
പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സാനിദ്ധ്യത്തില്‍ കോണ്‍ഗ്രസ് എം.എല്‍.എ. കര്‍ണാടക പോലീസിനെ ഭീക്ഷണിപെടുത്തുന്നു എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.
പക്ഷെ ഈ വീഡിയോ കര്‍ണാടകയിലെതല്ല കുടാതെ വീഡിയോയില്‍ കാണുന്നവര്‍ കോണ്‍ഗ്രസോ പോപ്പുലര്‍ ഫ്രണ്ടിന്‍റെയോ നേതാക്കളല്ല. എന്താണ് ഈ വീഡിയോയുടെ സത്യാവസ്ഥ നമുക്ക് അന്വേഷിക്കാം.
പ്രചരണം
മുകളില്‍ നല്‍കിയ പോസ്റ്റില്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ മുന്നില്‍ പോലീസിനെ ഭീക്ഷണിപെടുത്തുന്നു എന്ന് വാദിക്കുന്നു. പോസ്റ്റിന്‍റെ അടികുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്:
“കർണ്ണാടകയിൽ വ്യാപകമായി കോൺഗ്രസ് എം.എൽ.എ മാർ പോലീസ് ഉദ്യോഗസ്ഥരെ തങ്ങളുടെ വീടുകളിലേക്ക് വിളിച്ചു വരുത്തി പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സാന്നിധ്യത്തിൽ ഭീഷണിപ്പെടുത്തുന്ന രംഗങ്ങളുടെ ഒരു വീഡിയോയാണിത് .
“ഞങ്ങൾ നിങ്ങളോട് പറയുന്നത് നിങ്ങൾ ചെയ്യണം, അല്ലെങ്കിൽ കാര്യങ്ങൾ എങ്ങനെ ചെയ്യണമെന്ന് ഞങ്ങൾക്കറിയാം.”
ഇതാണ് സോണിയാ ഗാന്ധി നയിയ്ക്കുന്ന പാക്കിസ്ഥാൻ നാഷണൽ കോൺഗ്രസിലെ ജിഹാദികൾ നടപ്പാക്കുന്ന പോലീസ് നയം.
അവർ പോലീസുകാരെ ഭീഷണിപ്പെടുത്തുന്നതും തങ്ങളുടെ ചൊൽപ്പടിയ്ക്കു നിർത്തുന്നതും അവ വീഡിയോകളിലൂടെ പുറത്തു പ്രചരിപ്പിയ്ക്കുന്നതും ഇതര മതസ്ഥർക്കുള്ള താക്കീതാണ്.
ഇതനുസരിയ്ക്കാത്തവർക്ക് കഴുത്തിന് മുകളിൽ തലയുണ്ടാകില്ല എന്നതാണ് താലിബാനിസം .
ഇതു തന്നെയാണ് നാളത്തെ കേരളവും കാത്തിരിയ്ക്കുന്നത്.
എന്തു ചെയ്യണമെന്ന് എന്തു വേണമെന്ന് വിഢികളായ മതേ”തറ” ജന്തുക്കൾ തീരുമാനിയ്ക്കുക.”
എന്നാല്‍ ഈ പ്രചരണത്തില്‍ എത്രത്തോളം സത്യാവസ്ഥയുണ്ട് നമുക്ക് അന്വേഷിക്കാം.
വസ്തുത അന്വേഷണം
വീഡിയോയില്‍ നമപ്പള്ളി എം.എല്‍.എ. ജാഫ്ഫര്‍ ഹുസൈന്‍ ജഗതിയാല്‍ എന്ന് എഴുതിയതായി നമുക്ക് കാണാം. കുടാതെ വീഡിയോയുടെ മുകളില്‍ എ.ഐ.എം.ഐ.എം പാര്‍ട്ടിയുടെ ചിന്ഹവും നമുക്ക് കാണാം.

നാമപ്പള്ളി ഹൈദരാബാദിലാണ് കര്‍ണാടകയിലല്ല. കുടാതെ ജാഫ്ഫര്‍ ഹുസൈന്‍ എ.ഐ.എം.ഐ.എം. എം.എല്‍.എയാണ് കോണ്‍ഗ്രസ് എം.എല്‍.എയല്ല.

ഈ സംഭവത്തിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഞങ്ങള്‍ യുട്യൂബില്‍ കീ വേര്‍ഡ് സെര്‍ച്ച് നടത്തി പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് ഒരു പ്രാദേശിക യുട്യൂബ് ചാനലില്‍ ഈ സംഭവത്തെ കുറിച്ചുള്ള ഒരു റിപ്പോര്‍ട്ട് ലഭിച്ചു. ഈ റിപ്പോര്‍ട്ട് നിങ്ങള്‍ക്ക് താഴെ കാണാം.
റിപ്പോര്‍ട്ട് പ്രകാരം തെലങ്കാനയിലെ കരീംനഗറില്‍ നിന്ന് ജഗതിയാളിലെക്ക് വരുന്ന ഒരു അമ്മയും മകളോടും ഒരു പോലീസ് എസ്.ഐ. അപമരയാദയായി പെരുമാറി. ഈ സംഭവത്തെ തുടര്‍ന്ന് എം.ഐ.എം. തലപ്പനും ഹൈദരാബാദ് എം.പിയുമായ അസ്സദ്ദുദീന്‍ ഒവൈസി ജഗതിയാല്‍ എസ്.പിയുമായി സംസാരിച്ചു. കുടാതെ നാമപ്പള്ളി എം.എല്‍.എയായ ജാഫ്ഫര്‍ ഹുസൈനിനെയും ജഗതിയാളില്‍ പറഞ്ഞയച്ചു.
ജഗതിയാളില്‍ ഹുസൈന്‍ ഇരകളായ അമ്മയോടും മകളോടും കൂടിക്കാഴ്ച നടത്തി. ഹുസൈന്‍ എസ്.പിയുമായി കണ്ടുമുട്ടാന്‍ അനുവാദം വേണമെന്ന് ആവശ്യപ്പെട്ട് പോലീസുകാരുമായി തര്‍ക്കിക്കുന്നതും നമുക്ക് കാണാം. ഈ വീഡിയോയാണ് പോസ്റ്റില്‍ തെറ്റായ വിവരണം ചേര്‍ത്ത് പ്രചരിപ്പിക്കുന്നത്.
നിഗമനം
തെലങ്കാനയിലെ എം.എല്‍.എയുടെ വീഡിയോ കര്‍ണാടകയില്‍ കോണ്‍ഗ്രസ് എം.എല്‍.എയും പോപ്പുലര്‍ ഫ്രണ്ട് നേതാക്കളും കൂടി പോലീസിനെ ഭീക്ഷണിപ്പെടുത്തുന്നു എന്ന തരത്തില്‍ തെറ്റായി പ്രചരിപ്പിക്കുകയാണ് എന്ന് അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നു. വീഡിയോയില്‍ കാണുന്നത് എം.ഐ.എം. എം.എല്‍.എ. ജാഫ്ഫര്‍ ഹുസൈനാണ് ജഗതിയാളില്‍ ഒരു കേസിനെ കുറിച്ച് എസ്.പിയെ കാണാന്‍ അടം പിടിക്കുന്നതിന്‍റെതാണ്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.
ഞങ്ങളെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുക:
Facebook | Twitter | Instagram | WhatsApp (9049053770)

Title:തെലങ്കാനയിലെ വീഡിയോ കര്‍ണാടകയില്‍ കോണ്‍ഗ്രസും പോപ്പുലര്‍ ഫ്രണ്ടും കൂടി പോലീസിനെ ഭീക്ഷണിപ്പെടുത്തുന്നു എന്ന തരത്തില്‍ തെറ്റായി പ്രചരിപ്പിക്കുന്നു…
Written By: K. MukundanResult: False
