ചിത്രത്തിൽ ലഡാക്കിൽ കലാപം നടത്തുന്ന ഈ വ്യക്തി കോൺഗ്രസ് കൗൺസിലർ പി.എസ്. സെപാഗ് അല്ല
Fact Check By: K. MukundanResult: False
