ഗുജറാത്തില്‍ ദളിത്‌ ബാലനെ അടിച്ചു കൊല്ലുന്നു എന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങള്‍ ബംഗ്ലാദേശിലേത്…

False ദേശീയം | National വര്‍ഗീയം

ഗുജറാത്തില്‍ ക്ഷേത്രത്തിന് മുന്നില്‍ ഭിക്ഷ യാചിച്ച ദലിത് ബാലനെ മര്‍ദിക്കുന്ന ദൃശ്യങ്ങളെന്ന വിവരണത്തോടെ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.

പ്രചരണം 

അക്രമാസക്തമായ ആള്‍ക്കൂട്ടം ഒരു കുട്ടിയെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങളാണ്‌ വീഡിയോയിലുള്ളത്.   ക്ഷേത്രത്തില്‍ കയറിയെന്നാരോപിച്ച് സവര്‍ണ ഹിന്ദുക്കള്‍ ബാലനെ മര്‍ദിച്ച് കൊലപ്പെടുത്തി എന്ന്  അവകാശപ്പെട്ട് ഒപ്പമുള്ള വിവരണം ഇങ്ങനെ: “ക്ഷേത്രത്തിൻറെ വഴിയിൽ ഭിക്ഷ യാചിക്കാനായി വന്നിരുന്ന ഒരു താഴ്ന്ന ജാതിക്കാരൻ ബാലനെ ക്ഷേത്രത്തിൽ കയറിയെന്ന് പറഞ്ഞ് BJP ഭരിക്കുന്ന ഗുജറാത്തിൽ സവർണ്ണ ഹിന്ദുക്കൾ തല്ലി കൊല്ലുന്നു. ഇത്തരം സംഭവങ്ങൾ നോർത്ത് ഇന്ത്യയിൽ സാധാരണമാണ്..”

FB postarchived link

എന്നാല്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണമാണ് ഇതെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. ദൃശ്യങ്ങള്‍ക്ക് ഗുജറാത്തുമായി യാതൊരു ബന്ധവുമില്ല. ബംഗ്ലാദേശില്‍ നിന്നുള്ള പഴയ ദൃശ്യങ്ങളാണിത്.

വസ്തുത ഇതാണ് 

ഞങ്ങള്‍ വീഡിയോ കീ ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ബംഗ്ലാദേശി മാധ്യമമായ എകുഷെ ടിവി യുട്യൂബ് ചാനലില്‍ സംഭവത്തെ കുറിച്ചുള്ള വാര്‍ത്ത 2025 മാര്‍ച്ച് 19 ന് നല്‍കിയിരിക്കുന്നത് കണ്ടു. 

തലസ്ഥാനത്തെ ഖിൽഖേത് മധ്യപാറ പ്രദേശത്ത് ബലാത്സംഗക്കുറ്റം ചുമത്തി ഒരു യുവാവിനെ ഒരു ജനക്കൂട്ടം മർദ്ദിക്കുകയും ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തു. പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ അവർ ഒരു പോലീസ് വാഹനം ആക്രമിച്ചു. സംഭവത്തിൽ പോലീസ് സ്റ്റേഷനിലെ OC-ഇൻവെസ്റ്റിഗേറ്ററായ ആഷികുർ റഹ്മാന് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് സ്റ്റേഷന്‍റെ സുരക്ഷ ശക്തിപ്പെടുത്താൻ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ധാക്ക ട്രിബ്യൂണിന്‍റെ യുട്യൂബ് ചാനലില്‍ സംഭവത്തെ പറ്റി വാര്‍ത്ത നല്‍കിയിട്ടുണ്ട്. 

ബംഗ്ലാദേശിലെ പ്രമുഖ മാധ്യമങ്ങളിലെല്ലാം ഇതെപ്പറ്റി റിപ്പോര്‍ട്ടുകള്‍   വന്നിരുന്നു.   

സംഭവം ബംഗ്ലാദേശില്‍ നടന്നതാണെന്നും ഗുജറാത്തിലെതല്ലെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

നിഗമനം 

ഗുജറാത്തില്‍ ക്ഷേത്രത്തില്‍ കയറിയ ദളിത്‌ ബാലനെ ആള്‍ക്കൂട്ടം തല്ലിക്കൊല്ലുന്ന ദൃശ്യങ്ങള്‍ എന്ന് പ്രചരിപ്പിക്കുന്നത് ബംഗ്ലാദേശില്‍ മാര്‍ച്ച് മാസത്തില്‍ ബലാല്‍സംഗ കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം യുവാവിനെ അടിച്ചു കൊല്ലുന്ന ദൃശ്യങ്ങളാണ്. ഗുജറാത്തുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ഗുജറാത്തില്‍ ദളിത്‌ ബാലനെ അടിച്ചു കൊല്ലുന്നു എന്ന് പ്രചരിപ്പിക്കുന്ന ദൃശ്യങ്ങള്‍ ബംഗ്ലാദേശിലേത്…

Fact Check By: Vasuki S 

Result: False